For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  ദിവസഫലം (26-5-2018 - ശനി)

  By Prabhakumar
  |

  കടന്നുപോകുന്ന ദിനങ്ങളിലെ മാറ്റങ്ങൾക്ക് പ്രപഞ്ചമൊന്നാകെ വിധേയമാകുകയും സാക്ഷിയാകുകയും ചെയ്യുന്നു. അവയിൽ അടങ്ങിയിരിക്കുന്ന നന്മകളും തിന്മകളും നമുക്ക് അനുഭവേദ്യമാകുകയും ചെയ്യുന്നു. വേണമെന്നുള്ളതും വേണ്ടായെന്നുള്ളതുമായ ധാരാളം മാറ്റങ്ങളിൽ അനുഗുണമായവയെ മാത്രം സ്വീകരിച്ചുകൊണ്ട് മറ്റുള്ളവയെ നിരാകരിക്കുന്നു.

  അതിനുവേണ്ടുന്ന ശരിയായ ഊർജ്ജവും തയ്യാറെടുപ്പും ജ്യോതിഷപ്രവചനങ്ങളിലൂടെ നേടിയെടുത്ത് മനസ്സിന് സന്തോഷവും സമാധാനവും കൈവരിക്കുന്നു. അതോടൊപ്പംതന്നെ കർമ്മനിരതയും പ്രോത്സാഹനവും ഉള്ളിൽ നിറയപ്പെടുന്നു.

  മേടം

  മേടം

  ആരോ താങ്കൾക്കുമുന്നിൽ ഒരു നിബന്ധനയോ അല്ലെങ്കിൽ ഒരു ആവശ്യകതയോ അവതരിപ്പിച്ചിരിക്കുന്നു. വളരെ സങ്കീർണ്ണമായ ഭാഷകൊണ്ടും ചിന്താക്കുഴപ്പമുണ്ടാക്കുന്ന പുറംപൂച്ചുകൾകൊണ്ടും അതിനെ പൊതിഞ്ഞിരിക്കുന്നു. താങ്കളിൽനിന്ന് എന്താണ് പ്രതീക്ഷിക്കുന്നതെന്ന് താങ്കൾക്ക് മനസ്സിലാകില്ലായിരിക്കാം. അതിനാൽ എങ്ങനെ മുന്നോട്ടുപോകണമെന്ന് അറിയാൻ കഴിയുന്നില്ല. എങ്ങനെ അതിലൂടെ കടന്നുപോകണമെന്ന ചിന്തയ്ക്ക് മനസ്സിനെ മരവിപ്പിക്കുവാൻ വേണ്ടുന്ന തീവ്രതയുണ്ട്.

  ആശങ്കപ്പെടേണ്ടതില്ല. കാണുന്നപോലെ അത്ര ചിന്താക്കുഴപ്പമുള്ള കാര്യമല്ലിത്. വാസ്തവത്തിൽ വളരെ ലളിതമായ ഒരു പരിതഃസ്ഥിതിമാത്രമാണ് അഭിമുഖീകരിക്കുവാനായി കാണുന്നത്. പുറംപൂച്ചിനെ തോലുരിച്ച് വാക്കുകൾകൊണ്ട് മുറിച്ചെടുക്കാമെങ്കിൽ, താങ്കൾക്ക് വ്യക്തമായി കാണുവാനാകും.

   ഇടവം

  ഇടവം

  ഇപ്പോഴത്തെ ജീവിതനിലയിലെ അസ്വസ്ഥതയുടെയോ അസന്തുഷ്ടിയുടെയോ വൈകാരികതകളെക്കുറിച്ച് ബോധമുണ്ടായിരിക്കാം. ജീവിതത്തിന്റെ ചില മണ്ഡലങ്ങളിൽ വളരെയധികം ഉയർന്നുപോയെന്നോ, അതുമല്ലെങ്കിൽ കൂടുതൽ കടന്നുപോയെന്നോ താങ്കൾ ചിന്തിക്കാം. നല്ലൊരളവ് അസംതൃപ്തി മനസ്സിൽ അത് സ്വരുക്കൂട്ടുകയാണ്. ജീവിതം എങ്ങനെയാണോ അങ്ങനെ സന്തോഷമായിരിക്കാൻ കൂടുതൽ സമ്പുഷ്ടമായ മറ്റെന്തിനെയോ കണ്ടെത്താൻ ശ്രമിക്കേണ്ടതില്ല. അതുമല്ലെങ്കിൽ ഭാവിയിൽ കൂടുതൽ സമ്പത്ത് വാരിക്കൂട്ടേണ്ടതില്ല. ഇപ്പോഴുള്ള മനോഭാവത്തെ മാറ്റുന്നതിനുവേണ്ടി പ്രയത്‌നിക്കുക. മറ്റുള്ള കാര്യങ്ങളെല്ലാം സ്വയം ശരിയായിക്കോളും.

   മിഥുനം

  മിഥുനം

  ആഗ്രഹിക്കുന്നതിനെ നേടുന്നതിനുവേണ്ടി അതിർത്തിരേഖകളെ കടന്നുപോകുന്നതും, നിയമങ്ങളെ ലംഘിക്കുന്നതും, യാഥാസ്ഥിതികമല്ലാത്തത് ചെയ്യുന്നതും ഇപ്പോൾ വളരെ എളുപ്പമായിരിക്കും. അങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ ആരും താങ്കളെ കുറ്റം പറയുകയില്ല. പക്ഷേ അങ്ങനെ ചെയ്യുകയാണെങ്കിൽ, നേടിയത് നഷ്ടപ്പെടുന്നതിന്റെ സാദ്ധ്യതയേയും അഭിമുഖീകരിക്കേണ്ടിവരും. അല്ലെങ്കിൽ ആത്മാഭിമാനം നഷ്ടപ്പെടുന്നതിനെയെങ്കിലും പ്രതികരിക്കേണ്ടിവരും.

  ഫലമുളവാകുവാൻ ക്ലേശിതമായ രീതിയിൽ ആരും ആഗ്രഹിക്കുന്നില്ല. പക്ഷേ ചിലപ്പോൾ അതുമാത്രമായിരിക്കും ഒരേയൊരു പോംവഴി. ഉയർന്ന സമീപനം നേടുവാനുള്ള മനസ്സുണ്ടാക്കിയെടുക്കുക. താങ്കൾ എത്തിച്ചേരുന്നത് വേഗത്തിലല്ലായെങ്കിലും, ഉദ്ദേശിക്കുന്ന കാര്യം വന്നുചേരും എന്ന് മാത്രമല്ല കൂടുതൽ അർത്ഥവത്തായിരിക്കുകയും ചെയ്യും.

  കർക്കിടകം

  കർക്കിടകം

  'പ്രഭാതത്തിനുമുമ്പ് എല്ലായ്‌പ്പോഴും അന്ധകാരമായിരിക്കും' എന്ന് പറയുന്നത് ഏറെക്കുറെ ഒരു പ്രയോഗമായി മാറിയിരിക്കുന്നു. എന്നാൽ ഇന്ന് താങ്കളുമായി ബന്ധപ്പെട്ട് ഇത് കാണപ്പെടുന്നു. ഇടപെട്ടുകൊണ്ടിരുന്നത് വളരെ ക്ലേശിതമായ സമയമായിരുന്നതിനാൽ താഴ്ന്ന ഒരു സ്ഥാനത്താണ് എത്തുവാൻ കഴിഞ്ഞത്. ഉള്ളിലുള്ള സ്വപ്നം വളരെവേഗം മൂർത്തമായി ഭവിക്കുന്നില്ലെങ്കിൽ, പ്രതീക്ഷിക്കുവാനായി ഒന്നുംതന്നെ ഇല്ല എന്നതുപോലെയാണ് കാണപ്പെടുന്നത്. ഒരുപക്ഷേ വർഷങ്ങളായി ആ സ്വപ്നത്തെ മനസ്സിൽ ലാളിക്കുന്നുണ്ടായിരിക്കാം. മാത്രമല്ല ഉടൻ ഉണ്ടാകുവാൻ പോകുന്ന എന്തോ സംഭവം അതിന് ഭീഷണിയായി മാറുകയും ചെയ്യുന്നുണ്ടായിരിക്കാം. ശരിക്കും അഗാധമായതും വിസ്മയാവഹവുമായ എന്തോ താങ്കൾക്കായി ഉണ്ടാകുവാൻ പോകുകയാണെന്ന് വിശ്വസിച്ചാലും. അത് ഒരു അവസാനമല്ല, എന്നൽ ഒരു തുടക്കമാണ്. മാത്രമല്ല താങ്കൾ ഇതുവരെ ഭാവനചെയ്ത എന്തിനേക്കാളും മെച്ചവുമാണ്.

   ചിങ്ങം

  ചിങ്ങം

  കുറച്ചുകാലംമുമ്പ് താങ്കൾക്കുണ്ടായിരുന്ന വിസ്മയാവഹമായ ഒരു ആശയം അടുത്തകാലത്തായി താങ്കളുടെ മനസ്സിൽ വന്നിരിക്കുകയാണ്. വിശ്വസിക്കുകയും പ്രശംസിക്കുകയും ചെയ്തിരുന്ന ആരോടെങ്കിലും ആ ആശയത്തെ പങ്കുവച്ച് വഴക്കുകേട്ടിരിക്കുവാനും സാദ്ധ്യതയുണ്ട്. താങ്കളെപ്പോലെ അഭിമാനിയായ ഒരാളെ സംബന്ധിച്ച് തികച്ചും അമ്പരപ്പിക്കുന്നതായിരുന്നു അത്.

  ആ ആശയത്തെ തിരികെയെടുത്ത് അലമാരിയിൽ പൂട്ടിവയ്ക്കാൻ അത് കാരണമായിട്ടുണ്ടായിരിക്കാം. പക്ഷേ മനസ്സിന്റെ പിൻവാതിലിൽവന്ന് അതിപ്പോൾ മുട്ടിവിളിക്കുകയാണ്, താങ്കൾക്ക് അവഗണിക്കുവാൻ കഴിയുകയില്ല, താങ്കൾ അങ്ങനെ ചെയ്യേണ്ടതുമില്ല. അതിലേക്ക് തിരികെ പോകുക. ആര് എന്ത് പറയുന്നു എന്നത് വിഷയമേ അല്ല.

   കന്നി

  കന്നി

  ഒരു കുടുംബാംഗമോ, അതുമല്ലെങ്കിൽ അത്രത്തോളം പ്രാധാന്യമുള്ള മാറ്റാരോ വളരെ സമാധാനപരമായ ദിവസത്തിന്റെ ശാന്തതയെ ഭഞ്ജിക്കുവാനുള്ള ഭീഷണിയാകാം. ഒരു വാദപ്രതിവാദത്തിൽ താങ്കൾ ഇടപെടില്ലെങ്കിലും, അതുമല്ലെങ്കിൽ ആരുടെയെങ്കിലും വിഷംതീണ്ടിയ മനോഭാവത്തോട് ഇടപെടുകയില്ലെങ്കിലും, ഒഴിഞ്ഞുമാറുവാൻ താങ്കൾക്ക് കഴിയുകയില്ല.

  ഇപ്പോഴുള്ള സാഹചര്യത്തെപ്പറ്റി ബോധമുണ്ടാകുന്നത് കൂടുതലായുള്ള ഉരസലിന് കാരണമാകുകയും മാർഗ്ഗത്തിൽ പല തടസ്സങ്ങളെയും ചാടിക്കടക്കുവാനായി തള്ളിവിടപ്പെടുകയും ചെയ്യുമെങ്കിലും, ഏതാനും ചില കാര്യങ്ങൾക്ക് വ്യക്തതയുണ്ടാകാൻ അത് സഹായിക്കുകയും, ഏറ്റവും ഒടുവിൽ സമാധാനവും സന്തോഷവും പകർന്നുനൽകുന്നതിന് കാരണമാകുന്ന കൂടുതൽ പ്രവർത്തനാത്മകമായ പരിതഃസ്ഥിതിയെ സൃഷ്ടിക്കുകയും ചെയ്യും.

   തുലാം

  തുലാം

  അടുത്തകാലത്തായി കണ്ടുമുട്ടിയ വ്യക്തിയെക്കുറിച്ച് സന്ദേഹങ്ങളുണ്ടാകാം. ഒരുപക്ഷേ മറ്റുള്ളവരിൽനിന്നും ആ വ്യക്തിയെപ്പറ്റി പ്രതികൂലമായ കാര്യങ്ങൾ കേട്ടിരിക്കാം. എന്നാൽ കേട്ടറിഞ്ഞ സവിശേഷതകളെ കണ്ടെത്തുവാൻ ശ്രമിക്കുകയാണെങ്കിൽ, ആ വ്യക്തിയെ അങ്ങനെ കാണുക എളുപ്പമായിരിക്കും.

  കാണുവാൻ ആഗ്രഹിക്കുന്നതിനെ കാണുവാൻമാത്രമേ താങ്കൾ ശ്രമിക്കുന്നുള്ളൂ. മുന്നിലേക്കുള്ള ഏതാനും ദിവസങ്ങളും ആഴ്ചകളും താങ്കൾക്ക് ആ വ്യക്തിയോടൊപ്പം എങ്ങനെയെങ്കിലും പ്രവർത്തിക്കാം. മാത്രമല്ല താങ്കളുടെ അവബോധം സാദ്ധ്യതകളെ ഇല്ലായ്മ ചെയ്യുകയാണ്. പ്രതികൂലമായ പ്രതീക്ഷകളെ വിട്ടുകളയുക. ആരിലെങ്കിലും വിശ്വസിക്കുന്നത്, അതുമല്ലെങ്കിൽ ആരിലെങ്കിലും നല്ലത് കാണുവാൻ ആഗ്രഹിക്കുന്നത് മറ്റൊരുതരത്തിൽ ചിന്തിക്കാത്തിടത്തോളംകാലം ഒരിക്കലും മുറിപ്പെടുത്തുകയില്ല.

   വൃശ്ചികം

  വൃശ്ചികം

  ആരുടെയോ നിസ്സാരമായ വ്യക്തിസവിശേഷത അതുമല്ലെങ്കിൽ ശല്യകാരിയായ സവിശേഷത താങ്കളെ വിഷമിപ്പിക്കുകയാണ്. എത്രത്തോളം കൂടുതൽ സമയം ആ വ്യക്തിയുമായി ചിലവഴിക്കുമോ, അത്രത്തോളം ആ വ്യക്തി താങ്കളെ അസ്വസ്ഥതയിലാക്കുന്നു. ആ വ്യക്തിയുമായി കുറച്ച് മനഃശക്തിയോടെവേണം സഹകരിക്കേണ്ടത് എന്നതാണ് പ്രശ്‌നം. അതിനെ ഒഴിവാക്കുവാൻ യാതൊരു മാർഗ്ഗവുമില്ല. സ്വന്തം പ്രതികരണങ്ങളെ നിയന്ത്രിക്കുവാൻ കഴിയുന്നത് സ്വയമാണെന്നുള്ള ബോധം ഉണ്ടായിരിക്കണം.

  ആ വ്യക്തിയുടെ വിചിത്ര പെരുമാറ്റത്തെ മാറ്റുവാനാകില്ല. പക്ഷേ ആ വ്യക്തി ഉൾക്കൊണ്ടിരിക്കുന്ന ക്രിയാത്മകമായ ഗുണങ്ങളെ കണ്ടെത്തുവാനും അക്കാര്യങ്ങളിൽമാത്രം ശ്രദ്ധകേന്ദ്രീകരിക്കുവാനും കഴിയും. നല്ലൊരു ബന്ധം ഉടലെടുപ്പിക്കുവാൻ അതിനാകും. അങ്ങനെ ആ വ്യക്തിയുമായി സഹകരിച്ച് പ്രവർത്തിക്കുന്നത് ഇഷ്ടപ്പെടുവാൻ കാരണമാകും.

   ധനു

  ധനു

  വാലന്റൈൻ ദിനങ്ങളും റോസാപുഷ്പങ്ങളുമല്ല സ്‌നേഹം. പ്രായോഗികവ്യക്തിയെന്ന നിലയിൽ താങ്കൾക്കിത് നന്നായി അറിയാവുന്നതാണ്. പക്ഷേ ചിലപ്പോൾ കൂടുതലായി താങ്കൾ ആഗ്രഹിച്ചുപോകുന്നു. പ്രതിബദ്ധതയുള്ള ഒരു ബന്ധത്തിലാണ് ഇപ്പോൾ നിലകൊള്ളുന്നതെങ്കിൽ, വിശേഷപ്പെട്ട മറ്റേ വ്യക്തിയിൽ കൂടുതൽ പ്രേമവും ആഴത്തിലുള്ള ബന്ധവും ഉണ്ടായിരുന്നെങ്കിൽ എന്ന് ആശിക്കുന്നുണ്ടാകാം.

  ഇരുവശങ്ങളിലും പ്രയത്‌നം അതിന് ആവശ്യമാണ്. ചിലപ്പോൾ സ്വയം അങ്ങനെ തുടങ്ങുന്നത് മറ്റേ വ്യക്തിയെ പ്രചോദിപ്പിക്കാം. അതിനാൽ ഒന്ന് ശ്രമിച്ചുനോക്കുന്നത് നന്നായിരിക്കും. ഒറ്റയാണ്, അന്വേഷണത്തിലാണെങ്കിൽ, സ്‌നേഹവും വൈകാരികതകളും പുഷ്പിക്കുവാനുള്ള ഏറ്റവും വലിയ അസ്തിവാരം ചങ്ങാത്തമാണെന്നുള്ള കാര്യം ഓർമ്മിക്കുക.

   മകരം

  മകരം

  അഭിപ്രായഭിന്നതകാരണം അടുത്തകാലത്തായി ആരുമായോ ഒരു വിള്ളലിൽ വീണുപോയിരിക്കുന്നതായി സ്വയം അറിയുന്നു. ആ വ്യക്തി പറഞ്ഞതിനെ അടിസ്ഥാനമാക്കി ഇപ്പോഴോ, അതുമല്ലെങ്കിൽ മുൻപോ കാര്യങ്ങളെ കൈക്കൊള്ളുകയായിരുന്നിരിക്കണം. ആ വ്യക്തി താങ്കളെക്കുറിച്ച് ഇല്ലാത്ത ധാരണകൾ സ്വരൂപിച്ചെടുക്കുകയും ചെയ്യുകയായിരിക്കണം.

  ഈ അസ്ഥിരതയ്ക്ക് നടുവിൽ ഇരുവരും ചിന്താക്കുഴപ്പത്തിലാകാം. മാത്രവുമല്ല മറ്റേയാൾ ശരിയ്ക്കും എന്താണ് വിശ്വസിക്കുന്നതെന്ന് ഇരുവർക്കും തെറ്റിദ്ധാരണയും ഉണ്ടാകാം. ഉചിതമായ രീതിയിൽ ഒരു വാദപ്രതിവാദം ഉടലെടുക്കുക എന്നതാണ് കാര്യങ്ങളെ വേർതിരിച്ചെടുക്കുന്നതിനുള്ള ഒരേയൊരു മാർഗ്ഗം. ഇരുവർക്കും എന്താണ് ആവശ്യമെന്ന് ഇരുവരും പരസ്പരം കേൾക്കേണ്ടിയിരിക്കുന്നു.

   കുംഭം

  കുംഭം

  നല്ലതോ ചീത്തയോ, ബൗദ്ധികമോ വിഡ്ഡിത്തമോ ആയ എന്ത് ചുവടുവച്ചാലും അത് പ്രത്യേകമായ ഒരു ലക്ഷ്യസ്ഥാനത്ത് കൊണ്ടെത്തിക്കുകയാണെന്ന വസ്തുതയെക്കുറിച്ച് ചിന്തിക്കുന്നത് ഏറെക്കുറെ സ്തംഭിപ്പിക്കുന്നതാകാം. തെറ്റായ ഒരു നീക്കം നടത്തണമെന്ന ചിന്ത എന്തെങ്കിലും ചെയ്യുന്നതിൽനിന്ന് പിന്നിലേക്ക് വലിക്കുന്നുണ്ടായിരിക്കാം. തെറ്റായ ദിശയിലേക്ക് പോകുന്നതിനെപ്പറ്റിയുള്ള വീക്ഷണം ആശങ്കയുളവാക്കുന്നതുകൊണ്ട് എന്തിനെയോ അത്യധികമായി ആവശ്യമായിരിക്കുന്നു.

  അത് എടുത്തുപറയത്തക്ക വിഷമത്തിന് കാരണമാകുകയും ചെയ്യുന്നു. എന്തായാലും നീങ്ങേണ്ടിയിരിക്കുന്നു. തെറ്റായ നീക്കമാണെങ്കിലും, താങ്കൾക്ക് ശരിയാക്കാൻ കഴിയുന്ന ഒന്നാണത്. അക്കാര്യത്തിൽ താങ്കൾ ബുദ്ധിമാനാണ്. കൃത്യമല്ലാത്ത ആ മാർഗ്ഗത്തിലൂടെ ഏതാനും ചുവടുകൾ വയ്ക്കുമ്പോൾ, കൂടുതൽ ശക്തനാകുവാനും വിജയത്തോട് അടുക്കുവാനുമുള്ള അനുഭവങ്ങൾ ഉണ്ടാകും.

   മീനം

  മീനം

  ആത്മഗതത്തെ സുദീർഘഭാഷണമായി നിർവ്വചിക്കാം. മറ്റുള്ള ആളുകളുടെ സാന്നിദ്ധ്യത്തിൽ പലപ്പോഴും നമ്മൾ ആത്മഗതത്തിന് വഴങ്ങുകയും, അവയെ സംഭാഷണങ്ങളായി കണക്കാക്കുകയും ചെയ്യും. പക്ഷേ ആത്മഗതം ഇടപെടലിനെയോ, ചിന്താ കൈമാറ്റത്തെയോ, ആശയ കൈമാറ്റത്തെയോ, അഭിപ്രായ കൈമാറ്റത്തെയോ അനുവദിക്കുന്നില്ല.

  മറ്റുള്ള ആളുകൾ എങ്ങനെ ചിന്തിക്കുന്നു, എങ്ങനെ അവർക്ക് തോന്നുന്നു എന്നൊക്കെ കലർപ്പില്ലാതെ ആഗ്രഹിക്കുന്ന ദയാവായ്പുള്ള വ്യക്തിയാണ് താങ്കളെങ്കിലും, ആത്മഗതത്തെ സംഭാഷണമായി തെറ്റിദ്ധരിച്ച് മുറിപ്പെടാൻ സാദ്ധ്യതയുള്ള വ്യക്തിയുമാണ്. ഇപ്പോൾ അതാണ് താങ്കൾക്ക് സംഭവിക്കുന്നത്. എന്നാൽ അതിനെ മനസ്സിലാക്കുവാൻ കഴിയുകയാണെങ്കിൽ, താങ്കളുടെ ജീവിതത്തിലെ ഒരു വിശേഷപ്പെട്ട വ്യക്തിയുമായി സ്വരൈക്യം കണ്ടെത്തുന്നതിനുള്ള ആദ്യത്തെ ചുവടുവയ്പായിരിക്കും അത്.

  English summary

  Daily Horoscope 26-5-2018

  Know your prediction of the day according to your Zodiac sign, Plan your day according to that
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more