For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  ദിവസഫലം (7-6-2018 - വ്യാഴം)

  |

  കാലചക്രത്തിന്റെ ഭ്രമണവേഗത അനന്തമാണ്. അതിന്റെ പ്രവാഹത്തിലൂടെ നാമെല്ലാവരും അനസ്യൂതം മുന്നിലേക്ക് പ്രയാണം ചെയ്തുകൊണ്ടേയിരിക്കുന്നു. അതിനനുഗുണമായി നിലകൊള്ളുന്ന മാറ്റങ്ങൾ പ്രതികൂലവും അനുകൂലവുമായ സാഹചര്യങ്ങളെ പ്രപഞ്ചത്തിലെ സർവ്വ ചരാചരങ്ങൾക്കുമായി സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു.

  ജ്യോതിഷപ്രവചനങ്ങളിലൂടെ അവയെ നോക്കിക്കാണുന്ന നമ്മൾ മാറ്റങ്ങളെ അനുകൂലമാക്കിത്തീർക്കുകയും ആശ്വാസവും സംതൃപ്തിയും ആസ്വദിക്കുകയും ചെയ്യുന്നു.

  c

  മേടം

  ആരുമായോ ഉള്ള അപ്രതീക്ഷിതമായ ഒരു കൂടിക്കാഴ്ച വലിയ അസ്വസ്ഥതയ്ക്ക് കാരണമായിട്ടുണ്ടാകാം. ആ വ്യക്തിയുമായി പരിഹരിക്കപ്പെടാത്ത ചില പ്രശ്‌നങ്ങൾ നിലകൊള്ളുകയായിരിക്കണം. അതിനെ പരിഹരിക്കുവാനുള്ള അവസരമൊന്നും ലഭിച്ചിച്ചിട്ടുണ്ടായിരിക്കുകയില്ല. അതിനാൽ ആ വ്യക്തിയെ വീണ്ടും കാണുന്നത് വൈഷമ്യമേറിയ വികാരവിചാരങ്ങൾ മുകളിലേക്ക് പൊന്തിവരുന്നതിന് കാരണമാകുന്നു. തയ്യാറെടുപ്പുകളൊന്നുമില്ലെങ്കിൽ, സംസാരിക്കുവാൻതന്നെ വൈഷമ്യം അനുഭവപ്പെടാം. തുറന്ന് സംസാരിക്കുക എന്നതാണ് ഇപ്പോൾ അനുവർത്തിക്കേണ്ട അഭിലഷണീയമായ കാര്യം. അത് താങ്കളെ വിഷമസന്ധിയിൽനിന്നും മുക്തനാക്കും.

  c

  ഇടവം

  വലിയൊരു പദ്ധതിയെ അതിന്റെ പ്രായോഗികതയിൽ എത്തിയ്ക്കുവാനുള്ള ശ്രമത്തിൽ നല്ലൊരു സഖ്യംതന്നെ ആവശ്യമായിരിക്കുന്നു. കാരണം വിരുദ്ധ നിലപാടുകൾ ധാരാളം കാണുവാനാകും. യൗക്തികമായ കഴിവുകൾ ഉള്ള വ്യക്തിയാണെങ്കിലും, ഇടപെടേണ്ടതായിട്ടുള്ള വ്യക്തികളെ മനസ്സിലാകുകയില്ല. ഈ പദ്ധതിയിലേക്ക് അവരെ എങ്ങനെ ആകർഷിക്കണമെന്നോ, അതുമല്ലെങ്കിൽ എങ്ങനെ അവരോട് അപേക്ഷിക്കണമെന്നോ താങ്കൾക്ക് അറിയില്ലായിരിക്കാം. ഹൃദയത്തിന്റെ ഭാഷയിൽ അവരോട് സംസാരിക്കുക. അങ്ങനെ ഓരോ വ്യക്തിയ്ക്കും എന്താണ് പറയുവാനുള്ളതെന്ന് കേൾക്കുക. അവരെപ്പറ്റി കൂടുതൽ കേൾക്കുക എന്നതാണ് ഇപ്പോൾ വളരെ പ്രധാനമായിട്ടുള്ള കാര്യം.

  x

  മിഥുനം

  ഇന്ന് വ്യാഴാഴ്ചയാണെങ്കിലും, ഇപ്പോൾത്തന്നെ ആഴ്ചാന്ത്യത്തിന്റെ ഒരു ഭാവത്തിലായിരിക്കാം താങ്കൾ നിലകൊള്ളുന്നത്. വളരെ രസകരമായ അനുഭവങ്ങൾക്കും സാഹസികതകൾക്കും താങ്കൾ തയ്യാറെടുത്തിരിക്കുകയാണ്. ഇപ്പോൾത്തന്നെ എന്തോ ഒരു പദ്ധതിയുണ്ട്. നല്ല തയ്യാറെടുപ്പിനായും കാര്യങ്ങളെ മുൻകൂറായിത്തന്നെ പട്ടികപ്പെടുത്തുവാനുമായി നക്ഷത്രങ്ങൾ പ്രോത്സാഹിപ്പിക്കുകയാണ്. താങ്കളെ സംബന്ധിച്ച് പെട്ടെന്ന് കാര്യങ്ങൾ തീരുമാനിക്കുകയും ഒഴുക്കിനൊത്തവണ്ണം ഒഴുകുകയും ചെയ്യുക എന്നതിന് അത് എതിരാണ്. എങ്കിലും സാഹസികതയ്ക്ക് അതിൽ കുറവൊന്നുമില്ല. ആശ്യമായത് മുൻകൂറായി വേണ്ടിയിരിക്കുന്നു. മുന്നിലുള്ള കാര്യങ്ങളെ കൂടുതൽ ആസ്വദിക്കുവാൻ അത് താങ്കളെ സഹായിക്കും.

  xz

  കർക്കിടകം

  ആരോ ശ്രദ്ധിക്കുന്നില്ലായിരിക്കാം. അത് ഒറ്റപ്പെടലിന്റെയും കരുതപ്പെടുന്നില്ല എന്നതിന്റെയും ഒരു ഭാവമായിരിക്കാം പകർന്നുനൽകുന്നത്. സ്വന്തമായുള്ള ഒരു ആശയത്തെ അവഗണിക്കപ്പെട്ടു എന്നതാണ് കാരണം. അതിൽ ധാരാളം പ്രത്യാശകൾ വെളിവാക്കപ്പെടുവാനായി ഉണ്ടായിരുന്നു. സർഗ്ഗാത്മകതയുള്ളവരും ഉൾക്കാഴ്ചയുള്ളവരുമായ ആളുകൾ താങ്കളെ ഇഷ്ടപ്പെടുന്നു. മാത്രമല്ല അവർ കാര്യങ്ങളെ നേരത്തേകൂട്ടി കാണുകയും ചെയ്യുന്നു. മറ്റുള്ളവർ താങ്കളുടെ മണ്ഡലത്തിലേക്ക് വരുമ്പോൾ അവർക്ക് സന്ദേഹമുണ്ടാകാം. വളരെ പ്രധാനപ്പെട്ട ഒരു വ്യക്തിയിൽനിന്നും വളരെ നല്ല പ്രോത്സാഹനം താങ്കൾക്ക് ഉണ്ടാകാൻ പോകുകയാണ്.

  CC

  ചിങ്ങം

  പ്രപഞ്ചം അതിന്റെ ഊർജ്ജംകൊണ്ട് പൊതിഞ്ഞ് വിഷമംപിടിച്ച ആളുകളിൽനിന്നും അസഹനീയരായ ആളുകളിൽനിന്നും താങ്കളെ സംരക്ഷിക്കുകയാണ്. ഇതിന്റെ സുരക്ഷിതത്വം അനുഭവപ്പെടുകയായിരിക്കാം. കഴിഞ്ഞ കുറേ നാളുകളിലെ ഉത്കണ്ഠകൾ താങ്കൾ ഇപ്പോഴും പേറിക്കൊണ്ടിരിക്കുകയാണ്. എങ്കിലും സാവധാനം ശാന്തമാകുന്നുണ്ട്. അധികമായുള്ള സംരക്ഷണം ചുറ്റുമായി നിലകൊള്ളുന്നു. മാത്രമല്ല പുറമെയുള്ള മാർഗ്ഗനിർദ്ദേശവും കാണുവാനാകും. എല്ലാ ആശകളെയും പ്രപഞ്ചം യാഥാർത്ഥ്യമാക്കുകയില്ലെങ്കിലും, വളരെ നല്ല കാര്യങ്ങൾ സൃഷ്ടിക്കുവാനുള്ള ഒരു അന്തരീക്ഷം സംജാതമാക്കുന്നു. ചിലപ്പോൾ താങ്കളുടെ ഏറ്റവും പ്രധാനപ്പെട്ട ഒരു സ്വപ്നത്തെ സത്യമാക്കുവാനായിരിക്കും. അതിനാൽ ഈ സമയത്തെ ബുദ്ധിപരമായി വിനിയോഗിക്കുക.

  as

  കന്നി

  ജീവിതത്തിലെ വിഷമംപിടിച്ചതും ആശങ്കകൾ നിറഞ്ഞതുമായ ധാരാളം ഭാവങ്ങൾ ഇപ്പോൾ മെച്ചപ്പെടുവാൻ ആരംഭിക്കുകയാണ്. എങ്കിലും, ഏറ്റവും മോശപ്പെട്ട എന്തോ താങ്കൾ ഇപ്പോഴും അഭുമുഖീകരിക്കുകയാണ്. അത് താങ്കളെ ചുറ്റിനിൽക്കുന്ന ഊർജ്ജത്തിന്റെ നല്ല വശങ്ങളെ കാണുവാൻ കഴിയാത്തതുകൊണ്ടാണ്. വിശേഷപ്പെട്ട പുരോഗതിയ്ക്കായി നിലകൊള്ളുന്ന മണ്ഡലങ്ങൾ താങ്കളുടെ സ്‌നേഹജീവിതവും കുടുംബവിഷയങ്ങളും, സാമ്പത്തിക കാര്യങ്ങളുമാണ്. അന്വേഷിക്കുകയാണെങ്കിൽ എല്ലാം കണ്ടെത്തുവാനാകും. ഇപ്പോഴുള്ള ശുഭകരമായ ഊർജ്ജത്തെ സ്വന്തം വിജയത്തെ പ്രദാനം ചെയ്യുവാനായി ഉപയോഗിക്കുക.

  s

  തുലാം

  ഉത്തരത്തിനോ, മാർഗ്ഗനിർദ്ദേശത്തിനോവേണ്ടി അന്വേഷിക്കുന്നതെന്തോ അത് ഇപ്പോൾ സമീപിച്ചിരിക്കുകയാണ്. അതിതീവ്രമായി ഇതിനെ ആരാഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. പക്ഷേ ഇപ്പോൾ നിരാശപ്പെടുവാനുള്ള സാദ്ധ്യതയും കാണുന്നുണ്ട്. അന്വേഷിക്കുന്നതിനെ കണ്ടെത്തുവാനാകില്ലെന്ന് തോന്നാം. അത് നിലനിൽക്കുകപോലും ചെയ്യുന്നില്ലെന്ന് വിശ്വസിക്കുവാനുള്ള പ്രേരണയുമുണ്ടാകാം. പക്ഷേ അത് നിലകൊള്ളുന്നു. രഹസ്യമായ സ്ഥാനങ്ങളിലൊന്നുമല്ല, എന്നാൽ ഒരിക്കലും നോക്കുവാൻ സാദ്ധ്യതയില്ലാത്ത ഇടങ്ങളിലായിരിക്കാം. പ്രത്യാശകളെ വെടിഞ്ഞുകൊണ്ട് നിയന്ത്രണങ്ങളും അതിരുകളുമില്ലാതെ അറിയുവാനായി മനസ്സ് തുറക്കുക.

  asx

  വൃശ്ചികം

  സഹായിക്കണമെന്ന് ആഗ്രഹിക്കുന്ന ആരോ ഉണ്ടായിരിക്കാം. പക്ഷെ താങ്കളുടെ പ്രയത്‌നങ്ങൾ ആ വ്യക്തി പ്രതിരോധിച്ചിരിക്കുന്നു. ആ വ്യക്തിയുമായി പ്രത്യേകമായ ഒരു ബന്ധം തോന്നുന്നുണ്ട്. ആ വ്യക്തിയും താങ്കളിലേക്ക് തിരിഞ്ഞതായി അനുഭവപ്പെടാം. പക്ഷേ താങ്കളുടെ സഹായവാഗ്ദാനങ്ങൾക്ക് എന്തുകൊണ്ട് ആ വ്യക്തി എതിരായിരിക്കുന്നു എന്ന് അത്ഭുതപ്പെടാം. അതിന് യോഗ്യതയില്ല എന്ന് സ്വയം ചിന്തിക്കുന്നതുകൊണ്ടായിരിക്കാം. താങ്കളെ ആവശ്യമാണെങ്കിലും, സ്വന്തം സ്വാതന്ത്ര്യത്തെ വെളിവാക്കുവാൻ ശ്രമിക്കുകയുമായിരിക്കാം. ലളിതമായ സംഭാഷണങ്ങളിലൂടെ പ്രശ്‌നങ്ങളെ പരിഹരിക്കുവാൻ താങ്കൾക്ക് കഴിയും.

  xsA

  ധനു

  അധികാരത്തിന്റേതായ ഒരു പങ്ക് ജീവിതത്തിന്റെ ഏതോ ഒരു മണ്ഡലത്തിൽ ഇപ്പോൾ അനുഭവപ്പെടാം. മറ്റുള്ളവരെ നിയന്ത്രിക്കുകയും പ്രതിനിധീകരിക്കുകയും ചെയ്യുന്നതായി തോന്നാം. താങ്കളിൽനിന്ന് ഇത് പ്രതീക്ഷിക്കുവാനാകും. കാരണം താങ്കൾ നേതൃസ്ഥാനത്തിലാണ്. എങ്കിലും വ്യത്യസ്തമായ ഒരു മാർഗ്ഗം കൂടുതൽ നാന്നായി പ്രവർത്തിക്കും. അധികാരത്തിന്റേതായ സപീനം കൈക്കൊള്ളുന്നതിനേക്കാൾ കൂടുതലായി ഒരു പങ്കാളിയെപ്പോലെയോ, പരിരക്ഷകനെപ്പോലെയോ, സുഹൃത്തിനെപ്പോലെയോ പെരുമാറുക. അത്തരത്തിലുള്ള ബന്ധം കൂടുതൽ ശക്തമായ അടിസ്ഥാനത്തെയും, കൂടുതൽ വിശ്വസ്തതയേയും, സഹകരണത്തെയും വാഗ്ദാനം ചെയ്യും. ആരും അത് അത്ര പ്രതീക്ഷിക്കുകയില്ല എന്നതിനാൽ, ഈ ഭാവം വളരെയധികം സഹായകമാകും.

  as

  മകരം

  വലിയൊരു മാറ്റം ജീവിതത്തിൽ സൃഷ്ടിക്കുവാൻ അസാധാരണമായൊരു യാത്ര വേണ്ടിവരും. ജീവിതത്തെ മാറ്റുന്ന ഏതൊരു വ്യത്യാസം ഉണ്ടാകണമെങ്കിലും, പ്രയത്‌നങ്ങൾ ലക്ഷ്യത്തോട് വളരെ പൊരുത്തത്തിലായിരിക്കണം. അതുമല്ലെങ്കിൽ കാര്യങ്ങൾ അങ്ങനെ കാണപ്പെടുകയെങ്കിലും വേണം. വാസ്തവത്തിൽ, അന്വേഷിക്കുന്ന മാറ്റങ്ങൾ കൊണ്ടുവരുന്നത് ക്രമേണയുണ്ടാകുന്ന ചെറിയ ചെറിയ മാറ്റങ്ങളിലൂടെയാണ്. താങ്കളുടെ സ്വാഭാവികമായ കഴിവുകൾക്ക് യോജിക്കുന്ന തരത്തിലുള്ള കാര്യങ്ങൾക്കുവേണ്ടി സമയത്തെ ഉണ്ടാക്കിയെടുക്കുവാൻ ശ്രദ്ധയെ കേന്ദ്രീകരിക്കേണ്ടിയിരിക്കുന്നു. കൂടുതൽ സ്വയം സത്യസന്ധമായിരിക്കുമ്പോൾ, വിപുലമായ മാറ്റങ്ങളെ ദർശിക്കുവാനാകും.

  AS

  കുംഭം

  തികച്ചും സാധാരണമായി തോന്നുന്ന ഒരു ക്ഷണം സാഹസികമായ അനുഭവമായി മാറാം. മാനസ്സികമായ ചില തയ്യാറെടുപ്പുകളെയാണ് ഉദ്ദേശിക്കുന്നതെങ്കിലും, ഭൗതീകമായ ചില കാഴ്ചപ്പാടുകളും ഇവിടെ കാണുവാനാകും. താങ്കളെ സംബന്ധിച്ച് പെട്ടെന്നുള്ള ക്ഷണം സ്വീകരിക്കുക എന്നത് വളരെ പ്രയാസമാണ്. കാര്യങ്ങളുടെ ഇരു വശങ്ങളെക്കുറിച്ചും കൂടുതൽ ആഴത്തിൽ ചിന്തിക്കുവാൻ കാരണമാകുന്നു എന്നതാണ് അതിന്റെ കാരണം. ആഴ്ചാന്ത്യം സമീപിക്കുകയാണ്. അതിനാൽ ഇപ്പോൾ ഉണ്ടായിരിക്കുന്ന ക്ഷണത്തെ നിരസിക്കാതിരിക്കുന്നതാണ് ഉചിതം. അത് ജീവിതത്തിൽ ഉല്ലാസകരവും അവിസ്മരണീയവുമായ ചില മുഹൂർത്തങ്ങളെ പകർന്നുനൽകും എന്നത് സംഭാവ്യമാണ്.

  asx

  മീനം

  പ്രത്യേമായ ഒരു സ്വപ്നത്തെ താങ്കളിന്ന് മനസ്സിൽ പേറുന്നുണ്ടായിരിക്കാം. താങ്കളുടെ ആശങ്കകളും ഉത്കണ്ഠകളും ഏതോ വ്യക്തിയെ ചുറ്റിപ്പറ്റി നിലകൊള്ളുകയാണ്. തുറന്നുള്ള ഒരു സമീപനം ഉണ്ടാകുകയാണെങ്കിൽ, പ്രതികൂലമായ പ്രതികരണമാണോ ഉണ്ടാകുന്നത് എന്ന് താങ്കൾ ഭയക്കുന്നു. പക്ഷേ പ്രപഞ്ചം പകർന്നുനൽകുന്ന ഊർജ്ജം ഇപ്പോൾ താങ്കൾക്കുചുറ്റുമായി നിലകൊള്ളുന്നു. അതിൽനിന്നും വെളിവാകുന്നത് കാര്യങ്ങൾ അനുകൂലമായ ഭാവത്തിൽ കാണപ്പെടും എന്നതാണ്. വാക്കുകളിലും, ഉൾക്കൊള്ളുന്ന സമീപനത്തിലും എത്രത്തോളം സത്യസന്ധത പുലർത്തിയിരിക്കുന്നു എന്നതാണ് ഇവിടെ ഗൗനിക്കേണ്ടതായ കാര്യം. അങ്ങനെയെങ്കിൽ കാര്യങ്ങൾ ശുഭമായി കലാശിക്കും.

  English summary

  daily-horoscope-7-6-2018

  Know your daily fortune according to your zodiac sign , plan your day
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more