For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  ദിവസഫലം (27-6-2018 - ബുധൻ)

  |

  അനന്തമായ പ്രപഞ്ചത്തിൽ ഓരോന്നും ഓരോ നിമിഷത്തിലും നിലകൊള്ളുന്ന സ്ഥാനം കേവലം ആപേക്ഷികം മാത്രമാണ്. എങ്കിലും ഓരോ സ്ഥാനവും നിശ്ചിതമായ, എന്നാൽ മാറിക്കൊണ്ടിരിക്കുന്ന മാറ്റങ്ങളെ ഉൾക്കൊള്ളുന്നു.

  സർവ്വ ചരാചരങ്ങൾക്കും ബാധകമായ ഈ മാറ്റങ്ങളെ സമയത്തിന്റെ ഓരോ പടവുകളിലും കണ്ടെത്തുകയാണ് ജ്യോതിഷ പ്രവചനങ്ങൾ ചെയ്യുന്നത്. അവയെ മുൻകൂട്ടി അറിയുവാൻ ശ്രമിക്കുന്നത് മനസ്സിനും ശരീരത്തിനും ആശ്വാസവും ആനന്ദവും പകർന്നുനൽകുന്നു.

   മേടം

  മേടം

  താങ്കളെ സംബന്ധിച്ച് സാധാരണയായി അനിശ്ചിതത്വം ഒരു പ്രശ്‌നമല്ല. ഏറെക്കുറെ വളരെ വേഗത്തിൽ തീരുമാനം കൈക്കൊള്ളുവാൻ താങ്കൾക്കറിയാം. മാത്രമല്ല കണിശമായിത്തന്നെ ഉദ്ദേശങ്ങളെ പ്രഖ്യാപിക്കുമെന്നാണ് താങ്കളുടെ ദൃഢനിശ്ചയശൈലി അർത്ഥമാക്കുന്നത്. ഒരു പ്രത്യേക വ്യക്തിയുമായി ഇപ്പോൾ സമജ്ഞസപ്പെടേണ്ടതുണ്ടോ എന്ന് അറിയില്ലായിരിക്കാം.

  ആദ്യം അനുകൂലതകളെ പരിഗണിച്ചും തുടർന്ന് പ്രതികൂലതകളെ പരിഗണിച്ചും ആ ആശയത്തിൽ മുന്നോട്ടും പിന്നോട്ടും പോകുന്നുണ്ടായിരിക്കണം. വളരെയധികം ചിന്തകൾക്ക് ശേഷവും എന്ത് ചെയ്യണമെന്ന് ഒരു ഊഹവും ലഭിക്കുന്നില്ല. അങ്ങനെ തോന്നുന്നു എന്നതുകൊണ്ട്, കാര്യങ്ങളെ കുറച്ചുനേരം അതുപോലെ നീങ്ങുവാൻ അനുവദിക്കുക. തുടർന്ന് അവ ഏത് മാർഗ്ഗത്തിലേക്കാണ് നയിക്കുന്നതെന്ന് കാണുക. അപ്പോഴേക്കും ഐച്ഛികമായത് വെളിവാക്കപ്പെടും.

   ഇടവം

  ഇടവം

  കാൽച്ചുവട്ടിൽനിന്നും തറവിരിപ്പിനെ വലിച്ചുമാറ്റിയതുപോലെയുളള അനുഭവം അടുത്ത കാലത്തുണ്ടായ മാറ്റം പകർന്നുതന്നിരിക്കുന്നു. സ്വന്തം ഭാവങ്ങളെ മനസ്സിലാക്കുവാനും, എന്താണ് സംഭവിക്കുന്നതെന്ന് വേർതിരിച്ചറിയുവാനും, അതിനുവേണ്ടി എന്താണ് ചെയ്യേണ്ടതെന്ന് അറിയുവാനും വളരെ ബുദ്ധിമുട്ടായിരിക്കുന്നു.

  കാര്യങ്ങളെ കൂടുതൽ വ്യക്തമായി കാണുവാൻ അനുയോജ്യമായ ഒരു സ്ഥാനം കണ്ടെത്തുക എന്നതാണ് ആദ്യമായി ചെയ്യേണ്ട കാര്യം. പൊടി അമഞ്ഞുകഴിയുമ്പോൾ, മൂടൽമഞ്ഞ് ഉയർന്നുപോകും. അപ്പോഴേക്കും പ്രകടമായ ചില അവസരങ്ങൾ കാണുവാനാകും. കാണുന്നതുപോലെ അവ അത്ര തീവ്രമായ മാറ്റങ്ങളായിരിക്കുകയില്ല

   മിഥുനം

  മിഥുനം

  കാര്യങ്ങളെ താങ്കൾ ചെയ്യുന്ന ശൈലിയെ തൊഴിലിൽ നിലകൊള്ളുന്ന, അല്ലെങ്കിൽ താങ്കൾ ഉൾപ്പെടുന്ന പ്രയത്‌നത്തിൽ ബന്ധപ്പെട്ടിരിക്കുന്ന ഏതോ ഒരു വ്യക്തി അംഗീകരിക്കുന്നില്ലായിരിക്കാം. പ്രയോജനകരമാണെങ്കിൽപ്പോലും നിർദ്ദേശങ്ങൾ നൽകിക്കൊണ്ടോ വിമർശനങ്ങൾ ചൊരിഞ്ഞുകൊണ്ടോ ആരെങ്കിലും ചുമലിനുമീതേ നോക്കുന്നത് താങ്കൾ ഇഷ്ടപ്പെടുന്നില്ല.

  ചിലപ്പോൾ ചില കാര്യങ്ങൾ ഒട്ടുംതന്നെ സ്വീകാര്യമായി അനുഭവപ്പെടുകയില്ലായിരിക്കാം. എങ്കിലും അത്തരം സന്ദർഭങ്ങളിൽ പരിതഃസ്ഥിതികളോട് ഇഴുകിച്ചേർന്ന് നിലകൊള്ളുന്നതായിരിക്കും ഉത്തമം. ഈ അവസരത്തിൽ താങ്കളുടെ സഹജവാസനകളെ അമർച്ച ചെയ്തുകൊണ്ട് നിലകൊള്ളുവാൻ ശ്രമിക്കുക. കാരണം വരാൻപോകുന്നത് വലിയൊരു സൗഭാഗ്യമാണ്. സംഘടിതമായ പ്രയത്‌നത്തിലാണ് അത് കാണപ്പെടുന്നതും. ഇപ്പോഴുള്ള പ്രയത്‌നത്തിൽ ആവേശത്തോടുകൂടി ഇടപെട്ടാലും.

   കർക്കിടകം

  കർക്കിടകം

  ആത്മവിശ്വാസത്തിന്റെ ശക്തമായൊരു സംവേദനത്തിലൂടെ താങ്കൾ വളരെയധികം പ്രബലമാക്കപ്പെട്ടിരിക്കുന്നു. മാത്രമല്ല നല്ല കാര്യങ്ങൾ മാർഗ്ഗത്തിലേക്ക് വന്നുകൊണ്ടിരിക്കുകയാണെന്ന ഒരു ബോധവും കാണുവാനാകും.

  വളരെ പ്രധാനപ്പെട്ട എന്തിനെയോ വെളിവാക്കുന്നതിലൂടെ ശുഭകരമായ സമയത്തിലേക്ക് പ്രവേശിക്കുകയാണ്. വാസ്തവത്തിൽ, മാസ്മരികമായ ഒരു മാർഗ്ഗത്തിലൂടെ അവയെല്ലാം യഥാസ്ഥാനത്ത് പതിക്കുന്നതുപോലെയാണ് തോന്നുന്നത്.

  ചിങ്ങം

  ചിങ്ങം

  താങ്കളെ എന്തോ വിഷമിപ്പിച്ചുകൊണ്ടിരിക്കുകയാണ്. എങ്കിലും അതിനെത്തന്നെ മുറുകെപ്പിടിച്ചിരിക്കുന്നു. തുറന്നുസംസാരിച്ച നിമിഷങ്ങളുണ്ടായിരിക്കാം. പക്ഷേ കൃമികീടങ്ങളുടെ ടിന്ന് തുറന്നുവിടുകയും ബൃഹത്തായ വൈരുദ്ധ്യത്തെ സൃഷ്ടിക്കുകയുമാണ് ചെയ്തതെന്ന് ആശങ്കപ്പെടുന്നുണ്ടായിരിക്കാം.

  അക്കാര്യങ്ങൾ ഇപ്പോൾ തുറന്നുപറയുന്നില്ലെങ്കിൽ, താങ്കൾ ആന്തരികതയിൽ ഒതുങ്ങാം. അത് പരിഹരിക്കപ്പെടുകയുമില്ല. അങ്ങനെയാകുമ്പോൾ വലിയൊരു പ്രശ്‌നമായി അത് മാറാം. എന്താണ് പറയുവാനുള്ളതെന്ന് ചിന്തിക്കുക. തുടർന്ന് അവയെ യൗക്തികമായ ക്രമത്തിലാക്കുക. മനസ്സിൽ ആദ്യം അതിനെ പരിശീലിക്കുകയാണെങ്കിൽ, വളരെ നന്നായി കാര്യങ്ങളെല്ലാം പ്രവർത്തിക്കും.

  കന്നി

  കന്നി

  വിവരങ്ങൾ പൂർണ്ണമായും ലഭിച്ചിട്ടില്ലായിരിക്കാം. തുടങ്ങുന്നതിനുമുമ്പ് എല്ലാം അവയുടെ യഥാസ്ഥാനങ്ങളിൽ പതിക്കട്ടെ എന്ന് താങ്കൾ കാത്തിരിക്കുകയാകാം. എന്നാൽ ഇപ്പോൾ തുടങ്ങുകയാണെങ്കിൽ, താങ്കൾക്ക് ആവശ്യമായ വിഭവങ്ങളും ജ്ഞാനവും ലഭ്യമാകുയും, ഈ കളിയിൽ വളരെ മുന്നിലേക്ക് പോകുകയും ചെയ്യും.

  വരാൻപോകുന്ന ജോലിയെ എളുപ്പമാക്കുവാൻ കഴിയുന്ന തരത്തിലുള്ള കാര്യങ്ങൾ ഇതിനോടകം താങ്കളിലുണ്ട്. ക്രമത്തിനുവേണ്ടിയുള്ള ആവശ്യത്തെ തൃപ്തിപ്പെടുത്തുകയില്ലെങ്കിലും, കഴിയുന്നത് ഇപ്പോൾ ചെയ്യുക. എല്ലാം മംഗളകരമായിത്തീരും.

   തുലാം

  തുലാം

  പ്രത്യേകമായ ഒരു ദൗത്യത്തിന്റെ വേഗത ഇപ്പോൾ കുറഞ്ഞുവരുകയാണ്. ആശ്വാസത്തിനായി എന്തെങ്കിലും ഉണ്ടായെങ്കിൽ എന്ന് ചിന്തിക്കാം. അത് നല്ലൊരു കാര്യമാണ്. ഉദ്ദേശിക്കുന്ന കാര്യം എത്തിച്ചേരുകയാണെങ്കിൽ കൂടുതൽ എടുക്കുവാൻ പ്രേരണയുണ്ടാകും. കാരണം താങ്കൾ കൂടുതൽ അഭിലഷിക്കുന്ന വ്യക്തിയാണ്.

  കുറച്ച് സമയമെങ്കിലും ക്ഷമയോടിരിക്കുവാൻ സ്വയം നിർബന്ധിക്കുക. അത് മുന്നിലേക്കുള്ള മാർഗ്ഗത്തെ കൂടുതൽ വ്യക്തമായി കാണുവാൻ സഹായിക്കും. മാത്രമല്ല സമാധാനത്തിന്റെയും സ്വരൈക്യത്തിന്റെയും ഒരു സ്ഥാനത്തുനിന്നും ഏറ്റവും നല്ല അവസരത്തെ കണ്ടെത്തുവാൻ സഹായിക്കുകയും ചെയ്യും. കൂടാതെ, നല്ല ആസൂത്രിതവും സമചിത്തതയോടുള്ളതുമായ സമീപനമാണ് മുന്നോട്ടുപോകുവാൻ ഏറ്റവും നല്ല മാർഗ്ഗമെന്ന് താങ്കൾക്ക് അറിയുകയും ചെയ്യാം.

   വൃശ്ചികം

  വൃശ്ചികം

  വളരെ നല്ലൊരു കാര്യമായി താങ്കൾ കൈക്കൊണ്ടിരുന്ന എന്തോ ഇപ്പോൾ വലിയൊരു ഭാരമായി മാറിയിരിക്കുന്നു. എങ്കിലും അതിനെ വിട്ടുകളയുവാൻ താങ്കൾക്ക് കഴിയുകയില്ല. കാരണം അങ്ങനെ ചെയ്യുന്നത് വളരെയധികം വിശ്വസിക്കുന്ന ആരെയെങ്കിലും വിട്ടുകളയുക എന്നതുപോലെയായിരിക്കും.

  താങ്കളുടെ ദൗത്യത്തിൽ ബന്ധപ്പെടുവാനും സഹായിക്കുവാനും ആഗ്രഹിക്കുന്ന ഒരാളുമായി സമഞ്ജസപ്പെട്ട് നീങ്ങുക എന്നതാണ് ചെയ്യുവാനാകുന്ന ഏറ്റവും നല്ല കാര്യം. സംഘടിതമായി ഒരു പ്രവർത്തനത്തിൽ ഏർപ്പെടുന്നത് ജോലി വേഗത്തിൽ പൂർത്തിയാകാൻ സഹായിക്കും. മാത്രമല്ല താങ്കൾ വികസിപ്പിച്ചെടുക്കുന്ന സഹവർത്തിത്വം ഭാവിയിൽ ഇരുവർക്കും പ്രയോജനപ്രദമായിത്തീരും. എല്ലാറ്റിനുമുപരി, താങ്കൾക്ക് വാഗ്ദാനങ്ങളെ നിറവേറ്റാൻ കഴിയും.

   ധനു

  ധനു

  ആഗ്രഹാഭിലാഷങ്ങളും വ്യക്തിതാല്പര്യങ്ങളും ഉള്ള വ്യക്തി ആകാമെങ്കിലും, ഒരു ലക്ഷ്യബോധമുണ്ടാകുമ്പോൾ, പരിതഃസ്ഥിതികൾ അനുവദിക്കുകയാണെങ്കിൽ താങ്കൾ അലസതയിലാകും. ഇപ്പോൾ വരാൻപോകുന്ന പദ്ധതിയിൽ കൂടുതൽ താല്പര്യം താങ്കൾ കൈക്കൊള്ളുന്നില്ല എന്നതിനെ വെളിവാക്കുന്ന രീതിയിൽ അതിലെ ഒരു ഭാഗമായ ആരോ താങ്കളുടെ ശാന്തമായ പെരുമാറ്റത്തെ വ്യാഖ്യാനിക്കുവാൻ ശ്രമിക്കുകയാണ്.

  അത് താങ്കളെ ക്ലേശിപ്പിക്കാൻ അനുവദിക്കരുത്. അതിനെ സംബന്ധിച്ച് എത്രത്തോളം ആത്മവിശ്വാസം താങ്കൾക്കുണ്ടെന്ന് പ്രകടിപ്പിക്കുക. ജോലി തുടങ്ങിക്കഴിഞ്ഞാൽ, താങ്കളുടെ ദൃഢനിശ്ചയത്തെ ആ വ്യക്തി വളരെവേഗം ഉൾക്കൊള്ളും.

   മകരം

  മകരം

  ഒരു രഹസ്യം താങ്കൾ ഒളിഞ്ഞുകേൾക്കാം, അല്ലെങ്കിൽ താങ്കൾ കേൾക്കുവാൻ പാടില്ല എന്ന രീതിയിൽ ആരെങ്കിലും എന്തെങ്കിലും പറയുകയായിരിക്കാം. താങ്കളെ അത് ഒരു വിഷമവൃത്തത്തിലേക്ക് ആനയിക്കും. കാരണം ആ വിവരം ആരുമായോ പങ്കിടുവാൻവേണ്ടി താങ്കൾ ആഗ്രഹിച്ചിരുന്നതാണ്.

  അത്തരം സന്ദർഭങ്ങളിൽ എന്താണ് അനുവർത്തിക്കേണ്ടതെന്ന് അറിയുക ചിന്താക്കുഴപ്പമുണ്ടാക്കുന്ന കാര്യമാണ്. സ്വന്തം കഴിവുകളെ സ്വയം അളന്നുനോക്കുവാൻ ശ്രമിക്കുക. തുടർന്ന് ഇഷ്ടാനിഷ്ടങ്ങൾ എന്താണെന്ന് തീരുമാനിച്ച് ഉറപ്പാക്കുകയും ചെയ്യുക. മുന്നിലേക്ക് നയിക്കുവാൻ മനസാക്ഷിയെ അനുവദിക്കുക. വരാൻപോകുന്ന നന്മയിൽമാത്രം ശ്രദ്ധയെ കേന്ദ്രീകരിക്കുക. കാരണം മറ്റുള്ളവർ പറയുന്ന രീതിയിലുള്ള തെറ്റായ മാർഗ്ഗത്തിലൂടെ സഞ്ചരിക്കുവാൻ താങ്കൾക്ക് കഴിയുകയില്ല.

   കുംഭം

  കുംഭം

  ധാരാളം സൗഹൃദങ്ങളും അതുപോലെ പരിചയങ്ങളും ഉണ്ടായിരിക്കാം. കാരണം, സുഹൃദ്‌വലയങ്ങളെ സമ്പാദിക്കുവാനുള്ള താങ്കളുടെ കഴിവ് വളരെ വിസ്മയാവഹമാണ്. ആകസ്മികമായി ഉടലെടുത്ത ഒരു സുഹൃദ്ബന്ധത്തിനും മറ്റൊരു ബന്ധത്തിനും ഇടയിലുള്ള അതിർത്തിരേഖയെ മറികടക്കുവാൻ താങ്കൾ ശ്രമിക്കുകയായിരിക്കാം.

  പ്രണയത്തിന്റേതായ രീതിയിലോ സൗഹൃദത്തിന്റേതായ രീതിയിലോ ഏതോ ഒരു വ്യക്തി ആകെ ചിന്താക്കുഴപ്പം സൃഷ്ടിച്ചുകൊണ്ട് താങ്കളുടെ മാർഗ്ഗത്തിൽ നിലകൊള്ളുന്നു. ആകസ്മികമായ രീതിയിൽ ആ വ്യക്തിയെപ്പറ്റി അറിയുവാൻ സമയം ലഭിക്കേണ്ടിയിരിക്കുന്നു. കൂടുതൽ മുന്നോട്ട് പോകുന്നതിനുമുമ്പ് അക്കാര്യം അറിയുവാൻ ശ്രമിക്കുക. സുരക്ഷിതമായ മാർഗ്ഗം അതാണ്.

   മീനം

  മീനം

  സമാനമായ മനസ്സുള്ള ഒരു വ്യക്തിയുമായോ ഒരു കൂട്ടം വ്യക്തികളുമായോ സഹകരിച്ച് പ്രവർത്തിക്കുന്നതിനോ സൗഹൃദത്തിൽ ഏർപ്പെടുന്നതിനോ ഉള്ള അവസരത്തെ താങ്കളിന്ന് പാഴാക്കുവാനുള്ള താല്പര്യത്തിലാണ്. സാധാരണയെന്നതിനേക്കാൾ കൂടുതലായി ലജ്ജ തോന്നുന്നതുകൊണ്ടായിരിക്കാം.

  അതുമല്ലെങ്കിൽ, വിഷാദത്തിലായിരിക്കുന്നു എന്ന് സ്വയം തോന്നുന്നതുകൊണ്ട് ആരുമായും ഇടപെടേണ്ടതില്ല എന്ന് ചിന്തിക്കുന്നതുകൊണ്ടായിരിക്കാം. എന്തായാലും ആ വ്യക്തിയുമായോ സംഘവുമായോ സമയം ചിലവഴിക്കുകയാണെങ്കിൽ, താങ്കളുടെ ആവേശത്തെ അത് ഉണർത്താം. മാത്രമല്ല താങ്കളിലെ സർഗ്ഗാത്മകതയെ അത് പരിപോഷിപ്പിക്കാം.

  English summary

  daily-horoscope 27-6-2018

  Know your fortune according to your zodiac sign, plan your day.
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more