ദിവസഫലം (18-4-2018 - ബുധൻ)

Subscribe to Boldsky

ആകാശഗോളങ്ങൾ നമ്മിലേല്പിക്കുന്ന സ്വാധീനം വളരെ വലുതാണ്. യാതൊരു വിരാമവുമില്ലാതെ അനന്തകാലത്തിലേയ്ക്ക് അനസ്യൂതം പ്രയാണം ചെയ്തുകൊണ്ടിരിക്കുന്ന ജ്യോതിർഗോളങ്ങൾക്ക് നമ്മുടെ ചിന്തയേയും ശരീരത്തെയും സ്വാധീനിക്കുവാൻ കഴിയുമെന്ന തിരിച്ചറിവ് പണ്ടുകാലം മുതൽക്കുതന്നെ ഉണ്ടായിട്ടുള്ളതാണ്. ഇന്ന് ഇങ്ങനെ നിലകൊള്ളുന്ന നമ്മൾ സമയത്തിന്റെ കൈകളിൽ നാളെ മറ്റ് അവസ്ഥകളിലേക്ക് മാറുന്നു.

ഓരോ നിമിഷാർത്ഥത്തിലും നാളെയിലേക്ക് മാറിക്കൊണ്ടിരിക്കുന്ന നമ്മൾ ആ മാറ്റത്തിന്റെ ഓരോ അംശങ്ങളെയും മുൻകൂട്ടി കാണുവാൻ ആഗ്രഹിക്കുന്നു. ശാസ്ത്രീയമായ ജ്യോതിഷപ്രവചനം സാദ്ധ്യമായ എല്ലാ വ്യത്യാസങ്ങളെയും നമുക്ക് കാട്ടിത്തരുന്നു. മുന്നിൽ എന്താണ് എന്ന് നേരത്തേ അറിയുവാൻ കഴിയുന്നത് ആത്മവിശ്വാസത്തെ വർദ്ധിപ്പിക്കും എന്നതിന് പുറമെ, ബൗദ്ധികമായ നിലപാടിലൂടെ പലതിനെയും മാറ്റിമറിയ്ക്കുവാനുള്ള പ്രാപ്തി നമുക്ക് നൽകുകയും ചെയ്യും. ഓരോ രാശിയിലും നിലകൊള്ളുന്ന നാളുകാർക്കുവേണ്ടിയുള്ള ഇന്നത്തെ ദിവസഫലമാണ് ചുവടെ വിശദീകരിച്ചിരിക്കുന്നത്.

മേടം

മേടം

(അശ്വതി, ഭരണി, കാർത്തികയിൽ ആദ്യത്തെ പതിനഞ്ച് നാഴിക)

നിരാശപ്പെട്ടിരിക്കാൻ താങ്കൾക്ക് മതിയായ കാരണങ്ങളുണ്ടാകാം. ആരുമായെങ്കിലും വിഷമമുണ്ടാകാൻ വേണ്ടുന്ന എന്തെങ്കിലും കാരണങ്ങൾ താങ്കൾ സ്വായത്തമാക്കിയിരിക്കുന്നു. എല്ലാവർക്കും താങ്കളുടെ പ്രകൃതം നല്ലവണ്ണം അറിയാം. വാക്കിലും നോട്ടത്തിലും എത്രത്തോളം ദേഷ്യത്തിലാണ് താങ്കൾ എന്നത് മനസ്സിലാക്കുവാൻ അവർക്ക് കഴിയും. മനസ്സിനുള്ളിൽ ആശ്വാസം നിലനിൽക്കുന്നില്ലെങ്കിൽ എന്താണ് താങ്കൾക്ക് ഉപയോഗം? അതുകൊണ്ട് നിരാശയെ ഒഴിവാക്കുവാൻ ശ്രമിക്കുക. താങ്കളിൽ ഇപ്പോൾ ഉണ്ടാകുന്ന അസ്വസ്ഥതയിൽ നിലകൊള്ളുന്ന ഊർജ്ജത്തെ ഉല്പാദനക്ഷമമായ കാര്യങ്ങൾക്കുവേണ്ടി വിനിയോഗിക്കുക. നിരാശയിലും വിഷമങ്ങളിലും നിലകൊള്ളുന്നവരുടെയും, ദേഷ്യം തുടങ്ങിയ ഭാവങ്ങൾ ഉൾക്കൊള്ളുന്നവരുടെയും ഊർജ്ജം നിഷ്പ്രഭമാക്കപ്പെടുകയാണ് ചെയ്യുന്നത്. അതുകൊണ്ട് ഇപ്പോൾ നിലനിൽക്കുന്ന ഊർജ്ജത്തെ സർഗ്ഗാത്മകമായ പ്രവർത്തനങ്ങൾക്കുവേണ്ടി ഉപയോഗിക്കുക.

ഇടവം

ഇടവം

(കാർത്തികയിൽ 15 നാഴിക മുതൽ 60 നാഴിക, രോഹിണി, മകയിരത്തിൽ ആദ്യത്തെ 30 നാഴിക)

താങ്കളുടെ ഇന്നത്തെ ദിവസം വളരെ ഉല്ലാസകരവും തൃപ്തികരവുമാണ്. വളരെ വലിയ ഒരു പദ്ധതിയിൽ പുതിയ വികാസങ്ങൾ ഉരുത്തിരിയുകയാണ്. ഭയപ്പെടേണ്ടതോ ഉത്കണ്ഠപ്പെടേണ്ടതോ ആയ ഒന്നുംതന്നെ ഇതിലില്ല. ഇത്തരം ഒരു മാറ്റം സ്വാഭാവികമായും വ്യകുലപ്പെടുത്താം. കാര്യങ്ങൾ കൈവിട്ടുപോകുകയാണോ എന്നായിരിക്കാം പെട്ടെന്നുള്ള സംക്ഷോഭത്തിൽ താങ്കൾക്ക് തോന്നുന്നത്. എന്നാൽ താങ്കൾ കരുതുന്നതുപോലെ ഭയപ്പെടേണ്ടതായി ഒന്നുമില്ല. താങ്കളുടെ പദ്ധതിയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ തികച്ചും ഗുണകരമാണ്. അവയെ അതേപടി ഉൾക്കൊള്ളുവാൻ ശ്രമിക്കുക. ഇനി സധൈര്യം മുന്നോട്ടുപോകാം.

 മിഥുനം

മിഥുനം

(മകയിരത്തിൽ 30 നാഴിക മുതൽ 60 നാഴിക, തിരുവാതിര, പുണർതത്തിൽ 45 നാഴിക)

വളരെയധികം ഭാവനകളും, മിഥ്യാധാരണകളും, ദർശനങ്ങളും താങ്കളുടെ മനസ്സിൽ നിറഞ്ഞുനിൽക്കുകയാണ്. പക്ഷേ, അതൊക്കെ വെറും മിഥ്യാധാരണകളാണെന്ന് തള്ളിക്കളയേണ്ടതില്ല. പുതിയ എന്തെങ്കിലും ബിസ്സിനസിനെയോ, സാഹസികതയേയോ, വളരെ മെച്ചപ്പെട്ട ഒരു പദ്ധതിയേയോ സംബന്ധിക്കുന്നതും പലപ്പോഴായി മനസ്സിൽ നിലനിറുത്തിയിരിക്കുന്നതുമായ ഒരു ദർശനം അതിന്റെ യഥാർത്ഥ രൂപത്തിൽ താങ്കൾക്ക് വെളിപ്പെടുവാൻ പോകുകയാണ്. താങ്കൾക്കും താങ്കളുടെ ആഗ്രഹങ്ങൾക്കും ഇടയിൽ എല്ലായ്‌പ്പോഴും വിഘാതങ്ങൾ മാത്രമായിരുന്നു ഉണ്ടായിരുന്നത് എന്നതുകൊണ്ട്, തുടക്കത്തിൽ വെറുമൊരു ഭ്രമാത്മകതയല്ലേ ഇത് എന്ന് താങ്കൾക്ക് തോന്നാം. പക്ഷേ, അത്തരം തടസ്സങ്ങളെല്ലാം ഇപ്പോൾ മാറുകയാണ്. അത്ഭുതകരമായ ഒരു മാറ്റം താങ്കളുടെ ജീവിതത്തിൽ വരുകയാണ്. അതോടൊപ്പംതന്നെ താങ്കളുടെ ദർശനത്തെ ആവിഷ്‌കരിക്കുവാൻ വേണ്ടുന്ന വിഭവങ്ങളും ഇപ്പോൾ ആഗതമാകും. അവസരങ്ങൾ എത്തിച്ചേരുമ്പോൾ ഊർജ്ജസ്വലമായി അവയെ നേരിടുകയാണ് വേണ്ടത്.

 കർക്കിടകം

കർക്കിടകം

(പുണർതത്തിൽ 45 നാഴിക മുതൽ 60 നാഴിക, പൂയം, ആയില്യം)

എന്തോ ഒരു നിരാശ താങ്കളുടെ മനസ്സിനെ മദിച്ചുകൊണ്ടിരിക്കുകയാണ്. കാര്യങ്ങൾ ഒന്നിനു പുറകെ മറ്റൊന്ന് എന്ന രീതിയിൽ കടന്നുപോകുന്നു എന്ന് തോന്നുമ്പോൾ കൂടുതൽ കൂടുതൽ നിരാശ താങ്കളിൽ ഉടലെടുക്കുകയാണ്. എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കപ്പെടുവാൻ പോകുകയാണ്. താങ്കൾ ഇത്തരം പ്രശ്‌നങ്ങളുടെ മൂർദ്ധന്യത്തിലായിരിക്കുകയാണെങ്കിൽ, അതുമല്ലെങ്കിൽ അവിടേക്ക് എത്തുകയാണെങ്കിൽ, അവിടെത്തന്നെ നിലകൊള്ളുക. വളരെ ക്രിയാത്മകമായ ഊർജ്ജം താങ്കളിലേക്ക് വരുകയാണ്. ശുഭകരമായ ഒരു തുടക്കത്തെ നൽകുവാൻ അത് താങ്കളുടെ മാർഗ്ഗത്തിൽ മുന്നോടിയായി നിലകൊള്ളുന്നു. തിരിച്ചറിഞ്ഞ് അതിനെ സ്വായത്തമാക്കിയാലും.

(മകം, പൂരം, ഉത്രത്തിൽ ആദ്യത്തെ 15 നാഴിക)

ഇപ്പോൾ താങ്കൾ അകന്ന് നിൽക്കുന്നതോ, അതുമല്ലെങ്കിൽ ഇപ്പോൾ അത്രയധികമൊന്നും ചങ്ങാത്തം നിലനിറുത്തിപ്പോരാത്തതോ ആയ ആരോ ഒരാൾ താങ്കളുടെ ജീവിതത്തിൽ ഉണ്ട്. ഒരുപക്ഷേ, താങ്കൾ ഒരിക്കലും അങ്ങനെ ആയിരുന്നില്ലായിരിക്കാം. പക്ഷേ പശ്ചാത്തലം എന്തുതന്നെയായാലും, അത് ഇപ്പോൾ താങ്കളെ വിഷമിപ്പിക്കുന്നുണ്ട്. ഒരുപക്ഷേ, കാലം കടന്നുപോന്നതനുസരിച്ച് എന്തെങ്കിലും സംപ്രീതികൾ താങ്കളിൽനിന്നും ഉണ്ടായിരിക്കാം. എന്നാൽ അവയൊന്നും കാര്യമായ മാറ്റങ്ങൾക്ക് കാരണമായില്ല. ആ വ്യക്തിക്ക് താങ്കളുടെ ഉദ്ദേശ്യം ഉൾക്കൊള്ളുവാൻ കഴിഞ്ഞിട്ടുണ്ടാകുകയില്ല. ഒരിക്കൽക്കൂടി ശ്രമിക്കണമെന്ന് താങ്കൾക്ക് തോന്നുകയാണെങ്കിൽ, അർത്ഥവത്തായ എന്തെങ്കിലും മാർഗ്ഗനിർദ്ദേശത്തിനോ നല്ല പ്രതികരണത്തിനോവേണ്ടി ആ വ്യക്തിയെ ഉൾപ്പെടുത്തുകയും ആവോളം വിശ്വാസം അർപ്പിക്കുകയും ചെയ്യുക. കാര്യങ്ങൾ എത്രത്തോളം വലിയ മാറ്റമാണ് ഉണ്ടാക്കുന്നതെന്ന് താങ്കൾ അത്ഭുതപ്പെടും.

കന്നി

കന്നി

(ഉത്രത്തിൽ 15 നാഴിക മുതൽ 60 നാഴിക, അത്തം, ചിത്തിരയിൽ ആദ്യത്തെ 30 നാഴിക)

ഒരു പ്രത്യേക പദ്ധതിയുമായി എങ്ങോട്ടാണ് പോകുന്നതെന്ന് വാസ്തവത്തിൽ താങ്കൾക്ക് അറിയില്ല. പക്ഷേ എല്ലാം നഷ്ടപ്പെട്ടു എന്ന അർത്ഥം എന്തായാലും ഇതിനില്ല. ചില സമയങ്ങളിൽ എവിടെയാണ് എന്നതിനെക്കുറിച്ച് വ്യക്തമായ ധാരണ ഇല്ലാതിരിക്കുന്നതും ഒരു നേട്ടമാകാം. മറ്റുള്ളവർക്ക് കാണുവാൻ കഴിയാത്ത സാദ്ധ്യതകളെ കണ്ടെത്തുവാൻവേണ്ടും തുറന്ന ഒരു മനസ്സാണ് താങ്കളുടേത് എന്നാണ് ഇത് അർത്ഥമാക്കുന്നത്. സാധാരണയിൽക്കവിഞ്ഞ യുക്തിവൈഭവവും അവതരണപ്രാപ്തിയും ഇപ്പോൾ താങ്കൾക്കുണ്ട്. സ്വന്തം സ്ഥിതികളെ മനസ്സിലാക്കാൻ കുറച്ച് സമയം കണ്ടെത്തുക. എവിടേക്ക് പോകണമെന്നും, എങ്ങനെ അവിടെ എത്തിച്ചേരണമെന്നും ചിന്തിക്കുക. ഇനി ഇവിടെനിന്ന് തുടങ്ങുക. വളരെവേഗംതന്നെ താങ്കൾ താങ്കളുടെ മാർഗ്ഗം കണ്ടെത്തും.

തുലാം

തുലാം

(ചിത്തിരയിൽ 30 നാഴിക മുതൽ 60 നാഴിക, ചോതി, വിശാഖത്തിൽ ആദ്യത്തെ 45 നാഴിക)

ഒന്നിനുപിന്നാലേ മറ്റൊന്ന് എന്ന രീതിയിൽ ചെറിയ ചെറിയ പ്രശ്‌നങ്ങളെ താങ്കൾ അഭിമുഖീകരിച്ചുകൊണ്ടിരിക്കുകയാണ്. ഒരു പ്രശ്‌നത്തെ പരിഹരിച്ചുകഴിയുമ്പോൾ, മറ്റൊന്ന് അതിന്റെ സ്ഥാനം കൈക്കൊണ്ട് മുന്നിലേക്കുവരുന്നു. മോശപ്പെട്ട കാര്യമായി ഇതിനെ കണക്കാക്കേണ്ടതില്ല. വളരെ ക്രിയാത്മകമായ രീതിയിൽ കാണുവാൻ ശ്രമിക്കുക. ഇപ്പോൾ അല്പം ശല്യമായി തോന്നാമെങ്കിലും, അഭിമുഖീകരിക്കുന്ന ഓരോ പ്രശ്‌നത്തിലൂടെയും താങ്കൾ യഥാർത്ഥമായ വസ്തുതയുടെ സമ്പൂർണ്ണമായ പൂർത്തീകരണത്തിലേക്ക് എത്തിച്ചേരുകയാണെന്ന് തിരിച്ചറിയുക. ഇങ്ങനെ ഉണ്ടാകുന്നത് നല്ലൊരു സൂചനയാണ്. താങ്കളുടെ ജോലിയെ അർത്ഥവത്താക്കുവാനുള്ള പരിഷ്‌കരണങ്ങൾ താങ്കൾ നടത്തുകയാണ്. അധികം താമസിയാതെതന്നെ എല്ലാം താങ്കളുടെ നിയന്ത്രണത്തിൻകീഴിൽ എത്തിച്ചേരും.

വൃശ്ചികം

വൃശ്ചികം

(വിശാഖത്തിൽ 45 നാഴിക മുതൽ 60 നാഴിക, അനിഴം, തൃക്കേട്ട)

ആരിലെങ്കിലും മതിപ്പുളവാക്കാൻ ശ്രമിക്കുമ്പോൾ മോശപ്പെട്ട ദിവസങ്ങൾ ആയിരുന്നതുകൊണ്ട് ഒന്നും വ്യക്തമാക്കാൻ താങ്കൾക്ക് കഴിഞ്ഞെന്ന് വരുകയില്ല. എന്നാൽ കാര്യങ്ങളെ താങ്കൾക്ക് വ്യക്തമാക്കാൻ കഴിയുകയില്ല എന്ന് ഇതിന് അർത്ഥമില്ല. അതുപോലെ താങ്കൾ സ്വന്തം നൈപുണ്യം വിനിയോഗിക്കുമ്പോൾ ഉദ്ദേശിക്കുന്നതുപോലെയുള്ള ഫലം ഉളവാകുന്നില്ലായിരിക്കാം. താങ്കൾ പ്രാഗത്ഭ്യം കുറഞ്ഞയാളാണ് എന്ന് ഇതിന് അർത്ഥമില്ല. താങ്കൾ ശ്രദ്ധിക്കുന്നില്ല എന്നതാണ് ഇവിടെ സംഭവിക്കുന്നത്. ഈ അടുത്ത കാലത്തായി എന്തിനെക്കുറിച്ചെങ്കിലും താങ്കൾ വളരെയധികം വാചാലനായിട്ടുണ്ടാകാം. അത്തരം കാര്യങ്ങൾക്കുവേണ്ടി സ്വയം ഇറങ്ങാതിരിക്കുക. എല്ലാവർക്കും അത്തരം ദിനങ്ങൾ ഉണ്ടായിരിക്കും. താങ്കൾ ഇപ്പോഴും നിപുണനാണ്. എല്ലായ്‌പ്പോഴും അങ്ങനെ ആയിരിക്കുകയും ചെയ്യും. ആവർത്തിച്ച് വീണ്ടും ചെയ്യുക. താങ്കൾ വിജയിക്കും.

ധനു

ധനു

(മൂലം, പൂരാടം, ഉത്രാടത്തിൽ ആദ്യത്തെ 15 നാഴിക)

വളരെക്കാലമായി താങ്കൾ എന്തോ പ്രതീക്ഷിക്കുകയും കാത്തിരിക്കുകയുമാണ്. എന്നാൽ താങ്കളുടെ പഴയ ആവേശം തന്റേടക്കുറവായി മാറിയിരിക്കുന്നു, മാത്രമല്ല താങ്കളുടെ പ്രതീക്ഷകൾ വേദനയായും മാറിയിരിക്കുന്നു. ഇതിനെ വളരെയധികം ആഗ്രഹിക്കുന്നു എന്നതുകൊണ്ട് അക്ഷമയും താങ്കളെ പിടികൂടിയിരിക്കുകയാണ്. ഇന്നലെ സംഭവിച്ചെങ്കിൽ എന്ന് താങ്കൾ ആഗ്രഹിച്ചു. എന്നാൽ അതുണ്ടായില്ല. താങ്കളുടെ ഉത്സാഹം ഇപ്പോൾ അസ്വസ്ഥമായ ഊർജ്ജമായി മാറിയിരിക്കുന്നു. എന്നാൽ താങ്കൾക്കതിനെ വീണ്ടും പൂർവ്വസ്ഥിതിയിലാക്കാൻ കഴിയും. ശാന്തമാകുക എന്നതാണ് വീണ്ടും തുടങ്ങുന്നതിനുള്ള ഏറ്റവും നല്ല മാർഗ്ഗം. അങ്ങനെയെങ്കിൽ യഥാർത്ഥമായും എന്താണ് താങ്കൾക്ക് അനുഭവപ്പെടുന്നതെന്ന് തിരിച്ചറിയുവാൻ കഴിയും. ആ തിരിച്ചറിവിൽനിന്നും തുടങ്ങുക. വിജയം താങ്കളുടെ തൊട്ടടുത്തുതന്നെ നിലകൊള്ളുന്നു.

മകരം

മകരം

(ഉത്രാടത്തിൽ 15 നാഴിക മുതൽ 60 നാഴിക, തിരുവോണം, അവിട്ടത്തിൽ ആദ്യത്തെ 30 നാഴിക)

യാതൊരു ലജ്ജയും കൂടാതെ സ്വയം പ്രോത്സാഹിപ്പിച്ചുകൊണ്ട് നടക്കുന്ന ചിലരെ എല്ലാവരും കണ്ടിട്ടുണ്ട്. അത്തരക്കാർ അവരുടെ കഴിവുകളെപ്പറ്റി പൊങ്ങച്ചം പറഞ്ഞുകൊണ്ടേയിരിക്കും. ബന്ധമുണ്ട് എന്ന് കാണിക്കാൻ വലിയവരുടെ പേരുകൾ എടുത്തിടും, നാണംകെട്ട മത്സരങ്ങൾ നടത്തും, മുന്നിലാകുന്നതിനുവേണ്ടി ആരെയും അവർ അസ്വസ്ഥരാക്കും. എന്നാൽ താങ്കൾ അങ്ങനെയല്ല. എന്നാൽ അത്തരത്തിലുള്ള ആർക്കെങ്കിലും താങ്കൾ ഇപ്പോൾ എതിരാണ്. എന്നാൽ അയാളുടെ അത്രയും താഴ്ന്ന നിലയിൽ മത്സരിക്കാൻ താങ്കൾ ശ്രമിക്കാതിരിക്കുന്നതാണ് ഉചിതം. താങ്കൾ അതിനൊക്കെ എത്രയോ മുകളിലാണ്. പതിവുപോലെയുള്ള സത്യസന്ധവും വിശിഷ്ടവുമായ താങ്കളുടെ വ്യക്തിത്വത്തെ മാത്രം മുറുകെപ്പിടിക്കുക. ഇവിടെ താങ്കൾ ശോഭിക്കും.

കുംഭം

കുംഭം

(അവിട്ടത്തിൽ 30 നാഴിക മുതൽ 60 നാഴിക, ചതയം, പൂരുരുട്ടാതിയിൽ ആദ്യത്തെ 45 നാഴിക)

ഈ അടുത്ത കാലത്തായി താങ്കളുടെ മുന്നിൽ അവതരിപ്പിക്കപ്പെട്ട അവസരത്തെ ഏറ്റെടുക്കുവാൻ വേണ്ടുന്ന സാമാന്യബുദ്ധിയോ കഴിവോ പശ്ചാത്തലമോ ഇല്ല എന്ന് താങ്കൾക്ക് തോന്നുണ്ടായിരിക്കാം. അതിനെ ഏറ്റെടുക്കുകയാണെങ്കിൽ പരാജയപ്പെടുമെന്നോ വിഡ്ഢിയാക്കപ്പെടുമെന്നോ താങ്കൾ ഭയപ്പെടുകയും ചെയ്യുന്നുണ്ടായിരിക്കാം. ഒരുപക്ഷേ ഇതൊന്നും ഇപ്പോൾ ഇല്ലായെന്ന് കരുതുക, പക്ഷേ നിർമ്മിക്കാൻ കഴിയാത്ത ചിലത് താങ്കളിലുണ്ട്, അതായത് അവിശ്വസനീയമാംവണ്ണം ബൃഹത്തായ ഭാവനാശക്തിയും, നവീനമായ ബുദ്ധിവൈഭവവും താങ്കൾക്കുണ്ട്. നിസ്തുലമായ ഈ ഉപകരണങ്ങളെ ഉപയോഗിച്ച് ആ അവസരത്തെ താങ്കൾക്ക് വിജകരമാക്കിമാറ്റാം. അതുകൊണ്ട് സ്വയം വിലകുറച്ച് കാണാൻ ശ്രമിക്കാതിരിക്കുക.

മീനം

മീനം

(പൂരുരുട്ടാതിയിൽ 45 നാഴിക മുതൽ 60 നാഴിക, ഉത്രട്ടാതി, രേവതി)

താങ്കളുടെ എല്ലാമെല്ലാമായ ഒരു ബന്ധത്തിൽ മാറ്റമുണ്ടാകാൻ പോകുകയാണ്. ഈ മാറ്റം വളരെ മന്ദമായ ഒരു പ്രവർത്തനമാണ്, മാത്രമല്ല അടുത്ത കാലത്താണ് താങ്കൾ അത് ശ്രദ്ധിച്ചതും. ഈ വ്യക്തിയുമായി താങ്കൾ വളരെയധികം വാദപ്രതിവാദങ്ങളിൽ ഏർപ്പെടുന്നത് ഇതിനോടകം ശ്രദ്ധിച്ചുകാണും, അതുമല്ലെങ്കിൽ ആ വ്യക്തി പറയുന്നത് താങ്കളെ കൂടുതൽ അസ്വസ്ഥനാക്കുന്നുണ്ട് എന്ന തിരിച്ചറിവും താങ്കൾക്ക് ഉണ്ടായിരിക്കാം. പക്ഷേ, അവർ താങ്കളിൽ ചൊരിയുന്ന പുകഴ്ത്തലുകളും ദയാവായ്പും കൂടുതൽ ശക്തമായി നിലകൊള്ളുന്നു. ഇത് നല്ലൊരു കാര്യമാണ്. താങ്കൾ കൂടുതൽ അടുക്കുകയാണ്. താങ്കളുടെ ബന്ധം കൂടുതൽ പ്രബലമായിത്തീരുന്നു. സ്വാഭാവികമായും, ചില പൊരുത്തപ്പെടലുകൾ വേണ്ടിയിരിക്കുന്നു. സ്വയം ക്ഷമ തോന്നുക. ഈ വ്യക്തിയോടും വളരെ ക്ഷമാശീലത്തിൽ പെരുമാറുവാൻ ശ്രമിക്കുക. സ്വാഭാവികമായ മാറ്റത്തിന് വളരെയധികം സമയമെടുക്കും. എന്നാൽ ഇതിനുവേണ്ടി കൈക്കൊള്ളുന്ന ഏതൊരു പ്രയത്‌നവും അതിന്റേതായ പ്രയോജനം സൃഷ്ടിക്കും.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

    English summary

    Daily Horoscope( 18-4-2018)

    This day has its own share of ups and downs, confusions and frustrations. However, an urge to do something extraordinary shall provide you positivity and the will to move ahead.
    We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more