For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദിവസഫലം (28-8-2018 - ചൊവ്വ)

|

ശുഭപ്രതീക്ഷകളുടെ അകമ്പടിയോടെ ഓരോ ദിവസവും ഭാവിയിലേക്ക് കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നു. അവ പകർന്നുനൽകുന്ന നേട്ടങ്ങളേയും കോട്ടങ്ങളേയും മുൻകൂട്ടി അറിയുവാൻ ജ്യോതിഷ പ്രവചനങ്ങൾ സാധ്യതയരുളുന്നു.

അങ്ങനെ ആഗ്രഹങ്ങൾക്കൊത്തവണ്ണം ഭാവിയെ പരിഷ്‌കരിക്കുവാൻ നമുക്ക് കഴിയുന്നു. ഓരോ രാശിയിലും സംഭരിക്കപ്പെട്ടിരിക്കുന്ന ഇന്നത്തെ ഫലങ്ങൾ എന്താണെന്ന് നോക്കാം.

മേടം

മേടം

വളരെ ശുഭകരമായി ഇന്നത്തെ ദിവസം കാണപ്പെടുന്നു. കൈവിട്ടുപോയ ഭാഗ്യങ്ങൾ സമീപിക്കുകയാണ്. ഈശ്വരകൃപയാൽ ധാരാളം അനുഗ്രഹങ്ങൾ ചുറ്റിലും നിലകൊള്ളുന്നു. ഔദ്യോഗികവും വ്യക്തിപരവുമായ കാര്യങ്ങളിലെല്ലാം എടുത്തുപറയത്തക്ക നേട്ടങ്ങളാണ് കാണുന്നത്. ഉണ്ടായ നേട്ടങ്ങൾക്കും സഹായങ്ങൾക്കും സർവ്വേശ്വരന് നന്ദി പറയാൻ ഈ ദിവസത്തെ വിനിയോഗിക്കുവാൻ കഴിയും.

ഇടവം

ഇടവം

തൊഴിലിലായാലും ബിസ്സിനസ് കാര്യങ്ങളിലായാലും ചുറ്റിലും നിലകൊള്ളുന്ന വ്യക്തികളുടെ കാര്യത്തിൽ ചില അസ്വസ്ഥതകൾ ഉണ്ടാകാം. അവരുടെ നീക്കങ്ങളിലും ഉദ്ദേശ്യങ്ങളിലും താങ്കൾക്ക് സന്ദേഹം ഉണ്ടാകാം. അത് വിശ്വാസത്തിൽ കരടുവീഴ്ത്താം. അതിനാൽ പ്രമുഖമായ കാര്യങ്ങളെല്ലാം സ്വന്തം നിലയിൽ കൈകാര്യം ചെയ്യുവാനായിരിക്കും താല്പര്യം കാട്ടുക. സായാഹ്നമാകുമ്പോഴേക്കും സുഹൃത്തുക്കളുമായോ ബന്ധുമിത്രാദികളുമായോ സന്തോഷം പങ്കിടാം.

മിഥുനം

മിഥുനം

ചില പ്രധാനപ്പെട്ട തീരുമാനങ്ങൾ കൈക്കൊള്ളുവാനുള്ള സാധ്യത കാണുന്നു. അത്തരം കാര്യങ്ങളിൽ പങ്കാളിയെ ഉൾപ്പെടുത്താം. ഗൗരവമേറിയ ചില തെറ്റിദ്ധാരണകളെ ഒഴിവാക്കാൻ അത് വളരെയധികം സഹായിക്കും. ആത്മമിത്രത്തിന്റെയോ പ്രേമഭാജനത്തിന്റെയോ ഉൾക്കാഴ്ചകൾ വളരെ പ്രയോജനപ്രദമായിത്തീരും. ആത്മീയ കാര്യങ്ങളിൽ ശ്രദ്ധകൊടുക്കുവാനുള്ള അവസരങ്ങൾ ഉണ്ടാകാം.

കർക്കിടകം

കർക്കിടകം

മറ്റുള്ളവരുടെ ചെയ്തികളിലെ തെറ്റുശരികളെക്കുറിച്ച് ഗഗനമായ നിരീക്ഷണം നടത്താം. പക്ഷേ താങ്കളുടെ മനോവ്യാപാരം താങ്കൾക്കെതിരായി നിലകൊള്ളുന്നു. അത് തിരിച്ചറിയുന്ന ചില വ്യക്തികൾ അവസരം മുതലാക്കുവാനും പ്രധാനപ്പെട്ട തീരുമാനങ്ങളിൽ സ്വാധീനം കൈക്കൊള്ളുവാനും ശ്രമിക്കാം. മനോവിഭ്രാന്തകളിൽനിന്നും ഒഴിഞ്ഞുമാറി നേരായ ചിന്താഗതിയിൽ നിലകൊള്ളുവാൻ ഗ്രഹാധിപന്മാർ ഉദ്‌ഘോഷിക്കുന്നു. കാര്യങ്ങളെ ശരിയാംവണ്ണം അപഗ്രഥിച്ചതിനുശേഷം മാത്രം തീരുമാനങ്ങൾ കൈക്കൊണ്ടാലും.

ചിങ്ങം

ചിങ്ങം

പല തരത്തിലുള്ള ആശങ്കകളും കൂടിക്കുഴഞ്ഞ വികാരവിചാരങ്ങളും കാരണമായി ഇന്നത്തെ ദിവസം തികച്ചും അരുചികരമായി തോന്നാം. സന്തോഷിക്കണോ ആശങ്കപ്പെടണോ എന്ന ചിന്താക്കുഴപ്പത്തിലായിരിക്കാം. സജീവമായ ചില ബിസ്സിനസ് പ്രവർത്തനങ്ങൾ നിലകൊള്ളുന്നതുകൊണ്ട് തൊഴിലിന്റെ കാര്യത്തിൽ എല്ലാം ശരിയായി നടക്കാം. സായാഹ്നത്തിൽ സാമൂഹികമായ കൂട്ടായ്മകളിൽ പങ്കെടുക്കുകയോ, സുഹൃദ്‌സംഗമങ്ങളുടെ ഭാഗമാകുകയോ ചെയ്യുന്നത് നന്നായിരിക്കും.

കന്നി

കന്നി

ദേഷ്യം കടന്നുകൂടിയ മനോഭാവത്തോടുകൂടി നിലകൊള്ളാം. സാധാരണയെന്നതിനേക്കാൾ കൂടുതലായ വ്യഗ്രത എല്ലാ കാര്യങ്ങളിലും ഉണ്ടായിരിക്കും. വിജയകരമായ ചില പദ്ധതികൾ ആവിഷ്‌കരിക്കുവാനുള്ള സാധ്യത കാണുന്നു. തൊഴിൽസ്ഥലത്ത് സഹപ്രവർത്തകരെല്ലാം താങ്കളോടാപ്പംതന്നെ ഉണ്ടായിരിക്കും. സായാഹ്നമാകുന്നതോടെ ധ്യാനം തുടങ്ങിയ പ്രവർത്തനങ്ങളിൽ ഇടപെട്ട് മനോനില ശാന്തമാക്കേണ്ടിയിരിക്കുന്നു.

തുലാം

തുലാം

ഭാഗ്യങ്ങൾ വന്നുചേർന്ന ഒരു ശുഭദിനമായി കാണപ്പെടുന്നു. ഇന്ന് കൈക്കൊള്ളുന്ന ഏതൊരു കർത്തവ്യവും വമ്പിച്ച വിജയമായിത്തീരും എന്നാണ് കാണുന്നത്. കുടംബബന്ധങ്ങൾക്ക് അതിയായ പ്രാധാന്യം കല്പിക്കും. പ്രിയപ്പെട്ടവരുമായി ചിലവഴിക്കുവാൻ സമയം കണ്ടെത്തും. മറ്റുള്ളവർ നൽകുന്ന വിലയേറിയ സേവനങ്ങൾക്ക് അർഹമായ പാരിതോഷികം നൽകേണ്ടിയിരിക്കുന്നു. സായാഹ്നത്തിൽ വളരെ ബൗദ്ധികമായ രീതിയിൽ വേണം സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യേണ്ടതെന്ന് ഗ്രഹാധിപന്മാർ ഉദ്‌ഘോഷിക്കുന്നു. പ്രിയപ്പെട്ടവരുടെ സാമീപ്യം വളരെയധികം ആനന്ദം പകർന്നുനൽകും.

വൃശ്ചികം

വൃശ്ചികം

കുടുംബ കാര്യങ്ങളിൽ പ്രത്യേകമായ സന്തോഷം കാണുന്നു. പങ്കാളിയോടൊപ്പം ചേർന്ന് ജീവിതത്തിന്റെ എല്ലാ മോടിയും അനുഭവിക്കുവാൻ കഴിയും. തൊഴിലിന്റെ കാര്യത്തിൽ, മറ്റാരെക്കാളും കൂടുതലായി എല്ലാ പ്രവർത്തനങ്ങളും താങ്കളിൽ വിജയമായിരിക്കും. അപരിചിതരായ വ്യക്തികളിൽനിന്നുപോലും സഹായങ്ങൾ ലഭിക്കുവാൻ സാധ്യതയുണ്ട്. കൂടുതൽ പുരോഗമിക്കാൻ അത് പ്രയോജനപ്പെടും.

ധനു

ധനു

വിഷമകരവും ആശങ്കാജനകവുമായ ദിവസമായി അനുഭവപ്പെടാം. എങ്കിലും ഭാഗ്യം താങ്കളുടെ സംഘത്തോടൊപ്പമാണ് നിലകൊള്ളുന്നത്. യൗക്തികമായ താങ്കളുടെ കാഴ്ചപ്പാടുകളെ വികാരാധീനമായ മനോഭാവം ആവരണം ചെയ്യാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചാലും. ബന്ധങ്ങളുടെ കാര്യത്തിൽ ഉയർന്ന പ്രത്യാശകൾ കൈക്കൊള്ളാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. അത്തരം കാര്യങ്ങൾ വലിയ സമ്മർദ്ദത്തിലേക്ക് താങ്കളെ തള്ളിവിടാം.

മകരം

മകരം

വിജയത്തിന്റെ കൊടുമുടിയിൽ എത്തിച്ചേരുവാൻ പ്രയത്‌നവും പ്രിയപ്പെട്ടവരുടെ സഹായവും വേണം. അതോടൊപ്പംതന്നെ വളരെ സാമർത്ഥ്യവും ഉണ്ടായിരിക്കണം. എല്ലാ കാര്യങ്ങളേയും വളരെ ഗൗരവത്തോടെയായിരിക്കും താങ്കളിന്ന് കൈകാര്യം ചെയ്യുന്നത്. ലക്ഷ്യങ്ങൾ നേടുന്നതിനുവേണ്ടി എല്ലാ സഹപ്രവർത്തകരെയും തുല്യമായ ഒരു സ്ഥാനത്ത് കാണുവാൻ ശ്രമിക്കും. ഭവനത്തിൽ എല്ലാവരോടും വളരെ ഗുണകരമായ സമയം ചിലവഴിക്കും. മറ്റെന്തിനെക്കാളും കൂടുതലായി അവർക്ക് താങ്കൾ ആവശ്യമാണെന്ന തിരിച്ചറിവ് ഉണ്ടാകും.

കുംഭം

കുംഭം

മറ്റുള്ളവരിൽനിന്നും പല സഹായങ്ങളും പ്രതീക്ഷിക്കാം. ഉയർന്ന സ്ഥാനമാനങ്ങളിൽ നിലകൊള്ളുന്ന സുഹൃത്തുക്കളിൽനിന്നും എടുത്തുപറയത്തക്ക നേട്ടങ്ങൾ ഉണ്ടാകും. വലിയ പ്രതിബന്ധങ്ങളൊന്നും കൂടാതെ അവരുടെ സഹായത്താൽ പുതിയ പദ്ധതികൾ ആവിഷ്‌കരിക്കുവാൻ കഴിയും. ഔദ്യോഗികമായ കാര്യങ്ങളിൽ വിസ്മയാവഹമായ പുരോഗതിയായിരിക്കും ഉണ്ടാകുക. വിദ്യാർത്ഥികളെ സംബന്ധിച്ച് അവരുടെ അധ്യയനത്തിൽ മികവ് ഉണ്ടായിരിക്കും.

മീനം

മീനം

പല പുതിയ തീരുമാനങ്ങളും കൈക്കൊള്ളുവാനുള്ള സാധ്യതയുണ്ട്. ഭാവി കാര്യങ്ങളെ കൂടുതൽ ഗൗരവത്തോടുകൂടി കാണുകയും എല്ലാ കാര്യങ്ങളിലും ശുഭാപ്തിവിശ്വാസം കൈക്കൊള്ളുകയും ചെയ്യും. കുടുംബ കാര്യങ്ങളിൽ പ്രത്യേകമായ സന്തോഷം നിലകൊള്ളുന്നു. സായാഹ്നത്തിൽ പങ്കാളിയോടൊപ്പം ഉല്ലാസവേളകൾ ചിലവഴിക്കാം.

Read more about: insync life ജീവിതം
English summary

ദിവസഫലം (28-8-2018 - ചൊവ്വ)

Read your daily prediction and plan your day, daily astro tips for 28-8-2018
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more