For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദിവസഫലം (21-6-2018 - വ്യാഴം)

|

സമയത്തിന്റെ പടവുകളിലൂടെ മാറ്റങ്ങളെ ഉൾക്കൊണ്ട് ഭാവിയിലേക്ക് നാമെല്ലാവരും ത്വരിതപ്രയാണം നടത്തുകയാണ്. മാർഗ്ഗമദ്ധ്യേ നിലകൊള്ളുന്ന വൈവിധ്യങ്ങൾ എത്രത്തോളം അനുകൂലമാണെന്ന് കണ്ടെത്തേണ്ടിയിരിക്കുന്നു.

ഉചിതമായത് തിരഞ്ഞെടുക്കുവാനും, അനഭിലഷണീയമായവയെ നിരാകരിക്കുവാനും നാം പ്രാപ്തരാകേണ്ടിയിരിക്കുന്നു. ജ്യേതിഷപ്രവചനങ്ങളിലൂടെ അതിനുള്ള സാദ്ധ്യതയെ കണ്ടെത്തി സന്തോഷത്തോടും, സമാധാനത്തോടും നമ്മൾ മുന്നിലേക്ക് പ്രയാണം ചെയ്യുന്നു.

 മേടം

മേടം

കാര്യങ്ങളെപ്പറ്റി എത്രത്തോളം പൂർണ്ണമായി ചിന്തിക്കുന്നു എന്നതിൽ കാര്യമില്ല എന്ന് താങ്കൾക്ക് തോന്നുന്നു. എന്ത് തീരുമാനത്തിലെത്തിയാലും കാര്യമില്ല എന്നും തോന്നുന്നു. താങ്കളെടുത്ത തീരുമാനത്തെ എതിർക്കുന്ന ഒരു വ്യക്തി ഉണ്ടാകാം. എന്തുകൊണ്ട് ആ തീരുമാനം ഉചിതമായ ഒന്നല്ല എന്നതിന് ധാരാളം കാരണങ്ങൾ ആ വ്യക്തി നിരത്താം.

വാസ്തവത്തിൽ, ആ വ്യക്തിയുടെ കാരണങ്ങൾ തികച്ചും യൗക്തികമായതുകൊണ്ട് തെറ്റായ കാര്യമാണ് ചെയ്യുന്നതെന്ന ആശയത്തെ പ്രതിരോധിക്കാൻ താങ്കൾക്ക് ബുദ്ധിമുട്ടായിരിക്കും. സന്ദേഹങ്ങൾ ചിന്തയിലേക്ക് ഇഴഞ്ഞുവരാം. പക്ഷേ അതിന്റെ ആവശ്യമില്ല. താങ്കളുടെ പദ്ധതികളിൽനിന്നും പിന്തിരിപ്പിക്കാൻ ആ വ്യക്തിയെ അനുവദിക്കരുത്. സ്വന്തം തീരുമാനത്തിൽ എത്തിച്ചേരുവാൻ കൈക്കൊണ്ട പ്രയത്‌നത്തെ വിലകുറച്ച് കാണരുത്.

 ഇടവം

ഇടവം

സാമൂഹ്യമാധ്യമങ്ങളിൽ രാഷ്ട്രീയം, സാമൂഹികപ്രശ്‌നങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ വാദപ്രതിവാദങ്ങളിലേർപ്പെട്ട് ധാരാളം ആളുകൾക്ക് സൗഹൃദങ്ങൾ നഷ്ടമായിരിക്കുന്നു. വളരെ കാലമായി പര്‌സപരം അറിയുന്ന ആളുകൾ, അത് ദശകങ്ങളായുള്ള ചങ്ങാത്തമാണെങ്കിലും, അവരിലെ വൈവിധ്യങ്ങൾ ഇടപെടാൻ പറ്റാത്ത തരത്തിൽ അത്യധികം അസ്വസ്ഥമായിരിക്കുന്നതായി കാണുവാനാകും.

ഒന്നുംതന്നെ മാറിയില്ല, എന്നാൽ നിയന്ത്രണംവിട്ട് അവർ ചുഴിയിലകപ്പെട്ടുപോയി എന്നേയുള്ളൂ. അടുത്ത കാലത്തായി താങ്കളുടെ ജീവിതത്തിലേക്കുവന്ന ആരുമായോ വൈവിധ്യങ്ങൾ നിലകൊള്ളുന്നതായി കാണാം. ആ ചുഴിയിൽ അകപ്പെടുന്നതിനുമുമ്പ്, ആ വ്യക്തിയിലെ എന്തിനെയാണ് ഇഷ്ടപ്പെടുന്നതെന്നും പരിലാളിക്കുന്നതെന്നും പുനർസ്ഥിരീകരണം നടത്തുക. മാത്രമല്ല അത് തുടർന്നുകൊണ്ടുപോകുവാൻ ചിന്തിക്കുക.

 മിഥുനം

മിഥുനം

വരാൻപോകുന്ന ആഴ്ചാന്ത്യത്തിനായി താങ്കളുടേതായ ഒരു സാഹസികത രൂപംകൊള്ളുകയായിരിക്കാം. മാത്രമല്ല നാളേയ്ക്കുമുമ്പുതന്നെ അതിനുള്ള അവസരം വന്നുചേരാം. അത് സ്വന്തം ആശയമോ അല്ലെങ്കിൽ മറ്റാരുടെയെങ്കിലും ആശയമോ ആയിക്കോട്ടെ, അതിനെപ്പറ്റിയുള്ള മുന്നറിവുണ്ടാകുന്നത് ചിന്തിക്കുവാനുള്ള അവസരം നൽകും.

വളരെ ഗൗരവമായി താങ്കളതിനെ കാണേണ്ടിയിരിക്കുന്നു. കാരണം അതിന് മോശമായ ഒരു വശവുമുണ്ട്. കൈക്കൊള്ളേണ്ടതായ ചിലവ് ഉണ്ടാകാം. അല്ലായെങ്കിൽ ചില കടപ്പാടുകളെ ത്യജിക്കേണ്ടിയിരിക്കുന്നു. മുന്നിലുള്ള ആശങ്കയെക്കാളും അതിന് മൂല്യമുണ്ടോ എന്ന് ചിന്തിക്കുക. എങ്കിൽ കാര്യങ്ങൾ മംഗളകരമായിത്തീരും.

 കർക്കിടകം

കർക്കിടകം

സ്വപ്നങ്ങൾ സത്യമായിത്തീരുകയും ആശ്വാസകരമായി സുരക്ഷയെ അനുഭവിക്കുകയും ചെയ്തിരുന്ന ക്ലേശരഹിതമായ പ്രത്യാശകൾ ഒരിക്കൽ ഉണ്ടായിരുന്നു. എന്നാൽ ആശങ്കകളും വിഷമങ്ങളുംകൊണ്ട് ഇപ്പോൾ നിറയപ്പെട്ടിരിക്കുന്നു. മാത്രമല്ല ഒരിക്കൽ താങ്കൾ പരിശ്രമിച്ചിരുന്ന ആദർശപരമായ അസ്തിത്വത്തിനുവേണ്ടിയുള്ള പ്രത്യാശകളെയും വിട്ടുകളഞ്ഞിരിക്കാം.

അധികം താമസിയാതെതന്നെ പ്രതീക്ഷാനിർഭരമായ ആ ആശയങ്ങൾ ഇപ്പോഴും സാദ്ധ്യമാണെന്നതിന്റെ സൂചനകൾ കാണുവാനാകും. വലിയതെന്തോ നുരഞ്ഞുപൊന്തുകയാണ്. താങ്കൾക്ക് ആവശ്യമായ എല്ലാറ്റിനെയും നൽകുവാനുള്ള ക്ഷമത അതിനുണ്ടായിരിക്കും.

 ചിങ്ങം

ചിങ്ങം

വലിയ സ്വപ്നങ്ങളുണ്ടായിരുന്ന ഒരു സമയമുണ്ടായിരുന്നു. അവയിൽ ചിലതെങ്കിലും താങ്കൾക്ക് വളരെ വികാരനിർഭരവുമായിരുന്നു. എന്നാൽ പിന്നീട്, ആ സ്വപ്നങ്ങൾ പിന്നാമ്പുറത്തേക്ക് വിടവാങ്ങുകയും, മെതിക്കപ്പെടുകയും, വിസ്മരിക്കപ്പെടുകയും ചെയ്തു. കാരണം അവയുടെ സ്ഥാനത്ത് കടപ്പാടുകൾ നിലയുറപ്പിക്കുകയോ, അല്ലെങ്കിൽ ആഗ്രഹിക്കുന്ന ജീവിതത്തെ വെളിവാക്കുവാൻ കഴിയുകയില്ല എന്ന അവ്യക്തമായ പ്രത്യാശയിലേക്ക് വഴുതിവീഴുകയോ ചെയ്തു.

ഒരു സ്വപ്നജീവിയായിരുന്നപ്പോൾ ഉണ്ടായിരുന്ന വികാരവിചാരങ്ങളെ ഉയർത്തെഴുന്നേല്പിക്കേണ്ട സമയമാണ്. ആ വികാരങ്ങൾ പോയിട്ടില്ല. അവയൊക്കെ സുഷുപ്തിയിൽ നിലകൊള്ളുകയാണ്. താങ്കളിലെ സ്വപ്നജീവിയെ വീണ്ടുമുണർത്തുന്ന പ്രചോദനം ഉടനുണ്ടാകും.

 കന്നി

കന്നി

ജീവിതത്തിലെ ഒരു പരിതഃസ്ഥിതി വളരെ കാലമായി അങ്ങനെതന്നെ നിലകൊള്ളുകയാണ്. അതൊരു ബന്ധമോ, ജോലിയോ, മറ്റെന്തെങ്കിലുമാകട്ടെ, ഒരിക്കൽ വെല്ലുവിളികളും ആശങ്കകളും അഭിമുഖീകരിക്കേണ്ടി വന്നിരുന്നു എന്ന കാര്യവും, വിജയിക്കാനാകുമോ എന്ന കാര്യത്തിൽ തീർച്ചയില്ലായിരുന്നു എന്നതും വിസ്മരിക്കുന്നുണ്ടാകാം. ഒരുപക്ഷേ സുരക്ഷിതത്വം ഉണ്ടായിരുന്നില്ലായിരിക്കാം.

ചിലപ്പോൾ, അത്രത്തോളം യോഗ്യതയില്ലായിരുന്നു എന്ന് തോന്നിയിരിക്കാം. പ്രശ്‌നങ്ങൾ എന്തായിരുന്നാലും, താങ്കൾ അതിനൊക്കെ മീതെ ഉയരുകയും, അതെല്ലാം ഇപ്പോൾ വളരെ സന്തോഷവുമാണ്. പുതുതായി എന്തോ അഭിമുഖീകരിക്കുകയാണ്. ഒരുതരത്തിൽ അതും ഭാവിയിൽ സന്തോഷമായി മാറാം. ആ ദിവസത്തെപ്പറ്റി ചിന്തിക്കുക. ക്ലേശകരമായ ഏത് പ്രതിസന്ധിയിലൂടെയും തുഴഞ്ഞ് മുന്നോട്ടുതന്നെ പോകും.

 തുലാം

തുലാം

വളരെ കാലത്തോളം പിന്നിലേക്ക് തടഞ്ഞുവച്ചിരുന്ന ഒരു പരിമിതിയെ തകർത്ത് സ്വതന്ത്രമാകുന്നതിനുള്ള സമയമാണിത്. സ്വയം ഉണ്ടാക്കിയെടുത്ത പരിമിതികളെ സ്വീകരിക്കുവാൻ നിർബന്ധിതമായിട്ടുണ്ടാകാം. പക്ഷേ അതെല്ലാം മാറുവാൻ പോകുകയാണ്.

ആ പരിമിതികൾക്കപ്പുറത്തേക്ക് പ്രലോഭിപ്പിച്ചുകൊണ്ട് ആഗ്രഹിക്കുന്ന എന്തോ കൈപ്പിടിയിൽ എത്തിച്ചേരുവാൻ പോകുന്നു എന്നതിനാലാണ് ആ മാറ്റം ആരംഭിക്കുന്നത്. താങ്കളത് സ്വീകരിക്കാതിരിക്കാം. സ്വീകരിക്കുകയാണെങ്കിൽ, പ്രപഞ്ചം അതിന്റേതായ സഹായം താങ്കൾക്ക് നൽകും. കൂടുതൽ നേടുവാനായി മുന്നോട്ടുപോയി പരിമിതികളിൽനിന്നും സ്വയം സ്വതന്ത്രമാകുവാൻ ശ്രമിക്കുക.

 വൃശ്ചികം

വൃശ്ചികം

അടുത്ത കാലത്തുണ്ടായ ഏതോ അഭിപ്രായവ്യത്യാസമോ വാദപ്രതിവാദമോ ഇതിനോടകം അനുഭവിച്ചുകഴിഞ്ഞ ഒരു വികാരത്തെ ഉയർത്തിക്കൊണ്ടുവരാം. അതുമായി ബന്ധപ്പെട്ട എന്തോ പരിചിതമായി തോന്നാം. പക്ഷേ അതിന്‌മേൽ വിരലുകൾ തൊടുവാൻ താങ്കൾക്ക് കഴിയില്ല. അതേ വ്യക്തിയുമായിത്തന്നെ ഈ നാടകം മുൻപ് അനുഭവിച്ചിട്ടുണ്ട്.

ആ വ്യക്തിയ്ക്കുവേണ്ടി കരുതലെടുക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്നു എന്നത് ലജ്ജാകരമല്ല. മനഃപൂർവ്വമുള്ള ഊർജ്ജത്തെ പലപ്പോഴും ഭരമേല്പിക്കുന്ന ബന്ധമാണത്. നിങ്ങൾ രണ്ടുപേരും തികച്ചും വ്യത്യസ്തരാണ്. എന്നാൽ പല കാര്യങ്ങളിലും നിങ്ങൾ ഒരുപോലെയുമാണ്‌. അതാണ് ഉരസലിന്റെ കാരണം. കൂടുതൽ സമാധാനപരവും മെച്ചവുമായ ബന്ധത്തിനുവേണ്ടി അതിനെ കണ്ടെത്താൻ ശ്രമിക്കുക.

 ധനു

ധനു

വ്യക്തമായും ദുഃഖത്തിലും, ക്ലേശത്തിലും, പ്രത്യാശാരാഹിത്യത്തിലും നിലകൊള്ളുന്ന ഒരു സുഹൃത്തോ കുടുംബാംഗമോ താങ്കൾക്ക് ഉണ്ടാകാം. എന്നാൽ ആ വ്യക്തി അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങളെപ്പറ്റിയോ വിഷമങ്ങളെപ്പറ്റിയോ താങ്കൾക്ക് പ്രത്യേകമായ അറിവൊന്നും ഉണ്ടായിരിക്കുകയില്ല. അതിനാൽ സഹായിക്കാനാകില്ലല്ലോ എന്ന് തോന്നാം.

വാസ്തവത്തിൽ, സഹായിക്കുവാനുള്ള വലിയ കഴിവ് താങ്കളിലുണ്ട്. ആവശ്യമെന്ന് കരുതുന്ന വിഭവങ്ങളും കഴിവുകളും ഇല്ലെന്ന് ചിന്തിക്കുകയാണെങ്കിലും, ദയാവായ്‌പോടുകൂടിയ വാക്കുകളുടെയും, പ്രോത്സാഹനത്തിന്റെയും, സൗഹൃദത്തിന്റെയും സ്വാധീനത്തെ വിലകുറച്ച് കാണരുത്. മറ്റെന്തിനേക്കാളും കൂടുതലായി ആവശ്യം ഇവയാണ്.

 മകരം

മകരം

പ്രാഥമികമായ ഒരു ബന്ധത്തിൽ നാടകീയമായ മാറ്റങ്ങൾ ഉണ്ടാകുന്നതായി കാണപ്പെടാം. ചിലപ്പോൾ അത് ഭയപ്പാടുണ്ടാക്കുന്നതുപോലെയും ആയിരിക്കാം. ജീവിതത്തിൽ വളരെയധികം പ്രയോജനപ്രദമായ സ്ഥായിയായ ഒരു ബന്ധമാണിത്. അതിന് മാറ്റമുണ്ടാകുകയാണെങ്കിൽ, താങ്കളെ അത് എവിടെ കൊണ്ടെത്തിക്കും എന്ന് വിസ്മയിക്കപ്പെടാൻ കാരണമാകാം.

താങ്കളുടെ ബന്ധത്തിലെ പ്രോത്സാഹനം ആവശ്യമായ ഏതെങ്കിലും ഭാഗത്തെ ഈ മാറ്റം പരിപോഷിപ്പിക്കുകയോ, വീണ്ടെടുക്കുകയോ, നവീകരിക്കുകയോ ചെയ്യാം. ഈ മാറ്റത്തിൽ ആശങ്കപ്പെടരുത്. അതിനെ സ്വാഗതം ചെയ്യുകയാണെങ്കിൽ, ആ ബന്ധം മുമ്പെത്തെക്കാളും കൂടുതൽ മെച്ചമായി അനുഭവപ്പെടും.

 കുംഭം

കുംഭം

പ്രത്യേകമായ ഒരു ലക്ഷ്യത്തിൽ എത്തിച്ചേരുവാൻ കൈക്കൊള്ളുവാനായി ധാരാളം മാർഗ്ഗങ്ങളുണ്ട്. ഭൂമിശാസ്ത്രപരമായ ഒരു ലക്ഷ്യസ്ഥാനത്തേക്ക് യാത്ര ചെയ്യുന്നതുപോലെ, ഇഷ്ടാനിഷ്ടങ്ങൾ തിരഞ്ഞെടുക്കുവാനായി നിലകൊള്ളുന്നു. പ്രകൃതിഭംഗിനിറഞ്ഞ സുദീർഘമായ മാർഗ്ഗം തിരഞ്ഞെടുക്കാം. അല്ലെങ്കിൽ, അതിനെ ചുരുക്കി വേഗത്തിൽ അവിടെ എത്തിച്ചേരാം. അവിടെയും ചില ഇഷ്ടാനിഷ്ടങ്ങൾ തിരഞ്ഞെടുക്കുവാനായി കാണുന്നുണ്ടാകാം.

അവയിലൊന്നുംതന്നെ മോശമായിരിക്കുകയില്ല. ആവശ്യമായ അനുഭവം ഏതാണോ അതിനെ ആശ്രയിച്ചാണ് അവ നിലകൊള്ളുന്നത്. അവയിൽനിന്നും എന്താണ് വേണ്ടതെന്ന് സ്വയം തീരുമാനിക്കേണ്ടിയിരിക്കുന്നു, മാത്രമല്ല മാർഗ്ഗമേതാണെന്ന് പട്ടികപ്പെടുത്തുകയും ആവശ്യമാണ്. മുന്നിലുള്ള മാർഗ്ഗം വിശാലമായി തുറന്ന് നിലകൊള്ളുന്നു. മാത്രമല്ല വിജയത്തിന്റേതായ ലക്ഷണങ്ങൾ മുന്നിൽ കാണുവാനും കഴിയും.

 മീനം

മീനം

പട്ടികയിലുള്ള ഒരു മാറ്റം അല്ലെങ്കിൽ കാലവിളംബം നിരാശയാണെന്ന് വളരെ ലാഘവത്തിൽ വ്യാഖ്യാനിക്കുവാൻ കഴിയും. അധികം വൈകാതെ താങ്കളിത് അനുഭവിക്കാൻ സാദ്ധ്യതയുണ്ട്. എന്നാൽ ആസൂത്രണം ചെയ്തതിനെയോ, ചെയ്യുന്ന കാര്യത്തെയോ വിട്ടുകളയുവാനുള്ള കാരണമാകുന്നില്ല. വാസ്തവത്തിൽ, വിജയത്തിനുവേണ്ടിയുള്ള വർദ്ധിതമായ കാഴ്ചപ്പാടുകളിലേക്ക് നയിക്കുന്ന നല്ല കാര്യമായിരിക്കാം താങ്കൾ അഭിമുഖീകരിക്കുന്ന മാറ്റം, അതുമല്ലെങ്കിൽ കാലതാമസം.

താങ്കൾ കുറച്ച് അയയേണ്ടിയിരിക്കുന്നു. സ്വന്തം കൗശലങ്ങളോട് പൊരുത്തപ്പെടേണ്ടതുണ്ട്. അതൊരു മോശപ്പെട്ട കാര്യം ആകുകയില്ല. വിട്ടുവീഴ്ചകൾക്ക് കഴിവുണ്ടെങ്കിൽ, യഥാർത്ഥ പദ്ധതികളെക്കാളും ഇത് മെച്ചമാണെന്ന് താങ്കൾക്ക് കാണുവാനാകും. ചിലപ്പോൾ സാദ്ധ്യമായ ഏറ്റവും മെച്ചപ്പെട്ട ഫലവും ഇതായിരിക്കാം.

English summary

daily-horoscope 21-6-2018

Know your fortune according to your zodiac sign, plan your day.
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more