For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  ദിവസഫലം (6-7-2018 - വെള്ളി)

  |

  വ്യത്യസ്തമായ രീതികളിൽ ഓരോ മാറ്റങ്ങളും അനുദിനം കടന്നുവരുകയും, നേട്ടങ്ങളും കോട്ടങ്ങളും പകർന്നുനൽകിക്കൊണ്ട് ഭൂതകാലത്തിലേക്ക് പോയ്മറയുകയും ചെയ്യുന്നു.

  ജൂലായ് ആറു നിങ്ങൾക്ക് എങ്ങനെയെന്ന് നോക്കൂ.

   മേടം

  മേടം

  നിർദ്ദേശമനുസരിച്ചുള്ള സാധാരണ കണ്ണടയോ കണ്ണിനുള്ളിൽ ഉപയോഗിക്കുന്ന കണ്ണടയോ ഉപയോഗിക്കുന്നുണ്ടോ ഇല്ലയോ എന്നത് വിഷയമേ അല്ല. എന്തായാലും അത്തരം ഒരു നിർദ്ദേശം കാഴ്ചയിലെ ചില പോരായ്മകളെയും കുറവുകളെയും പരിഹരിക്കാൻ സഹായിക്കുന്നു.

  അതുപോലെ ഒരു പരിതഃസ്ഥിതിയെ വളരെ നേരത്തോളം അങ്ങനെ കണ്ടുകൊണ്ടിരിക്കുന്നത് വസ്തുനിഷ്ടമായി അതിനെ കാണുന്നതിനുള്ള കഴിവിനെ ഇല്ലായ്മചെയ്യാം. സമാനമായൊരു കാഴ്ചപ്പാട് താങ്കളുടെ ഇപ്പോഴുള്ള ദർശനത്തിന് വേണ്ടിയിരിക്കുന്നു. വിശ്വസിക്കുന്ന ആരിൽനിന്നെങ്കിലുമുള്ള പ്രതികരണത്തിലൂടെയോ സ്വതന്ത്രമായ ചില ഗവേഷണങ്ങളിലൂടെയോ അത് ഉണ്ടാകാം. ഏത് രീതിയിലൂടെയാണെങ്കിലും, കാര്യങ്ങളെ കൂടുതൽ വ്യക്തമായി താങ്കൾക്ക് കാണുവാനാകും.

   ഇടവം

  ഇടവം

  താങ്കളുടെ സുഹൃദ്‌വൃന്ദത്തിലോ കുടുംബ ബന്ധത്തിലോ ഉള്ള ആരുമായോ നിലനിൽക്കുന്ന ഒരു പ്രശ്‌നത്തെപ്പറ്റി അറിയുവാനുണ്ടായിരിക്കാം. അത് വളരെ ഗൗരവമേറിയതായിരിക്കാം എന്നതുകൊണ്ട്, രസകരമായ രീതിയിൽ അതിനെ സമീപിക്കുവാൻ താങ്കളുടെ തമാശാരൂപത്തിലുള്ള മനോഭാവത്തെ മെച്ചമായ രീതിയിൽ വെളിവാക്കുവാൻ അത് കാരണമാകും.

  മനോനിലയെ ലഘൂകരിക്കുന്നത് സംഭാഷണം നടത്താൻ എല്ലാവർക്കും സഹായകമാകും, മാത്രമല്ല എല്ലാവരും കൂടുതൽ മെച്ചമായ ഒരു പരിസമാപ്തിയിൽ എത്തിച്ചേരാൻ അത് ഇടയാക്കുകയും ചെയ്യും. അതിനാൽ ഈ അവസരത്തെ വിട്ടുകളയരുത്. എത്രത്തോളം കൂടുതൽ സമയം താങ്കൾ കാത്തിരിക്കുന്നുവോ, അത്രത്തോളം കുറച്ച് തമാശകളേ പങ്കിടുവാനായി ഉണ്ടാകുകയുള്ളൂ.

   മിഥുനം

  മിഥുനം

  യാഥാസ്ഥിതികമല്ലാത്ത ഒരു വീക്ഷണം എന്തിനുനേർക്കെങ്കിലും താങ്കൾ പ്രകടിപ്പിക്കുകയായിരിക്കാം. അതിനാൽ താങ്കളുടെ വീക്ഷണഗതിയെ ഉൾക്കൊള്ളുവാൻ മറ്റുള്ളവർക്ക് പ്രയാസമാകാം. താങ്കളുടെ സന്ദേശത്തെ ഉൾക്കൊള്ളുന്ന വാക്കുകളെ മനസ്സിലാക്കാൻ മറ്റുള്ളവർക്ക് പ്രയാസമായതുകൊണ്ട്, പറയുവാനുള്ളതിനെ അവതരിപ്പിക്കുവാൻ താങ്കളിലെ സമ്പൂർണ്ണ വൈകാരികതയേയും ഉപയോഗിക്കേണ്ടിയിരിക്കുന്നു.

  മറ്റുള്ളവർക്ക് താങ്കളുടെ വികാരത്തിൽ വിശ്വസിക്കുവാൻ കഴിഞ്ഞാൽ, വാക്കുകളെ ബൗദ്ധികമായി മനസ്സിലാകുന്നില്ലെങ്കിൽപ്പോലും, താങ്കളുടെ പദ്ധതികളുമായി ഇഴുകിച്ചേർന്ന് പോകുവാനുള്ള പ്രവണത അവർക്കുണ്ടാകും.

   കർക്കിടകം

  കർക്കിടകം

  വളരെ സങ്കീർണ്ണവും ബഹുതലങ്ങളുള്ളതുമായ ഒരു പ്രക്രിയയിൽ കുറച്ചുകാലമായി താങ്കൾ ഉൾപ്പെട്ടിരിക്കുകയാണ്. വളരെ കാലമായി അത് തുടർന്നുകൊണ്ടിരിക്കുകയാണ്, മാത്രമല്ല ഇതുവരെയും അതിന്റെ അന്ത്യത്തിൽ എത്തിയതുമില്ല.

  സ്വപ്നക്കാർ സാധാരണ വിധേയരാകാറുള്ളതുപോലെ പലപ്പോഴും താങ്കൾ വ്യതിചലിക്കപ്പെടാം. എന്നാൽ കൂടുതൽ തീവ്രമായും, കഴിയുന്നിടത്തോളം കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുവാനും വേണ്ടിയുള്ള സമയമാണ്. ഈ പ്രയത്‌നത്തിൽനിന്ന് യാതൊരു പ്രതിഫലവും ഇതുവരെ ലഭ്യമായിട്ടില്ല എന്നതുകൊണ്ട് അത് വിഷമമായിരിക്കാം. പക്ഷേ പ്രതിഫലം താങ്കൾക്ക് ഉണ്ടാകും. എല്ലാ പ്രതിരൂപങ്ങളെയും എത്രത്തോളം വേഗത്തിൽ പൂർത്തിയാക്കുന്നുവോ, അത്രത്തോളംതന്നെ വേഗത്തിൽ പ്രതിഫലം എത്തിച്ചേരും.

   ചിങ്ങം

  ചിങ്ങം

  സാധാരണ പ്രകടിപ്പിക്കാറുള്ള ആഹ്ലാദത്തോടെ ഒരു പുതിയ ചങ്ങാത്തത്തെ ആരായാൻ താങ്കൾ ശ്രമിക്കുകയില്ലായിരിക്കാം. കാരണം ആഴത്തിലുള്ള ഒരു ആത്മബന്ധത്തിൽ ആ വ്യക്തിയുമായി ഇടപെടാൻ താങ്കൾക്ക് കഴിയില്ല. നിങ്ങളിലെ വത്യാസങ്ങൾ നിങ്ങളെ വേർപെടുത്താം എന്ന് താങ്കൾക്ക് തോന്നാം.

  അവ അടുത്ത ഒരു ബന്ധത്തിലേക്ക് ചലിക്കുന്ന തരത്തിലുള്ളവയല്ല. നിങ്ങൾ ഇരുവരും ചുറ്റുമുള്ള ലോകത്തിലേക്ക് കണ്ണുകൾ തുറക്കുക. അങ്ങനെയെങ്കിൽ അറിയുന്നതിനേക്കാൾ കൂടുതൽ കാര്യങ്ങൾ പൊരുത്തമുള്ളവയാണെന്ന് കണ്ടെത്തുവാൻ കഴിയും. എല്ലാവരും അവരുടെ വികാരവിചാരങ്ങളെയോ വിശ്വാസങ്ങളെയോ ഒരുപോലെ പ്രകടിപ്പാറില്ല. അതിനാൽ കൂടുതൽ തുറന്ന മാനസ്സികാവസ്ഥയിലാകുക. വളരെ ദയാവായ്പുള്ള ഒരു ഹൃദയത്തെയായിരിക്കും അങ്ങനെയെങ്കിൽ താങ്കൾക്ക് കാണുവാൻ കഴിയുക.

   കന്നി

  കന്നി

  പ്രധാനപ്പെട്ടൊരു വിഷയവുമായി ബന്ധപ്പെട്ട താങ്കളുടെ പദ്ധതികളെ സംബന്ധിക്കുന്ന മറുപടികൾ ലഭിക്കുന്നതിനായി ആരോ താങ്കളോട് ആവശ്യപ്പെടുകയും നിർബന്ധിക്കുകയും ചെയ്യുന്നുണ്ടായിരിക്കാം. താങ്കൾ ഇപ്പോൾ അതിനെപ്പറ്റി ചിന്തിക്കുകയാണ്. വളരെ സങ്കീർണ്ണമായ ഒരു പ്രശ്‌നമാണ് അത് എന്നതുകൊണ്ട്, അതിന്റെ എല്ലാ വശങ്ങളെയും പ്രതിരൂപങ്ങളെയും കുറിച്ച് താങ്കൾ മനസ്സിലാക്കേണ്ടിയിരിക്കുന്നു.

  കൂടുതൽ സമയം അക്കാര്യത്തിൽ ആവശ്യമാണ്. താങ്കൾക്ക് ഇതുവരെ ലഭിച്ച കാര്യങ്ങളെ പങ്കിടുന്നതിനുപകരം, ആ വ്യക്തിയെ ഒഴിവാക്കുക. താങ്കളുടെ ആശയങ്ങളും സമീപനവും അങ്ങനെ മാറും. എന്തെങ്കിലും ഉടൻതന്നെ പറയുവാൻ ശ്രമിക്കുകയാണെങ്കിൽ, അത് പിന്നീടൊരു പ്രശ്‌നമാകാം.

   തുലാം

  തുലാം

  ഇപ്പോഴുള്ള താങ്കളുടെ സാമൂഹിക ജീവിതം താങ്കൾ കാണുവാൻ ആഗ്രഹിക്കുന്നതുപോലെ ആയിരിക്കില്ല. ആഴ്ചാന്ത്യം അടുക്കുന്തോറും അത് കൂടുതൽ വിഷമാവസ്ഥയിലേക്ക് മാറുന്നു. ആവേശകരമായ ഒന്നും ചെയ്യുവാനില്ലല്ലോ എന്ന്, അതുമല്ലെങ്കിൽ രസിക്കുവാൻ പറ്റിയ ആരും ഇല്ലല്ലോ എന്ന് ചിന്തിക്കുന്നുണ്ടായിരിക്കാം.

  എന്നാൽ ക്ഷണങ്ങളുടെയോ സാമൂഹിക ബന്ധങ്ങളുടെയോ അഭാവത്താൽ താങ്കൾ പരിമതപ്പെടുന്നില്ല. രസകരമായ ആരും ഇല്ലെങ്കിലോ, എന്തിൽനിന്നെങ്കിലും സ്വതന്ത്രമാകുവാൻ ആഗ്രഹിക്കുകയാണെങ്കിലോ, സ്വയം ഉല്ലാസങ്ങൾ നടത്തുവാനുള്ള മാർഗ്ഗങ്ങൾ കണ്ടെത്തുക. ഒരു പുതിയ സൗഹൃദം സൃഷ്ടിക്കുക. അതുമല്ലെങ്കിൽ താങ്കളുടെ താല്പര്യങ്ങൾക്കൊത്ത ഒരു വിഭാഗത്തിൽ ബന്ധപ്പെടുക. എപ്പോഴും എവിടെയും ഒരു മാർഗ്ഗം ഉണ്ടായിരിക്കും.

   വൃശ്ചികം

  വൃശ്ചികം

  താങ്കളിന്ന് ഹൃദയത്തിന്റെ ഭാഷയിൽ സംസാരിക്കുകയാണ്. അതിന്റെ അർത്ഥം വാക്കുകളെ അരിയ്ക്കുകയോ മുറിച്ചുകളയുകയോ ചെയ്യുന്നില്ലെന്നാണ്. താങ്കളെ സംബന്ധിച്ച് അത് തികച്ചും സാധാരണമാണ്. കാരണം അങ്ങനെ ചെയ്യുമ്പോൾ സ്വയം കൂടുതൽ വെളിവാക്കപ്പെടാതിരിക്കാൻ, പറയുന്ന എല്ലാ കാര്യങ്ങളെയും നന്നായി കൈകാര്യം ചെയ്യാൻ ശ്രമിക്കും. വാക്കുകൾ സ്വതന്ത്രമായി നിർഗ്ഗളിക്കുവാൻ അങ്ങനെ ശ്രമിക്കരുത്.

  പ്രകടിപ്പിക്കുവാനായി വളരെ പ്രധാനപ്പെട്ട എന്തോ താങ്കൾക്കുണ്ട്. എന്നാൽ തിരഞ്ഞെടുക്കുന്ന വാക്കുകൾ താങ്കളുടെ വാക്കുകളുടെ ശക്തിയെ പരിമിതപ്പെടുത്തിക്കൊണ്ട് നിഷേധിക്കപ്പെടുമോ എന്ന് ആശങ്കപ്പെടുകയും ചെയ്യുന്നു. തുറന്നുപറയുവാൻ ആശങ്കപ്പെടേണ്ടതില്ല.

   ധനു

  ധനു

  ചെയ്യുവാൻ ആഗ്രഹിച്ചിരുന്ന ആഴ്ചാന്ത്യ കാര്യങ്ങൾ തുടങ്ങുന്നതിൽനിന്നും ജോലിയിലുള്ള ഉത്തരവാദിത്വം താങ്കളെ തടയാം. എങ്കിലും ആഴ്ചാന്ത്യം അത്യധികം ആസ്വാദ്യകരവും ഉല്ലാസം നിറഞ്ഞതുമായിരിക്കില്ല എന്ന് അർത്ഥമില്ല.

  അധികമായ ജോലിയാൽ ഇന്ന് ബന്ധിക്കപ്പെട്ടതുകൊണ്ട് പ്രതികൂലമായ ഒരു മാനസ്സികാവസ്ഥയെ സൃഷ്ടിക്കുകയാണെങ്കിൽ, അത് അടുത്ത കുറേ ദിനങ്ങളെ ഇല്ലാതാക്കും എന്നതിനാൽ അതിന്റെ ആവശ്യമില്ല. മുന്നിൽ നിലകൊള്ളുന്ന ആസ്വാദ്യതകളിന്‌മേൽ നോട്ടം ഉറപ്പിച്ചുകൊണ്ട് താങ്കളുടെ ഉത്തരവാദിത്തങ്ങളെ ആനന്ദത്തോടെ പൂർത്തിയാക്കുക. ഒരോ ഉത്തരവാദിത്തത്തിലൂടെയും ഇനിയും അനർഗ്ഗളമായി താങ്കൾക്ക് നീങ്ങുവാനാകും.

   മകരം

  മകരം

  പുരോഗതികൾ സൃഷ്ടിക്കണമെന്ന ഉദ്ദേശ്യത്തോടുകൂടി ഒരു പരിതഃസ്ഥിതിയിലെ നന്മതിന്മകളെ താങ്കൾ കൗശലപൂർവ്വം വിലയിരുത്തുകയാണ്. എങ്കിലും, മറ്റുള്ളവരുടെ പ്രയത്‌നങ്ങളെ അതിരുകടന്ന് വിധിക്കുകയും നിഷേധിക്കുകയും ചെയ്യുകയാണെങ്കിൽ, വിമർശനാത്മകമായ താങ്കളുടെ വിലയിരുത്തലുകൾ മറ്റുള്ളവരെ മോശമായി ബധിക്കാം.

  പ്രതികൂലാത്മകമായി നിരൂപിക്കുന്നതിനേക്കാൾ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള സമീപനം എല്ലാ വൈവിധ്യങ്ങളും സൃഷ്ടിക്കും. താങ്കളുടെ സ്വരം പ്രചോദനാത്മകമാണെങ്കിൽ, നിരുത്സാഹപ്പെടുത്തുന്നതിനേക്കാൾ പ്രചോദിപ്പിക്കുകയായിരിക്കും ചെയ്യുക. അത് ഉൾപ്പെട്ടിരിക്കുന്ന എല്ലാർക്കും പ്രയോജനമാകും.

   കുംഭം

  കുംഭം

  താങ്കൾ ശരിയ്ക്കും ചെയ്യുവാൻ ആഗ്രഹിക്കുന്ന എന്തോ നിലകൊള്ളുന്നു. എന്നാൽ സമയക്രമീകരണം ഇനിയും അത്ര നന്നായിട്ടില്ല. എന്ത് ചെയ്യണമെന്നുള്ള ഭ്രമാത്മക ചിന്തകളിൽ മുഴുകുന്നതിൽനിന്നും താങ്കളെ തടയുവാൻ അതിന് ഇടകൊടുക്കേണ്ടതില്ല.

  ആ ഭ്രമാത്മകതകൾ ഭാവി സാദ്ധ്യതകളല്ല. താങ്കൾ ചെയ്യുവാൻ പോകുന്നതിന്റെ അടിസ്ഥാനമാണവ, അല്ലാതെ സ്വപ്നങ്ങളുടെ അടിസ്ഥാനമല്ല. താങ്കളുടെ ആശയങ്ങൾ ഇപ്പോഴോ അടുത്ത ഭാവിയിലെപ്പോഴെങ്കിലുമോ വെളിവാക്കപ്പെടുകയില്ലെങ്കിലും, സമയയത്തിന് അവ യാഥാർത്ഥ്യമാകും. അതിനാൽ അത്തരം ചിന്തകളെ ആസ്വദിക്കുവാനും ഭാവിയ്ക്കുവേണ്ടി ആസൂത്രണം ചെയ്യുവാനും ശ്രമിക്കുക.

   മീനം

  മീനം

  നിസ്സാരമായ ഒരു സംഭാഷണം താങ്കളുമായി ആരോ നടത്തിക്കൊണ്ടിരിക്കുകയാണ്. അത്ര ലളിതമായി ബാഹ്യതലത്തിലൂടെ തെന്നിപ്പോകുന്ന ഒരു വ്യക്തിയല്ല താങ്കൾ. വികാരവിചാരങ്ങളുള്ള ഒരു വ്യക്തിയാണ്, മാത്രമല്ല വളരെയധികം ചിന്തിക്കുന്ന വ്യക്തിയുമാണ്‌.

  പക്ഷേ ചിലയ്ക്കുന്നു എന്ന പേരിൽ ആ വ്യക്തിയെ അവഗണിക്കരുത്. താങ്കളുമായി ബന്ധപ്പെടുന്നതിനുള്ള ആ വ്യക്തിയുടെ രീതി ഇതായിരിക്കാം. പ്രാഥമികമായി താങ്കൾ കരുതുന്നതിനേക്കാൾ കൂടുതൽ ആഴത്തിൽ നിലകൊള്ളുന്ന വ്യക്തിയായിരിക്കാം. താങ്കളെ അറിയുവാനുള്ള അവസരം ആ വ്യക്തിയ്ക്ക് നൽകുക. സമാന താല്പര്യങ്ങളുടെ സമ്പന്നമായ ഒരു കിണർ ആ വ്യക്തിയിൽ കണ്ടെത്തുവാൻ കഴിയും.

  English summary

  ദിവസഫലം (6-7-2018 - വെള്ളി)

  Know your fortune according to your zodiac sign, plan your day.
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more