For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  ദിവസഫലം (24-5-2018 - വ്യാഴം)

  |

  നഭോമണ്ഡലത്തിൽ വിരാചിക്കുന്ന ഗ്രഹങ്ങളും താരങ്ങളും പരസ്പരാകർഷണത്തിന്റെ തീവ്രതയിൽ അനന്തതയിലേക്ക് ചിലിക്കുകയും ഒപ്പം എല്ലാറ്റിനെയും വഹിച്ചുകൊണ്ട് പോകുകയും ചെയ്യുന്നു. സമസ്ത ചരാചരങ്ങളിലും അനുനിമിഷം വന്നുഭവിക്കുന്ന മാറ്റങ്ങൾ ഈ പ്രയാണത്തിന്റെ ബഹിർസ്ഫുരണങ്ങളാണ്.

  അവയിൽ അനുകൂലമായതും പ്രതികൂലമായതുമായ മാറ്റങ്ങളെ കണ്ടറിഞ്ഞ് വിഘ്‌നങ്ങളെ ഒഴിഞ്ഞുമാറി പോകുവാനുള്ള പ്രാപ്തി ജ്യോതിഷ പ്രവചനങ്ങളിലൂടെ സാദ്ധ്യമാകുന്നു. ആത്മവിശ്വാസവും, ആശ്വാസവും, ആത്മസന്തോഷവും നേടിയെടുക്കാൻ അവ നമ്മെ സഹായിക്കും.

   മേടം

  മേടം

  കുറച്ചുകാലമായി വികാരവിചാരങ്ങളാൽ അസ്വസ്ഥമാക്കപ്പെട്ടതുപോലെ കാണപ്പെടുന്നു. കൈക്കൊണ്ട ഓരോ ചുവടുകളും ഭാരിച്ചതും മനസ്സുറപ്പില്ലാത്തതുപോലെയും തോന്നാം. ഈ മാനസ്സികാവസ്ഥയെ സൃഷ്ടിക്കുകയായിരുന്ന കാര്യങ്ങളുടെ എന്തെങ്കിലും കാരണം കണ്ടെത്തുക വിഷമകരമായിരിക്കാം.

  എങ്കിലും എങ്ങനെ അതിനെ മാറ്റണമെന്ന് താങ്കൾക്ക് അറിയാമായിരുന്നില്ല. ഇന്ന് എടുത്തുപറയത്തക്ക ഒരു വ്യത്യാസം താങ്കൾ ശ്രദ്ധിക്കും. ഒരു ലാഘവത്വം താങ്കളുടെമേൽ വരാൻ പോകുകയാണ്. മാത്രമല്ല എല്ലാം വളരെ ശക്തമായി അനുഭവപ്പെടും. എന്തുകൊണ്ടാണ് ഇങ്ങനെ തോന്നുന്നതെന്ന് താങ്കൾക്ക് മനസ്സിലാകുകയില്ല. പക്ഷേ വളരെവേഗം അത് ഉചിതമായ നേട്ടങ്ങളെ കൊണ്ടുവരും.

   ഇടവം

  ഇടവം

  വളരെ ആഴത്തിലുള്ള അളവിൽ എന്തോ അർത്ഥവത്താകാൻ പോകുകയാണ്. കാണുന്ന കാര്യങ്ങൾ അറിഞ്ഞ യാഥാർത്ഥ്യങ്ങൾക്ക് എതിരായി തിരിയുവാൻ പോകുയാണെങ്കിലും സത്യത്തെ കാണുവാൻ താങ്കൾക്ക് കഴിയും. കുറച്ചുകാലമായി താങ്കളെ ചിന്താക്കുഴപ്പത്തിലാക്കിയിരുന്ന ഒരു ബന്ധത്തിലാണ് ഇത് കാണുന്നത്.

  ആ വ്യക്തിയെ ചുറ്റിപ്പറ്റി താങ്കൾക്ക് ധാരാളം ആശയങ്ങളും പ്രതീക്ഷകളും ഉണ്ടായിരുന്നു. എങ്കിലും താങ്കളുടെ ധാരണകൾ ഒരല്പം വേറിട്ടതായിരുന്നു എന്ന് ഇപ്പോൾ മനസ്സിലാക്കുവാൻ പോകുകയാണ്. പുതുതായി കണ്ടെത്തപ്പെടുന്ന ജ്ഞാനത്തെ ഉപയോഗിച്ച് ആശയവിനിമയത്തിന്റെ കവാടങ്ങളെ തുറക്കണം. കൂടുതൽ മെച്ചമായ ബന്ധത്തിന് അത് ഫലമായിത്തീരുകയും വേണം.

   മിഥുനം

  മിഥുനം

  അസുഖകരമായ ഒരു പരിതഃസ്ഥിതിയിൽ താങ്കൾ ഉൾപ്പെടാം. മുന്നിലേക്ക് നിർബന്ധം തള്ളിനീങ്ങി വളരെവേഗം മുന്നോട്ടുപോകാം എന്ന് ചിന്തിയ്ക്കാം. പക്ഷേ താങ്കൾക്കതിന് കഴിയില്ല. എന്തായാലും എക്കാലവും കാര്യങ്ങൾ അങ്ങനെതന്നെ ആയിരിക്കുകയില്ല. മാത്രമല്ല ഇപ്പോൾ താങ്കൾ കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്ന മാർഗ്ഗത്തിൽ ക്രിയാത്മകമായ ഒരു ലക്ഷ്യമുണ്ട്.

  അത് മനസ്സിലാക്കിക്കൊണ്ട് പ്രവർത്തിക്കുകയും, താങ്കളുടെ മുന്നിൽ അവതരിപ്പിക്കപ്പെട്ട പാഠങ്ങളെ മനസ്സിലാക്കൻ ശ്രമിക്കുകയും ചെയ്യുകയാണെങ്കിൽ, അതിന്റെ അനുഭവം മോശമായിരിക്കുകയില്ല. മുന്നിലുള്ള കാര്യങ്ങളിൽ ഏത് തിരഞ്ഞെടുക്കണം എന്ന് ചിന്തിക്കുമ്പോൾ, ഏറ്റവും അടുത്തുള്ളതും വിജയകരമാണെന്ന് തോന്നുന്നതുമായ ഭാവിയെ അഭിമുഖീകരിക്കാൻ ശ്രമിക്കുക.

   കർക്കിടകം

  കർക്കിടകം

  താങ്കളുടെ പട്ടികയിൽ ധാരാളം പ്രാമുഖ്യങ്ങളുണ്ട്. പക്ഷേ കൂടുതൽ തിരക്കേറിയ സമയം മുന്നിലുണ്ടെന്ന് കാണുവാനാകും. ഇതെല്ലാം എങ്ങനെ ഒറ്റയ്ക്ക് ചെയ്തുതീർക്കും എന്ന് അത്ഭുതപ്പെടാം. വളരെ ഗൗരവമേറിയ ഒരു ഉത്ക്കണ്ഠയാണിത്. ഭാവി വൈഷമ്യത്തെ മനഃക്ലേശമുണ്ടാക്കാൻ അനുവദിക്കുന്നതിനേക്കാളും, അതിനെ പരിഹരിക്കുവാനുള്ള മാർഗ്ഗം കണ്ടെത്തുവാൻ ആരംഭിക്കുക.

  മാറ്റിവയ്ക്കാൻ കഴിയുന്നതിനെ മാറ്റിവയ്ക്കുക, പ്രതിനിധീകരിപ്പിക്കാൻ കഴിയുന്നതിനെ അങ്ങനെ ചെയ്യുക. ആവശ്യമില്ലാത്ത ഇനങ്ങളെ പട്ടികയിൽനിന്നും എടുത്തുകളയുക. സർഗ്ഗാത്മകവൈഭവം ഉണ്ടെങ്കിൽ, കുറഞ്ഞ ക്ലേശത്തോടും, എന്നാൽ കൂടുതൽ കാര്യക്ഷമതയോടും തിരക്കേറിയ ഈ സമയത്തിൽ പ്രവേശിക്കുവാൻ താങ്കൾക്ക് കഴിയും.

  ചിങ്ങം

  ചിങ്ങം

  ചില പ്രത്യേക വാഗ്ദാനങ്ങളാൽ വഴിതെറ്റിപ്പോയ ഒരു കടപ്പാടിനെ സംബന്ധിക്കുന്ന ഓർമ്മകളുമായി ഒരു മൂലയിൽ താങ്കൾ സ്വയം ചായം തേച്ചിരിക്കുകയാണ്. എങ്ങനെ പുറത്തിറങ്ങുമെന്ന് ഒരു പിടിയുമില്ലാതെ ആ മൂലയിൽ കെണിയിലകപ്പെട്ടിരിക്കുകയാണ്.

  ആരോ താങ്കളോട് മറുപടി പറയുന്നുണ്ട്, അതുമല്ലെങ്കിൽ വാഗ്ദാനം ചെയ്തതുപോലെ പുറത്തേയ്ക്കുവരാൻ ആവശ്യപ്പെടുന്നു. പക്ഷേ ആ വ്യക്തിയ്ക്ക് ആവശ്യമായതിനെ പൂർത്തീകരിക്കുവാൻ താങ്കൾക്ക് കഴിയുകയില്ല. അതുകൊണ്ട് താങ്കൾക്ക് എന്താണ് ചെയ്യാൻ കഴിയുക? അതിലൂടെ കടന്നുപോകുവാൻ താങ്കളാൽ കഴിയുന്ന ഏറ്റവും മെച്ചമായത് ചെയ്യുക, എന്നിട്ട് ഏറ്റവും മികച്ചത് ചെയ്തു എന്ന് തൃപ്തിപ്പെടുക. നേട്ടങ്ങളെ ഉൾക്കൊണ്ടിട്ട് അവിടംവിട്ട് പേകേണ്ടതുണ്ട്. ഉചിതമായി പെരുമാറുക.

   കന്നി

  കന്നി

  വളരെ പ്രധാനപ്പെട്ട ഒരു പദ്ധതിയെ അല്ലെങ്കിൽ ദൗത്യത്തെ തുടങ്ങുവാൻ പോകുകയായിരിക്കാം. വ്യക്തിഗതമാണെന്നതിനാൽ, ഉചിതമായും വിജയകരമായും അതിനെ നിറേവേറ്റുന്നതിൽ മനഃക്ലേശം അനുഭവപ്പെടാം. സ്വയം അടഞ്ഞുകൊണ്ട് ഏതൊരു സംഭ്രത്തെയും വിട്ടുകളയുന്നതായിരിക്കും മുന്നോട്ടുപോകുവാനുള്ള മെച്ചമായ മാർഗ്ഗം എന്ന് തോന്നാം.

  പക്ഷേ അങ്ങനെ വിട്ടുകളയുന്നത് ചിലപ്പോൾ വളരെ ക്ലേശകരമായിരിക്കും. എല്ലാറ്റിനെയും പുറത്താക്കുവാൻ താങ്കൾക്ക് കഴിയുകയില്ല. സാദ്ധ്യമായ എല്ലാ വികാസങ്ങളെയും ആസൂത്രണം ചെയ്യുവാനും കഴിയുകയില്ല. ക്ലേശമുണ്ടാകുമെന്നും, എന്നാൽ പ്രവർത്തിയെടുക്കുമ്പോൾ അതിൽനിന്നും സ്വതന്ത്രമാകുമെന്നും തിരിച്ചറിയുക. വസ്തുതകളുമായി സ്വയം അനുരഞ്ജിക്കപ്പെടുക. ഇളം മനസ്സാലുള്ള മൃദുസമീപനം മതിയാകും ഈ ദിവസത്തെ ജയിക്കുവാൻ.

  തുലാം

  തുലാം

  യൗവ്വനം യുവത്വത്തിൽ പാഴാക്കപ്പെടുന്നു. ഇത് ഒരുപക്ഷേ വേദനാജനകമായ ഒരു ചിന്തയായിരിക്കാം. പ്രായം എത്രയായി എന്നത് ഒരു വിഷയമേ അല്ല. കഴിഞ്ഞ കാലത്തിൽ താങ്കളെ ഗഹനമാക്കിയ എന്തിനെയോ ഇപ്പോൾ കണക്കാക്കുകയാണ്. അത് സമയത്തെയും അനുഭവത്തെയും കൈക്കൊണ്ടു. മാത്രമല്ല ഈ തിരിച്ചറിവിലേക്ക് ചില ഓർമ്മകൾ കടന്നുവരേണ്ടിയിരിക്കുന്നു.

  പഠിച്ചതിനെ പ്രയോഗിക്കുവാനുള്ള സമയം കഴിഞ്ഞുപോയിരിക്കുന്നു. ഭാഗ്യവശാൽ, അടുത്തകാലത്തായി നേടിയെടുത്ത ബൗദ്ധികതയെ പ്രയോജനപ്പെടുത്തുവാനുള്ള അവസരത്തെ ഇന്നത്തെ ദിവസം കൊണ്ടുവരും. സന്തോഷത്തെ ഉൾക്കൊള്ളുന്ന പ്രയോജനകരമായ ഒരു അവസരമായിരിക്കും അത്.

   വൃശ്ചികം

  വൃശ്ചികം

  നക്ഷത്രങ്ങൾ താങ്കളുടെ വിധിയിൽ സ്വേച്ഛാധിപത്യം കാണിക്കുന്നില്ല. സ്വതന്ത്രമായ ഇച്ഛയുള്ളതുകൊണ്ട് മാറ്റുവാനോ അതുമല്ലെങ്കിൽ തള്ളിക്കളയുവാനോ കഴിയുന്ന ഒരു മാതൃക അവർ നൽകുകയാണ്. താങ്കളുടെ മാർഗ്ഗത്തിൽ ധാരാളം കാര്യങ്ങൾ കാണുവാനാകും. അവ എന്തുതന്നെയായാലും അവയുമായി എങ്ങനെ ഇടപെടണമെന്ന് താങ്കൾതന്നെയാണ് തീരുമാനിക്കേണ്ടത്. അതുമല്ലെങ്കിൽ അവയുമായി ഇടപെടേണ്ടതുണ്ടോ എന്ന് തീരുമാനിക്കേണ്ടതും താങ്കൾതന്നെ. ജീവിതത്തെ മാറ്റിമറിക്കുന്ന ഒരു നിമിഷം ഇപ്പോൾ സാദ്ധ്യമാണ്.

  വിവിധ ഇനങ്ങളുടെ ഒരു വിഭജനത്തിൽ താങ്കൾ എത്തിച്ചേരുന്നു. അതിൽ ഒരു ശാഖ വളരെ എളുപ്പമായ മാർഗ്ഗം വാഗ്ദാനം ചെയ്യുന്നു. മറ്റേത് ഒരു സ്വപ്നത്തെ വെളിവാക്കുന്നതിനുള്ള സാദ്ധ്യതയെ വാഗ്ദാനം ചെയ്യുന്നു. ഏത് വഴിയേ പോകണമെന്നത് താങ്കളാണ് തീരുമാനിക്കേണ്ടത്. പക്ഷേ താങ്കളുടെ ആന്തരികശക്തികൊണ്ട് എന്തും സാദ്ധ്യമാണെന്ന കാര്യം മനസ്സിൽ സൂക്ഷിക്കുക.

   ധനു

  ധനു

  തീവ്രമായ മനഃക്ലേശത്തിന്റെ, അല്ലെങ്കിൽ വലിയൊരു ആശങ്കയുടെ സമയം അടുത്തുവരുകയാണ്. ജീവിതത്തിന്റെ ചില ഭാഗത്ത് താങ്കൾ വളരെയധികം കാര്യങ്ങളിലൂടെ കടന്നുപോയി. അതിനായി താങ്കൾ സ്വയം പഴിക്കുകയും ചെയ്യുന്നു. എല്ലാം നന്നായി അറിയാമായിരുന്നു എന്ന് പറയുകയായിരിക്കാം.

  താങ്കളുടെ യുക്തിയേയും വിവേകത്തെയും തടസ്സപ്പെടുത്താൻ ആഗ്രഹങ്ങളെ അനുവദിച്ചതിന് ദേഷ്യവും തോന്നുണ്ടായിരിക്കാം. എല്ലാ മാനസ്സികാഘാതത്തിനും അതാണ് കാരണമായത്. ഇപ്പോൾ അനുവർത്തിക്കേണ്ട ഉചിതമായ കാര്യം മനസ്സിനെ ആശങ്കകളിൽനിന്നും അകറ്റിനിറുത്തുക എന്നതാണ്. എന്നിട്ട് ചുറ്റുമുള്ള കാര്യങ്ങളിൽനിന്ന് ഉചിതമായതിനെ തിരഞ്ഞെടുക്കുക. താങ്കളുടെ മാർഗ്ഗം തികച്ചും ന്യായമായിരിക്കും.

   മകരം

  മകരം

  ശരിയായ വാക്കുകൾ പറയുന്നതുകൊണ്ടും, ആരോടെങ്കിലും ദയാവായ്‌പോടും ചിന്തനീയവുമായി സംസാരിക്കുകയാണെങ്കിലും, അവരെ വിജയിച്ചിരിക്കുന്നു എന്ന് അർത്ഥമില്ല. ആ വ്യക്തി ചിരിക്കുകയും തലയാട്ടുകയും അതെ എന്നോ അല്ല എന്നോ ഉത്തരം പറയുകയും ചെയ്യുകയാണെങ്കിലും, താങ്കൾക്ക് മനസ്സിലായി എന്ന് ഇപ്പോഴും അതിന് അർത്ഥമില്ല.

  ആരുമായോ വളരെ പ്രധാനപ്പെട്ട ഒരു ആശയം വിനിമയം ചെയ്യുവാനുണ്ട് എന്നതുകൊണ്ട് ഇത് മനസ്സിൽ വച്ചേക്കുക. ആ വ്യക്തി താങ്കളെ പ്രീതിപ്പെടുത്താൻ ആഗ്രഹിക്കുന്നു. മാത്രമല്ല മനസ്സിലായില്ലെങ്കിലും മനസ്സിലായി എന്ന് നടിയ്ക്കുകയും ചെയ്യുന്നു. അത് താങ്കൾക്ക് മനസ്സിലായി എന്ന് ഉറപ്പുണ്ടായിരിക്കുവാൻ ശ്രദ്ധിക്കുക.

   കുംഭം

  കുംഭം

  ജീവിതത്തിന്റെ ഒരു പ്രത്യേക മണ്ഡലത്തിലെ വിജയം ഭംഗുരവും, മായികവും, അലൗകികവുമായി ഈ നിമിഷം അനുഭവപ്പെടാം. എന്താണ് വേണ്ടത് എന്നതിനെപ്പറ്റി അവ്യക്തമായ ആശയമേ താങ്കൾക്കുള്ളൂ. എന്നാൽ അതിനെ എങ്ങനെ നേടണമെന്നതിനെക്കുറിച്ച് മൂർത്തമായ ആശയങ്ങളില്ല. എന്താണ് വേണ്ടതെന്ന് അറിയുക എന്നുവച്ചാൽ യുദ്ധം പകുതി തീർന്നപോലെയാണ്.

  എന്നാൽ അന്വേഷണത്തിനുവേണ്ടി പുറപ്പെടുമ്പോൾ, അനുഭവങ്ങളുടെ എല്ലാ പ്രതിരൂപത്തിലും സ്വയം നിമഗ്നമാകുകയും, മനസ്സിലാകുന്നതിനെ സ്വീകരിക്കുകയും, തുറന്ന ഹൃയത്തോടുകൂടി നിലകൊള്ളുകയും, എല്ലാറ്റിനുമുപരി, യാത്രയെ ആസ്വദിക്കുകയും ചെയ്യുക. ഇതൊക്കെ ഇല്ലാതെ ലക്ഷ്യസ്ഥാനം വിജയകരമാകുകയില്ല.

   മീനം

  മീനം

  ധാരാളം മനഃക്ലേശത്തിനും പോരിനും ശേഷം ഒരു പങ്കാളിത്തം ഒടുവിൽ ശരിയായ ദിശയിലേക്ക് പോകുന്നതായി കാണുന്നു. ഈ വ്യക്തിയുമായി ക്ലേശത്തിലൂടെയും ഉത്കണ്ഠയിലൂടെയും ആയിരുന്നു. അവ ആ വ്യക്തികാരണം ഉണ്ടായതായിരിക്കാം. ഇപ്പോൾ കാര്യങ്ങൾ മാറി എന്ന വിശ്വാസം താങ്കൾക്ക് ഉണ്ടാകാം. അവ മാറിയിട്ടുണ്ടാകാം. പക്ഷെ താങ്കൾ വിചാരിക്കുന്നപോലെ പൂർണ്ണമായും മാറിയിട്ടില്ല.

  വാസ്തവത്തിൽ ആളുകൾ മാറുന്നില്ല. പക്ഷേ അവർക്ക് മോശപ്പെട്ട പെരുമാറ്റത്തെ പരിഷ്‌കരിക്കുവാനാകും. അതിന് സമയം വേണ്ടിവരും. ഒറ്റ രാത്രികൊണ്ട് സംഭവിക്കുന്നതല്ല അത്. ദീർഘകാല വിജയത്തിനുവേണ്ടി നിലകൊള്ളുകയാണെങ്കിൽ, കുറച്ചുകൂടി സമയം ചിലവാക്കുന്നത് പ്രയോജനപ്രദമായിരിക്കും.

  English summary

  Daily Horoscope 24-5-2018

  Know your daily horoscope prediction, plan your day according to that
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more