For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദിവസഫലം (26-6-2018 - ചൊവ്വ)

|

അനന്തമായ ഈ പ്രപഞ്ചത്തിൽ ഓരോന്നും ഓരോ നിമിഷത്തിലും ബൃഹത്തായ മാറ്റങ്ങളെ ഉൾക്കൊണ്ടുകൊണ്ട് അതിധ്രുതം മുന്നിലേക്കുള്ള യാത്രയിലാണ്.

ഐശ്വര്യത്തിന്റെയും, സമ്പൽസമൃദ്ധിയുടെയും മൂർത്തിമദ്ഭാവങ്ങളായ ആ മാറ്റങ്ങളെ സമയത്തിന്റെ ഓരോ പടവുകളിലും കണ്ടെത്തി മനസ്സിനും ശരീരത്തിനും ആശ്വാസവും ആനന്ദവും പകർന്നുനൽകാൻ ജ്യോതിഷപ്രവചനങ്ങൾ സഹായിക്കുന്നു.

മേടം

മേടം

എന്തോ ഒരു കാര്യവുമായി മുന്നോട്ടുപോകുന്നതിനുള്ള തീരുമാനമെടുക്കുവാൻ ആരെയോ താങ്കൾ കാത്തിരിക്കുകയായിരിക്കാം. ഇഷ്ടമല്ലാത്ത കാര്യമായതുകൊണ്ട് അത് തികച്ചും അക്ഷമയുണ്ടാക്കുന്നു. മറ്റ് പോംവഴികളൊന്നുമില്ലാത്തതുകൊണ്ട് അക്ഷമയോടുകൂടി താങ്കൾ ക്ഷമിച്ചിരിക്കുകയാകാം.

ഇതുമായി ഉൾപ്പെട്ട് നിലകൊള്ളുന്ന ആർക്കും ലളിതമായും മനസ്സിലാകുന്ന കാര്യമാണ്, നിയന്ത്രണം ഏറ്റെടുക്കുവാൻ താങ്കൾ ഇഷ്ടപ്പെടുന്നു. മാത്രമല്ല അവർ താങ്കളിൽനിന്നും അതുതന്നെയാണ് പ്രതീക്ഷിക്കുന്നത്. ഇന്നിപ്പോൾ കാത്തിരിപ്പ് കഴിയുവാൻ പോകുകയാണ്.

 ഇടവം

ഇടവം

താങ്കൾ ഇതിനോടകം ഉൾപ്പെട്ടിരിക്കുന്ന ഒരു പദ്ധതിയെ സംബന്ധിച്ച് ദുർവ്വിധിയുടെയും വിഷാദത്തിന്റെയും ഒരു സംദേവനം ഇപ്പോൾ ഉണ്ടാകാം. പ്രവർത്തനത്തിലൂടെ താങ്കൾ കടന്നുപോകേണ്ടിയിരിക്കുന്നു. കാരണം അത്തരത്തിൽ പ്രയത്‌നങ്ങൾ ഏറ്റെടുക്കുവാൻ താങ്കൾ കടപ്പെട്ടിരിക്കുന്നു.

പക്ഷേ എത്രത്തോളം കൂടുതൽ ഭായാശങ്കകളും പ്രതികൂലമായ ആസൂത്രണങ്ങളും ഇതിലേക്ക് തിരുകിക്കയറ്റുന്നുവോ, അത്രത്തോളം കുറച്ചുമാത്രമേ അത് വിജയകരമാകാൻ സാദ്ധ്യതയുള്ളൂ. ഏറ്റവും മെച്ചമായതിനെ വിഭാവന ചെയ്യുന്നതിലും, മെച്ചമായതിനെ അനുഭവേദ്യമാക്കുന്നതിലും ഒന്നും നഷ്ടപ്പെടുവാനില്ല. വാസ്തവത്തിൽ, എല്ലാം താങ്കൾക്ക് നേടുവാനേയുള്ളൂ.

 മിഥുനം (22 മേയ് – 21 ജൂൺ)

മിഥുനം (22 മേയ് – 21 ജൂൺ)

വൈകാരിക നിമ്‌നോന്നതികളുടെ ഒരു വലിയ തരംഗത്തെ അനുഭവിക്കുമ്പോൾ, തീരുമാനമെടുക്കുക എന്നത് വിഷമകരമാണ്. കാരണം യാതൊരു സന്തുലനവും അപ്പോൾ ഉണ്ടായിരിക്കുകയില്ല. വികാരവിചാരങ്ങൾ വർദ്ധിതമായിരിക്കുമ്പോൾ, ഒരു കാഴ്ചപ്പാടിൽ നിന്നുകൊണ്ട് കാര്യങ്ങളെ കാണുന്നു.

അവ താഴ്ന്നിരിക്കുമ്പോൾ, മറ്റൊരു കാഴ്ചപ്പാടിൽ നിന്നുകൊണ്ട് എല്ലാറ്റിനെയും കാണുന്നു. അപ്പോൾ സന്തുലനം ഇല്ലാതാകുന്നു, ഒപ്പം വ്യക്തതയും. ഒരു കാഴ്ചപ്പാടിൽ എത്തിച്ചേരുവാൻ വിഷമം ഇപ്പോൾ തോന്നുകയാണെങ്കിൽ, ഐശ്ചികമായ വിഷയങ്ങളെ നിരീക്ഷിക്കുന്നതിനുവേണ്ടി വികാരവിചാരങ്ങളിൽ സ്ഥായിയായ ഒരു സ്ഥാനം ആദ്യം കൈക്കൊള്ളണം. അങ്ങനെ ചെയ്യുകയാണെങ്കിൽ, തീരുമാനമെടുക്കുന്നത് എളുപ്പമായിത്തീരും.

 കർക്കിടകം (22 ജൂൺ - 22 ജൂലൈ)

കർക്കിടകം (22 ജൂൺ - 22 ജൂലൈ)

പുതിയ തുടക്കങ്ങളുടെ ഒരു സമയമാണ്. നിരാശയും കുഴപ്പങ്ങളും ഇപ്പോൾ അനുഭവേദ്യമാകുകയാണെങ്കിൽ വിഷമിക്കേണ്ടതില്ല, വിപരീതമായ ഒരു സൗഭാഗ്യം താങ്കൾക്ക് കാണുവാനാകും. സുഭലത, അഭിവൃദ്ധി, അവസരം തുടങ്ങിയവ താങ്കൾക്കായി ഇപ്പോൾ തെളിഞ്ഞുകാണുന്നു. അടുത്ത കാലത്തുള്ള വിഷമതകളിലും മനഃക്ലേശങ്ങളിലും ആഴ്ന്നുപോയിരിക്കുന്നു.

ആന്തരികമായ ശക്തിയെ ആവാഹിച്ച് വെളിച്ചത്തിലേക്ക് കേന്ദ്രീകരിക്കേണ്ടിയിരിക്കുന്നു. ബോധപൂർവ്വമായ ശുഭാപ്തിവിശ്വാസത്തിൽ ഇടപെട്ട് താങ്കളുടെ രാശിയിലെ സൂര്യശക്തിയെ വർദ്ധിപ്പിക്കുവാൻ കഴിയും. സാദ്ധ്യതകളെ പരമാവധി വിനിയോഗിക്കുക. അവ ഇപ്പോൾ അപരിമിതമായി നിലകൊള്ളുന്നു.

 ചിങ്ങം (23 ജൂലൈ – 21 ആഗസ്റ്റ്)

ചിങ്ങം (23 ജൂലൈ – 21 ആഗസ്റ്റ്)

തൊഴിലിലെ അല്ലെങ്കിൽ ഏതെങ്കിലും പദ്ധതിയിലെ ഒരു ബന്ധത്തിൽ, സംഘടിതമായ പ്രയത്‌നം നൽകുവാനായി ആരിലെങ്കിലും ആശ്രയിക്കുന്നുണ്ടായിരിക്കാം. വ്യത്യാസങ്ങളെ വീക്ഷിക്കുവാനും, ആശയങ്ങളെ തുല്യമായി പങ്കുവയ്ക്കുവാനും, അങ്ങനെ പലതിനുവേണ്ടിയും നിങ്ങൾ ഒരുമിച്ച് പ്രവർത്തിക്കേണ്ടിയിരിക്കുന്നു.

വ്യക്തിപരമായ ഒരു ബന്ധവുമായി താങ്കൾക്കിപ്പോൾ പ്രശ്‌നങ്ങളുണ്ടായിരിക്കാം. നൽകുന്നതിനേക്കാൾ കൂടുതൽ ആരോ എടുക്കുകയാണ്. അതിനുവേണ്ടിയുള്ള സന്തുലനം താങ്കൾ നൽകുകയും ചെയ്യുന്നു. ഒരുപക്ഷേ ആരെങ്കിലും വിരുദ്ധമായി നിലകൊള്ളുന്നുണ്ടായിരിക്കാം. ഒരു തൊഴിൽബന്ധമായി താങ്കളതിനെ കാണുകയാണെങ്കിൽ, കാര്യങ്ങൾ കൂടുതൽ മെച്ചമായി നീങ്ങും. അങ്ങനെ ചെയ്യുവാനുള്ള മാർഗ്ഗം കണ്ടെത്തുക.

 കന്നി

കന്നി

ശരിയായി നിലകൊള്ളുന്നു എന്ന് കരുതിയിരിക്കുന്നിടത്ത് വളരെയധികം പിന്നിലായിപ്പോയി എന്ന് അനുഭവപ്പെടുന്നുണ്ടോ? ഒരുപക്ഷേ ശരിയായ സ്ഥാനത്ത് ശരിയായ സമയത്ത് അല്ലായെന്ന് തോന്നുന്നുണ്ടായിരിക്കാം. എത്ര അദ്ധ്വാനമുണ്ടെന്നിരിക്കിലും, വിഭാവനചെയ്ത ആദർശപരമായ ആ സ്ഥലത്ത് എത്തിച്ചേരുവാൻ താങ്കൾക്ക് കഴിയുകയില്ല, അതായത് ഇതിനോടകം എത്തിച്ചേരുമായിരുന്നു എന്ന് താങ്കൾ ചിന്തിക്കുന്ന സ്ഥലത്ത്.

പക്ഷേ കൃത്യമായും ആ സ്ഥാനത്തുതന്നെയാണ് താങ്കളിപ്പോൾ നിലകൊള്ളുന്നത്. പ്രയത്‌നം മുഴുവൻ എന്തിലോ വിനിയോഗിച്ചു. അത് ഇവിടെയാണ്. മാത്രമല്ല ആയിരിക്കുവാൻ ഈ സ്ഥാനം അത്ര മോശവുമല്ല. അനുഭവത്തിൽനിന്നും എന്താണോ കിട്ടണമെന്ന് ആഗ്രഹിക്കുന്നത്, അതിനെ ആഗിരണം ചെയ്യുമ്പോൾ, താങ്കളിലെ ആക്കം വർദ്ധിക്കും.

 തുലാം (24 സെപ്റ്റംബർ - 23 ഒക്ടോബർ)

തുലാം (24 സെപ്റ്റംബർ - 23 ഒക്ടോബർ)

സാധാരണയായി വിപണി വളരെ കാര്യക്ഷമമാണ്. എന്താണ് മൂല്യമുള്ളതെന്ന് അത് താങ്കളോട് പറയും. എന്തെങ്കിലും വിൽക്കുകയാണെങ്കിൽ, അധികമായി പണം കൊടുക്കുന്ന ആളിനെ താങ്കൾ കണ്ടെത്തും. പക്ഷേ അങ്ങനെ സംഭവിക്കണമെങ്കിൽ, അവർക്ക് ലഭ്യമായിരിക്കുന്നത് മോശമായിരിക്കുകയും, അങ്ങനെയാകുമ്പോൾ സമാനമായ ഒന്നിന് കൂടുതൽ നൽകുവാൻ പ്രേരണ ചെയ്യപ്പെട്ട് അവർ അതിന് തയ്യാറാകുകയും ചെയ്യും.

താങ്കൾക്ക് ഒരു പ്രത്യേക നൈപുണ്യമുണ്ട്. കമ്പോളത്തിൽ അത് വിലകുറച്ച് കാണപ്പെടാം. അതുകൊണ്ട് അതിന്റെ യഥാർത്ഥ മൂല്യമറിയാതെ താങ്കൾ വിഷമിക്കുകയാണ്. പക്ഷേ ഇപ്പോൾ ശരിയായ സമയത്തിലാണ്. ശരിയായ വാഗ്ദാനം എത്രയും വേഗം എത്തിച്ചേരും.

 വൃശ്ചികം (24 ഒക്ടോബർ - 22 നവംബർ)

വൃശ്ചികം (24 ഒക്ടോബർ - 22 നവംബർ)

വിസ്മയാവഹമായ ധാരാളം ഗുണഗണങ്ങൾ താങ്കൾക്കുണ്ട്. വളരെ ആകർഷകത്വവും, എന്നാൽ ഒപ്പം നിഗൂഢതയും നിലകൊള്ളുന്നു. അന്തർജ്ഞാനവും ബൗദ്ധികതയും താങ്കളിൽ ദർശിക്കുവാനാകും. സ്വന്തം ശക്തിയെ തിരിച്ചറിയുന്ന താങ്കൾക്ക് കാര്യങ്ങൾ എങ്ങനെ സംഭവിക്കണമെന്ന് നിശ്ചയമാണ്.

താങ്കൾക്ക് നൽകുവാൻ കഴിയുന്നതിനെ ആർക്കോ കാണുവാൻ ഇപ്പോൾ കഴിയുന്നില്ലെങ്കിൽ അത് ഭയാശങ്ക കാരണമായിട്ടായിരിക്കാം. സ്വയം സന്ദേഹിക്കാൻ ശ്രമിക്കരുത്. താങ്കൾ എന്തായിരിക്കുന്നുവോ അതും, മറ്റുള്ളവരുടെ കണ്ണുകളിലേക്ക് പകർന്ന് നൽകുവാനാകുന്നതും ബാഹ്യതലത്തിൽ പ്രതിഫലിക്കുന്നില്ല. സുരക്ഷിതത്വമില്ലായ്മ എപ്പോഴൊക്കെ തോന്നുന്നുവോ, അപ്പോഴെല്ലാം വിസ്മയാവഹമായ താങ്കളിലെ കഴിവുകളെ സ്വയം ഓർമ്മപ്പെടുത്തുക.

ധനു

ധനു

സ്വന്തം ഭവനത്തിലെ സുഖകരമായ കിടക്കയിൽ വിശ്രമിക്കുന്ന സമയം സാമൂഹ്യമാധ്യമങ്ങളിൽ തങ്ങൾക്ക് യോജിപ്പില്ലാത്ത വ്യക്തികളെ ഭീഷണിപ്പെടുത്തുന്നതും, മാനസ്സികമായി പീഡിപ്പിക്കുന്നതും, മനഃക്ലേശമുണ്ടാക്കുന്നതും ഇന്ന് വളരെ ലളിതമായിത്തീർന്നിരിക്കുന്നു. ഒരു വ്യക്തിയുമായി മുഖാമുഖം ഇടപെടുന്നില്ല എന്നതുകൊണ്ട് താങ്കൾ വളരെ ലാഘവത്തിൽ നിരൂപണത്തിന് വിധേയനാകാം.

ആ അർത്ഥത്തിൽ വ്യക്തിഹത്യയുടെ സ്വാധീനം വളരെ പ്രബലമാണെന്ന് കാണാം. ആവശ്യപ്പെട്ടില്ല എങ്കിൽപ്പോലും മറ്റുള്ളവരുടെനേർക്ക് ക്രൂരമായ വിമർശനങ്ങളും അഭിപ്രായങ്ങളും തട്ടിവിട്ട് ധാരാളം ആളുകൾ അതിനെ മുതലാക്കുന്നു. അറിയപ്പെടാത്ത ആരുടെയെങ്കിലും വിമർശനത്തിന്റെ കൂരമ്പുകൾ ഇപ്പോൾ അനുഭവിക്കുകയാണെങ്കിൽ, ആ വ്യക്തി തന്റെ സ്വന്തം അനുഭവത്തെ താങ്കളിൽ ആരോപിക്കാൻ ശ്രമിക്കുകയാണെന്ന് തിരിച്ചറിയുക. അതുകൊണ്ട് അത്തരം കാര്യങ്ങളെ വ്യക്തിഗതമായി കാണാതിരിക്കുക.

 മകരം രാശിക്കാർക്ക്: ഡിസംബർ 23 - ജനുവരി : കീരി

മകരം രാശിക്കാർക്ക്: ഡിസംബർ 23 - ജനുവരി : കീരി

ഹൃദയത്തെ അനുധാവനംചെയ്ത് നീങ്ങുവാൻ ആരെങ്കിലും താങ്കളോട് പറയുകയാണെങ്കിൽ, കേൾക്കുന്നതുപോലെ അത് അത്ര എളുപ്പമായി അനുഭവപ്പെടുകയില്ല. ഒരുകണക്കിന് താങ്കളുടെ ഹൃദയം എന്താണ് ആഗ്രഹിക്കുന്നതെന്ന് താങ്കൾക്ക് അറിയില്ല. ധാരാളം കാരണങ്ങൾകൊണ്ട് ആഗ്രഹങ്ങൾ തടയപ്പെട്ടിരിക്കാം.

ഉദാഹരണത്തിന്, താങ്കളുടെ മനസ്സ് ആഗ്രഹിക്കുന്നതിനും മറ്റൊരാൾ താങ്കൾക്കുവേണ്ടി ആഗ്രഹിക്കുന്നതും, അല്ലെങ്കിൽ താങ്കൾ ആഗ്രഹിക്കണമെന്ന് വിചാരിക്കുന്നതിനും ഇടയിലുള്ള വ്യത്യാസത്തെ മനസ്സിലാക്കുവാൻ താങ്കൾക്ക് കഴിയുകയില്ല. അത് വളരെ ക്ലേശകരമായിരിക്കും. എന്തായാലും താങ്കളിപ്പോൾ താങ്കളുടെ ഹൃദയത്തെ അനുധാവനംചെയ്ത് പോകേണ്ടിയിരിക്കുന്നു. ചുറ്റുപാടുമുള്ള ശബ്ദങ്ങളെ വേർതിരിച്ചുകാണുവാനായി കുറച്ചുസമയം ചിന്തിക്കുവാൻ കണ്ടെത്തുകയാണെങ്കിൽ, എന്താണ് ചെയ്യേണ്ടതെന്ന് താങ്കൾക്ക് കണ്ടെത്തുവാനാകും.

 കുംഭം (ജനുവരി 21-ഫെബ്രുവരി 18)

കുംഭം (ജനുവരി 21-ഫെബ്രുവരി 18)

തിളങ്ങുന്ന ഒരു വസ്തുവിനെ ഉപയോഗിച്ച് പിണക്കപ്രകൃതമുള്ള കുഞ്ഞിന്റെ ശ്രദ്ധയെ മാറ്റുവാൻ കഴിയും. കൂടുതൽ പ്രധാനപ്പെട്ട ഒരു കർത്തവ്യത്തെ പൂർത്തിയാക്കുന്നതിനുവേണ്ടി ശ്രദ്ധയെ മാറ്റിവിടുക എന്നത് ലളിതമായൊരു വിദ്യയാണ്. താങ്കളിൽ ആശങ്കയുണർത്തിക്കൊണ്ട് ഉണ്ടാകാൻ പോകുന്ന ഒരു അവതരണമോ, യോഗമോ കാണുന്നുണ്ട്.

കൈക്കുഞ്ഞുങ്ങളുമായിട്ടല്ല ഇടപെടേണ്ടതെങ്കിലും, അതേ വിദ്യ ഇവിടെയും പ്രയോഗിക്കാം. പ്രേക്ഷകരുടെ കണ്ണഞ്ചിക്കുവാൻപോന്ന ഒരു മാർഗ്ഗം കണ്ടെത്താമെങ്കിൽ, അവരെ ബോധ്യപ്പെടുത്താനും, പ്രധാനപ്പെട്ട എന്തിനെങ്കിലുംവേണ്ടി സ്വന്തം ഉദ്ദേശ്യത്തിൽത്തന്നെ കൊണ്ടെത്തിക്കുവാനും കഴിയും. ഒന്ന് ശ്രമിച്ചുനോക്കിയാലും.

 മീനം (20 ഫെബ്രുവരി -20 മാർച്ച്)

മീനം (20 ഫെബ്രുവരി -20 മാർച്ച്)

ആകെ കാറ്റുപോയതുപോലെ ഇപ്പോൾ തോന്നുന്നുണ്ടായിരിക്കാം. നഷ്ടപ്പെട്ടുപോയ പ്രത്യാശകളിലും സ്വപ്നങ്ങളിലും ശ്രദ്ധകേന്ദ്രീകരിച്ചു. അതുമല്ലെങ്കിൽ അവയൊക്കെ നഷ്ടപ്പെട്ടുപോയി എന്ന ചിന്ത മനസ്സിലേക്ക് കടന്നുവന്നു. എന്നാൽ കാര്യങ്ങളുടെ നിജസ്ഥിതിയിൽ താങ്കൾ സന്തോഷവാനല്ലെങ്കിൽ, അതിനെ മാറ്റുവാനുള്ള ശക്തി താങ്കൾക്കുണ്ട്.

ശുഭാപ്തിവിശ്വാസത്തിന്റെയും ഊർജ്ജത്തിന്റെയും പ്രവാഹംകൊണ്ട് പ്രപഞ്ചം താങ്കളെ ഇപ്പോൾ നിറയ്ക്കുകയാണ്. ജീവിതത്തിൽ എന്തെങ്കിലും തിരിച്ചുകിട്ടുവാനുള്ളതിൽ അവകൊണ്ട് പ്രഹരിക്കുക. എന്തായിരിക്കും എന്ന് ചിന്തിച്ചുകൊണ്ട് സമയത്തെ പാഴാക്കരുത്. അങ്ങനെയെങ്കിൽ വലിയ പാഴ്‌വേലയായിപ്പോകും. പകരം കാര്യങ്ങൾ സംഭവിക്കാൻവേണ്ടി ശ്രമിക്കുക.

English summary

daily-horoscope 26-6-2018

Know your fortune according to your zodiac sign, plan your day.
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more