For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  ദിവസഫലം (27-5-2018 - ഞായർ)

  |

  സമയത്തിന്റെ പ്രയാണം അനന്തവും അതിസൂക്ഷ്മവുമാണ്. രണ്ട് സംഭവങ്ങൾക്കിടയിലെ സമയത്തെ ഭാഗിച്ചുകാണുവാൻ ശ്രമിക്കുകയാണെങ്കിൽ ഈ അനന്തതയിലും സൂക്ഷ്മതയിലും നാം എത്തിച്ചേരും. അതുപോലെയാണ് മാറ്റങ്ങളും. അവയും അനന്തമായിത്തന്നെ സമയത്തിനൊപ്പം നീങ്ങിക്കൊണ്ടിരിക്കുന്നു.

  ഈ അനന്തപ്രയാണത്തിൽ നമുക്ക് അഭിലഷണീയവും അനഭിലഷണീയവുമായ മാറ്റങ്ങൾ എന്തൊക്കെയാണെന്ന് വെളിവാക്കുകയാണ് ജ്യോതിഷപ്രവചനങ്ങൾ ചെയ്യുന്നത്. മനസ്സിനും ശരീരത്തിനും സുഖവും സന്തോഷവും പ്രദാനം ചെയ്യുവാനും മാറ്റങ്ങളെ പ്രായോഗികതലത്തിൽ അനുകൂലമാക്കിത്തീർക്കുവാനും അവ സഹായിക്കുന്നു.

   മേടം

  മേടം

  ദീർഘകാല ലക്ഷ്യങ്ങളുടെ മാർഗ്ഗത്തിനിടയിൽ നിലകൊള്ളുന്ന പ്രതികൂലത ഒരല്പം സാന്ത്വനിപ്പിക്കാൻ ഇന്ന് ആവശ്യമാണ്. ഈ പ്രശ്‌നങ്ങളെ ചൂഴ്ന്നുനിൽക്കുന്ന പരിതഃസ്ഥിതികൾ വ്യക്തമാകണം, മാത്രമല്ല താങ്കൾ ഇപ്പോൾ എതിരായി കാണപ്പെടുന്നതിനെപ്പറ്റിയുള്ള കൂടുതൽ മികച്ച ഒരു അറിവ് ഉണ്ടാകുകയും വേണം. പല രീതികളിലും നോക്കിയാൽ, വളരെ അന്തിമമായ ഒരു സമയമാണ് ഇതെന്ന് കാണുവാനാകും. വിതച്ചതിന്റെയെല്ലാം മെച്ചപ്പെട്ട പാരിതോഷികങ്ങൾ താങ്കളിപ്പോൾ കൊയ്യുവാൻ പോകുകയാണ്.

   ഇടവം

  ഇടവം

  താങ്കളുടെ സ്വപ്നങ്ങളെയും ഭ്രമാത്മകതകളെയും പുനരവലോകനം ചെയ്യേണ്ട സമയമാണ്. അടുത്തിടെയായി അവയെയൊക്കെ താങ്കൾ അവഗണിക്കുകയായിരിക്കാം. ഒരുപക്ഷേ താങ്കൾ പ്രവർത്തിക്കുന്ന കാര്യങ്ങൾ പ്രതീക്ഷിച്ചതുപോലെ തിരിഞ്ഞുവന്നില്ലായിരിക്കാം. ഇപ്പോഴുള്ള സന്തോഷകരമായ ശുഭവാർത്ത എന്ന് പറയുന്നത്, കാര്യങ്ങൾ ഇന്നുമുതൽ താങ്കൾക്കനുകൂലമായി മാറുന്നു എന്നതാണ്. സ്വപ്നങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കുക. മുൻപോട്ട് വീണ്ടും നീങ്ങുന്നതിലൂടെ അവയെ ലഭിക്കുന്നത് താങ്കൾക്ക് കാണുവാനാകും.

   മിഥുനം

  മിഥുനം

  താങ്കളുടെ ജീവിതത്തിൽ ക്രമംവിട്ട് പൊയ്‌ക്കൊണ്ടിരിക്കുന്ന കാര്യങ്ങൾ തിരികെ സന്തുലനത്തിൽ എത്തിച്ചേരണം. ഏറ്റവും അഭിലഷണീയമായ സ്ഥാനത്ത് പെൻഡുലം തിരികെയെത്താൻ സമയം വേണമെന്നതാണ് മോശപ്പെട്ട വിവരം. ശുഭവാർത്ത എന്ന് പറയുന്നത് ഈ വ്യതിയാനം ഇപ്പോൾത്തന്നെ തുടങ്ങിക്കഴിഞ്ഞു എന്നതാണ്. പടിപടിയായുള്ള ഒരു മാറ്റമായിരിക്കും, പക്ഷേ കൃത്യമായും താങ്കൾക്ക് എന്താണോ വേണ്ടത് അതിൽ താങ്കളുടെ ദൃശ്യത്തെ ക്രമീകരിക്കുവാനാകുന്ന ആധാരസ്ഥാനത്താണ് ഇപ്പോൾ താങ്കൾ നിലകൊള്ളുന്നത്. നേട്ടങ്ങളെ അനുഭവിച്ചാസ്വദിച്ചാലും.

   കർക്കിടകം

  കർക്കിടകം

  തിരയേറ്റം അതിന്റെ പരമോന്നതസ്ഥാനത്ത് എത്തിയശേഷം ഇന്ന് താഴ്ന്നുതുടങ്ങും. ഇപ്പോൾ ഒരു താൽക്കാലിക വിരാമം കാണുന്നുണ്ട്. മാത്രമല്ല കാര്യങ്ങൾ ഗണനീയമാംവണ്ണം വീണ്ടും നന്നായിവരുകയാണെന്ന് താങ്കൾ കാണുന്നു. താങ്കളിൽ നടക്കുന്ന പരിവർത്തനം വളരെ അഗാധമാണ്. അതിന്റെ പ്രഭാവം ഉടൻ താങ്കളുടെ ശ്രദ്ധയിൽ വരില്ലെങ്കിലും, ആഴ്ചകൾ കടന്നുപോകുമ്പോൾ കാര്യങ്ങൾ താങ്കളുടെ മാർഗ്ഗത്തിൽത്തന്നെയാണ് വരുന്നതെന്ന യാഥാർത്ഥ്യത്തെ വിശ്വസിക്കേണ്ടിയിരിക്കുന്നു.

   ചിങ്ങം

  ചിങ്ങം

  അടുത്തകാലത്ത് വസ്തുതകളുമായി ഒരു തുറന്ന യുദ്ധത്തിൽ താങ്കൾ ബന്ധപ്പെട്ടിരിക്കാം. പദ്ധതിയിലെ അടുത്ത നീക്കത്തിനുവേണ്ടി ചിന്തിക്കുന്ന സമയം ഒരു ചുവട് പിന്നിലേക്ക് നീങ്ങുവാൻ പുതിയ വിവരങ്ങൾ ഒരുപക്ഷേ നിർബന്ധിച്ചിട്ടുണ്ടാകാം. മറ്റുള്ളവരുടെ സ്വത്തുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ മൃദുലമാക്കുന്ന കാര്യം വരുമ്പോൾ, എല്ലായ്‌പ്പോഴും ആദരവോടുകൂടെ നിലകൊള്ളുകയാണെന്ന് ഉറപ്പുവരുത്തണം.

   കന്നി

  കന്നി

  എത്തിച്ചേരുവാൻ കഴിയുകയില്ലെന്ന് തൊട്ടുമുൻപ് തോന്നിയ ലക്ഷ്യങ്ങൾ ഇപ്പോൾ ശ്രദ്ധാകേന്ദ്രത്തിലേക്ക് വരുകയാണ്. എപ്പോൾ കാണുവാൻ ശ്രമിച്ചുവോ, അപ്പോഴെല്ലാം കൂടുതൽ അകലേക്ക് പോകുന്നതായി കാണപ്പെട്ടതുകൊണ്ടായിരിക്കാം ആ സ്വപ്നങ്ങളെ താങ്കൾ അവഗണിച്ചത്. താങ്കളുടെ ഭാഗ്യം മാറുവാൻ പോകുകയാണെന്ന വിശ്വാസം ഉണ്ടാക്കിയെടുക്കുക. ക്ഷമയോടെയിരിക്കുക, താങ്കളുടെ ഏറ്റവും വന്യമായ സ്വപ്നങ്ങൾപോലും ഫലഭൂയിഷ്ടമാകാൻ തുടങ്ങുന്നത് ഉടൻതന്നെ കാണുവാനാകും.

   തുലാം

  തുലാം

  ദീർഘകാല പദ്ധതികളെ ആവിഷ്‌കരിക്കുന്ന കാര്യത്തിൽ ചില വൈഷമ്യങ്ങൾ താങ്കൾക്ക് നേരിടേണ്ടി വന്നിട്ടുണ്ടായിരിക്കാം. ലക്ഷ്യങ്ങളെ നേടുന്നതിനുവേണ്ടിയുള്ള ഒരു പുതിയ തുടക്കം ഇന്ന് കാണുന്നു. അക്കാര്യത്തിൽ ചിലപ്പോൾ ചില സന്ദേഹങ്ങൾ ഉണ്ടാകാം. എന്തായാലും കാര്യങ്ങൾ കൂടുതൽ വ്യക്തമാകാൻ പോകുകയാണ്. നിലനിൽക്കുന്ന പദ്ധതികളുമായി മുന്നോട്ടുതന്നെ പോകുക. ഇത് വിജയത്തിന്റെ ദിനമാണ്.

   വൃശ്ചികം

  വൃശ്ചികം

  കഴിഞ്ഞ കുറേ ആഴ്ചകളായി വന്നുകൂടിയ പൊടിപടലങ്ങളെ കുടഞ്ഞെറിയുക. തുടർന്ന് ആശയക്കുഴപ്പങ്ങളെയെല്ലാം പിന്നിലേക്ക് വലിച്ചെറിയുക. താങ്കളുടെ അത്യുജ്ജ്വലമായ ഭാവനാശക്തിയും സർഗ്ഗാത്മകപ്രാപ്തിയും അടുത്തകാലത്തായി സുഷുപ്തിയിലായിരുന്നു. കാരണം അവയെ നയിക്കേണ്ട മാർഗ്ഗത്തെക്കുറിച്ച് അറിയില്ലായിരുന്നു. ജീവിതത്തിന്റെ ചില മണ്ഡലങ്ങളിൽ കലഹത്തിന് കാരണമാകുന്ന രീതിയിൽ ചിലപ്പോൾ അവയെ പ്രതികൂലമായി വിനിയോഗിച്ചിട്ടുണ്ടാകാം. കാര്യങ്ങൾ മാറുന്നു എന്നത് ഒരു ശുഭവാർത്തായാണ്. അനുകൂലമായ ഒരു ദിശയിലേക്ക് ഈ സർഗ്ഗാത്മകതയെ പുനർകേന്ദ്രീകരിക്കാൻ ബോധപൂർവ്വകമായ പ്രയത്‌നം താങ്കൾ നടത്തേണ്ടിയിരിക്കുന്നു.

   ധനു

  ധനു

  പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ദീർഘകാല പദ്ധതികളെ വേഗതയുടെ പൽച്ചക്രത്തിലേക്ക് മാറ്റേണ്ടത് ആവശ്യമാണ്. ഈ മാറ്റം വളരെ നിശിതമാണ്, പക്ഷേ താങ്കൾ എന്തുതന്നെയാണ് നടത്തുന്നതെങ്കിലും, ഇത് തികച്ചും ശക്തവും അത്യധികം സഹായകരവുമാണ്. നേടുവാൻ ബുദ്ധിമുട്ടാണെന്ന് തോന്നിയ സ്വപ്നങ്ങൾ കൂടുതലായി വെളിപ്പെടുവാനുള്ള സാദ്ധ്യത വാസ്തവത്തിൽ കാണുന്നുണ്ട്.

  താങ്കളുടെ സംവിധാനങ്ങളെ പുനർക്രമീകരിക്കുവാനും, ആദർശപരമായ ഭാവിയ്ക്കുവേണ്ടിയുള്ള വലിയ പദ്ധതികൾ ആവിഷ്‌കരിക്കുന്നതിനുംവേണ്ടി ഈ അവസരത്തെ വിനിയോഗിക്കുക.

   മകരം

  മകരം

  അടുത്തകാലത്തായി പിന്നാക്കാവസ്ഥയിലേക്ക് മാറിപ്പോയ താങ്കളുടെ ജീവിതഭാഗം ശരിയായ മാർഗ്ഗത്തിലേക്ക് ഇപ്പോൾ വരുകയാണ്. വൈദ്യുതി, സാധനസാമഗ്രികൾ, അതുമല്ലായെങ്കിൽ മറ്റ് യന്ത്രോപകരണങ്ങൾ തുടങ്ങിയവ ഉൾപ്പെടുന്ന വലിയ പദ്ധതികൾ ഒടുവിൽ അനുകൂലമായി മാറുന്നത് താങ്കൾക്ക് കാണുവാനാകും. ക്ഷമയുണ്ടായിരിക്കുക. ഇന്നത്തെ ഊർജ്ജമാറ്റം വളരെ നിശിതമായിരിക്കും. ഈ അഭിവൃദ്ധിയെ മുന്നോട്ടുള്ള പ്രയാണത്തിൽ അടുത്ത ഏതാനും ആഴ്ചകൾപോലും കാണുവാനാകും.

   കുംഭം

  കുംഭം

  പരിഷ്‌കാരം, മാഗസിനുകൾ, പറയപ്പെട്ടതോ ലിഖിതമോ ആയ വാക്കുകൾ തുടങ്ങിയവ ഉൾപ്പെടുന്ന പ്രശ്‌നങ്ങൾ അനുകൂലമായ ഒരു ദിശയിലേക്ക് സാവധാനം തിരിയുവാൻ ഇന്ന് തുടങ്ങും. അടുത്തകാലത്തായി ഇക്കാര്യങ്ങൾ ഏറെക്കുറെ അവ്യക്തതയിലേക്ക് ആണ്ടുപോയതായി താങ്കൾക്ക് കാണാം, അതുമല്ലെങ്കിൽ അവയുടെ വികാസം മുന്നോട്ട് എന്നതിനുപകരം പന്നാക്കാവസ്ഥയിലാണെന്ന് കാണാം. തിരയേറ്റം മാറുകയാണ്. ഇന്നുമുതൽ ഏതാനും ആഴ്ചകൾ കാര്യങ്ങളൊക്കെ ശരിയായ പാതയിലേക്ക് വരുന്നതായി താങ്കൾ കാണാൻ പോകുകയാണ്.

   മീനം

  മീനം

  ആശയവിനിമയം നടത്തുവാനുള്ള ഏറ്റവും മികച്ച മാർഗ്ഗം വാക്കുകളല്ല എന്ന് താങ്കളിന്ന് കണ്ടെത്തും. ശരീരഭാഷയും സ്പർശസംവേദനവും കൂടുതൽ ഫലവത്താണ്. താങ്കളുടെ ഇന്ദ്രിയങ്ങൾ മൊത്തത്തിൽ കൂടുതലായി ത്വരിപ്പിക്കപ്പെട്ടിരിക്കുന്നതായി കാണുന്നുണ്ട്. വളരെയധികം കെട്ടിടനിരകൾക്ക് അപ്പുറത്തുള്ള ഭക്ഷണശാലയിലെ ഭക്ഷ്യഗന്ധം താങ്കളുടെ നാവിലെ രസമുകുളങ്ങൾക്ക് ആസ്വാദ്യകരമായി അനുഭവപ്പെടുന്നു. ഇന്ദ്രിയങ്ങൾക്ക് വഴങ്ങി മണംപിടിച്ച് നീങ്ങുക. താങ്കൾക്ക് വിശേഷപ്പെട്ട ഒരു വ്യക്തിയുമായി രാത്രിയിൽ ആസ്വാദ്യകരമായ ഒരു ഭക്ഷണമാകാം.

  English summary

  daily-horoscope-27-5-2018

  Horoscope is not only a medium to know about the events of future, it will also guide us regarding the best way to solve the problems and issues that are predicted to arise.
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more