For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  ദിവസഫലം (16-6-2018 - ശനി)

  |

  വ്യത്യസ്തങ്ങളായ അനുഭവങ്ങൾ ചൊരിഞ്ഞുകൊണ്ടാണ് ഓരോ ദിവസവും കടന്നുപോകുന്നത്. സന്തോഷത്തിനും സന്താപത്തിനും അടിസ്ഥാനമായ ധാരാളം കാര്യങ്ങൾ അവയിൽ ഉണ്ടായിരിക്കും. ഇനി വരാൻ പോകുന്ന മാറ്റങ്ങൾ എല്ലായ്‌പ്പോഴും സൗഭാഗ്യങ്ങൾതന്നെ ആകണമെന്നില്ല.

  പ്രതികൂലമായ സംഭവങ്ങളുടെ പരമ്പരകളും ഉണ്ടായേക്കാം. അവയെപ്പറ്റി ഒരു മുൻവിധി ജ്യോതിഷപ്രവചനങ്ങളിലൂടെ ശാസ്ത്രീയമായി നാം നേടിയെടുക്കുന്നു. മനസ്സിന്റെ പിരിമുറുക്കം ലഘൂകരിക്കുവാനും, സന്തോഷത്തെ ആസ്വദിക്കുവാനും അത് സാദ്ധ്യതയരുളുന്നു.

   മേടം

  മേടം

  എന്തിനെയോ ബൗദ്ധികമാക്കുവാനും അതിനെ സംബന്ധിച്ച് എന്ത് ചെയ്യണമെന്ന് വേർതിരിച്ചറിയുവാനും താങ്കൾ ശ്രമിക്കുകയാണ്. ഏല്ലാ കോണുകളിൽ നിന്നുകൊണ്ടും താങ്കളതിനെ നോക്കിക്കാണുകയും ചെയ്തു. എങ്കിലും ശരിയായ കാര്യം ഉണ്ടാകണമെന്ന് തീർച്ചപ്പെടുത്തുവാനുള്ള ശ്രമം ഇനിയും വേണ്ടിയിരിക്കുന്നു. വാസ്തവത്തിൽ, അത് കൂടുതൽ ചിന്താക്കുഴപ്പത്തിന്‌ കാരണമായിരിക്കുകയാണ്.

  കൂടുതൽ ആഴത്തിൽ നോക്കിക്കാണുവാനും കൂടുതൽ മനസ്സിലാക്കുന്നതിനുംവേണ്ടി അതിനെ കീറിമുറിക്കുകയും ചെയ്തതുകൊണ്ടായിരിക്കാം അങ്ങനെ അനുഭവപ്പെടുന്നത്. താങ്കൾക്കും, ഒരുപക്ഷേ താങ്കൾ കരുതൽ കൈക്കൊള്ളുന്ന മറ്റുള്ളവർക്കും ഇത് വളരെ പ്രധാനപ്പെട്ടതാണ്. വിഷമിക്കേണ്ടതില്ല. ഒന്നുംതന്നെ ചെയ്തില്ലെങ്കിലും, കൃത്യമായും അത് താങ്കളുടെ കൈകളിൽ എത്തിച്ചേരും. നല്ല വിശ്വാസം ഉണ്ടായിരിക്കുവാൻ ശ്രമിക്കുക.

   ഇടവം

  ഇടവം

  ഒരു പരിതഃസ്ഥിതി നിലകൊള്ളുന്ന രീതിയിൽ താങ്കൾ അതൃപ്തനും നിരാശനുമായിരിക്കാം. ഉന്നതമായ പ്രത്യാശകളാണ് താങ്കൾക്ക് ഉണ്ടായിരുന്നത്, എന്നാൽ യാഥാർത്ഥ്യം ഭ്രമാത്മകതകൾക്കൊത്തവണ്ണമല്ല നിലകൊള്ളുന്നത്. ഇതൊരു ഭ്രമാത്മകതയായിരുന്നു എന്ന് മനസ്സിലാക്കുമ്പോൾ, അങ്ങനെ യാഥാർത്ഥ്യത്തിലേക്ക് വരുമ്പോൾ, ഭാവന ചെയ്തിരുന്നതിനേക്കൾ മെച്ചമായി അവയെല്ലാം താങ്കൾക്ക് അനുഭവപ്പെടും. വിചാരിക്കുന്നതിനേക്കാൾ കൂടുതൽ ലഭിക്കുവാൻ താങ്കൾ അർഹതപ്പെട്ടിരിക്കുന്നു. എന്താണ് വാസ്തവത്തിൽ വേണ്ടത് എന്ന് ചിന്തിക്കാൻ തുടങ്ങുക. കാര്യങ്ങൾ മംഗളകരമായിത്തീരും.

  മിഥുനം

  മിഥുനം

  പ്രപഞ്ചത്തിന് അത്ര ഇഷ്ടം താങ്കളോടില്ല എന്ന് തോന്നുകയില്ല. മാത്രമല്ല താങ്കളുടെ പക്ഷത്ത് ആരുമില്ല എന്നും തോന്നുകയില്ല. ലോകം താങ്കൾക്ക് എതിരായിരിക്കുന്നു എന്ന ചിന്ത ഒരു നിര നിരാശകളും കാലതാമസങ്ങളും അവശേഷിപ്പിച്ചിരിക്കാം. ഇത് താങ്കളുടെ കാഴ്ചപ്പാടായിരിക്കാം. യാഥാർത്ഥ്യം അങ്ങനെയാകണമെന്നില്ല.

  വിഷാദാത്മകമായ ഒരു മാനസ്സികാവസ്ഥയിലായിരിക്കുമ്പോൾ, അത്തരം പ്രതികൂലാത്മക ചിന്തകൾ അവയിൽത്തന്നെ നിലനിൽക്കുന്നതുകാരണമായി സ്ഥായിയായ രൂപം കൈക്കൊള്ളാം. മഹത്തരമായി കാണപ്പെടുന്ന നേട്ടങ്ങളെക്കുറിച്ച് ചിന്തിക്കുക. ജീവിതത്തിലേക്ക് സൗഭാഗ്യം കടന്നുവന്നിട്ടുള്ള അവസരങ്ങളെക്കുറിച്ച് ചിന്തിക്കുക. മനോനിലയിൽ ഉന്‌മേഷം എത്തിച്ചേരുമ്പോൾ ഇന്നത്തെ ദിനം വളരെ മനോഹരമായിത്തീരും.

   കർക്കിടകം

  കർക്കിടകം

  സന്ദേഹപ്പെടുകയും ആരായുവാൻ തുടങ്ങുകയും ചെയ്തപ്പോൾ താങ്കളിലേക്ക് എത്തിച്ചേർന്ന വിവരങ്ങൾ ആശങ്കകൾക്ക് കാരണമായിരിക്കുന്നു. ആ വിവരങ്ങൾക്ക് അനുസരണമായി എന്താണ് ചെയ്യേണ്ടതെന്ന് അറിയുവാൻ കഴിയുന്നില്ല. എല്ലാ തരത്തിലുള്ള ചിന്തകളും മനസ്സിലൂടെ ഇപ്പോൾ കുതിച്ചുപായുകയായിരിക്കാം.

  ആ വിവരത്തിന്റെ ഉറവിടത്തെ കണ്ടെത്തുവാൻ കഴിയുകയാണെങ്കിൽ, വിരൂപമായ കൃമികീടങ്ങളുടെ ഒരു പെട്ടി തുറന്നുനോക്കലായിരിക്കും. താങ്കളുടെ അന്തഃശ്ചേതനയിലൂടെയായിരിക്കാം ഈ സന്ദേഹങ്ങൾ ഉരുത്തിരിഞ്ഞത്. മാത്രമല്ല മനോനില അങ്ങനെ ആയിരുന്നിരിക്കണം. ശരിയായ മാർഗ്ഗം എത്രയും വേഗം വെളിവാക്കപ്പെടും.

   ചിങ്ങം

  ചിങ്ങം

  മറ്റാർക്കോ ഉത്തരവാദിത്തമുള്ള ഒരു പ്രയത്‌നത്തിൽ താങ്കൾ ഉൾപ്പെട്ടിരിക്കുകയായിരിക്കാം. നിയമാവലികളും പദ്ധതികളും പിന്തുടർന്ന് താങ്കൾ വളരെ നല്ല നിലയിലായിരുന്നു. പക്ഷേ ആ വ്യക്തിയുടെ നേതൃത്വത്തിൽ എന്തോ പിശകുള്ളതായി താങ്കൾക്ക് തോന്നുന്നു. അനുചിതമായത് എന്തോ നിലകൊള്ളുന്നു. അല്ലെങ്കിൽ ചൂണ്ടിക്കാണിക്കേണ്ടതരത്തിൽ എന്തോ പിശക് നിലകൊള്ളുന്നു.

  അങ്ങനെ ചെയ്യുകയാണെങ്കിൽ അഭിപ്രായവ്യത്യാസം ഉടലെടുക്കാൻ സാദ്ധ്യതയുണ്ടെന്ന് താങ്കൾക്കറിയാം. അഖണ്ഡതയെ കാംക്ഷിക്കുന്ന താങ്കളുടെ മനസ്സ് കാര്യങ്ങളെ തുറന്നുപറയാൻ തയ്യാറാകും. എന്തായാലും അങ്ങനെ ചെയ്യേണ്ടിയിരിക്കുന്നു. ഉണ്ടായേക്കാവുന്ന ശത്രുതയെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ല. താങ്കളുടെ ബഹുമാന്യതയ്ക്ക് അതിന്റേതായ പാരിതോഷികം ലഭ്യമാകും.

  കന്നി

  കന്നി

  എന്തിനെയും അതേപടി വിശ്വസിക്കുകയും നിഷ്‌കളങ്കമായിരിക്കുകയും ചെയ്യുന്ന പ്രകൃതം കുഴപ്പത്തിൽ കൊണ്ടുചെന്ന് ചാടിക്കാം. താങ്ങാവുന്നതിന് അപ്പുറത്തുള്ള ഒരു പരിതഃസ്ഥിതിയിൽ അകപ്പെടുകയോ ആന്തരികോദ്ദേശങ്ങളോടെ ആരെങ്കിലും നിയന്ത്രിക്കാൻ ശ്രമിക്കുകയോ ചെയ്യുകയാണെങ്കിൽ, യഥാർത്ഥമായ കുഴപ്പങ്ങളിൽ എത്തപ്പെടും.

  കൂടുതലായി അറിയുന്നതും, അറിയുന്നവയെക്കുറിച്ച് അമിതമായ ആത്മവിശ്വാസം ഉണ്ടായിരിക്കുന്നതും ചിലപ്പോൾ പ്രശ്‌നങ്ങളെ സൃഷ്ടിക്കാം. പുതിയൊരു ഉദ്യമത്തിലൂടെ മറ്റൊരു മണ്ഡലത്തിലേക്ക് താങ്കൾ പ്രവേശിക്കാൻ പോകുകയാണ്. അറിയുവാനായി അവിടെയുള്ളതെല്ലാം അറിയാം എന്ന് താങ്കൾ കരുതുന്നു. ധാരാളം കാര്യങ്ങൾ അറിയാമെങ്കിലും, എല്ലാം അറിയാം എന്ന് ചിന്തിക്കുന്നത് നിർണ്ണായകമായ എന്തിനെയെങ്കിലും നഷ്ടപ്പെടുത്തുവാൻ കാരണമാകും. നല്ലൊരു കരുതലിന്റെ ആവശ്യം നിലകൊള്ളുന്നു.

   തുലാം

  തുലാം

  താങ്കളുടെമേൽ ചൊരിയുവാനായി ധാരാളം സമ്മാനങ്ങൾ പ്രപഞ്ചത്തിനുണ്ട്. എന്നാൽ അവ ഇപ്പോൾ താങ്കളിലേക്ക് എത്തിച്ചേരുകയില്ല. ഒഴുകുന്ന ജലത്തെ അണകെട്ടി തടഞ്ഞുവയ്ക്കുംപോലെ അവയെ പിന്നിലേക്ക് പിടിച്ചുവച്ചിരിക്കുന്നതുപോലെയാണ്.

  മനോഹരമായതെന്തോ മുടങ്ങിക്കിടക്കുന്നതായി താങ്കൾക്ക് അനുഭവപ്പെടാം. പക്ഷേ താങ്കളുടെ ജീവിതത്തിലേക്ക് അത് ഒഴുകിയെത്താൻ എന്താണ് ചെയ്യേണ്ടത് എന്നതിനെക്കുറിച്ച് അറിയില്ല. അത് സംഭവിക്കുവാനായി ഒരു മാറ്റം ഉണ്ടാകേണ്ടിയിരിക്കുന്നു. അതെന്താണെന്ന് ഇതിനോടകം അറിയാമായിരിക്കും. ഇപ്പോൾത്തന്നെ ചെയ്തുകഴിയേണ്ട മാറ്റമായിരുന്നു അത്. ആരംഭിക്കുവാനുള്ള സമയമാണിത്.

   വൃശ്ചികം

  വൃശ്ചികം

  ബന്ധപ്പെടുവാനോ മനസ്സിലാക്കുവാനോ താങ്കൾ ക്ലേശിച്ചുകൊണ്ടിരുന്ന ഒരു വ്യക്തിയ്ക്കും താങ്കൾക്കും ഇടയിലായി ആശയവിനിമയത്തിന്റേതായ ഒരു പാത പെട്ടെന്ന് തുറക്കപ്പെട്ടതായി കാണാം. വളരെ നല്ല ഒരു കാര്യമാണെങ്കിലും, പൂർണ്ണമായും അത് വിഷമവിമുക്തമോ പ്രശ്‌നവിമുക്തമോ ആയിരിക്കണമെന്നില്ല.

  ആ പ്രവാഹമാർഗ്ഗം തുറക്കപ്പെടുമ്പോൾ, താങ്കൾക്ക് അറിയേണ്ടതിനെ മാത്രമല്ല, എന്നാൽ എല്ലാറ്റിനെയും വെളിവാക്കാം. രസകരമായ പുതിയ ചില കാര്യങ്ങൾ അറിയുവാൻ തയ്യാറെടുക്കുക. കാരണം ഈ വിവരത്തിന് നൽകുവാനാകുന്ന ഉൾക്കാഴ്ച വരാൻപോകുന്ന നാളുകളിൽ തികച്ചും മൂല്യവത്തായിരിക്കും.

   ധനു

  ധനു

  താങ്കൾക്കോ മറ്റാർക്കെങ്കിലുമോ എന്തെങ്കിലും കാരണത്താൽ രക്ഷാപ്രതിരോധം അനുഭവപ്പെടുമ്പോൾ, ഇടപെട്ടുകൊണ്ടിരിക്കുന്ന വ്യക്തി ശത്രുവായി കാണപ്പെടാം. എതിരായി ആരോ നിലകൊള്ളുന്നു എന്ന് തോന്നിയാൽ താങ്കൾ തിരികെ പൊരുതാം. ആരുമായോ താങ്കളിപ്പോൾ വിരുദ്ധമായ രീതിയിൽ ഇടപെടുകയാണ്.

  സുഹൃത്ത് എന്ന നിലയിൽ വിശ്വസിച്ച ആളിനോട് പെരുമാറേണ്ട രീതി ഇതല്ല. എന്തായാലും ആ വ്യക്തി താങ്കളുടെ സുഹൃത്തായിരുന്നു. സ്വയം ശാന്തനായി കാഴ്ചപ്പാടുകളെ വ്യത്യാസപ്പെടുത്തുക. വിശ്വസിക്കുന്ന ആളാണെങ്കിൽ, തെറ്റിദ്ധാരണയെ ഒഴിവാക്കുവാനുള്ള ഏറ്റവും നല്ല മാർഗ്ഗം സത്യസന്ധമായ സംഭാഷണമാണ്.

   മകരം

  മകരം

  പ്രായമാകുന്തോറും സൗഹൃദങ്ങളുണ്ടാകുന്നതിന് ബുദ്ധിമുട്ട് ഏറിയേറിവരും. കുട്ടിക്കാലത്ത് നമ്മൾ നേടിയെടുത്ത സൗഹൃദങ്ങൾ പ്രായമായിവരുമ്പോൾ ഏറ്റവും പ്രധാനമായിത്തീരും. പൊഴിഞ്ഞുപോയ വളരെ പഴയൊരു ബന്ധത്തെപ്പറ്റി ഓർമ്മിക്കുമ്പോൾ ഇങ്ങനെയെന്തോ താങ്കളിപ്പോൾ ചിന്തിക്കുകയാണ്.

  ആ വ്യക്തി മനസ്സിലേക്ക് കടന്നുവരുകയാണെങ്കിൽ, ബന്ധപ്പെടുവാൻ താങ്കൾ ശ്രമിക്കുകയായിരിക്കണം. പഴയ ഒരു ചങ്ങാതിയുമായുള്ള ബന്ധത്തെ പുനർജ്വലിപ്പിച്ചെടുക്കുവാനുള്ള സാദ്ധ്യത കാണുന്നുണ്ട്. ആ ബന്ധത്തിന് ഒരു നവജീവൻ അത് പകർന്നുനൽകും.

   കുംഭം

  കുംഭം

  പ്രത്യേകമായൊരു പദ്ധതിയുമായി മുന്നോട്ടുപോകുവാൻ ആരെങ്കിലും താങ്കളെ നിർബന്ധിക്കുകയോ അതിനുവേണ്ടിയുള്ള കൗശലങ്ങൾ ആവിഷ്‌കരിക്കുകയോ ചെയ്യുന്നുണ്ടായിരിക്കണം. കാരണം, ഇത്തരം മേധാവിത്വത്തിനോടുള്ള സ്വാഭാവികമായ പ്രതികരണം പിന്നിലേക്ക് മാറുകയോ അല്ലെങ്കിൽ കഴിയുന്നിടത്തോളം അകലേക്ക് മാറുകയോ ചെയ്യുക എന്നതാണ്. വളരെ ക്ലേശംപോലെ, അതുമല്ലെങ്കിൽ നിലത്ത് ഉറച്ചുനിൽക്കുന്നതിനുപകരം അകലേക്ക് ഓടിയൊളിക്കുന്നതുപോലെ തോന്നാം.

  എന്നാൽ അല്പനേരംനിന്ന് സ്വന്തം ശക്തിയെക്കുറിച്ച് ചിന്തിക്കുകയാണെങ്കിൽ, ഒരു ഇരയാണെന്നുള്ള തോന്നൽ ഉണ്ടാകുകയില്ല. നിർബന്ധിച്ച് ചെയ്യുവാൻ ശ്രമിക്കുന്നതിനെ താങ്കൾ അംഗീകരിക്കേണ്ടതില്ല. അല്ലെങ്കിൽ താങ്കൾ എന്തുകൊണ്ട് അതിനെ അനുവർത്തിക്കുന്നില്ല എന്നതിനെ ന്യായീകരിക്കേണ്ട ആവശ്യവുമില്ല. ആ വ്യക്തിയുടെ സ്വാധീനത്തിന് താങ്കളുടെമേൽ ഒരു പ്രഭാവവുമില്ല എന്ന രീതിയിൽ അവഗണിക്കുക.

   മീനം

  മീനം

  ഒരു ലക്ഷ്യമോ സ്വപ്നമോ താങ്കൾ പ്രത്യാശിച്ചതിന് സമാനമായിത്തന്നെ വെളിവാക്കപ്പെടുകയാണ്. തീർച്ചയായും ഇത് ആഹ്ലാദിക്കുവാനുള്ള കാരണം തന്നെയാണ്. അതുതന്നെയാണ് താങ്കൾ ആഗ്രഹിച്ചിരുന്നത്, പക്ഷേ വിശ്വസിക്കുവാൻ പ്രയാസമായി തോന്നുന്നു. ഈ സൗഭാഗ്യത്തിന് എത്രകാലം നിലനിൽക്കാനാകുമെന്ന് താങ്കൾ സന്ദേഹപ്പെടുന്നു.

  അത് സഹജബോധമല്ല. മിക്കവാറും അത് താങ്കളുടെ ഇപ്പോഴത്തെ മനോനിലയുടെ ഒരു പ്രതിഫലനമായിരിക്കാം. ഈ അനുഗ്രഹത്തിന്, അതുമല്ലെങ്കിൽ അടുത്ത കാലത്തായി കനിയപ്പെട്ട ഭാഗ്യത്തിന് അർഹതയില്ല എന്ന് തോന്നാം. ഇതൊരു പിശകല്ലേ എന്നും തോന്നാം. പക്ഷേ ഇത് താങ്കളുടെ സൗഭാഗ്യം തന്നെയാണ്. അതിനെ പരിപാലിക്കുക.

  English summary

  daily-horoscope 16-6-2018

  Know your daily fortune according to your zodiac sign , plan your day.
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more