For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദിവസഫലം (29-7-2018 - ഞായർ)

|

ഇന്നലെകൾ ഇന്നത്തെ ദിനത്തിനുവേണ്ടിയും, ഇന്നത്തെ ദിനം നാളെകൾക്കുവേണ്ടിയും എന്നിങ്ങനെ ഒരിടത്തും അവസാനിക്കാതെ സമയം അനസ്യൂതം മുന്നിലേക്ക് ഒഴുകുകയാണ്.ഈ ഞായറാഴ്ച നിങ്ങൾക്കെങ്ങനെ എന്ന് നോക്കൂ.

ഇന്നലെകളിലുണ്ടായിരുന്ന നാം ഇന്നുകളിൽ പുതിയ രൂപവും ഭാവവും കൈക്കൊണ്ട് കാലത്തിന്റെ ഗതിയ്‌ക്കൊപ്പം ചുവടുവയ്ക്കുന്നു.അപ്പോഴും ഇനിയുള്ള മാറ്റം എന്ത് എന്ന ചോദ്യം വീണ്ടും അവശേഷിക്കുന്നു. ഗ്രഹാധിപന്മാർ നമ്മുടെ ഓരോ ചുവടുകളെയും നിയന്ത്രിക്കുകയും നമ്മുടെ മാറ്റത്തിന്റെ മുഖ്യ കാരണക്കാരാകുകയും ചെയ്യുന്നു.

 മേടം

മേടം

ഒരു നല്ല പ്രവർത്തിക്കായി താങ്കളുടെ ഊർജ്ജത്തെ ഉള്ളിലേക്ക് നയിച്ചാലും. താങ്കളുടെ വാസനാപ്രേരിതമായ മനസ്സ് അതിഭൗതീകമായ സ്വാധീനങ്ങളിൽ ഇന്ന് അത്യധികം സംവേദനാത്മകമാണ്.

അതിനാൽ മാനസ്സികമായി നല്ല അയവുണ്ടായിരിക്കുന്നത് തികച്ചും അനുയോജ്യമായിരിക്കും. സാധാരണയുള്ള വ്യഗ്രതകളിൽനിന്ന് വിശ്രമം കൈക്കൊള്ളുക. യാഥൃശ്ചികമായുള്ള പെരുമാറ്റത്തിന് വിപരീതഫലം ഉളവാകും. എല്ല വ്യവഹാരങ്ങളിലും കഴിയുന്നിടത്തോളം ആലോചനാപൂർവ്വമായിരിക്കണം.

ഇടവം

ഇടവം

താങ്കളുടെ മാനസ്സിക റഡാർ അതിന്റെ പരമാവധി ക്ഷമതയിൽ ഇന്ന് പ്രവർത്തിക്കുകയാണ്. നിരീക്ഷിക്കുന്ന സമയത്തെ ലഘൂകരിച്ച് ആളുകളോട് വ്യക്തിപരമായി ബന്ധപ്പെടുവാൻ അസാധാരണമായ ആ മനോഭാവങ്ങളെ ഉപയോഗപ്പെടുത്തിയാലും.

ആത്മീയമായാലും, ലൗകീകമായാലും, അതുമല്ലെങ്കിൽ സുഹൃത്തുക്കളുമായുള്ള ഒരു സമ്മേളനമായാലും, എല്ലാ സംയോഗങ്ങളും ആഘോഷങ്ങളും ഇന്ന് പ്രോത്സാഹിപ്പിക്കപ്പെടും.

 മിഥുനം

മിഥുനം

ആശയങ്ങളെ പങ്കിടുന്ന കാര്യത്തിൽ താങ്കളിലെ വ്യക്തിഗതമായ വശീകരണം പ്രത്യേകിച്ചും എടുത്തുകാണിക്കപ്പെടും. ആന്തരികലോകത്തെ പ്രകടിപ്പിക്കുവാനുള്ള വൈകാരികമായ ഒരു കഴിവ് താങ്കൾക്ക് കിട്ടിയിരിക്കുന്നു. എങ്കിലും വിവരങ്ങൾ ശേഖരിക്കുന്നതിലും വിതരണം ചെയ്യുന്നതിലും താങ്കൾക്ക് കൂടുതലായി നേട്ടമുണ്ടാകും.

 കർക്കിടകം

കർക്കിടകം

താങ്കളുടെ ഇല്ലായ്മകൾക്കും, ആവശ്യങ്ങൾക്കും, ആഗ്രഹങ്ങൾക്കും ഇടയിലുള്ള വ്യത്യാസത്തെ തിരിച്ചറിയുക. എങ്കിലും, അഭിലഷിക്കുന്ന താങ്കളുടെ നിധിശേഖരം അതിനെ സ്വീകരിച്ചുകഴിയുമ്പോൾ കഷ്ടപ്പാടായിരിക്കും കൊണ്ടുവരുന്നത്.

താങ്കളുടെ കേന്ദ്രമൂല്യങ്ങൾക്ക് പൊരുത്തപ്പെടുകയാണെങ്കിൽ ആവശ്യങ്ങൾക്ക് താങ്കളെ തഴച്ചുവളരാൻ സഹായിക്കുവാനാകും. അഭിനിവേശങ്ങളുമായി ബന്ധപ്പെട്ട് കാണപ്പെടുന്ന ആഗ്രഹങ്ങൾക്ക് താങ്കളെ വികാരാധീനനാക്കുവാനും വ്യക്തമല്ലാത്ത അവബോധത്തിൽ നിലനിറുത്താനും സാധിക്കും.

 ചിങ്ങം

ചിങ്ങം

സ്വന്തം ആന്തരിക വിഭവങ്ങളെ തിരിച്ചറിയുകയും, ദയാവായ്പിനെ പങ്കിടുന്നതിൽ ഉദാരമതിയും ആയിരിക്കുക. എപ്പോഴെങ്കിലും സ്വയം പ്രകടിപ്പിക്കുവാനുള്ള ഒരു അവസരം ഉണ്ടാകുകയാണെങ്കിൽ, അത് ഇപ്പോഴാണ്.

യൗക്തികമായ കുംഭത്തിൽനിന്നും സ്വർഗ്ഗീയമായ മീനത്തിലേക്ക് പുരോഗമിക്കുന്ന പ്രതിബിംബിക്കുന്ന ചന്ദ്രൻ ഇതുവരെ എന്താണ് തടസ്സപ്പെടുത്തിയതെന്ന് ധൈര്യപൂർവ്വം താങ്കൾ സംസാരിക്കുന്നതിനെ പിന്താങ്ങുന്നു.

 കന്നി

കന്നി

താങ്കളുടെ ഉപബോധമനസ്സ് ആത്മീയമായ ഒരു അവസരം കൈക്കൊള്ളുന്നതുവരെ ദിവസത്തിന്റെ ഏറിയകൂറും കത്തിപോലെ മൂർച്ചയുള്ള അവബോധം നിലനിൽക്കും. വിചിത്രഭാവത്തിൽനിന്നും നിഗൂഢഭാവത്തിലേക്ക് താങ്കളുടെ വികാരങ്ങൾ പരിവർത്തനം ചെയ്യപ്പെടുന്നത് പ്രത്യക്ഷമായും താങ്കൾക്ക് അനുഭവേദ്യമാകും.

മുങ്ങിത്താണുപോകും എന്ന് ചിന്തിക്കാതെ തിരകൾ മുറിച്ച് തുഴഞ്ഞുപോകുക. ശരീരത്തിൽത്തന്നെ കേന്ദ്രീകരിച്ച് നിലകൊള്ളുവാനായി താങ്കളുടെ ശാരീരികചര്യയോടൊപ്പം നിലകൊള്ളുക.

തുലാം

തുലാം

താങ്കൾ എവിടെയായാലും, ചുറ്റിലും എന്തൊക്കെ സംഭവിച്ചാലും സ്‌നേഹിക്കുന്ന ബന്ധങ്ങൾ സുരക്ഷിതമാണെന്ന് തോന്നുവാൻ താങ്കളെ സഹായിക്കും.

താങ്കളുടെ മനോഭാവങ്ങൾ യൗക്തികതകൾക്കും അസ്ഥിരബുദ്ധിയ്ക്കും ഇടയിൽ ഇന്ന് ചാഞ്ചാടാം; സത്യസന്ധമായി പറയുകയാണെങ്കിൽ, തന്നെത്തന്നെ നോക്കി ചിരിക്കുക എന്നതാണ് ചെയ്യാവുന്ന ഏറ്റവും നല്ല കാര്യം. മിതത്വം താങ്കൾക്ക് നന്നായി ചേരുന്ന സമയം നിർബന്ധ പ്രേരണയാലുള്ള ശീലങ്ങളിൽ മുഴുകുന്നതിനെ ഒഴിവാക്കുക. രസകരമായ ആളുകളെ കാണുന്നതിനുവേണ്ടി ഒറ്റയ്ക്കുള്ള യാത്ര ചെയ്താലും.

 വൃശ്ചികം

വൃശ്ചികം

താങ്കളുടെ മാനസ്സിക കഴിവുകൾ ഇപ്പോൾ അതീത ചിന്താശക്തിയിലാണ്. മാത്രമല്ല താങ്കളിപ്പോൾ പൈതൃകപരമായ ഓർമ്മകൾക്കുവേണ്ടിയുള്ള ഒരു മാർഗ്ഗമാകാം.

മുൻപ് വന്നവരുടെ ശക്തി അമൂല്യമായി തുടരാം. മറ്റുള്ളവർ ആരായുവാൻ ഭയക്കുന്ന സ്ഥലങ്ങളിൽ കൂടുതൽ ഉള്ളിലേക്ക് പോകുക. എങ്കിലും, ഇന്ന് താങ്കളുടെ പരിപാടികളെ ആരിലെങ്കിലും അടിച്ചേല്പിക്കുവാനുള്ള പ്രേരണയെ പ്രതിരോധിക്കുക. തന്നെത്തന്നെയോർത്ത് ആശങ്കപ്പെടുകയും, സ്വന്തം രക്ഷകനായി മാറുകയും ചെയ്യുക.

 ധനു

ധനു

താങ്കളെക്കാൾ വലുതായ എന്തിലെങ്കിലും വിശ്വസിക്കുക. വികാരവേലിയേറ്റം അവയുടെ ഖനരൂപത്തിൽനിന്ന് ദ്രവാവസ്ഥയിലേക്ക് മാറുമ്പോൾ, അയയുന്ന അതിരുകളെയും കൂടുതൽ സ്വാതന്ത്ര്യത്തിന്റെ മൊത്തത്തിലുള്ള ഒരു അവബോധവും താങ്കൾ അനുഭവിക്കാം.

താങ്കളുടെ ആത്മീയഭാവത്തെ ഭൗതീകമാകുന്നതിൽനിന്ന് പ്രതിരോധിക്കുന്നതിനായി ധ്യാനിക്കുക.

 മകരം

മകരം

താങ്കളുടെ പേരിലെ മധ്യനാമം ഉപയോഗപ്രദമാണ്. പ്രപഞ്ചകാലാവസ്ഥ അതിരുകളെ അലിയിച്ചുകളയാൻ ഇന്ന് തിടുക്കപ്പെടുന്നതുകൊണ്ട് താങ്കളുടെ ആദർശങ്ങൾക്ക് അപ്പുറത്തുള്ളതോ താങ്കളുടെ ആശ്വാസമണ്ഡലത്തിന് പുറത്തുള്ളതോ ആയ എന്തെങ്കിലും കൈക്കൊള്ളുക.

നേരത്തേ നീട്ടിവച്ച പദ്ധതികളെ നിലംപരിശാക്കുന്നതും, അല്ലെങ്കിൽ ഇഷ്ടമില്ലാത്ത എന്തെങ്കിലും ചെയ്തുകൊണ്ട് മുന്നോട്ട് നീങ്ങുന്നതും താങ്കളുടെ ആത്മവിശ്വാസത്തിന്റെ ഇന്ധനങ്ങളാണ്. ഞാനെന്നഭാവം ഉറക്കെയും ആദ്യവും സംസാരിക്കും. താങ്കളുടെ നേട്ടങ്ങളെ അടുത്തുള്ള സംഘത്തോട് പങ്കിടുക. എന്നാൽ സ്വന്തം നാദം കേൾക്കുന്നതിനുവേണ്ടി സംസാരിക്കാതിരിക്കുക.

 കുംഭം

കുംഭം

വിവിധ രീതികളിൽ സംസാരിക്കപ്പെടുന്നെങ്കിലും സത്യം ഒന്നേയുള്ളൂ. ഇപ്പോഴുള്ള താങ്കളുടെ പ്രാപഞ്ചിക ഭാഷ ഏതാണ്? ലക്ഷ്യങ്ങളിൽനിന്ന് ലക്ഷ്യങ്ങളിലേക്ക് അത് മാറിക്കൊണ്ടിരിക്കും, മാത്രമല്ല ഈ കല്ലുകൾനിറഞ്ഞ പിന്തിരിപ്പൻ കാലാവസ്ഥയിൽ അത് തിരികെ വരുകയും ചെയ്യും.

വേഗത്തിൽ വികസിച്ചുകൊണ്ടിരിക്കുന്നതായി താങ്കളുടെ അത്മാവിന് തോന്നുന്നു. ആത്മാവിനെ സംബന്ധിക്കുന്ന താങ്കളുടെ ആത്മീയയാത്ര മനോഹരമായ ഒരു തരംഗപ്രതീതി സൃഷ്ടിക്കുന്നു. വെളിപാടുകൾ വിചിത്രമായാണ് കാണപ്പെടുന്നതെങ്കിലും, കഥകളും അനുഭവങ്ങളും പങ്കിടുന്നതിലൂടെ ആളുകൾ കാര്യങ്ങൾ മനസ്സിലാക്കും.

 മീനം

മീനം

മറ്റുള്ളവരോടുള്ള താങ്കളുടെ സ്വീകരണത്തെയും പ്രതികരണത്തെയും എന്നത്തെയുംകാൾ ഉന്നതമാക്കിക്കൊണ്ട് ഇന്നത്തെ വിചിത്രമായ ഗ്രഹകൂട്ടുകെട്ടിനോട് പൊരുത്തപ്പെട്ട് താങ്കളുടെ ആന്തരിക വികാരങ്ങൾ നൃത്തം ചെയ്യുകയാണ്.

രക്ഷപ്പെടൽ എന്നത് സ്ഥായിയായ ഒരു പ്രതിവിധിയല്ല. എന്നാൽ താങ്കളുടെ ഭാവനകളെ ഉചിതമായ രീതിയിൽ മൂർച്ചകൂട്ടുകയാണെങ്കിൽ, നിഗൂഢമായ സന്ദേശങ്ങളെ കൊണ്ടുവരുവാൻ ഉയർന്ന മാനങ്ങൾക്ക് കഴിയും. ഇപ്പോൾ കണ്ടെത്തുന്ന എല്ലാവരോടും നൈസർഗ്ഗികമായ താങ്കളുടെ നിഷ്‌കപടഭാവത്തിൽ പെരുമാറുക.

English summary

daily-horoscope-29-7-2018

Read out the prediction of the day. Know your fortunes and plan your day,
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more