For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  ദിവസഫലം (28-6-2018 - വ്യാഴം)

  |

  ഓരോ ദിവസവും വ്യത്യസ്തമായ അനുഭവങ്ങളിലൂടെയും നേട്ടങ്ങളിലൂടെയും നാം കടന്നുപോകുന്നു. ഇന്നത്തെ മാറ്റങ്ങളായിരിക്കില്ല നാളെകളിൽ കാണുവാനാകുന്നത്. അങ്ങനെ അനുനിമിഷം മാറ്റങ്ങളുടെ പടവുകളിലൂടെ നാം മുന്നേറിക്കൊണ്ടിരിക്കുന്നു.

  കാലപ്രവാഹത്തിന്റെ ദിശ ഏകധാരയിലായതിനാൽ എന്നും പുതിയതുമാത്രമാണ് ജീവിത്തിൽ വിഭാവന ചെയ്യപ്പെടുന്നത്. പഴയതെല്ലാം ഓർമ്മകളിലൂടെ പോയ്മറയുന്നു. ജ്യോതഷത്തിലൂടെ ഇനി വരുവാനുള്ള സന്തോഷവും, സന്താപവും, സംതൃപ്തിയും, ആസ്വാദ്യതയും കലർന്ന മാറ്റങ്ങളെ സധൈര്യം നാം വരവേൽക്കുന്നു.

   മേടം

  മേടം

  സ്വയം ക്ഷമാശീലമുള്ള ഒരു വ്യക്തിയാണെന്ന് തോന്നുന്നുണ്ടോ? അക്കാര്യത്തെ സംബന്ധിച്ച് താങ്കളിപ്പോൾ ക്ലേശിക്കുന്നുണ്ടായിരിക്കാം. ഏതോ ഒരു വ്യക്തി സ്വന്തം പശ്ചാത്താപമോ മനോവേദനയോ പ്രകടിപ്പിച്ചിരിക്കാം. ക്ഷമയാചിച്ചിരിക്കാം. താങ്കൾ ക്ഷമിക്കുന്നത് ആ വ്യക്തിയ്ക്ക് ആവശ്യമാണ്.

  എങ്കിലും ക്ഷമിക്കുവാനുള്ള ആഗ്രഹം താങ്കൾക്ക് അനുഭവപ്പെടുന്നില്ലായിരിക്കാം. ക്ഷമിക്കുവാൻ ഒരാൾ ബുദ്ധിമുട്ട് അനുഭവിക്കുകയാണെങ്കിൽ, നിഷ്ഠൂരമായ മാനസ്സികാവസ്ഥയുള്ള വ്യക്തിയായിരിക്കാം. സ്വന്തമായിപ്പോലും അത്തരം വ്യക്തികൾക്ക് ക്ഷമിക്കുവാൻ കഴിയുകയില്ല. അതിനെപ്പറ്റി ചിന്തിക്കുക. അങ്ങനെ താങ്കളെ പിന്നിലേക്ക് വലിക്കുന്ന അപരാധം വിട്ടുമാറാൻ പ്രയത്‌നിക്കുക.

  ഇടവം

  ഇടവം

  മോശപ്പെട്ട ഒരു പരിതഃസ്ഥിതിയിൽനിന്നും ഒരു ചുവട് മാറിനിൽക്കുന്നത് ഒട്ടുംതന്നെ ചുവടുവയ്ക്കാതിരിക്കുന്നതിനേക്കൾ നല്ലതാണ്. അസന്തുഷ്ടിയുടെ ഉറവിടമായ എന്തിനെയോ ജീവിതത്തിൽനിന്നും മാറ്റുവാനായി വലിയൊരു നീക്കം നടത്തുവാൻ കഴിയാത്തതുകാരണം വലിയ നിരാശ തോന്നുണ്ടായിരിക്കാം.

  വലിയൊരു മാറ്റം നടത്തുവാൻ കഴിയുന്നില്ല എന്നതിന് ആ ദിശയിലേക്ക് നീങ്ങുവാനാകില്ലെന്ന് അർത്ഥമില്ല. ഭൂമി കിടുങ്ങിപ്പോകുന്ന തരത്തിലുള്ള ഒന്നായിരിക്കുകയില്ല, പക്ഷേ താങ്കളെ അത് പ്രതികൂലാത്മകതകളിൽനിന്നും അനുകൂലാത്മകതകളിലേക്ക് നയിക്കും. അതിനെപ്പറ്റി ഉറപ്പുണ്ടായിരിക്കുക. മാത്രമല്ല താങ്കളുടെ ലക്ഷ്യത്തിലേക്കുള്ള ചുവടുവയ്ക്കാൻ വേണ്ടുന്ന ആശയങ്ങളുമായി മുന്നോട്ടുവരുക. അവ ഉദ്ദേശിക്കുന്നിടത്തേക്ക് താങ്കളെ കൊണ്ടുപോകും.

  മിഥുനം

  മിഥുനം

  എന്തിനെപ്പറ്റിയെങ്കിലും എപ്പോഴെങ്കിലും വിഷമം തോന്നിയിട്ടുണ്ടോ? ധാരാളം വിഷമങ്ങൾ സൃഷ്ടിക്കുവാൻ കഴിയുന്ന എന്തോ ഒരു പ്രശ്‌നമുണ്ട്. അതിനെപ്പറ്റി വിഷമിക്കുവാൻവേണ്ടും കടപ്പെട്ടിരിക്കുന്നതായി താങ്കൾ വിശ്വസിക്കുകയും ചെയ്യാം. എന്നാൽ വിഷമിക്കുക എന്നത് ഒന്നിനെയും മാറ്റുകയില്ല എന്നതുകൊണ്ടും, കൂടുതലായി മാറ്റുവാൻ ഒന്നുംതന്നെയില്ല എന്നതുകൊണ്ടും, ഇതിപ്പോൾ അർത്ഥമില്ലാത്ത ഒരു കാര്യമാണ്.

  അത് ഊർജ്ജത്തെ ഒഴുക്കിക്കളയുകയും ക്ഷീണിപ്പിക്കുകയും ചെയ്യും. കൈക്കൊള്ളുവാനായി ഇപ്പോൾ പ്രവർത്തങ്ങൾ ഒന്നുമില്ല എന്നതിനാൽ, വിഷമങ്ങളിൽനിന്നും സ്വയം മാറിനിൽക്കേണ്ടതുണ്ട്. ഒരു ഇടവേള കൈക്കൊള്ളുക. ഉത്കണ്ഠപ്പെട്ടിരിക്കുന്ന കാര്യം ക്രമേണ വിസരണം ചെയ്യപ്പെടുന്നത് താങ്കൾക്ക് കാണുവാനാകും.

   കർക്കിടകം

  കർക്കിടകം

  പച്ചിലപ്പുഴു പൂഴുക്കൂടിന്റെ ഒരറ്റത്തേക്ക് കയറാറില്ല, മാത്രമല്ല മറ്റേ അറ്റത്തുകൂടി വളരെ മനോഹരമായ ചിത്രശലഭമായി പുറത്തേക്ക് വരുകയും ചെയ്യുന്നു. പക്ഷേ അതിന് സമയമെടുക്കും. മാത്രമല്ല ആ പുഴുക്കൂടിനുള്ളിൽ പുറംലോകത്ത് കാണുവാൻ കഴിയാത്ത ധാരാളം കാര്യങ്ങൾ രഹസ്യമായി നടക്കുകയും ചെയ്യുന്നു.

  താങ്കളെ സംബന്ധിക്കുന്ന എന്തോ, അതുമല്ലെങ്കിൽ ജീവിതത്തെത്തന്നെ മാറ്റുവാൻ ശ്രമിക്കുന്ന കാര്യത്തിൽ പരാജയപ്പെടുന്നതായി അനുഭവപ്പെടാം. പക്ഷേ സമയം അതിന് ആവശ്യമാണ്. ചെയ്യാനാകുന്നതെല്ലാം ചെയ്യുന്നു. ബാഹ്യതലത്തിൽ മാറ്റങ്ങൾ കാണുവാൻ കഴിയുന്നില്ലെങ്കിലും, അവ പുരോഗതിയിലാണ്. അതിൽത്തന്നെ പ്രവർത്തിച്ചുകൊൾക. സ്വയം ക്ലേശിക്കുവാൻ ശ്രമിക്കരുത്.

  ചിങ്ങം

  ചിങ്ങം

  ഏത് സമയത്താണ് വളർന്നുവന്നതെന്ന കാര്യം വിഷയമേയല്ല. ജീവിതത്തിന്റെ ശബ്ദരേഖകളായി മാറിയ ഗാനങ്ങളുണ്ടാകാം. കുഞ്ഞായിരിക്കുമ്പോഴും, തുടർന്ന് കൗമാരകാലത്തും അതിനപ്പുറവും, ആ ഗാനങ്ങൾ സ്വരുക്കൂട്ടപ്പെട്ടിരിക്കാം. അവ ഇപ്പോൾ ഓർമ്മകളെ കൊണ്ടുവരുന്നു - സന്തോഷകരമായ ചില ഓർമ്മകളും, മോശപ്പെട്ട, എന്നാൽ അവയിൽ എരിവുകൂടിയതുമായ ചില ഓർമ്മകളെയും കൊണ്ടുവരുന്നു.

  സംഗീതത്തിന് വലിയ ശക്തിയുണ്ട്. അതുപോലെ തന്നെയാണ് സുഗന്ധദ്രവ്യങ്ങളും മറ്റ് ചില സംവേദന ഘടകങ്ങളും. എന്തെങ്കിലും ജീവിതത്തിൽ മെച്ചപ്പെടുത്തുവാൻ ശ്രമിക്കുകയാണെങ്കിൽ, ഉല്ലാസകരമായ ഓർമ്മയിലേക്ക് കൊണ്ടുപോകുന്ന പഴയൊരു ഗാനമോ പഴയൊരു അനുഭൂതിയോ കണ്ടെത്തുക. പഴയൊരു സന്തോഷത്തിന് ഇന്നത്തെ താങ്കളുടെ മനോനിലയെ സ്വാധീനിക്കുവാൻ കഴിയും. അതിനെ ഓർമ്മിക്കുക.

  കന്നി

  കന്നി

  വളരെക്കാലം മുൻപ് സംഭവിച്ച ഒരു അനീതി ഒരിക്കലും ശരിയാക്കപ്പെട്ടിട്ടേയില്ല. അതിനെപ്പറ്റി ഇപ്പോൾ ചിന്തിക്കുകയായിരിക്കാം. വർഷങ്ങൾക്കുമുമ്പുതന്നെ താങ്കളതിനെ ഉപേക്ഷിച്ചുകളഞ്ഞതാണെങ്കിലും, ചിലപ്പോഴൊക്കെ ആ ഓർമ്മ താങ്കളിലേക്ക് തിരികെ വരുകയും, വീണ്ടും ആകെ കുത്തി വേദനിപ്പിക്കുകയും ചെയ്യുന്നു.

  തെറ്റിനെ ശരിയാക്കുവാൻ കഴിയുകയില്ലെങ്കിലും, അതിൽനിന്നും ഭേദപ്പെടുവാൻ താങ്കൾക്ക് കഴിയും. വ്യത്യസ്തമായൊരു രീതിയിൽ അതിന്റെ സ്ഥാനത്ത് കാര്യങ്ങളെ ശരിയാക്കുവാനാകുന്ന എന്തിനെയെങ്കിലും പകരംവയ്ക്കാൻ കഴിയും. എങ്ങനെ അതിനെ ചെയ്യാനാകുമെന്ന് ചിന്തിച്ചുതുടങ്ങുക. തെളിഞ്ഞ ഒരു സ്ലേറ്റുമായി തുടങ്ങുവാനുള്ള ഒരു സംവേദനം താങ്കൾക്കത് നൽകും.

   തുലാം

  തുലാം

  വലിയൊരു വെല്ലുവിളിയെ അഭിമുഖീകരിക്കുകയാണ്. ചിലരെ സംബന്ധിച്ച്, അസാദ്ധ്യമായൊരു ദുഷ്‌കര യുദ്ധമായിരിക്കാം. എന്നാൽ താങ്കൾക്ക് ആവശ്യമായ എല്ലാ തരത്തിലുള്ള സഹായവും, ബുദ്ധിയും, വിഭവങ്ങളും നിലകൊള്ളുന്നു. ഒരുപക്ഷേ അവയെല്ലാം ധാരാളമായിത്തന്നെ കാണുവാനാകും.

  ആവശ്യമായതെല്ലാം താങ്കൾക്കുണ്ട് എന്ന ബോധപൂർവ്വകമായ ഉറപ്പിന്‌മേൽ ആ വെല്ലുവിളിയെ ഏറ്റെടുക്കുകയാണെങ്കിൽ, അതിന്റെ ആരംഭംമുതൽ അങ്ങോട്ട് താങ്കൾ വിജയിയാകുകയും അതിനെ അധീശപ്പെടുത്തുകയും ചെയ്യും. പ്രതികൂലമോ അനിഷ്ടകരമോ ആയ എന്തെങ്കിലും ആർക്കെങ്കിലും പറയുവാനുണ്ടെങ്കിൽ, അതിൽനിന്നും തിരിഞ്ഞുപോകുക. കാരണം ഇത് താങ്കൾ നേടിക്കഴിഞ്ഞു.

   വൃശ്ചികം

  വൃശ്ചികം

  അടുത്ത കാലത്തായി തികച്ചും ആവശ്യത്തിന് കുറേ കൗതുകകരമായ ചിന്തകളെ മനസ്സിലിട്ട് ആസ്വദിച്ചുകൊണ്ടിരിക്കുകയാണ്. അവയെപ്പറ്റി ചിന്തിക്കുവാൻ വേണ്ടുന്ന സന്തോഷകരവും അഭിലഷണീയവുമായ ചില സംഭവപരമ്പരകൾ നിലകൊള്ളുകയും ചെയ്യുന്നു. ഒരുപക്ഷേ ഇപ്പോൾ ഇടപെട്ടുകൊണ്ടിരിക്കുന്ന യാഥാർത്ഥ്യം സങ്കീർണ്ണവും ബുദ്ധിമുട്ടേറിയതും ആയതുകൊണ്ടാകാം.

  അതിനാൽ വന്യമായ ഒരു സ്വപ്നത്തെപ്പറ്റി ചിന്തിക്കുന്നത് രക്ഷപ്പെടുവാനുള്ള വലിയൊരു മാർഗ്ഗമാണ്. പക്ഷേ അതിന് വെറും ഭ്രമാത്മകതമാത്രമാകുവാൻ കഴിയുകയില്ല. ഗൗരവമായി അതിനെ കാണുകയാണെങ്കിലോ, ഒരു സ്വപ്നം എന്നതിനെ അപേക്ഷിച്ച് ഒരു ലക്ഷ്യമാണെന്നോ കാണുകയാണെങ്കിൽ, താങ്കളുടെ യാഥാർത്ഥ്യത്തിലേക്ക് പരിവത്തനം നടത്തിയെടുക്കാൻ കഴിയുന്ന ഒന്നാണത്. താങ്കളുടെ സ്വപ്നത്തെ എങ്ങനെയാണ് വെളിവാക്കേണ്ടതെന്ന് മനസ്സിലാക്കുവാൻ ശ്രമിക്കുക.

   ധനു

  ധനു

  അവ്യക്തമായ മാറ്റം ഒരു ബന്ധത്തിൽ താങ്കൾ ശ്രദ്ധിച്ചിരിക്കാം. അത്ര നിസ്സാരമായി തിരിച്ചറിയാൻ കഴിയുന്ന ഒരു കാര്യമല്ലിത്. എങ്കിലും എല്ലാം സ്പഷ്ടമായും വ്യത്യസ്തങ്ങളായി തോന്നുന്നു. ഇത് താങ്കളുടെ ഭാവനയാണോ? താങ്കളുടെ മതിഭ്രമമാണോ? പ്രശ്‌നങ്ങൾ ഒന്നുമില്ലാതിരിക്കുന്നിടത്ത് താങ്കൾ പ്രശ്‌നങ്ങളെ കൂട്ടിച്ചേർക്കുകയാണോ?

  മുകളിൽപ്പറഞ്ഞവ ഒന്നും ശരിയായിരിക്കുകയില്ല. എങ്കിലും താങ്കൾ എന്തിലോ ഇപ്പോൾ നിലകൊള്ളുകയാണ്. പ്രശ്‌നമുണ്ടെന്ന് താങ്കൾ സംവേദിക്കുകയും, മറ്റേ വ്യക്തി സംസാരിക്കാതിരിക്കുകയും ചെയ്യുകയാണെങ്കിൽ, തുറന്നുപറഞ്ഞ് കാര്യങ്ങളെ നേരിട്ട് കൈകാര്യം ചെയ്യുക. താങ്കൾക്കുമാത്രമേ അതിനെ പരിഹരിക്കാൻ കഴിയുകയുള്ളൂ.

   മകരം

  മകരം

  നല്ല വീഞ്ഞിന് കാലപ്പഴക്കമുണ്ടാകാനും പൂർണ്ണമായ ക്ഷമതയിൽ എത്തിച്ചേരുന്നതിനുമുമ്പ് പക്വമാകാനും ആവശ്യത്തിന് സമയംവേണം. ധാരാളം വാഗ്ദാനങ്ങളുള്ള ഒരു സ്‌നേഹബന്ധമോ സുഹൃദ്ബന്ധമോ താങ്കൾക്കുണ്ട്. ആ വ്യക്തി താങ്കളുമായി നല്ല സ്വരച്ചേർച്ചയിലായതുകൊണ്ട് പരസ്പരമുള്ള വാക്യങ്ങളെ താങ്കൾക്ക് പൂർത്തിയാക്കുവാൻ കഴിയും.

  എങ്കിലും, കൈകാര്യം ചെയ്യുവാൻ വിഷമകരമായിരിക്കുന്ന ചില പ്രശ്‌നങ്ങളെയും കണ്ടെത്താം. ആ വ്യക്തിയുടെ പ്രശ്‌നങ്ങളിൽ ചിലത്, അല്ലെങ്കിൽ സവിശേഷതകൾ താങ്കൾക്ക് അത്ര അനുയോജ്യമായി അനുഭവപ്പെടുന്നില്ലായിരിക്കാം. പക്ഷേ പക്വതപ്പെടുവാൻ ചിലതുണ്ട്. വിട്ടുകളയേണ്ടതില്ല. ക്രമേണ താങ്കൾ അതിലേക്ക് പൊരുത്തപ്പെടും.

  കുംഭം

  കുംഭം

  രണ്ടുപേർക്ക് ഇരിക്കുവാൻവേണ്ടി നിർമ്മിച്ച സൈക്കിളിന്റെ പുറകിലിരുന്ന് അതിനെ ചവിട്ടിനീക്കാൻ ശ്രമിക്കുമ്പോൾ, എത്ര ക്ലേശിച്ചാണ് അത് ചവിട്ടി നീങ്ങുന്നതെങ്കിലും അത് എങ്ങോട്ടാണ് പോകുന്നതെന്ന്‌ നിയന്ത്രിക്കുവാൻ താങ്കൾക്ക് കഴിയുകയില്ല. അതിന്റെ കൈപ്പിടി മറ്റൊരാളാണ് നിയന്ത്രിക്കുന്നതും, നേരേ പോകണമോ ഇടത്തോട്ടോ വലത്തോട്ടോ പോകണമോ എന്ന് തീരുമാനിക്കുന്നതും.

  അതുപോലെയുള്ളൊരു അവസ്ഥയിലാണ് താങ്കളിപ്പോൾ നിലകൊള്ളുന്നത്. എല്ലാ ആവേശവും പ്രയത്‌നങ്ങളും ഉൾക്കൊണ്ടുകൊണ്ട് എവിടെയോ എത്തിച്ചേരുന്നതിനുവേണ്ടി താങ്കൾ ചവിട്ടിവിടുകയാണ്. പക്ഷെ അതിൽ കാര്യമില്ല. കാരണം ഏത് വഴിയേ പോകണമെന്ന് മറ്റൊരാളാണ് തീരുമാനിക്കുന്നത്. എങ്കിലും താങ്കളുടേതായി ഇവിടെ ഒരു കഴിവ് കാണപ്പെടുന്നു. താങ്കൾക്ക് വേണമെങ്കിൽ ബ്രേക്കിനെ പ്രയോഗിക്കാം. വേണമെന്ന് തോന്നുകയാണെങ്കിൽ അങ്ങനെ ചെയ്തുകൊള്ളുക.

   മീനം

  മീനം

  സമയത്തെ വളരെ വേഗത്തിൽ ചലിപ്പിച്ച് നീക്കുവാൻ കഴിവുള്ള ഒരു ക്യാമറ താങ്കളുടെ കൈയിലുണ്ടെങ്കിൽ, ഒരു പൂവ് മൊട്ടാകുന്നതും സെക്കന്റുകൾക്കുള്ളിൽ വീണ്ടും വിടരുന്നതായും ചിത്രീകരിച്ചെടുക്കാൻ താങ്കൾക്ക് കഴിയും. എന്നാൽ യാഥാർത്ഥ്യത്തിൽ, ആ പ്രക്രിയയ്ക്ക് വളരെയധികം സമയം വേണ്ടിവരും, മാത്രമല്ല അതേ രീതിയിൽ കാര്യങ്ങൾ അത്രത്തോളം ശ്രദ്ധിക്കാൻ കഴിയുകയുമില്ല. എന്തിലോ വളരെ മെച്ചമാകാൻ താങ്കൾ ശ്രമിക്കുകയാണ്.

  എത്രയൊക്കെ പ്രയത്‌നിച്ചിട്ടും ഒട്ടും പുരോഗതി സൃഷ്ടിക്കുന്നില്ല എന്ന് ആശങ്കയുണ്ടാകാം. പക്ഷ താങ്കൾ വളരുകയാണ്. അത് അത്ര പ്രകടമായി കാണപ്പെടുന്നില്ലെങ്കിലും താങ്കൾ പുഷ്പിക്കുകയാണ്. പക്ഷേ മറ്റൊരു വ്യക്തിയ്ക്ക് അത് പ്രകടമാണ് - അതായത് വ്യക്തമായ ആസൂത്രണവും വ്യക്തമായ സ്വാധീനവുമുള്ള ഒരാൾക്ക്. താങ്കൾ വിലയിരുത്തപ്പെടുമ്പോൾ, ഗണനീയമാംവണ്ണം വികസിച്ചുകഴിഞ്ഞു എന്ന് കാണുവാനാകും.

  English summary

  daily-horoscope 28-6-2018

  Know your daily fortune according to your zodiac sign , plan your day.
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more