ഏത് കാര്യത്തിനും രാശിയും ജ്യോതിഷവും നോക്കുന്നവരാണ് നമ്മളില് പലരും. നല്ലതാണെങ്കിലും ചീത്തയാണെങ്കിലും പല വിധത്തിലുള്ള കാര്യങ്ങള് നമുക്ക് ഇതിലൂടെ അറിയാന് കഴിയുന്നു. പലപ്പോഴും ദാമ്പത്യ ജീവിതത്തില് വരെ വളരെ പ്രാധാന്യത്തോടെ നമ്മള് ജ്യോതിഷസംബന്ധമായി കാര്യങ്ങള് തീരുമാനിക്കുന്നു.
2018-ല് നിങ്ങളുടെ വാര്ഷികഫലം ഇതാണ്
പങ്കാളിയുമായി നിങ്ങള്ക്ക് രാശിപ്രകാരം എന്തൊക്കെ പ്രശ്നങ്ങള് ഉണ്ടാവും എന്ന് നോക്കാം. ചില രാശിക്കാര് പങ്കാളിയുമായി വളരെ അടുത്ത് പെരുമാറുന്നവരാകും. ചിലരാകട്ടെ അല്പം അകല്ച്ച സൂക്ഷിക്കുന്നവരും ആയിരിക്കും. ഇത്തരത്തില് എന്തൊക്കെ മാറ്റങ്ങള് രാശിപ്രകാരം നിങ്ങളില് നിന്നും പങ്കാളിയില് നിന്നും ബന്ധത്തില് ഉണ്ടാവാം എന്ന് നോക്കാം.
ഏരീസ് (മാര്ച്ച് 21- ഏപ്രില് 19)
സ്വന്തം കാര്യത്തിന് ആരേയും ആശ്രയിക്കാത്ത തരക്കാരായിരിക്കും ഇവര്. പങ്കാളിയാണെങ്കില് പോലും പലപ്പോഴും പല കാര്യത്തിനും സ്വന്തം താല്പ്പര്യങ്ങള്ക്ക് മുന്തൂക്കം നല്കുന്നവരായിരിക്കും. എന്നാല് എത്ര പ്രശ്നമുണ്ടെങ്കിലും നിങ്ങളുമായി വളരെ അടുത്ത ബന്ധം സൂക്ഷിക്കുന്നയാളായിരിക്കും നിങ്ങളുടെ പങ്കാളി.
ടോറസ് (ഏപ്രില് 20- മെയ് 20)
പങ്കാളിയുമായി അത്ര അടുക്കാത്ത പ്രകൃതക്കാരായിരിക്കും ഇത്തരക്കാര്. എന്നാല് ഇത്തരക്കാരുടെ ഭയം പങ്കാളി ഇവരെ വിട്ടു പോവുമോ എന്നതായിരിക്കും. ഇത് പലപ്പോഴും പല വിധത്തിലാണ് നിങ്ങളുടെ ബന്ധത്തെ ബാധിക്കുന്നത്.
ജെമിനി (മെയ് 21- ജൂണ് 20)
ഇവര് എപ്പോഴും പങ്കാളിയുമായുള്ള ബന്ധത്തില് ബോറായിരിക്കും എന്നാണ് ഭയപ്പെടുന്നത്. മാത്രമല്ല ഒരു ബന്ധം തകര്ന്നാലും മറ്റൊരു ബന്ധത്തിന് ഇവര് തയ്യാറാവില്ല എന്നതാണ് രാശിപ്രകാരം ഇവര് പറയുന്നത്.
ക്യാന്സര് (ജൂണ് 21 - ജൂലൈ 22)
പങ്കാളിയുമായി അടുത്തിടപഴകുമ്പോള് പലപ്പോഴും വൈകാരികമായ ഇടപെടലുകളായിരിക്കും ഇവരുടെ ഭാഗത്ത് നിന്നും ഉണ്ടാവുന്നത്. എന്നാല് ഇത്തരം ഇമോഷനുകളെ വളരെയധികം നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്. പങ്കാളിക്ക് മുന്പിലും തന്റെ യഥാര്ത്ഥ സ്വഭാവം തുറന്ന് കാണിക്കാന് ഇവര് പലപ്പോഴും ഭയപ്പെടുന്നു.
ലിയോ (ജൂലൈ 23 - ആഗസ്റ്റ് 23)
അധികാര സ്വഭാവം കാണിക്കുന്നവരായിരിക്കും ഇത്തരക്കാര്. സെക്സി എന്നതിനേക്കാളുപരി ഭരിക്കുന്ന സ്വഭാവക്കാരിയിരിക്കും ഇവര് പങ്കാളിക്കു മുന്നില്. സ്നേഹിക്കുന്നത് തന്നെ നിയന്ത്രണങ്ങള് വെച്ചു കൊണ്ടായിരിക്കും.
വിര്ഗോ (ആഗസ്റ്റ് 24- സെപ്റ്റംബര് 23)
ബന്ധങ്ങളിലെ പൂര്ണതയില്ലായ്മയാണ് ഇവരുടെ പ്രധാന പ്രശ്നങ്ങളില് ഒന്ന്. പങ്കാളിയുമൊത്ത് ഇരിക്കുമ്പോള് പലപ്പോഴും കൂടുതല് ശ്രദ്ധ ഇവര് നല്കേണ്ടതായി വരുന്നു. എന്നാല് മാത്രമേ ആ നിമിഷം സന്തോഷിക്കുവാന് സാധിക്കുകയുള്ളൂ.
ലിബ്ര (സെപ്റ്റംബര് 24- ഒക്ടോബര് 23)
സൗന്ദര്യബോധമുള്ള വ്യക്തികളായിരിക്കും ഇത്തരക്കാര്. ഇത് നല്ലതാണെന്ന് തോന്നുകയും ഇത്തരം ചിന്തകള് പലപ്പോഴും പങ്കാളിയിലേക്ക് വരെ എത്തുകയും ചെയ്യുന്നു. ഈ പ്രശ്നങ്ങള് പലപ്പോഴും ബന്ധങ്ങള് തന്നെ അവതാളത്തിലാവാന് കാരണമാകുന്നു.
സ്കോര്പിയോ (ഒക്ടോബര് 24- നവംബര് 22)
മറ്റുള്ളവര് പെട്ടെന്ന് തന്നെ ഇഷ്ടപ്പെടുന്ന സ്വഭാവക്കാരായിരിക്കും ഇത്തരക്കാര്. എന്നാല് പ്രണയം പരമാവധി ഒഴിവാക്കാന് ശ്രമിക്കുന്നതാണ് നല്ലത്. പലപ്പോഴും വളരെ തീവ്രമായി മാത്രമേ ഏത് ബന്ധത്തേയും ഇത്തരക്കാര് കാണുകയുള്ളൂ എന്നതാണ് സത്യം. ഇത് പല തരത്തിലുള്ള പ്രശ്നങ്ങള്ക്കും കാരണമാകുന്നു.
സാഗിറ്റേറിയസ് (നവംബര് 23- ഡിസംബര് 22)
പ്രതിബദ്ധതയില്ലാത്തതും ഒരു ദീര്ഘ ബന്ധമില്ലാത്തതും ആയിരിക്കും ഇവരുടെ ജീവിതം മുഴുവന്. ഇത്തരത്തില് ഏതെങ്കിലും ബന്ധത്തില് പെട്ടു പോയാല് അത് പിന്നീട് തങ്ങളുടെ സ്വാതന്ത്ര്യം നശിപ്പിക്കും എന്നാണ് ഇവരുടെ അഭിപ്രായം. ഭാവിയെക്കുറിച്ച് ചിന്തിക്കാതെ ഇള്ള സമയത്ത് ജീവിക്കാനാണ് ഇവര് ആഗ്രഹിക്കുന്നത്. ഇത് പലപ്പോഴും ഇവരെ പ്രശ്നത്തില് കൊണ്ട് ചെന്നെത്തിക്കും എന്നതാണ് സത്യം.
കാപ്രിക്കോണ് (ഡിസംബര് 23- ജനുവരി 20)
തങ്ങളുടെ വികാരങ്ങളെ പുറത്തേക്ക് കാണിക്കാന് ശ്രമിക്കുന്നവരായിരിക്കും ഇത്തരക്കാര്. എപ്പോഴും ശാന്തരായിരിക്കാന് ഇവര്ക്ക് കഴിയും എന്നാല് വികാരങ്ങളായിരിക്കും പലപ്പോഴും ഇവരെ നിയന്ത്രിക്കുന്നത്. മാത്രമല്ല ഇവര്ക്ക് മറ്റുള്ളവരുമായി അടുക്കാനുള്ള സമയം കിട്ടുകയേ ഇല്ല. എന്നാല് ബന്ധത്തെക്കുറിച്ചും സ്നേഹത്തെക്കുറിച്ചും ഇവര് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.
അക്വാറിസ് ( ജനുവരി 21- ഫെബ്രുവരി 18)
ഇമോഷണല് എന്നതിലുപരി ലോജിക്കല് ആയി കാര്യങ്ങളെ കൈകാര്യം ചെയ്യുന്നവരായിരിക്കും ഇവര്. പക്ഷേ ഏകാന്തതയെ ഇല്ലാതാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഇവര്ക്ക് അറിയും. എങ്കിലും സ്വാതന്ത്ര്യം നഷ്ടപ്പെടുമെന്ന് വിചാരിക്കുന്നവരായിരിക്കും ഇത്തരക്കാര്.
പിസസ് (ഫെബ്രുവരി 19- മാര്ച്ച് 20)
സ്വന്തമായി ധാരാളം അതിര്ത്തികള് തീരുമാനിക്കുന്നവരാണ് ഇത്തരക്കാര്. എന്തൊക്കെയാണ് ഒരു ബന്ധത്തില് വേണ്ടതെന്നും എന്തൊക്കെ അത്യാവശ്യമെന്നുമുള്ള കാര്യങ്ങളെക്കുറിച്ചെല്ലാം മറക്കുന്നവരാണ് ഈ രാശിക്കാര്.
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.
Related Articles
ദിവസഫലം (26-4-2018 - വ്യാഴം)
ദിവസഫലം (25-4-2018 - ബുധൻ)
ദിവസഫലം (24-4-2018 - ചൊവ്വ)
പുനര്ജന്മത്തില് നിങ്ങളെന്താവും, അറിയാം ആ രഹസ്യം
ദിവസഫലം (23-4-2018 - തിങ്കൾ)
ദിവസഫലം 22 -4 -2018
ദിവസഫലം 21 -4 -2018
കഴിഞ്ഞ ജന്മം നിങ്ങളെന്തായിരുന്നെന്ന് രാശി പറയും
ഏപ്രില് 20 വെള്ളിയാഴ്ചയിലെ നക്ഷത്ര ഫലം
ദിവസഫലം 19 -4 -2018
ദിവസഫലം (18-4-2018 - ബുധൻ)
ദിവസഫലം (17-04-2018 - ചൊവ്വ)
പേരിലുണ്ടോ M, പണവും പ്രശസ്തിയും അരികെ