For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  ദിവസഫലം (14-6-2018 - വ്യാഴം)

  |

  മനസ്സിനും ശരീരത്തിനും ദിവസഫലം നൽകുന്ന ആശ്വാസം വളരെ വലുതാണ്. പ്രതികൂലമായ പരിതഃസ്ഥിതികളാണ് ഉടലെടുക്കുന്നതെങ്കിൽ, എന്ത് പ്രതിവിധിയാണ് കൈക്കൊള്ളേണ്ടതെന്നുള്ള മുൻവിധി ലഭ്യമാകുന്നു.

  ഓരോ നിമിഷത്തിലും ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങൾ അനിവാര്യമാണ്. ശാസ്ത്രീയമായ ജ്യോതിഷപ്രവചനങ്ങൾ അത്തരം മാറ്റങ്ങളെ കണ്ടറിഞ്ഞ് ആത്മവിശ്വാസത്തോടെ മുന്നിലേക്ക് പ്രയാണം ചെയ്യുവാൻ സഹായിക്കുന്നു.

  മേടം

  മേടം

  താങ്കൾ സ്‌നേഹിക്കുകയും കരുതുകയും ചെയ്യുന്ന ആരോ ഒരാൾ - അതുപോലെ താങ്കളെ സ്‌നേഹിക്കുകയും കരുതുകയും ചെയ്യുന്ന ഒരാൾ - ഇപ്പോൾ താങ്കൾ കടന്നുപോകുന്നതിലെ സങ്കീർണ്ണതകളെ മനസ്സിലാക്കുന്നില്ല. താങ്കളെ എങ്ങനെ അത് ആഴത്തിൽ സ്വാധീനിക്കുന്നു എന്ന് ആ വ്യക്തിക്ക് അറിയാൻ കഴിയില്ല.

  അതുമല്ലെങ്കിൽ അതിലെ ഏതോ അനന്തരഫലത്തെ എത്രത്തോളം ഭയത്തോടെയാണ് താങ്കൾ കാണുന്നതെന്ന് അറിയില്ല. എന്നാൽ ആ വ്യക്തിയോട് സഹായം അഭ്യർത്ഥിക്കുന്ന കാര്യത്തിൽ ഇത് തടസ്സമാകാൻ ഇടയാകരുത്. എല്ലാ വശങ്ങളെക്കുറുച്ചും ആ വ്യക്തിയ്ക്ക് മനസ്സിലാകില്ലെങ്കിലും, താങ്കളെ പ്രോത്സാഹിപ്പിക്കുവാനും പിന്താങ്ങുവാനും കഴിയും. ക്രമേണ അഭിവൃദ്ധിപ്പെടുവാനും വിജയിക്കുവാനും താങ്കൾക്ക് അത്രയും മതിയാകും.

   ഇടവം

  ഇടവം

  ഒരു പ്രക്രിയയിലെ കാലതാമസം താങ്കളെ സംബന്ധിച്ച് വലിയ നിരാശയായിരിക്കാം. എന്നാൽ പ്രപഞ്ചത്തിൽനിന്നുള്ള പിന്തുണ അധികം താമസിയാതെ താങ്കൾക്ക് ലഭ്യമാകും. ഈ താമസത്തിൽ മനസ്സ് കല്ലാക്കേണ്ടതില്ല. അല്ലെങ്കിൽ സ്വന്തം പദ്ധതികളുമായി മുന്നോട്ട് പോകാതിരിക്കേണ്ടതില്ല. കൂടുതൽ അറിയുവാനും വലിയ പ്രതിവിധികളെ ഉണ്ടാക്കിയെടുക്കുവാനും ഈ സമയത്തെ വിനിയോഗിക്കുക.

  പിന്നിലേക്ക് പോകുന്നതായി തോന്നാം. എന്നാൽ സ്വന്തം മർക്കടമുഷ്ടിയേയും ദൃഢനിശ്ചയത്തേയും പരിപോഷിപ്പിച്ചുകൊണ്ട് മുന്നോട്ടാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. ഇഷ്ടപ്പെടുന്ന സമയപ്പട്ടികയിൽ അത് പട്ടികപ്പെടുത്തിയിട്ടില്ലെങ്കിലും, അങ്ങനെ ഉണ്ടാകും. ഒരു വലിയ സ്വപ്നം യാഥാർത്ഥ്യമാകുന്ന ദിനത്തെ സ്വപ്നം കാണുവാനുള്ള അവസരം കൈക്കൊള്ളുക.

  മിഥുനം

  മിഥുനം

  സ്വന്തം ആശ്വാസമേഖലയ്ക്ക് അപ്പുറത്തേക്ക് പോകുവാനുള്ള താല്പര്യത്തിന്റെയും തന്നിഷ്ടത്തിന്റെയും നിമിഷങ്ങളെ ജീവിതത്തിലെ ഏറ്റവും വലിയ സാഹസികതകൾ ഉൾക്കൊള്ളുന്നു. അതേസമയംതന്നെ, ആരും മുറിപ്പെടുകയോ നിരാശപ്പെടുകയോ ചെയ്യുന്നില്ല എന്നതിനുവേണ്ടിയുള്ള വലിയ സംരക്ഷണത്തെയും മുൻകരുതലിനെയും ഏറ്റവും വലിയ സാഹസികതകൾ ഉൾക്കൊള്ളുന്നു.

  ശരിയായ സമയത്ത് വൈരുദ്ധ്യങ്ങളായ ആ രണ്ട് ഘടകങ്ങളും ഒരുമിച്ച് പ്രവർത്തിക്കും. ഒരു പുതിയ സാഹസികതയെ ആവിഷ്‌കരിക്കാൻ പോകുന്ന സമയം സംരക്ഷണവും മുൻകരുതലും പരിശീലിക്കുവാൻ നക്ഷത്രങ്ങൾ താങ്കളെ ഇന്ന് പ്രോത്സാഹിപ്പിക്കുകയാണ്. ഒടുവിൽ, പാരിതോഷികങ്ങൾകൊണ്ട് താങ്കൾ പുളകിതനാകും.

   കർക്കിടകം

  കർക്കിടകം

  സത്യത്തിന്റേതായ ഒരു നിമിഷം ആഗതമാകുകയാണ്. വന്യമായൊരു സാഹസികതയാണിത്. അതായത് ഒരു മറുവഴിയെന്ന നിലയിൽ പ്രത്യാശയായി താങ്കൾക്ക് തോന്നിയതും, ഭയം തോന്നിയതുമായ സാഹസികത. താങ്കളുടെ നിയന്ത്രണ മേഖലയ്ക്ക് പുറത്താണ് അതിന്റെ കൂടുതലും ഉടലെടുക്കുന്നത് എന്നതിനാൽ, കാര്യങ്ങൾ പോകണമെന്ന് ആഗ്രഹിക്കുന്ന രീതിയിലല്ല പോകുന്നത് എന്നുള്ള ചിന്തകളിൽ താങ്കളുടെ ആശങ്കകൾ ക്രേന്ദീകരിക്കപ്പെട്ടിരിക്കുന്നു.

  താങ്കളിലെ ധാരാളം - ചിലപ്പോൾ പൂർണ്ണമായും - ഇക്കാര്യത്തിനുവേണ്ടി താങ്കൾ ചൊരിഞ്ഞുകഴിഞ്ഞു. ഈ സ്വപ്നത്തെ യാഥാർത്ഥ്യമാക്കുവാനുള്ള അവസരം ഉണ്ടാകുകയില്ല എന്നുള്ള ആശയം ഒരു പരിധിവരെ സ്തംഭിപ്പിക്കുന്നതാണ്. പ്രത്യാശയ്ക്ക് വകയില്ലാതെ ഏതോ ഫലം താങ്കളെ ചില രീതികളിൽ തള്ളിക്കളയും എന്ന ചിന്തയിലാണ് താങ്കളുടെ ആശങ്കകൾ നിലകൊള്ളുന്നത്. വിഷമിക്കേണ്ട. ആ ഫലം സമ്പൂർണ്ണവും അനുകൂലവുമായിരിക്കും.

   ചിങ്ങം

  ചിങ്ങം

  സംവേദനശക്തിയുള്ള ഒരു വ്യക്തിയുമായി ഇന്ന് ഇടപെടുന്ന സമയം വാക്കുകളെ വളരെ സൂക്ഷിച്ച് തിരഞ്ഞെടുക്കുക. പരസ്പരം പങ്കുവയ്ക്കുവാനായി പ്രധാനപ്പെട്ട വിവരങ്ങൾ താങ്കൾക്ക് ഉണ്ടായിരിക്കാം.

  മാത്രമല്ല കാര്യങ്ങളിൽ വളരെ വ്യക്തതയുണ്ടായിരിക്കുന്നതിന് സംവേദനമുണ്ടായിരിക്കുന്നതിനോളംതന്നെ പ്രധാന്യമുണ്ട്. വാഗ്മിയും ഉച്ചാരണസ്ഫുടതയുമുള്ള ഒരു വ്യക്തിയാണ് താങ്കൾ. എന്നാൽ പലപ്പോഴും പറയുവാനുള്ളത് പറയുന്ന സമയം താങ്കൾ ആകെ വഴുതിപ്പോകുന്നു. ഉൾക്കാഴ്ചയേയും അനുകമ്പയേയും താങ്കളുടെ സന്ദേശങ്ങളിൽ ഉൾപ്പെടുത്താമെങ്കിൽ, അത് വിജയത്തിനുവേണ്ടിയുള്ള ഒരു പാചകവിധിയായിരിക്കും.

  കന്നി

  കന്നി

  താങ്കളുടെ ഗൗരവമേറിയ പ്രായോഗിക പ്രകൃതം അർത്ഥമാക്കുന്നത് എല്ലാം ബിസ്സിനസ് എന്ന രീതിയിലുള്ള ആളുകളുമായും പരിതഃസ്ഥിതിയുമായിട്ടാണ് പലപ്പോഴും ഇടപെടുന്നതെന്നാണ്. മിക്കാവാറും താങ്കൾക്കായി ഈ പ്രകൃതം പ്രവർത്തിക്കുന്നുണ്ടെങ്കിലും, തികച്ചും വരണ്ടതും സാധാരണവുമായ അസ്തിത്വത്തിലേക്ക് അത് നയിക്കാം. തമാശനിറഞ്ഞതും, താങ്കളെ സംബന്ധിച്ച് വളരെ സ്വതന്ത്രവുമായ എന്തിലോ പങ്കെടുക്കുവാനായി അധികം വൈകാതെ ഒരു ക്ഷണം ഉണ്ടാകാം.

  ഈ അവസരത്തെ വിട്ടുകളയുവാനുള്ള പ്രവണത ഉണ്ടാകാം. കാരണം കൂടുതൽ പ്രാധാന്യമുള്ള കാര്യങ്ങൾ ചെയ്യുവാനായി താങ്കൾക്കുണ്ട്. എന്നാൽ ഇതും വളരെ പ്രധാനമാണ്. താങ്കളുടെ സന്തോഷത്തിൽ ഇത് കൂട്ടിച്ചേർക്കപ്പെടും. മാത്രമല്ല താങ്കളുടെ ഇളം ഭാവത്തെയും നർമ്മബോധത്തെയും തിളങ്ങുവാൻ സഹായിക്കുകയും ചെയ്യും.

   തുലാം

  തുലാം

  വിരുദ്ധമായ ലക്ഷണങ്ങളുണ്ടെങ്കിലും, ചിലപ്പോൾ താങ്കളുടെ അത്രയുംതന്നെ യാഥാർത്ഥ്യബോധമുള്ള മറ്റൊരാളിനെ സംബന്ധിച്ചും, വിശ്വസിക്കുവാൻ ആഗ്രഹിക്കുന്നതിനെ വിശ്വസിക്കുക എന്നത് വളരെ എളുപ്പമാണ്. ഒരു പ്രത്യേക കാഴ്ചപ്പാടിനെ സംബന്ധിച്ച് താങ്കളിപ്പോൾ സ്വയം കബളിപ്പിക്കുകയാണ്. അത് ഒറ്റ മാർഗ്ഗമായിരിക്കണമെന്ന് താങ്കൾ ആഗ്രഹിക്കുന്നു.

  താങ്കൾക്ക് വേണ്ടതിനെ അനുധാവനം ചെയ്യുവാനുള്ള മാർഗ്ഗം അത് തുറന്നുതരും. ക്രമേണ താങ്കളുടെ സ്വപ്നത്തിന്റെ വിശ്വാസയോഗ്യമായ പതിപ്പിനെ താങ്കൾ കണ്ടെത്തും. അന്വേഷിക്കുന്നത് തുടരുക.

   വൃശ്ചികം

  വൃശ്ചികം

  താങ്കൾ ഉടൻതന്നെ തുടങ്ങുവാൻ പോകുന്ന ഉദ്യമം ആ ഉത്തരവാദിത്തത്തെ സംബന്ധിക്കുന്ന താങ്കളുടെ പ്രവണതയെ മനസ്സിലാക്കാത്ത ആർക്കോ വളരെ സങ്കീർണ്ണമായി തോന്നാം. താങ്കളെ സംബന്ധിച്ച്, അത് വളരെ എളുപ്പമാണ്. എന്നാൽ ആ വ്യക്തിയെ സംബന്ധിച്ച് അത് നിഗൂഢവും സങ്കീർണ്ണവുമാണ്. അതുകാരണമായി, പരിശ്രമിക്കുന്നതിൽനിന്നും മാറിനിൽക്കുവാൻ ആ വ്യക്തി പ്രലോഭിപ്പിക്കുന്നു.

  ആ വ്യക്തി കൗശലം കാണിക്കുന്നതോ നിയന്ത്രണം കാണിക്കുന്നതോ അല്ല. എന്നാൽ വളരെയധികം കരുതലെടുക്കുവാൻ ശ്രമിക്കുന്നു എന്നതുകൊണ്ടാണ്. നല്ല ഉദ്ധേശമാണ് ആ വ്യക്തിയ്ക്ക് ഉള്ളതെങ്കിലും, ചെയ്യുവാൻ താങ്കൾക്ക് കഴിയും എന്നുള്ള എന്തിലോ ആത്മവിശ്വാസത്തെ ചോർത്തിക്കളയുന്നു. അതിനെ മനസ്സിലാക്കുക. അതോടൊപ്പം നല്ല ഉദ്ധേശത്തെ ശ്ലാഹിക്കുകയും ചെയ്യുക.

   ധനു

  ധനു

  പരിശ്രമിച്ച എന്തോ കാര്യം താങ്കൾക്കുവേണ്ടി പ്രവർത്തിക്കാത്തതിനാൽ, പുതിയ ലക്ഷ്യത്തെ ഉന്നംവച്ചുകൊണ്ട് പിന്തുണകൊടുക്കുന്ന പദ്ധതിയിലേക്ക് പോകുവാൻ താങ്കൾ എല്ലായ്‌പ്പോഴും വളരെ തിടുക്കത്തിലാണ്. പഴയ പദ്ധതിയിൽ താങ്കൾ സ്തബ്ദനായിപ്പോയതായി തോന്നാം. അത് പ്രവർത്തിച്ചെങ്കിൽ എന്ന് ഇപ്പോഴും ചിന്തിക്കുന്നുണ്ടായിരിക്കാം.

  ആഗ്രഹിക്കുന്നു എന്നത് കാര്യങ്ങളെ സംഭവിപ്പിക്കുകയില്ല. ആ തിരിച്ചറിവ് ഉണ്ടാകുന്നത് ക്രിയാത്മകമായ വലിയൊരു വ്യത്യാസത്തിന് കാരണമാകും. താങ്കൾ പരിശ്രമിച്ചു, എന്നാൽ മനസ്സിലുണ്ടായിരുന്ന ലക്ഷ്യത്തിലേക്ക് എത്തിയില്ല. താങ്കൾ പിന്തുടർന്നുവന്ന മാർഗ്ഗം കുറച്ചുകൂടി മെച്ചമായ എന്തിലേക്കെങ്കിലും തുടർന്നുപോകുവാൻ അനുവദിക്കുക. സ്വയം വിശ്വാസമുണ്ടെങ്കിൽ, മാർഗ്ഗത്തിലെ അടുത്ത തിരിവിൽ അതിന് മൂല്യമുണ്ടാകും.

   മകരം

  മകരം

  ചിലപ്പോൾ സത്യം മുറിപ്പെടുത്തുന്നു, എന്നാൽ ചിലപ്പോൾ ഏതെങ്കിലും പ്രശ്‌നത്തെ പരിഹരിക്കുന്നതിന് അത്യന്താപേക്ഷിതവുമായിരിക്കും. താങ്കളോ താങ്കൾ ഇഷ്ടപ്പെടുന്ന മറ്റാരോ മുഖ്യമായ ഒരു വിഷയത്തെ സംബന്ധിക്കുന്ന സത്യത്തെ അഭിമുഖീകരിക്കുന്നില്ല. ഉൾക്കാഴ്ചകളും ഉപദേശവും ലഭ്യമാണ്.

  എന്നാൽ ഇരുളിൽ ജീവിക്കുകയും പരിചയിച്ചുപോയതുപോലെ സഹിക്കുകയും ചെയ്യുക എന്നത് വളരെ എളുപ്പമുള്ള കാര്യമാണ്. അതിന്റെ തിളക്കം ആദ്യമൊക്കെ അലോസരപ്പെടുത്തുമെങ്കിലും സത്യത്തിന്റെ ബോധോദയത്തെ അന്വേഷിക്കുക എന്നതാണ് കൂടുതൽ മെച്ചമായ കാര്യം. ഒരിക്കൽ അങ്ങനെ ചെയ്താൽ, സ്വീകരിക്കാൻ അത് എളുപ്പമായിത്തീരും. മാത്രമല്ല അനുകൂലമായ മാറ്റത്തിനുവേണ്ടിയുള്ള അവസരത്തെ അത് തുറക്കുകയും ചെയ്യും.

   കുംഭം

  കുംഭം

  ആരുമായോ വളരെ വിചിത്രമായ അവസ്ഥയിലാണ്. മാത്രമല്ല വളരെ പ്രധാനപ്പെട്ട എന്തിലോ വിയോജിപ്പിലുമാണ്. നിങ്ങൾ വ്യത്യസ്തരായ ആളുകളാണ്. കണ്ണോടുകണ്ണ് കാണുവാനുള്ള ഒരു മാർഗ്ഗം നിങ്ങൾ ഇതുവരെ കണ്ടെത്തിയില്ല. കാരണം നിങ്ങളിൽ ഒരോരുത്തരും മറ്റേയാളിനെ സ്വയം ശരിയാണെന്ന് ബോദ്ധ്യപ്പെടുത്താൻ ഊർജ്ജമെല്ലാം വിനിയോഗിക്കുകയാണ്.

  മാത്രമല്ല പൊതുവായ കാരണത്തെ കണ്ടെത്തുവാനും സമഞ്ജസപ്പെടുവാനും സമയം കണ്ടെത്തുന്നതുമില്ല. പൊതുവായി ചില സൂചനകൾ കണ്ടെത്തുവാനായി താങ്കൾ ശ്രമിച്ചിരുന്നെങ്കിൽ, മൊത്തം പരിതഃസ്ഥിതിയേയും മാറ്റിമറിക്കുവാൻ കഴിയുമായിരുന്നു. നിങ്ങൾക്കിടയിലെ സമാനതകളെ കണ്ടെത്താൻ ശ്രമിക്കുക, അല്ലാതെ വ്യത്യാസങ്ങളെയല്ല.

   മീനം

  മീനം

  സ്വയം വളരെ കഠിനമാകാം. വാസ്തവത്തിൽ താങ്കളുടെ ഏറ്റവും പരുഷമായ നിരൂപണം താങ്കളിൽനിന്നുതന്നെ ആയിരിക്കാം. മറ്റുള്ള ആളുകൾക്ക് പ്രചോദനവും ദയാവായ്പും ഉള്ളതുകൊണ്ട്, സ്വന്തം പ്രവർത്തികൾ, കഴിവുകൾ, നൈപുണ്യങ്ങൾ എന്നിവയുടെ കഠിനമായ വിലയിരുത്തലുകളോടൊപ്പം സ്വയം വിരുദ്ധമായി കാണുവാൻ ചിലപ്പോൾ ശ്രമിക്കുന്നു. അടുത്ത കാലത്തായി താങ്കൾ കൊണ്ടുവന്ന ഒരു ആശയത്തെ ഭിന്നിച്ചും നിരൂപിച്ചും കാണുകയായിരിക്കാം.

  അല്ലെങ്കിൽ മറ്റേതെങ്കിലും തരത്തിൽ ജീവിതത്തെ കൂടുതൽ മെച്ചപ്പെടുത്തുവാനുള്ള പ്രയത്‌നങ്ങളെ സൂക്ഷ്മാവലോകനം ചെയ്യുകയായിരിക്കാം. സ്വയം പ്രോത്സാഹിപ്പിക്കാൻ തയ്യാറാകുകയാണെങ്കിൽ, എന്തും താങ്കൾക്കിപ്പോൾ ചെയ്യുവാൻ സാധിക്കും.

  English summary

  daily-horoscope-14-6-2018

  Know your daily fortune according to your zodiac sign , plan your day.
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more