TRENDING ON ONEINDIA
-
രണ്ട് വര്ഷത്തിനിടെ സര്ക്കാര് സ്കൂളില് എത്തിയത് രണ്ടര ലക്ഷം വിദ്യാര്ത്ഥികള്
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന് പുരയ്ക്കല്!
-
ഇന്ത്യന് ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര് ജയിക്കുന്നത്'; ന്യൂസിലന്ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള് ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്പ്പന കുറഞ്ഞ 10 കാറുകള്
ജനിച്ചത് തിങ്കളാഴ്ചയോ, ആഴ്ച നല്കുന്ന ഭാഗ്യം
ജനനസമയവും ജനന ദിവസവും നക്ഷത്രവും നാളും എല്ലാം നോക്കി ഭാവിയും ഭൂതവും എല്ലാം പറയുന്നവര് ചില്ലറക്കാരല്ല. ജ്യോതിഷത്തിന് വളരെ വലിയ പ്രാധാന്യം തന്നെയാണ് നമ്മുടെയെല്ലാം ജീവിതത്തില് നല്കുന്നത്. ഒരു വിശ്വാസത്തിന്റെ പുറത്താണ് പല കാര്യങ്ങളും സംഭവിക്കുന്നത്. ഇതാണ് പിന്നീട് ജീവിതത്തില് ഇത്തരം കാര്യങ്ങളില് വിശ്വസിക്കാന് നമ്മളെ പ്രേരിപ്പിക്കുന്നതും. അതുകൊണ്ട് തന്നെ ജനിച്ച ആഴ്ചക്ക് പോലും പലരും പ്രാധാന്യം നല്കുന്നു. ഓരോ ദിവസത്തില് ജനിച്ചവര്ക്കും ഓരോ തരത്തിലായിരിക്കും ഭാഗ്യവും വരുന്നത്. ഏത് മേഖലയിലും ഉയര്ച്ചയില് എത്താന് സഹായിക്കുന്നത് ഓരോ ദിവസത്തേയും പ്രത്യേകതയാണ്.
ഈ ഏഴ് രാശിക്കാര്ക്ക് സാമ്പത്തിക നേട്ടം ഉറപ്പ്
നിങ്ങള് ജനിച്ചത് ആഴ്ചയുടെ ഏത് ദിവസത്തിലായാലും അത് നിങ്ങളുടെ ജീവിതത്തേയും സ്വഭാവത്തേയും എങ്ങനെയെല്ലാം സ്വാധീനിക്കും എന്ന് അറിയാന് താല്പ്പര്യമില്ലേ? അതിന് നിങ്ങളെ സഹായിക്കുന്നത് എന്താണെന്ന് നോക്കാം. എന്തൊക്കെയാണ് ഇത്തരത്തില് ഓരോ ആഴ്ചയും ജനിച്ചവരുടെ സ്വഭാവത്തിലൂടെ മനസ്സിലാക്കാന് സാധിക്കുന്നത് എന്ന് നോക്കാം. ഇത് പല വിധത്തിലാണ് ഓരോരുത്തരുടേയും സ്വഭാവത്തെ സ്വാധീനിക്കുന്നത്. എങ്ങനെയെന്ന് നോക്കാം.
ഞായറാഴ്ച ജനിച്ചവര്
നിങ്ങളുടെ ജനനം ഞായറാഴ്ചയാണോ? ആഴ്ചയുടെ ആദ്യത്തെ ദിവസമാണ് നിങ്ങളുടെ ജനനമെങ്കില് അത് നിങ്ങളില് പല വിധത്തിലുള്ള മാറ്റങ്ങള് വരുത്തിത്തീര്ക്കുന്നു. ജീവിതത്തില് ഒന്നാമതെത്താനുള്ള ആഗ്രഹം നിങ്ങളില് വളരെയധികം കഠിനമായിരിക്കും. മാത്രമല്ല ഏത് കാര്യത്തിനും സ്വതന്ത്രമായി തീരുമാനങ്ങള് എടുക്കുന്നതിനും മറ്റുള്ളവരുടെ വാക്കുകള്ക്ക് വേണ്ടത്ര ചെവി കൊടുക്കില്ലെന്നതും നിങ്ങളുടെ തീരുമാനങ്ങളില് മികച്ചതാണ്.
ബന്ധങ്ങള്
ബന്ധങ്ങളുടെ കാര്യത്തില് അല്പം ഭയപ്പെടുന്നവരാണ് ഇവര്. കാരണം ഇവരുടെ പെട്ടെന്നുള്ള ദേഷ്യം പല തരത്തിലും നിങ്ങളുടെ ജീവിതത്തെ വളരെ ദോഷകരമായാണ് ബാധിക്കുന്നത്. അതുകൊണ്ട് തന്നെ ബന്ധങ്ങള് നല്ല രീതിയില് മുന്നോട്ട് കൊണ്ട് പോവുന്നതിന് പല വിധത്തിലുള്ള പ്രശ്നങ്ങളും ഞായറാഴ്ച ജനിച്ചവര് അനുഭവിക്കേണ്ടതായി വരും. എന്നാല് സ്നേഹിക്കുന്ന കാര്യത്തില് യാതൊരു വിധത്തിലുള്ള ഉപാധികളും ഇവര് വെക്കില്ല. അങ്ങേയറ്റം സ്നേഹിക്കുന്നതിന് ഇവര്ക്ക് കഴിയുന്നു.
തിങ്കളാഴ്ച ജനിച്ചവര്
തിങ്കള് എന്ന് പറഞ്ഞാല് തന്നെ ചന്ദ്രന് എന്നാണ് അര്ത്ഥമാക്കുന്നത്. ഏത് പരിതസ്ഥിതിയിലും രംഗത്തും എല്ലാം ചന്ദ്രനെപ്പോലെ തിളങ്ങുന്നു ഇവര്. തിങ്കളാഴ്ച ജനിച്ചവരുടെ സ്വഭാവം അല്പം അധികാരം നിറഞ്ഞതായിരിക്കും. തങ്ങള്ക്ക് സ്വാതന്ത്ര്യം നല്കുന്നവരോട് അല്പം അധികാരത്തില് പെരുമാറാന് ഇവര് ശ്രമിച്ച് കൊണ്ടേ ഇരിക്കും. ഇവര്ക്ക് ദയ എന്നത് മാത്രമായിരിക്കും എല്ലാവരോടും തോന്നുന്ന വികാരം. അതുകൊണ്ട് തന്നെ ഇവരെ പറ്റിച്ച് പോവാന് പലര്ക്കും സാമര്ത്ഥ്യം കൂടുതലായിരിക്കും.
ബന്ധങ്ങളില്
കുടുംബത്തിന് മറ്റെന്തിനേക്കാള് പ്രാധാന്യം നല്കുന്നവരായിരിക്കും ഇവര്. അമ്മയോടായിരിക്കും എപ്പോഴും ഭാര്യയേക്കാള് പ്രിയം കൂടുതല്. എന്നാല് മറ്റുള്ളവരുടെ വാക്കിനേക്കാള് സ്വന്തം അഭിപ്രായങ്ങള്ക്ക് വില കൊടുക്കുന്ന സ്വഭാവക്കാരായിരിക്കും ഇവര്. മാത്രമല്ല ഇത് രു പരിധി വരെ ജീവിതത്തില് മുന്നേറാന് ഇവരെ സഹായിക്കുന്നു.
ചൊവ്വാഴ്ച ജനിച്ചവര്
ചൊവ്വാഴ്ച ജനിച്ചവര്ക്ക് ഏത് കാര്യത്തിനും മുന്നോട്ട് നയിക്കാനുള്ള കഴിവുണ്ടാവും. പലപ്പോഴും പെട്ടെന്നുള്ള ദേഷ്യമാണ് പല കാര്യത്തിനും നിയന്ത്രിക്കാന് കഴിയാതെ വരുന്നത്. ചിട്ടയോടെ കാര്യങ്ങള് ചെയ്യുന്നതിന് ഇവര്ക്ക് കഴിയുന്നു. നേതൃപാടവം ഏത് കാര്യത്തിലും അല്പം മുന്നിലാണ്. ആഗ്രഹിക്കുന്ന കാര്യങ്ങള് എത്ര കഷ്ടപ്പെട്ടിട്ടാണെങ്കിലുംനേടിയെടുക്കാന് ഇവര് ശ്രമിക്കുന്നു. ഉത്സാഹത്തോടെ കാര്യങ്ങള് ചെയ്യുന്നതിന് ഇവര്ക്ക് കഴിയുന്നു.
ബന്ധങ്ങള്
മുന്കോപം പലപ്പോഴും ഇവരുടെ ജീവിതത്തെ വളരെയധികം താളം തെറ്റിക്കാനുള്ള സാധ്യതയുണ്ട്. ജീവിതത്തില് തുല്യ പങ്കാളിത്തം പങ്കാളിക്കും നല്കുന്ന കാര്യത്തില് അല്പം പുറകോട്ടായിരിക്കും ഇവര്. ഇത് ഇവരുടെ കുടുംബ ബന്ധത്തിന്റെ താളം തെറ്റിക്കാന് സാധ്യതയുണ്ട്. പല കാര്യങ്ങളിലും ഉള്ള ഐക്യമില്ലായ്മ പല തരത്തില് ജീവിതത്തിന് വില്ലനായി മാറുന്നു.
ബുധനാഴ്ച ജനിച്ചവര്
ആഴ്ചയിലെ നാലാമത്തെ ദിവസമാണ് ബുധനാഴ്ച. ആഗ്രഹിച്ച കാര്യം നേടിയെടുക്കുന്നതിനായി അശ്രാന്ത പരിശ്രമം നടത്തുന്നവരാണ് ഇവര്. ധൈര്യം തന്നെയാണ് ഇവരുടെ മുതല്ക്കൂട്ട്. ഏത് കാര്യത്തിനും മുന്നില് നിന്ന് കാര്യങ്ങള് ചെയ്യുന്നതിനും എന്തിനേയും നേരിടുന്നതിനും ഇവര്ക്ക് കഴിയുന്നു. എന്നാല് ചെറിയ കാര്യങ്ങളില് കാണിക്കുന്ന അശ്രദ്ധ പല തരത്തില് ജീവിതത്തെ ബാധിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.
ബന്ധങ്ങള്
പങ്കാളിയുമായി നല്ലൊരു ബന്ധം തന്നെ ജീവിതത്തിലുടനീളം കാത്തു സൂക്ഷിക്കാന് ഇവര്ക്ക് കഴിയുന്നു. പലപ്പോഴും പങ്കാളി നല്ല മൂഡിലല്ലെങ്കില് പോലും പ്രശ്നങ്ങള് മുന്കൈയ്യെടുത്ത് പരിഹരിച്ച് മുന്നോട്ട് കൊണ്ട് പോവാന് കഴിയുന്നു. സന്തോഷകരമായ കുടുംബ ജീവിതം നയിക്കാന് ഇവര്ക്ക് ഉറപ്പായും കഴിയുന്നു. ചെറിയ കാര്യങ്ങളിലെ അശ്രദ്ധ ശ്രദ്ധയോടെ കൈകാര്യം ചെയ്താല് ജീവിതം സന്തോഷകരമായി മുന്നോട്ട് പോവും.
വ്യാഴാഴ്ച ജനിച്ചവര്
എപ്പോഴും സന്തോഷത്തോടെ ഇരിക്കാന് ആഗ്രഹിക്കുന്നവരാണ് ഇവര്. ഏത് കാര്യത്തിനിടയിലും സന്തോഷം കണ്ടെത്താന് ഇവര് ശ്രമിക്കുന്നു. മാത്രമല്ല തകര്ന്നു പോവുന്ന ഘട്ടത്തിലും ശുഭാപ്തി വിശ്വാസം കൈവിടാന് ഇവര് ഒരുക്കമായിരിക്കില്ല. ഇത്തരം കാര്യങ്ങളാണ് ഇവരെ ജീവിക്കാന് പ്രേരിപ്പിക്കുന്നത്. എന്നാല് ഇത്തരം കാര്യങ്ങളില് പ്രാധാന്യം നല്കിയില്ലെങ്കില് അത് ജീവിതത്തില് വളരെ ദോഷകരമായി ബാധിക്കാനുള്ള സാധ്യതയും ഒട്ടും കുറവല്ല.
ബന്ധങ്ങള്
മുഖം നോക്കാതെ കാര്യങ്ങള് പറയാന് കെല്പ്പുള്ളവരായിരിക്കും ഇത്തരക്കാര്. എങ്കിലും ബന്ധങ്ങളില് വളരെയധികം ആത്മാര്ത്ഥത കാണിക്കുന്നവരും കൂടിയായിരിക്കും ഇത്തരക്കാര് എന്ന കാര്യത്തില് സംശയം വേണ്ട. വിവാഹ ജീവിതത്തോടെ ഇവരുടെ ജീവിതത്തിന്റെ ഗതി മാറുന്നു. എല്ലാ വിധത്തിലും ഇത് ജീവിതത്തില് വളരെയധികം പോസിറ്റീവ് മാറ്റങ്ങള് ഉണ്ടാക്കുന്നു.
വെള്ളിയാഴ്ച ജനിച്ചവര്
മറ്റുള്ളവരുടെ അഭിപ്രായങ്ങള്ക്ക് വളരെയധികം പ്രാധാന്യം നല്കുന്നവരാണ് വ്യാഴാഴ്ച ജനിച്ചവര്. എന്നാല് ഇതില് നിന്നും എന്തെങ്കിലും തരത്തിലുള്ള പ്രതിബന്ധങ്ങള് സംഭവിച്ചാല് അത് പലപ്പോഴും ജീവിതത്തില് പോസിറ്റീവ് ആയി എടുക്കുന്നതിനും അതിനെ നേരിടുന്നതിനും സഹായിക്കുന്നു. മറ്റുള്ളവര്ക്ക് വളരെ പ്രിയപ്പെട്ടവരായി നിങ്ങള് മാറുന്നു. ജീവിതത്തില് പല വിധത്തിലുള്ള മുന്നേറ്റവും ഇത് വഴി നിങ്ങള്ക്ക് ഉണ്ടാവുന്നു.
ബന്ധങ്ങള്
മറ്റുള്ളവരുടെ വികാരങ്ങള് അറിഞ്ഞ് പെരുമാറുന്ന വ്യക്തിയായിരിക്കും ഇവര്. അതുകൊണ്ട് തന്നെ ജീവിതത്തില് ഒരു പങ്കാളിയെ കണ്ടെത്തുന്നതിന് യാതൊരു തരത്തിലുള്ള ബുദ്ധിമുട്ടും ഇവര്ക്കുണ്ടാവില്ല. സ്നേഹവും പ്രതിബന്ധതയും ധാരാളം കൊടുക്കുന്ന സ്വഭാവക്കാരാണ് ഇവര്. കരുതലോടെ മറ്റുള്ളവരുടെ കാര്യങ്ങള് ചെയ്യാന് ഇവര് ശ്രദ്ധിച്ചു കൊണ്ടേ ഇരിക്കും.
ശനിയാഴ്ച ജനിച്ചവര്
ആഴ്ചയുടെ അവസാനത്തെ ദിവസമാണ് ശനിയാഴ്ച. ഏത് സാഹചര്യത്തേയും അതിന്റേതായ പ്രാധാന്യത്തോടെ കാണുന്നവരായിരിക്കും ഇത്തരക്കാര്. കഷ്ടപ്പാടുകള് നിറഞ്ഞ ജീവിതമായിരിക്കുമെങ്കിലും തന്റെ പോസിറ്റീവ് എനര്ജി കൊണ്ട് എല്ലാ വിധത്തിലുള്ള പ്രശ്നങ്ങള്ക്കും പരിഹാരം കാണാന് ഇവര്ക്ക് കഴിയുന്നു. പക്ഷേ സംശയം എന്ന പ്രശ്നം വളരെ ഗുരുതരമായി തന്നെ ഇവരെ ബാധിക്കുകയും ചെയ്യുന്നു. ഇത് ജീവിതത്തില് പല വിധത്തിലുള്ള പ്രശ്നങ്ങള്ക്ക് കാരണമാകുന്നു.
ബന്ധങ്ങള്
തങ്ങളെ മനസ്സിലാക്കുന്ന പങ്കാളിക്ക് പ്രാധാന്യം നല്കുന്നവരായിരിക്കും ഇവര്. എങ്കിലും ഏത് ബന്ധങ്ങളിലും കര്ശന ചിട്ടകളോടെ പ്രവര്ത്തിക്കുന്നതിന് ഇവര് തയ്യാറാവും. ഏത് പലപ്പോഴും ബന്ധങ്ങള്ക്ക് വിള്ളല് സംഭവിക്കുന്നതിന് കാരണമാകുന്നു. ഇത് പല വിധത്തില് പ്രശ്നങ്ങള് ഉണ്ടാക്കുന്നു. വിവാഹ ബന്ധം ഒരിക്കലും ഇവരില് വിജയകരമായി മാറുന്നില്ല. എന്നാല് മറ്റ് ബന്ധങ്ങള്ക്കെല്ലാം ജീവിതത്തില് വളരെയധികം പ്രാധാന്യവും നല്കുന്നു.