For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  ദിവസഫലം (24-6-2018 - ഞായർ)

  |

  ജീവിതത്തിൽ മാറ്റങ്ങൾ എപ്പോഴും ഉണ്ടായിക്കൊണ്ടിരിക്കുന്നു. ഗ്രഹാധിപന്മാരുടെ സ്വാധീനം ഒരു തരത്തിലല്ലെങ്കിൽ മറ്റൊരുതരത്തിൽ ഈ മാറ്റങ്ങളെ നിയന്ത്രിക്കുന്നു. ശാരീരികവും, മാനസ്സികവും, സാമ്പത്തികവും, സാംസ്‌കാരികവും, സാമൂഹികവുമായ എല്ലാ മാറ്റങ്ങളിലും ജ്യോതിർഗോളങ്ങളുടെ പ്രഭാവം ദർശിക്കുവാനാകും.

  ശാസ്ത്രീയമായ അവലോകനത്തിലൂടെ അവയെ തിരിച്ചറിഞ്ഞ് പോരായ്മകളെ ഒഴിവാക്കുവാനും ശരിയായിട്ടുള്ള കാര്യങ്ങളെ നഷ്ടപ്പെടാതെ നേടിയെടുക്കുവാനും ജ്യോതിഷപ്രവചനങ്ങൾ സഹായിക്കുന്നു.

   മേടം

  മേടം

  പലരെയും സംബന്ധിച്ച്, മനസ്സിനും ശരീരത്തിനും നല്ല വിശ്രമം നൽകുവാനുള്ള യോജിച്ച മാർഗ്ഗമെന്നത് തണുത്തൊരു പാനീയവും കുടിച്ച് ഏതെങ്കിലും കുളത്തിനരുകിൽ പോയിരുന്ന് കുളിർകാറ്റേറ്റ് സമയം ചിലവഴിക്കുക എന്നതാണ്.

  അത്തരത്തിൽ വിശ്രമം കൈക്കൊള്ളുന്ന സമയം പ്രത്യേകതരത്തിൽ പരുഷമായ ഏതോ ഒരു ജോലിയിൽ സജീവമായി പ്രവർത്തിക്കേണ്ടിയിരിക്കുന്നു എന്ന് താങ്കൾക്ക് കാണുവാനാകും. കഴിഞ്ഞ ആഴ്ചയിൽ സമ്മർദ്ദങ്ങളും ക്ലേശങ്ങളും അനുഭവിക്കാൻ ധാരാളമായി ഉണ്ടായിരുന്നു. ആശ്വാസം തോന്നുവാനുള്ള എന്തെങ്കിലും ഉണ്ടാകേണ്ട സമയമാണിത്. അത്തരത്തിലുള്ള എന്തുതന്നെ സമീപിച്ചാലും, സന്തോഷത്തോടെ സ്വീകരിക്കാം.

  ഇടവം

  ഇടവം

  ബാഹ്യമായി ഒരു തരത്തിലും, എന്നാൽ ആന്തിരകമായി മറ്റൊരു രൂപത്തിലും നിലകൊള്ളുന്ന ഒരു പരിതഃസ്ഥിതിയിൽ താങ്കൾ ആയിരിക്കുകയാണ്. വളരെ വലിയ പ്രതീക്ഷകളാണ് അക്കാര്യത്തിൽ ഉണ്ടായിരുന്നത്. ആ ലക്ഷ്യത്തെപ്പറ്റി നന്നായി അറിയാമെന്ന് വിചാരിക്കുന്നു.

  എന്നാൽ ഇപ്പോൾ ആയിരിക്കുന്ന യാഥാർത്ഥ്യത്തെ അപേക്ഷിച്ച് അത് വെറും ഭ്രമാത്മകതയോ മനസ്സിന്റെ അഭിലാഷമോ ആണ്. ഒരു സൗഭാഗ്യം ഇപ്പോൾ വന്നുചേരുകയാണ്. ആഗ്രഹിച്ചിരുന്ന കാര്യമല്ലെങ്കിലും, ധാരാളം നേട്ടങ്ങൾ അതിൽ അടങ്ങിയിരിക്കുന്നു. അതിനെ ഉൾക്കൊള്ളുക. അനുകൂലമായ ഫലം അനുഭവിക്കാൻ കഴിയും.

   മിഥുനം

  മിഥുനം

  അടുത്ത കാലത്തായി ആഗ്രഹിച്ചത് ഇനിയും ലഭ്യമായില്ല. അതിനെ ഇപ്പോൾ പഴിക്കുകയായിരിക്കാം. ആവിയായിപ്പോയ സ്വപ്നങ്ങളെയും കാല്പനികമായി ചിന്തിച്ചുകൂട്ടിയ നടക്കാത്ത സാദ്ധ്യതകളെയും കുറിച്ച് ചിന്തിക്കുകയാണ്. എവിടെയായിരിക്കണം എന്ന് വിചാരിച്ച സ്ഥലത്തല്ല താങ്കളിപ്പോൾ നിലകൊള്ളുന്നത്.

  എവിടെയോ ആണ്. എങ്കിലും അവിടം മെച്ചമാണ്. ഇപ്പോഴുള്ള നിമിഷത്തിൽ ജീവിക്കുവാൻ മനസ്സിനെ കേന്ദ്രീകരിക്കുക. ചുറ്റിലും നിലകൊള്ളുന്ന നല്ല കാര്യങ്ങളെക്കുറിച്ചുള്ള ബോധത്തിലെത്തിച്ചേരുക. വളരെ മെച്ചമായൊരു നേട്ടം വേഷപ്രച്ഛന്നതയിൽ സമീപിക്കുകയാണ്.

   കർക്കിടകം

  കർക്കിടകം

  നിങ്ങളുടെ അവശേഷിക്കുന്ന ജീവിതത്തിലെ ആദ്യത്തെ ദിവസമാണിന്ന്. ഇങ്ങനെയൊരു ആപ്തവാക്യം മുൻപ് കേട്ടിട്ടുണ്ടായിരിക്കാം. അധികമായ കരുത്ത് താങ്കൾക്കുവേണ്ടി അത് ഉൾക്കൊണ്ടിരിക്കുന്നു. സൗഭാഗ്യത്തിനുനേർക്കുള്ള ഒരു മുന്നേറ്റത്തിന്റെ വിളുമ്പിലാണ്, മാത്രമല്ല ഒരു പുതിയ സംരംഭത്തിന്റെ ആരംഭത്തിലുമാണ്. വളരെ കാലമായി മനസ്സിൽ കൊണ്ടുനടക്കുകയും പരിലാളിക്കുകയും ചെയ്തിരുന്ന ഒരു സ്വപ്നം ഇന്ന് സത്യമാകുകയാണ്. കഴിഞ്ഞകാല പിശകുകൾക്കുവേണ്ടി ഇനി സ്വയം പഴിക്കേണ്ടതില്ല. വളരെ കാലമായി ആഗ്രഹിക്കുകയായിരുന്ന ഒരു പുതിയ തുടക്കമാണ് ഉണ്ടാകുവാൻ പോകുന്നത്.

   ചിങ്ങം

  ചിങ്ങം

  സന്തോഷകരവും, സംതൃപ്തികരവും, അഭിവൃദ്ധികരവുമായ ഭാവിയ്ക്കുവേണ്ടി ഗ്രഹാധിപന്മാർ നിലകൊള്ളുകയാണ്. ഏറെക്കുറെ അതൊക്കെ താങ്കൾ ഇപ്പോൾത്തന്നെ ശ്രദ്ധിച്ചിരിക്കാം.

  ഭൂമിശാസ്ത്രപരമായ ഏതെങ്കിലും പ്രദേശത്തേക്ക് യാത്രചെയ്യുകയായിരുന്നെങ്കിൽ, ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരുന്നതിനുവേണ്ടി മാർഗ്ഗമദ്ധ്യേ നൽകിയിട്ടുള്ള ചിഹ്നങ്ങളെയുംമറ്റും ശ്രദ്ധിക്കുമായിരുന്നു. നല്ലൊരു ജീവിതം മുന്നിൽ നിലകൊള്ളുന്നതിന്റെ ലക്ഷണങ്ങൾ കാണുമ്പോൾ, അത്തരം ലക്ഷണങ്ങളെയും ഇപ്പോൾ അനുധാവനം ചെയ്യേണ്ടിയിരിക്കുന്നു. ആ ദിശയെ ലക്ഷ്യംവച്ച് നീങ്ങുക.

   കന്നി

  കന്നി

  സങ്കലനമായി കാണപ്പെടുന്ന ഒരു സന്ദേശത്തെ വ്യാഖ്യാനം ചെയ്യുവാൻ ശ്രമിക്കുകയായിരിക്കാം. എല്ലാ സൂചനകളെയും കുരുക്കഴിച്ചെടുക്കുവാൻ ശ്രമിക്കുകയാണ്. ഇപ്പോൾ അഭിമുഖീകരിക്കുന്ന വിഷമസ്ഥിതിയിൽ സഹായത്തിനുവേണ്ടി മറ്റുള്ളവരോട് ആവശ്യപ്പെടുകയും ചെയ്യാം.

  സങ്കലനമായ ഒരു സന്ദേശത്തിലൂടെ ആരെങ്കിലും മനഃപൂർവ്വം ചിന്താക്കുഴപ്പത്തിലാക്കാൻ ശ്രമിക്കുകയാണെങ്കിൽ, താങ്കൾക്കുമാത്രമേ അതിനെ ഊഹിച്ചെടുക്കുവാനും അനുമാനിക്കുവാനും കഴിയുകയുള്ളൂ. ആ വ്യക്തി തുറന്ന് സംസാരിക്കുന്നില്ലെങ്കിൽ, അതിനുവേണ്ടിയുള്ള തയ്യാറെടുപ്പ് ആ വ്യക്തിയ്ക്ക് ഉണ്ടാകുന്നതുവരെ മുന്നിലേക്കുതന്നെ നീങ്ങുക.

   തുലാം

  തുലാം

  കൂറ്റൻ തിലമാല തീരത്തേക്ക് വന്നടുക്കുന്നതുപോലെ ക്രിയാത്മകമായ മാറ്റങ്ങളും സൗഭാഗ്യങ്ങളും താങ്കളുടെ ജീവിതത്തെ അനുധാവനം ചെയ്തുകൊണ്ടിരിക്കുന്നു. അതിനെ ഇപ്പോൾ വിശ്വസിക്കുവാൻ തോന്നുകയില്ല.

  കാരണം ഇതുവരെയും നിരാശകളാണ് കാണുവാൻ കഴിഞ്ഞത്. മാത്രമല്ല താങ്കൾ ഇപ്പോൾ അഭിമുഖീകരിക്കുന്ന പരീക്ഷണങ്ങളും സങ്കടങ്ങളും താങ്കളുടെമേൽ മേൽക്കോയ്മ കൈവരിക്കുകയാണ്. എല്ലാറ്റിനും കീഴിൽനിന്ന് സൗഭാഗ്യവും ഊർജ്ജവും കുമിളയിട്ട് പൊന്തുവാൻ ശ്രമിക്കുകയാണ്. സൗഭാഗ്യത്തിന്റേതായ സമയമാണ്. അതിനെ ഉൾക്കൊള്ളുവാൻ തയ്യാറെടുക്കുക.

  വൃശ്ചികം

  വൃശ്ചികം

  ഇടപെടാൻ കഴിയാത്തതും പൂർത്തിയാകാത്തതുമായ ബിസ്സിനസിനെ സംബന്ധിക്കുന്ന നിരാശ ഇപ്പോൾ വളരെയധികം ആശങ്കയിലാഴ്ത്തുന്നുണ്ടായിരിക്കാം. എന്തെങ്കിലും ജോലി നടത്തുവാൻ കഴിഞ്ഞാൽ വളരെ സന്തോഷമാണ്. എന്നാൽ മറിച്ചാണ് സംഭവിക്കുന്നതെങ്കിൽ, അത് അത്യധികം വിഷമമായി മാറും.

  എങ്കിലും മാറ്റുവാൻ കഴിയുകയില്ല എന്നുള്ള കാര്യങ്ങളെയും അംഗീകരിച്ചേതീരൂ. ഇപ്പോഴുള്ള പ്രത്യേകമായ ഒരു കാര്യത്തിൽ മാറ്റം വരുത്തുവാൻ താങ്കൾക്ക് കഴിയുന്നില്ല. അതിനെ അതിന്റേതായ രീതിയിൽ കാണുവാനും അംഗീകരിക്കുവാനുമുള്ള മനസ്സ് ഉണ്ടാക്കിയെടുക്കുക. കാണുന്നതുപോലെ അത് അത്ര ക്ലേശകരമായിരിക്കുകയില്ല. കഴിവുകൾക്ക് അപ്പുറത്തായി നിലകൊള്ളുന്നവയെ ഓർത്ത് സ്വയം പഴിക്കാതിരിക്കുക.

   ധനു

  ധനു

  ആരോ ആഗ്രഹിക്കുന്നത് എന്താണെന്ന് ആ വ്യക്തിയുടെ വാക്കുകളിൽനിന്നും താങ്കൾക്ക് അറിയുവാൻ കഴിയുന്നില്ല. മറ്റുള്ളവർ എങ്ങനെ സ്വീകരിക്കും എന്നതുപോലെ ആ വ്യക്തി പറയുന്നു. ചിലപ്പോൾ തുറന്ന് സംസാരിക്കുന്ന കാര്യത്തിൽ ആ വ്യക്തിയ്ക്ക് വലിയ സുരക്ഷിതത്വം അനുഭവപ്പെടുന്നില്ലായിരിക്കാം.

  ആഗ്രഹിക്കുന്ന കാര്യത്തിൽ അത്ര യോഗ്യതയില്ലെന്നും ചിന്തിക്കുന്നുണ്ടായിരിക്കാം. മനസ്സിൽ നിലനിൽക്കുന്ന വ്യക്തി എന്തോ ആവശ്യപ്പെട്ടു. അതുതന്നെയാണ് ആ വ്യക്തിയ്ക്ക് ആവശ്യമെന്ന് താങ്കൾക്ക് തീർച്ചയുണ്ടോ? കുറച്ച് ചോദ്യങ്ങൾ ചോദിക്കുകയാണെങ്കിൽ ഇരുവർക്കും അത് പ്രയോജനമാകും. ആ വ്യക്തിയുടെ ശരീരഭാഷയെ മനസ്സിലാക്കുക. പൊതുവായി കാണപ്പെടുന്ന ഭാവത്തെയും സംസാരത്തിലെ സ്വരവ്യത്യാസത്തെയും അറിയുവാൻ ശ്രമിക്കുക. താങ്കൾക്ക് ഉത്തരം ലഭിക്കും.

   മകരം

  മകരം

  ചില മാറാപ്പുകൾ പല രീതിയിലും താങ്കളെ പിന്നിലേക്ക് വലിക്കുകയാണ്. അക്കാര്യത്തിൽ താങ്കൾക്കുതന്നെ നല്ല നിശ്ചയമുണ്ട്. മിക്കവാറും ആ മാറാപ്പിനെ നിലത്തിറക്കാൻ ധാരാളം ചിന്തിച്ചിട്ടുണ്ടായിരിക്കാം. എന്നാൽ അതിനെതിരായി കൂടുതലൊന്നും ചെയ്തിട്ടുമില്ല.

  ഇല്ലാതിരിക്കുകയാണെങ്കിൽ ജീവിതത്തിൽ കൂടുതൽ മെച്ചമുണ്ടാകുമായിരുന്നു എന്നുള്ള ചില കാര്യങ്ങളെ അതേപോലെതന്നെ നിലനിറുത്തുന്നതിൽ ഒരു പ്രത്യേക സുഖമുണ്ട്. ക്രിയാത്മകമായ മാറ്റം ജീവിതത്തിലുണ്ടാക്കുവാനുള്ള സമയം ആഗതമായിരിക്കുകയാണ്. ധാരാളം അവസരങ്ങൾ ചുറ്റിലും നിലകൊള്ളുന്നു. സ്വയം സ്വതന്ത്രമാകാൻ ശ്രമിക്കുക. ഒന്നുംതന്നെ താങ്കൾക്ക് നഷ്ടപ്പെടുകയില്ല.

   കുംഭം

  കുംഭം

  അനിശ്ചിതാവസ്ഥ, അതുമല്ലെങ്കിൽ ആത്മവിശ്വാസത്തിന്റെ അഭാവം താങ്കളുടെ പുരോഗതികളെയും വിജയത്തെയും എടുത്തുപറയത്തക്ക രീതിയിൽ തടസ്സപ്പെടുത്താം. താങ്കൾ ഇതിനോടകംതന്നെ ആരംഭിച്ച കാര്യങ്ങളെ അത് തടയാം. ശരിക്കും ആവശ്യമായ കാര്യങ്ങളിൽ എത്തിച്ചേരുന്നതിന് വിഘാതമാകാം. അതുമല്ലെങ്കിൽ ഉണ്ടാകേണ്ട കാര്യങ്ങളെ തടസ്സപ്പെടുത്താം.

  ഒരു പ്രത്യേക പദ്ധതിയുമായി മുന്നോട്ട് പോകുകയാണെങ്കിൽ, താങ്കളെ സംബന്ധിച്ച് വളരെയധികം ഏകാഗ്രതയോടുകൂടിയ പരിശ്രമവും പ്രയത്‌നവും ആവശ്യമാണ്. കാര്യങ്ങളെ വിട്ടുകളയാതെ അതിൽത്തന്നെ പിടിച്ചുനിൽക്കുവാൻ ആഗ്രഹിക്കുകയാണെങ്കിൽ, അങ്ങനെ വേണ്ടതുണ്ട്. അതിനാൽ ആത്മവിശ്വാസത്തോടെ മുന്നോട്ടുപോകുക.

   മീനം

  മീനം

  ഉത്കണ്ഠ എന്നത് പലരെയും സംബന്ധിച്ച് വെറുമൊരു വാക്കുമാത്രമാണ്. വിഷമിക്കുന്ന ആളുകൾ പറയുന്നതുകേട്ടാണ് അത്തരക്കാർ ആ വാക്കിനെപ്പറ്റി അറിയുന്നതുതന്നെ. ഒരാളിന്റെ ജീവിതത്തിൽ എത്രത്തോളം സ്വാധീനം ഉണ്ടാക്കുവാൻ അതിന് കഴിയും എന്നതിനെക്കുറിച്ച് അവർക്ക് അറിയില്ല. ഉത്കണ്ഠകളാൽ പലപ്പോഴും താങ്കൾ വ്യാകുലപ്പെടാറുണ്ട്.

  ക്ലേശത്തിന്റെയും ആശങ്കയുടെയും ആധിക്യംകാരണം താങ്കൾ വിഷമിക്കാറുണ്ട്. ഒറ്റരാത്രികൊണ്ട് അതിനെ പരിഹരിക്കാൻ കഴിയുകയില്ല. എന്തായാലും കൂടുതൽ നിയന്ത്രണം അതിൽ ലഭിക്കേണ്ടതുണ്ട്. വാരാൻപോകുന്ന അവസരത്തെ സംബന്ധിച്ച് ആശങ്കകളും വിഷമതകളും താങ്കളിൽ കുറവായിരിക്കേണ്ടതുണ്ട്. മാത്രമല്ല പ്രത്യാശ വലിയ തോതിൽ ഉണ്ടായിരിക്കുകയും വേണം. മനസ്സിന് ആശ്വാസം നൽകിക്കൊണ്ട്, ആ അവസരത്തെ വരവേൽക്കാൻ തയ്യാറെടുക്കുക.

  English summary

  Daily horoscope 24-6-2018

  Know your daily fortune according to your zodiac sign , plan your day.
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more