For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദിവസഫലം (1-9-2018 - ശനി)

|

അനുനിമിഷം വന്നുചേരുന്ന മാറ്റങ്ങൾ ജീവിതത്തിൽ ഏല്പിക്കുന്ന സ്വാധീനം വളരെ വലുതാണ്. ബൗദ്ധികമായ കഴിവുകൾ ഉപയോഗിച്ച് അവയിലെ പ്രതികൂലതകളെ പ്രയോജനകരമാക്കിമാറ്റുവാൻ നമുക്ക് കഴിയുന്നു.01-09-2018 ലെ ദിവസഫലം വായിക്കൂ

സംഭവിച്ചതിനുശേഷം മാറ്റുന്നതിനേക്കാൾ നല്ലത് സംഭവിക്കുന്നതിനുമുമ്പെ അനുകൂലമാക്കിമാറ്റുക എന്നതാണ്. അതിനുള്ള സാഹചര്യം ജ്യോതിഷപ്രവചനങ്ങളിലൂടെ സംജാതമാകുന്നു. അങ്ങനെ സന്തോഷവും സമാധാനവും നാം കൈവരിക്കുന്നു. ഇന്നത്തെ ദിവസം ഓരോ രാശിയിലും സംഭരിക്കപ്പെട്ടിരിക്കുന്ന ഫലങ്ങൾ എന്താണെന്ന് നോക്കാം.

 മേടം

മേടം

സൗഭാഗ്യങ്ങൾ പകർന്നുനൽകപ്പെടുന്ന ഒരു ശുഭദിനമാണെന്ന് കാണുവാനാകും. എല്ലാ വിഷയങ്ങളിലും വിജയമാണ് മുന്നിൽ നിലകൊള്ളുന്നത്.

ഗൃഹാതുരത്വത്തിന്റേതായ ഒരു ഭാവം എല്ലാ പ്രവർത്തന മേഖലകളിലും ഉയർന്ന് കാണപ്പെടുന്നു. ചിലവുകൾ വളരെ കരുതലോടുകൂടി ആയിരിക്കും കൈകാര്യം ചെയ്യുന്നത്. സാമ്പത്തിക വിഷയങ്ങളുമായി നിലകൊള്ളുന്നവർക്ക് പ്രത്യേകമായ ലാഭം ഉണ്ടാകുമെന്ന് കാണുന്നു.

 ഇടവം

ഇടവം

നൈപുണ്യങ്ങളും ചിന്താശക്തിയുംകൊണ്ട് അനുഗ്രഹീതമായ ഒരു വ്യക്തിത്വമാണ് താങ്കളുടേത്. എല്ലാ കാര്യങ്ങൾക്കും എടുത്തുപറയത്തക്ക പ്രായോഗികത ഇന്ന് ഉണ്ടായിരിക്കും.

പല ഫലങ്ങളും ഉദ്ദേശിക്കുന്നിടത്തോളം തൃപ്തികരമല്ലെങ്കിലും ഉറച്ച മാനസ്സികാവസ്ഥയിൽത്തന്നെ നിലകൊള്ളും. നടന്നുകൊണ്ടിരിക്കുന്ന പല തീരുമാനങ്ങളും പരിസമാപ്തിയിൽ എത്തിച്ചേരും. വ്യക്തമായ വിവരങ്ങൾ ലഭ്യമല്ലാത്ത കാര്യങ്ങൾ ഭാവിയിലേക്ക് മാറ്റിവയ്ക്കപ്പെടും.

 മിഥുനം

മിഥുനം

കുടുംബാന്തരീക്ഷത്തിൽ വേണ്ടുന്നത്ര സമയം ചിലവഴിക്കും. മുടങ്ങിക്കിടക്കുന്നതും ലാഭകരവുമായ ജോലികൾ വിജയകരമായി ചെയ്തുതീർക്കും.

കുടുംബത്തിൽ അവഗണിക്കപ്പെട്ട് നിലകൊള്ളുന്ന പല കാര്യങ്ങളിലും ശ്രദ്ധ കൈക്കൊള്ളുകയും അവയെ പരിഗണിക്കുകയും ചെയ്യും. വെല്ലുവിളിപോലെ നിലകൊള്ളുന്ന സാഹചര്യങ്ങളാണെങ്കിലും, സമ്പൂർണ്ണ വിജയമാണ് കാണുന്നത്. സ്‌നേഹജീവിതത്തിന്റെ കാര്യത്തിലും സംതൃപ്തിയാണ് ദർശിക്കുവാൻ കഴിയുന്നത്.

 കർക്കിടകം

കർക്കിടകം

ദിനചര്യകളിൽ എടുത്തുപറയത്തക്ക പരിഷ്‌കാരങ്ങൾ കൈക്കൊള്ളേണ്ടിയിരിക്കുന്നു. ആരോഗ്യകരമായ ഭക്ഷണരീതികൾ അവലംബിക്കുന്നത് നന്നായിരിക്കും. ഭക്ഷണ കാര്യങ്ങളിൽ അമിതമായ താല്പര്യം കാണിക്കുന്നത് ആരോഗ്യത്തിന് അത്ര ഗുണകരമല്ല.

അത്തരം ദിനചര്യകളിൽ ആരോഗ്യകരമായ ഒരു ശൈലി വാർത്തെടുക്കണമെന്ന് ഗ്രഹാധിപന്മാർ സൂചിപ്പിക്കുന്നു. വികാരവിചാരങ്ങളിൽ എടുത്തുപറയത്തക്ക നിയന്ത്രണം ആവശ്യമാണ്. പല സങ്കീർണ്ണതകളും ഒഴിവാകുവാൻ അത് സഹായിക്കും.

 ചിങ്ങം

ചിങ്ങം

എല്ലാ വാതായനങ്ങളും ഇന്ന് താങ്കൾക്കുമുന്നിൽ നിഷ്പ്രയാസം തുറന്നിടപ്പെടും. പകിട്ടേറിയതും സഹവർത്തിത്വത്തിൽ നിലകൊള്ളുന്നതുമായ താങ്കളുടെ ഭാവം ഏറെ ഗുണകരമാകും. സുഹൃത്തുക്കളുടെ സഹായം പ്രയോജനപ്പെടുത്തുവാൻ സാധ്യതയുള്ള ഒരു ദിവസമാണ്.

എല്ലാവരും താങ്കൾക്കുവേണ്ടി നിലകൊള്ളും എന്ന കാര്യം നിസ്തർക്കമാണ്. ചലച്ചിത്രാസ്വാദനം സംഗീതാസ്വാദനം തുടങ്ങിയ വിനോദങ്ങളിൽ ഇടപെടുവാനുള്ള സാധ്യത കാണുന്നുണ്ട്. അതുമല്ലെങ്കിൽ സ്വന്തം കഴിവുകളെ ആനന്ദവേളകളാക്കിമാറ്റാം. എല്ലാ കാര്യങ്ങളിലും അദ്വിതീയമായ ഒരു സ്ഥാനമായിരിക്കും ഉണ്ടാവുക.

 കന്നി

കന്നി

കുറച്ച് ദിവസങ്ങളായി മനസ്സിന്റെ ഏതോ ഒരു കോണിൽ ചില പിരിമുറുക്കങ്ങൾ അനുഭവപ്പെടുന്നുണ്ടായിരിക്കാം. സാമ്പത്തിക കാര്യങ്ങൾ പലതും പാതിവഴിയിൽ തടസ്സപ്പെട്ട് നിലകൊള്ളുന്നു.

നിരാശാമനോഭാവത്തെ ആത്മവിശ്വാസംകൊണ്ട് നേരിടുവാനാകും. വ്യക്തിപരമായ ഉടമസ്ഥതകളിലും, നിയമ ബാധ്യതകളിലും, ദീർഘകാല പ്രാധാന്യമുള്ള പദ്ധതികളുടെ ആവിഷ്‌കാരങ്ങളിലും പ്രത്യേകമായ കരുതൽ കൈക്കൊള്ളേണ്ടിയിരിക്കുന്നു എന്ന് ഗ്രഹാധിപന്മാർ സൂചിപ്പിക്കുന്നു.

 തുലാം

തുലാം

സൗഭാഗ്യങ്ങളുടെയും സന്തോഷത്തിന്റെയും ഒരു ദിനമാണെന്ന് കാണുന്നു. ചെയ്യുവാനായി തിരഞ്ഞെടുക്കുന്ന എല്ലാ കാര്യങ്ങളിലും എടുത്തുപറയത്തക്ക നേട്ടങ്ങളായിരിക്കും ഉണ്ടാകുക.

സാമ്പത്തിക നേട്ടങ്ങൾ ഉച്ചസ്ഥായിയിൽ നിലകൊള്ളുന്നു. ഓഹരിവിപണിയുമായും മറ്റ് സാമ്പത്തിക വ്യവഹാരങ്ങളുമായും ബന്ധപ്പെട്ടിരിക്കുന്നവർക്ക് എടുത്തുപറയത്തക്ക ലാഭമാണ് കാണുന്നത്.

 വൃശ്ചികം

വൃശ്ചികം

ഇന്നത്തെ ദിവസം അത്ര സുഖകരമായി തോന്നുവാനുള്ള സാധ്യതയില്ല. മനസ്സിനുള്ളിൽ പല വികാരവിചാരങ്ങളും കുന്നുകൂടാം. ചുറ്റുമുള്ള അന്തരീക്ഷത്തിൽ മോശപ്പെട്ട ഒരു പ്രതീതിയായിരിക്കും അവ ജനിപ്പിക്കുക.

ചുറ്റുപാടുകളിൽ തികഞ്ഞ കരുതൽ ഉണ്ടായിരിക്കുന്നത് നന്നായിരിക്കും. കുഴപ്പങ്ങളിൽ അകപ്പെടുന്നതിൽനിന്നും അത്തരം മുൻകരുതലുകൾ സഹായിക്കും. സായാഹ്നത്തിൽ ഉല്ലാസകരമായ ഒരു മാനസ്സികാവസ്ഥയാണ് കാണുന്നത്.

 ധനു

ധനു

ചെയ്യുവാനായി തിരഞ്ഞെടുക്കുന്ന എല്ലാ കാര്യങ്ങളിലും എടുത്തുപറയത്തക്ക നേട്ടങ്ങളായിരിക്കും ഉണ്ടാകുക. വളരെ കാലമായി ശ്രദ്ധിക്കപ്പെടാതെ നിലകൊള്ളുന്ന പല ജോലികളും ചെയ്തുതീർക്കും.

തർക്കങ്ങളിലും വാദപ്രതിവാദങ്ങളിലും ഇടപെടുവാനുള്ള സാധ്യതയുണ്ട്. അത്തരം വിഷയങ്ങളിൽ സന്തോഷവും സംതൃപ്തിയും കണ്ടെത്തും. സായാഹ്നത്തിൽ കുടുംബത്തോടൊപ്പം ആന്ദവേളകൾ ആസ്വദിക്കാം.

 മകരം

മകരം

ശുഭാപ്തിവിശ്വാസം നിറഞ്ഞുതുളുമ്പുന്ന ഒരു മനോഭാവത്തോടെയായിരിക്കും താങ്കളുടെ ഇന്നത്തെ ദിവസം തുടങ്ങുന്നത്. ബന്ധപ്പെട്ടിരിക്കുന്ന വിഷയങ്ങൾ വിജയത്തിലേക്ക് നയിക്കുമെന്നുള്ള ആത്മവിശ്വാസം ഉണ്ടാകും. ലക്ഷ്യസ്ഥാനത്തോട് അടുക്കുന്തോറും കൂടുതൽ നേട്ടങ്ങൾ കാണുവാനാകും.

സ്വപ്നങ്ങളെ യാഥാർത്ഥ്യമാക്കുന്നതിനുവേണ്ടിയുള്ള ദൃഢനിശ്ചയം കൈക്കൊണ്ടാലും. എല്ലാ സൗഭാഗ്യങ്ങളും ഇന്ന് താങ്കളുടെ മാർഗ്ഗത്തിൽ നിലകൊള്ളുന്നു.

 കുംഭം

കുംഭം

പല കർത്തവ്യങ്ങളും ഭരമേല്പിക്കപ്പെട്ടിരിക്കുന്നതായി കാണുന്നു. മനസ്സിനെ ഊർജ്ജസ്വലമാക്കുവാൻ ധാരാളം പ്രയത്‌നം വേണ്ടിവരും.

എല്ലാ ജോലികളും വിജയകരമായി പൂർത്തിയാകുകയും, അവ സൗഭാഗ്യം നേടിത്തരുകയും ചെയ്യും. കൂടുതൽ ലാഭകരമായ പുതിയ പദ്ധതികൾ ആവിഷ്‌കരിക്കുവാനുള്ള പ്രേരണ താങ്കളുടെ അത്തരം നേട്ടങ്ങൾ നൽകും. ഒരു വിഷയത്തെയും വളരെ ഗൗരവമായി കാണാതെ ഉണ്ടായ നേട്ടങ്ങളെ ആസ്വദിക്കുവാൻ ശ്രമിച്ചാലും. സായാഹ്നം ആനന്ദവേളകളാൽ പരിപൂരിതമായിരിക്കും.

 മീനം

മീനം

പല വിഷയങ്ങളിലും മറ്റുള്ളവരുമായി സഹകരിച്ച് പ്രവർത്തിക്കുവാനുള്ള സാധ്യത കാണുന്നു. സഹപ്രവർത്തകരുടെ ഇടയിൽ ഒരു മാത്സര്യബോധം ഉടലെടുക്കാം.

താങ്കളുടെ മാർഗ്ഗത്തിൽ നിലകൊള്ളുന്ന ഏതൊരു വെല്ലുവിളിയേയും ശാന്തമായി സ്വീകരിക്കുകയും വിജയം നേടിയെടുക്കുകയും ചെയ്യും. വന്നണഞ്ഞിരിക്കുന്ന സൗഭാഗ്യങ്ങളെ പരമാവധി പ്രയോജനപ്പെടുത്താൻ ശ്രമിച്ചാലും.

English summary

daily-horoscope-01-09-2018

Know your daily fortune according to your zodiac sign , plan your day
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more