For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദിവസഫലം (15-8-2018 - ബുധൻ)

|

കാലത്തിന്റെ അനന്തതയിലേക്ക് സർവ്വതും അകന്നുപൊയ്‌ക്കൊണ്ടിരിക്കുന്നു. അതോടൊപ്പം വൈവിധ്യമാർന്ന അനേകം മാറ്റങ്ങളെ ഉൾക്കൊള്ളുകയും ചെയ്യുന്നു.15-8-2018 ലെ ദിവസഫലം വായിക്കൂ

m

അവയുടെ അഭിലഷണീയതയും അനഭിലഷണീയതയും ജ്യോതിഷപ്രവചനങ്ങളിലൂടെ തിരിച്ചറിയുന്ന നാം വേണ്ടുന്ന പരിഷ്‌കാരങ്ങൾ അവലംബിക്കുകയും, സന്തോഷവും സംതൃപ്തിയും കൈവരിക്കുകയും ചെയ്യുന്നു. ഇന്നത്തെ ദിവസം ഗ്രഹാധിപന്മാർ ഓരോ രാശികളിലും എന്താണ് സംഭരിച്ചിരിക്കുന്നതെന്ന് നോക്കാം.

 മേടം

മേടം

ആനന്ദകരമായ ചില വാർത്തകൾ താങ്കളെ മാനസ്സികോല്ലാസത്തിലാക്കാം. അത്തരം വാർത്തകൾ ചിലപ്പോൾ ഔദ്യോഗിക മേഖലയുമായി ബന്ധപ്പെട്ടതോ, അതുമല്ലെങ്കിൽ വ്യക്തിപരമായ കാര്യങ്ങളെ സംബന്ധിക്കുന്നതോ ആകാം.

ജീവിതവൃത്തി, സാമൂഹികമായ ഒത്തുകൂടലുകൾ, സാമ്പത്തിക ലാഭം എന്നിങ്ങനെയുള്ള വിഷയങ്ങളെപ്പറ്റിയുള്ള വിവരങ്ങളുമാകാം. എല്ലായ്‌പ്പോഴും വളരെ മെച്ചമായ രീതിയിൽ പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുന്നതുകൊണ്ട്, സാമ്പത്തിക നേട്ടത്തിലേക്ക് അവ നയിക്കാം.

 ഇടവം

ഇടവം

വളരെയധികം ഞെരുക്കം അനുഭവപ്പെടുന്ന ഒരു മാനസ്സികാവസ്ഥ ഉണ്ടാകുവാനുള്ള സാധ്യതയുണ്ട്. ദൈനംദിന പ്രവർത്തനങ്ങളിൽ നിന്നെല്ലാം ഒഴിഞ്ഞുമാറി ചെറിയൊരു ഇടവേള കൈക്കൊണ്ടാലോ എന്ന് ചിന്തിക്കാം.

അങ്ങനെ ആശങ്കകളെയും വിഷമതകളെയും തൽക്കാലം ഒഴിവാക്കാം എന്ന് വിചാരിക്കാം. സാഹസികവും രസകരവുമായ യാത്രകൾ ആസൂത്രണം ചെയ്യുവാനുള്ള സാധ്യതയും കാണുന്നു. കുടുബാംഗങ്ങളോടും സുഹൃത്തുക്കളോടും കൂടിയുള്ള അത്തരം ഉല്ലാസയാത്രകൾ മനസ്സിന്റെ പിരിമുറുക്കം ഇല്ലായ്മചെയ്യാൻ സഹായിക്കും.

 മിഥുനം

മിഥുനം

ഇന്നത്തെ ദിവസം പൊതുവെ വളരെ ആസ്വാദ്യകരവും ആനന്ദകരവുമായി കാണുന്നു. കുടുംബത്തിനുള്ളിൽ തികഞ്ഞ സന്തോഷം അനുഭവിക്കാൻ ഇടയാകും.

കുഞ്ഞുങ്ങളുമൊത്തുള്ള വിനോദങ്ങളും തമാശകളും ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകതയായിരിക്കും. അവരുടെ ജോലികളിൽ സഹായിക്കുകയും, അവരോടൊപ്പം സമയം ചിലവഴിക്കുകയും ചെയ്യും. ദാമ്പത്യജീവിതം രസകരമായി തോന്നും. പങ്കാളിയോടൊത്തുള്ള സഹവാസത്തിന് കാല്പനികതയുടേതായ ഒരു ഭാവം ഉണ്ടായിരിക്കും.

 കർക്കിടകം

കർക്കിടകം

ശാരീരികവും മാനസ്സികവുമായ ക്ഷീണം അനുഭവപ്പെടുവാനുള്ള സാധ്യതയുണ്ട്. എങ്കിലും കാര്യാലയവുമായോ ബിസ്സിനസുമായോ ബന്ധപ്പെട്ട കാര്യങ്ങളിൽ മാനസ്സികമായ പിരിമുറുക്കം നന്നേ കുറവായിരിക്കും.

യാത്രകൾ ചെയ്യുവാനുള്ള അവസരങ്ങൾ ഉണ്ടാകാം. ഭരമേല്പിക്കപ്പെട്ടിരിക്കുന്ന ഉത്തരവാദിത്വങ്ങളെ പൂർത്തീകരിക്കുവാൻ കൂടുതൽ ശ്രദ്ധ നൽകേണ്ടിയിരിക്കുന്നു.

 ചിങ്ങം

ചിങ്ങം

പല ഉത്തരവാദിത്വങ്ങളും ഇന്ന് നിർവ്വഹിക്കേണ്ടതായിട്ടുണ്ട്. അമിതമായ ജോലിഭാരം മനക്ലേശത്തിനും പിരിമുറുക്കത്തിനും കാരണമാകാം. ഉത്തരവാദിത്വങ്ങൾ കാരണം ഊർജ്ജമെല്ലാം ചോർന്നുപോകുന്നതുപോലെ തോന്നാം.

എങ്കിലും കാര്യങ്ങൾ കൃത്യമായിത്തന്നെ പൂർത്തിയാക്കപ്പെടും. കർത്തവ്യങ്ങളുടെ പൂർത്തീകരണം മനസ്സിന്റെ പിരിമുറുക്കത്തിൽനിന്നും വിടുതൽ നൽകുകയും ആശ്വാസം നൽകുകയും ചെയ്യും. കുടുംബാന്തരീക്ഷം തൃപ്തികരമായിരിക്കും.

 കന്നി

കന്നി

വ്യാപാര കാര്യങ്ങളുമായി ബന്ധപ്പെട്ട് നിലകൊള്ളുന്നവർക്ക് വിശേഷപ്പെട്ട ഒരു ദിവസമായിരിക്കും.

അത്തരം മേഖലകളിൽ പുതിയ തുടക്കങ്ങളും പരിഷ്‌കാരങ്ങളും ഉണ്ടാകാം. അവയെല്ലാം വിജയത്തിലേക്കുള്ള പുതിയ മാർഗ്ഗങ്ങളായിരിക്കും. വിദ്യാഭ്യാസ വൈജ്ഞാനിക മേഖലകളിൽ നിലകൊള്ളുന്നവർക്കും പൊതുവെ ഗുണകരമായ ഒരു ദിനമായിരിക്കും.

 തുലാം

തുലാം

അത്ര ശുഭകരമായ ഒരു ദിനമായിട്ടല്ല കാണപ്പെടുന്നത് എങ്കിലും ആശങ്കകളുടേതായ ഒന്നുംതന്നെയില്ല. പകൽ സമയം നേരിയ മനക്ലേശവും പിരിമുറുക്കവും അനുഭവപ്പെടാമെങ്കിലും, സായാഹ്നത്തോടെ കാര്യങ്ങൾ മെച്ചമാകും. കുടംബവുമായി ബന്ധപ്പെട്ട ചില പ്രധാന കാര്യങ്ങൾ പങ്കാളിയുമായി ചർച്ച ചെയ്യുവാനുള്ള സാധ്യതയും കാണുന്നു.

 വൃശ്ചികം

വൃശ്ചികം

സ്ഥിരമായ ജോലിയിൽ പുതിയ ആശയങ്ങൾ ഉണ്ടാകാം. ഇപ്പോൾ അടുക്കും ചിട്ടയുമില്ലാത്ത ഒരു അന്തരീക്ഷമാണ് തോന്നുന്നതെങ്കിലും, പുതിയ ആവിഷ്‌കാരത്തോടെ കാര്യങ്ങളെല്ലാം വ്യവസ്ഥാപിതമായി മാറുകയും, ജോലയിൽ പുതുമ കൈവരികയും ചെയ്യും. അതിൽനിന്നും ഉൾക്കൊള്ളപ്പെടുന്ന ഊർജ്ജം ജീവിതത്തെ കൂടുതൽ സന്തോഷകരമാക്കും. ചുറുചുറുക്കോടെ നിലകൊള്ളുന്നത് ഇപ്പോൾ ആവശ്യമാണെന്ന് ഗ്രഹാധിപന്മാർ സൂചിപ്പിക്കുന്നു.

 ധനു

ധനു

താങ്കളുടെ സർഗ്ഗാത്മക വൈഭവവും നൈപുണ്യങ്ങളും എന്നത്തേയുംകാൾ കൂടുതൽ പ്രസരിപ്പോടെ നിലകൊള്ളും. പ്രശ്‌നപരിഹാരങ്ങൾ സ്വാഭാവികമായിത്തന്നെ ഉണ്ടാകും.

എങ്കിലും ചില അനിഷ്ടങ്ങൾ സഹപ്രവർത്തകരിൽനിന്നോ ചുറ്റുപാടിൽ നിലകൊള്ളുന്ന മറ്റുള്ളവരിൽനിന്നോ ഉണ്ടാകുവാനുള്ള സാധ്യതയും കാണുന്നു. അതിനാൽ കരുതലോടുകൂടെ കാര്യങ്ങൾ കൈകാര്യം ചെയ്യേണ്ടിയിരിക്കുന്നു.

 മകരം

മകരം

താങ്കളുടെ ജീവിതവുമായി വളരെ പ്രാധാന്യമുള്ള ആരെയെങ്കിലും കാണുവാനുള്ള സാധ്യത നിലകൊള്ളുന്നതിനാൽ, ഈ ദിവസം വളരെ സവിശേഷമായിരിക്കും.

ദിവസത്തിന്റെ ഒട്ടുമുക്കാലും ബന്ധുക്കളും സുഹൃത്തുക്കളുമായുള്ള ഇടപെടലുകളായിരിക്കാം. മനസ്സിനുണ്ടാകുന്ന പിരിമുറുക്കത്തെ അയയ്ക്കുവാൻ പവിത്രസ്ഥലങ്ങൾ സന്ദർശിക്കുന്നത് നന്നായിരിക്കും. കുടുംബാംഗങ്ങളോടൊപ്പം സന്തോഷകരമായി സായാഹ്നം ചിലവഴിക്കും.

 കുംഭം

കുംഭം

ഇന്നത്തെ ദിവസം വലിയ പ്രാധാന്യത്തോടുകൂടി ആയിരിക്കും തുടങ്ങുന്നത്. വേണ്ടവണ്ണം നന്നായി പ്രവർത്തിക്കുവാനുള്ള അവസരമാണ് മുന്നിൽ നിലകൊള്ളുന്നത്. സായാഹ്നമാകുമ്പോഴേക്കും പ്രതീക്ഷിക്കുന്നതിനേക്കാൾ കൂടുതൽ പാരിതോഷികം ഉണ്ടാകുമെന്ന് കാണുന്നു.

പ്രേമഭാജനവുമായി സന്തോഷകരമായ വേളകൾ ചിലവഴിക്കുവാനുള്ള സാധ്യതയും കാണുന്നു. എല്ലാ മേഖലകളിലും താങ്കളുടെ വ്യക്തിത്വം ഇന്ന് മുൻപന്തിയിൽ നിലകൊള്ളാം.

 മീനം

മീനം

വളരെ കഠിനമായി പ്രയത്‌നിക്കുകയാണെങ്കിലും, കൂടുതൽ കൂടുതലായി അതിന്റെ ആവശ്യം ഉണ്ടാകുന്നതുപോലെ തോന്നാം. ജോലിഭാരം മനക്ലേശം സൃഷ്ടിക്കുവാനുള്ള സാധ്യതയുണ്ട്.

അതിനാൽ കുറച്ചു സമയം ഉത്തരവാദിത്വങ്ങളിൽനിന്നും സ്വതന്ത്രമായി സ്വന്തം കാര്യം നോക്കേണ്ടിയിരിക്കുന്നു. അപ്പോഴേക്കും ഊർജ്ജവും ഓജസ്സും വീണ്ടും നേടുവാനാകും. വിജയത്തിന്റെ മാർഗ്ഗത്തിൽ നിലകൊള്ളുന്ന അവസരങ്ങളെ അങ്ങനെ നേടുവാൻ കഴിയും.

English summary

ദിവസഫലം (15-8-2018 - ബുധൻ)

Astrological predictions help you know how you can look today.
Story first published: Wednesday, August 15, 2018, 7:35 [IST]
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more