ഈ രാശിക്കാരുമായി സൗഹൃദം നല്ലതാണ്‌

Posted By: Prabhakumar TL
Subscribe to Boldsky

ബന്ധങ്ങൾ ചങ്ങാത്തത്തിന് വഴിമാറുന്നതായി കാണുന്നെങ്കിലും സമയം ചിലവഴിക്കുവാനായി തിരഞ്ഞെടുക്കുന്ന മറ്റ് വ്യക്തികളുടെ കാര്യത്തിൽ നമ്മൾ അല്പം വ്യത്യസ്തരായിരിക്കണം. അതിനുള്ള സൂചനകൾ ജ്യോതിഷം നമുക്ക് നൽകുന്നു. രാശിചിഹ്നത്തെ അടിസ്ഥാനമാക്കി താങ്കൾക്ക് ഏറ്റവും അനുയോജ്യമായ വ്യക്തി ആരെന്ന് കണ്ടെത്തുക.

താങ്കളുടെ ജീവിതത്തിൽ വളരെയധികം ആളുകൾ ജ്യോതിഷാടിസ്ഥാനത്തിൽ സമ്മതരായി കാണുന്നുണ്ട്. നിങ്ങളുടെ ജീവിതത്തിൽ സ്വാധീനം ചെലുത്തുവാൻ കഴിയുന്ന വ്യക്തികൾ ഇവരാണ്.

 മേടം

മേടം

വളരെ എളുപ്പത്തിൽ മുഷിച്ചിൽ അനുഭവപ്പെടാൻ സാദ്ധ്യതയുള്ളവരാണ് മേടം രാശിക്കാർ എന്നാണ് കാണുന്നത്. ഇവരുടെ ജീവിതത്തിൽ വിസ്മയങ്ങളും, സാഹസികതകളും, ചിന്തയിൽ വ്യാപൃതരാകാൻ സഹായിക്കുന്ന ഏതാനും അമൂല്യ നിമിഷങ്ങളും നിറയ്ക്കുവാൻ ആരെങ്കിലും ആവശ്യമാണ്. അതിനാൽ സന്തോഷിപ്പിക്കാനാകുന്ന ആരെങ്കിലും ഇവർക്ക് ആവശ്യമാണ്. ധനുരാശിയിൽ ജനിച്ച സുഹൃത്തുക്കൾ ഈ രാശിയിൽ ജനിച്ചവർക്ക് നല്ല സൗഹൃദമായിരിക്കും എന്ന് കാണുന്നു.

 ഇടവം

ഇടവം

ജീവിതത്തിൽ ഉണ്ടായിട്ടുള്ള എല്ലാ സൗഭാഗ്യങ്ങൾക്കും വളരെ കൃതജ്ഞതയുള്ളവരാണ് ഇടവം രാശിക്കാർ. പക്ഷേ അജ്ഞാതമായതിനെപ്പറ്റിയുള്ള ആശങ്ക ഇവരെ വേട്ടയാടാൻ അനുവദിക്കരുത്. നേട്ടങ്ങളെല്ലാം ഉണ്ടെങ്കിലും കൂടുതൽ നേട്ടങ്ങൾക്കുവേണ്ടിയുള്ള പ്രയത്‌നം ഇവരെ സംബന്ധിച്ച് നല്ല കാര്യമാണ്. ആശ്വാസം ലഭിക്കുന്ന മാനസ്സികാവസ്ഥയിലേക്ക് നയിക്കുവാൻ ആരെങ്കിലും ആവശ്യമാണ്. കന്നിരാശിയിൽ പിറന്നവരുമായുള്ള സൗഹൃദം ഈ രാശിക്കാർക്ക് ആശ്വാസപ്രദമാണ്.

 മിഥുനം

മിഥുനം

ആലങ്കാരികമായി പറയുകയാണെങ്കിൽ സുവർണ്ണഹൃദയത്തിന്റെ ഉടമകളാണ് ഈ രാശിക്കാർ. മറ്റുള്ളവർക്ക് ഇവർ പകർന്നുനൽകുന്ന സ്‌നേഹവായ്പുകൾ തിരികെ ചൊരിയുവാൻ ആരുടെയെങ്കിലും സൗഹൃദം ഇവർക്കും ആവശ്യമാണ്. കുംഭം, തുലാം എന്നീ രാശികളിൽ ജനിച്ച വ്യക്തികളുമായുള്ള സൗഹൃദം ഈ രാശിക്കാർക്ക് വളരെ ഉത്തമമാണ്.

 കർക്കിടകം

കർക്കിടകം

ഹൃദയപൂർവ്വം മറ്റുള്ളവരെ സ്‌നേഹിക്കാൻ കഴിയുന്നവരാണ് ഈ രാശിക്കാർ. സ്വന്തം ഹൃദയത്തെ കരുതുന്നതുപോലെ ഇവരുടെ ഹൃദയത്തെ സംരക്ഷിക്കാൻ നല്ല ചങ്ങാത്തം ഈ രാശിക്കാർക്ക് ആവശ്യമാണ്. പല ഉത്കണ്ഠകളിൽനിന്നും ഇവരുടെ ഹൃദയത്തിന് ആശ്വാസമേകാൻ വൃശ്ചികരാശിയിൽ ജനിച്ചവരുമായുള്ള സൗഹൃദത്തിന് കഴിയും.

 ചിങ്ങം

ചിങ്ങം

മറ്റുള്ളവരോടും അവരുടെ ആവശ്യങ്ങളോടും സഹാനുഭൂതിയിൽ വർത്തിക്കുന്നവരാണ് ചിങ്ങം രാശിയിൽ ജനിച്ച വ്യക്തികൾ. മറ്റുള്ളവർക്ക് നൽകുന്നതിനേക്കാളും ഉപരിയായി തിരികെ നൽകാൻ കഴിയുന്ന ചങ്ങാത്തമാണ് ഇവർക്ക് വേണ്ടത്. ദയാവായ്പുകൊണ്ട് നിറയ്ക്കുവാൻ കഴിയുന്ന തരത്തിലുള്ള സൗഹൃദം ധനുരാശിക്കാരിൽനിന്നും ഇവർക്ക് ലഭിക്കും.

 കന്നി

കന്നി

ഈ രാശിയിൽ പിറന്നവർ സമ്പൂർണ്ണതാവാദികളായിരിക്കുന്നതായാണ് കാണപ്പെടുന്നത്. കഴിയുന്നതും ഏറ്റവും മെച്ചമായ രീതിയിൽ കാര്യങ്ങളെ ചെയ്യുവാനാണ് ഇവർ ആഗ്രഹിക്കുന്നത്. അപൂർണ്ണമായിരിക്കുന്ന അവസ്ഥയെപ്പോലും മനോഹരമാക്കിമാറ്റാമെന്നും അങ്ങനെ അവയെ സമ്പൂർണ്ണതയിലേക്ക് നയിക്കാനാകും എന്നും ബോധ്യപ്പെടുത്താനാകുന്ന തരത്തിലുള്ള സൗഹൃദമാണ് ഈ രാശിക്കാർക്ക് ആവശ്യം. മകരരാശിയിൽ പിറന്ന വ്യക്തികളുമായുള്ള സൗഹൃദം ഈ രാശിക്കാർക്ക് ഏറ്റവും ഉത്തമമാണ്.

 തുലാം

തുലാം

മറ്റാരെക്കാളും നന്നായി സ്വരൈക്യത്തെയും അനുരഞ്ജനത്തെയും പരിപോഷിപ്പിക്കാൻ ആഗ്രഹിക്കുന്ന വ്യക്തികളാണ് ഈ രാശിയിൽ ജനിച്ചവർ. ജീവിതത്തിലെ ഇത്തരം ചിട്ടകൾക്ക് പിന്തുണ ലഭിക്കുവാൻപോന്ന തരത്തിലുള്ള സൗഹൃദം ഈ രാശിക്കാർക്ക് ആവശ്യമാണ്. കുംഭം രാശിയിലുള്ള വ്യക്തികളുമായുള്ള ചങ്ങാത്തം ഈ രാശിക്കാർക്ക് തികച്ചും അനുയോജ്യമാണ്.

 വൃശ്ചികം

വൃശ്ചികം

ജീവിതത്തിൽ എവിടെയെങ്കിലും വളരെയധികം ജാഗരൂകരായി കാണപ്പെടുന്നുവെങ്കിൽ, അത് ഈ രാശിക്കാരുടെ വിശ്വസ്തതയെയാണ് വെളിവാക്കുന്നത്. അത്യാവശ്യഘട്ടത്തിൽ ആശ്രയിക്കാനാകുന്ന തരത്തിലുള്ള സൗഹൃദമാണ് ഈ രാശിക്കാർക്ക് ആവശ്യം. മീനം രാശിയിൽ ജനിച്ച വ്യക്തികളുമായിട്ടുള്ള സൗഹൃദം ഈ രാശിക്കാർക്ക് തികച്ചും അനുയോജ്യമാണ്. ആത്മാർത്ഥതയോടെ ഇവരിലെ വിശ്വാസം വീണ്ടെടുക്കാൻ ഈ രാശിയുമായുള്ള സൗഹൃദം സഹായിക്കും.

 ധനു

ധനു

ആവേശവും, പൊട്ടിച്ചിരിയും, ഊർജ്ജവും നിറഞ്ഞ ജീവിതസാഹചര്യങ്ങളാണ് ഈ രാശിയിൽ ജനിച്ചവരുടെ പ്രത്യേകതകൾ. ഇത്രത്തോളം ആവേശകരമായ ജീവിതത്തിന് പൊരുത്തപ്പെടുന്ന ആരെങ്കിലുമാണ് ഇവർക്ക് സുഹൃത്തുക്കളാകേണ്ടത്. അത്തരം സൗഹൃദം ഇവരെ നിരുത്സാഹപ്പെടുത്തുകയില്ല. അങ്ങനെയുള്ളവർ ഇവരുടെ ഹൃദയത്തിലെ ഏറ്റവും നല്ല താല്പര്യങ്ങളെ തിരിച്ചറിയാൻ കഴിവുള്ളവരായിരിക്കും. ചിങ്ങം രാശിയിൽ ജനിച്ച വ്യക്തികളുമായുള്ള സൗഹൃദം ഈ രാശിക്കാർക്ക് തികച്ചും അനുയോജ്യമാണ്.

 മകരം

മകരം

അപരിമിതമായ ഉത്തരവാദിത്തങ്ങളെ ഉൾക്കൊള്ളുന്ന വ്യക്തികളാണ് മകരം രാശിയിൽ ജനിച്ചവർ. ഉണ്ടായിരിക്കുന്ന എല്ലാ കാര്യങ്ങളിലും ഇവർ വളരെയധികം ശ്രദ്ധകേന്ദ്രീകരിക്കപ്പെട്ട് കാണുന്നു. വ്യക്തിപരവും തൊഴിൽപരവുമായ ഇവരുടെ മേഖലകളിൽ സഹായിക്കുവാനാകുന്ന വ്യക്തികളുമായിട്ടുള്ള ചങ്ങാത്തം ഇവർക്ക് ആവശ്യമാണ്. ഇടവം രാശിയിൽ ജനിച്ച വ്യക്തികളുമായുള്ള സൗഹൃദം, ചെയ്യുന്ന കാര്യങ്ങളിലെ മനോഹാരിതയെ ദർശിക്കുവാൻ സഹായിക്കുന്ന തരത്തിലുള്ളതായിരിക്കും.

 കുംഭം

കുംഭം

ഈ രാശിയിൽ ജനിച്ചവർ വളരെ സ്വതന്ത്രരായ വ്യക്തികളാണ്. ഇവർക്കുവേണ്ടി ആളുകൾ ഉദ്ദേശിക്കുന്ന കാര്യങ്ങളിലെ വൈകല്യങ്ങളിൽനിന്നും സംരക്ഷണം അനുഭവപ്പെടുവാൻ തക്കവണ്ണമുള്ള സൗഹൃദമാണ് ഈ രാശിക്കാർക്ക് ആവശ്യം. ഈ ലോകത്തിൽ പൂർണ്ണമായും പ്രകടിപ്പിക്കപ്പെടുവാൻ ഈ രാശിക്കാരെ സഹായിക്കാൻ മിഥുനം രാശിക്കാരുമായുള്ള സൗഹൃദത്തിന് കഴിയും.

 മീനം

മീനം

മറ്റുള്ളവരിൽ മതിപ്പുളവാക്കാൻ ക്ലേശിക്കുന്നവരാണ് ഈ രാശിയിൽ ജനിച്ച വ്യക്തികൾ. ഇവരുടെ ഉന്നത നിലവാരത്തെയും ബൗദ്ധികമായ സംഭാഷണങ്ങളെയും പരിപാലിക്കാൻപോന്ന സൗഹൃദമാണ് ഈ രാശിക്കാർക്ക് ആവശ്യം. മറ്റൊരുതരത്തിൽ പറഞ്ഞാൽ, അവരുമായും നിലനിന്നുപോകേണ്ടതുണ്ട്. കർക്കിടകരാശിയിൽ ജനിച്ച വ്യക്തികളുമായുള്ള സൗഹൃദം ഈ രാശിക്കാർക്ക് തികച്ചും അനുയോജ്യമാണ്.

English summary

Friendship and Zodiac signs

Libras are amused by Scorpios' bold personalities, while Libras' quieter demeanor help calm Scorpios. Anyone can be friends with any sign, of course, but if you have a friend whose sign matches yours, they're one to hang onto.
Story first published: Monday, May 7, 2018, 11:00 [IST]