കർക്കിടക രാശി: മേയ് 2018 മാസഫലം

Posted By: BHAGYA CHELLAPPAN
Subscribe to Boldsky

കർക്കിടക സൂയ്യരാശിക്കാർ പ്രവചനാതീതരാണ്. രാശി ചക്രത്തിൽ പ്രവചനാതീത മായ സ്വഭാവ സവിശേഷതകൾ പ്രദർശിപ്പിക്കുന്ന രാശികളിൽ മുഖ്യ സ്ഥാനം കർക്കിടക സൂര്യ രാശികാർക്കുണ്ട്. എളുപ്പത്തിൽ ക്ഷോഭിക്കുകയും വികാരത്തിന് അടിമപ്പെടുകയും ചെയ്യും. ചഞ്ചലചിത്തരായ ഇവർക്ക് തീരുമാനങ്ങൾ എടുക്കാൻ ബുദ്ധിമുട്ടാണ്.

ഭാവനാസമ്പന്നരും കായ്യങ്ങൾ മുൻകൂട്ടി കാണാൻ കഴിവുള്ളവരുമാണ് ഇവർ. സ്നേഹിക്കുന്നവരുടെ അംഗീകാരത്തിനുവേണ്ടി ആഗ്രഹിക്കും. പെട്ടെന്ന് മുറിവേൽക്കുന്ന മനസ്സാണ് ഇവരുടേത്. അതുകൊണ്ടു തന്നെ ഏറെ വിഷമതകൾ വന്നു പെടും. അന്യരുടെ വിഷമത്തിൽ പങ്കുചേരാനും പ്രതിസന്ധികളിൽ അവസരത്തിനൊത്ത് ഉയരാനും ഇവർക്ക് സാധിക്കും. കടുംപിടിത്തം ഇവരുടെ പ്രത്യേകതയാണ്.

cancer

കർക്കിടക രാശിക്കാർ 2018 മേയിൽ സ്വയം നിയന്ത്രിക്കാൻ ശ്രദ്ധിക്കണം. അടക്കാനാവാത്ത കോപം ബുദ്ധിമുട്ട് ഉണ്ടാക്കും. സമീക‍ൃത ആഹാരം കഴിക്കാൻ ശ്രദ്ധിക്കണം. ആരോഗ്യ കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ വേണം.

ജ്യോതിഷ വിദഗ്ദ്ധർ തയ്യാറാക്കിയ ഈ പ്രവചനങ്ങൾ 2018 മേയ് മാസത്തിലെ പ്രണയം, സാമ്പത്തികം, ഉദ്യോഗം എന്നീ മേഖലകളിലേക്ക് വെളിച്ചം വീശാൻ സഹായിക്കുന്നു. കൂടാതെ ഭാഗ്യ നമ്പറുകൾ, തീയതികൾ എന്നിവ അറിയാൻ സാധിക്കുന്നു. ഭാഗ്യ നിറം അറിയാൻ കഴിയുന്നതു വഴി അനുയോജ്യമായ വസ്ത്രം അണിയാനും സഹായിക്കുന്നു.

ആരോഗ്യം

രക്ത കുറവു മൂലം ശരീരത്തിനു വിളർച്ചയുണ്ടാവും. കൂടെക്കൂടെ തളർച്ച അനുഭവപ്പെട്ടേക്കാം. ആഹാര കാര്യത്തിൽ മതിയായ ശ്രദ്ധ വേണം. കഴിക്കാതിരിക്കുകയോ ഉപേക്ഷിക്കുകയോ പാടില്ല. പോഷക സംപുഷ്ടമായ ആഹാരം കൃത്യമായി കഴിക്കണം. ഇലക്കറികളും പഴങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. നല്ല ഉറക്കം അത്യന്താപേക്ഷിതമാണ്.

ഉദ്യോഗം

ഔദ്യോഗികമായി നല്ല സമയമാണ്. ധാരാളം യാത്ര ചെയ്യേണ്ടതായി വരും. തെക്കുദേശത്തേക്കുള്ള യാത്ര എറ്റവും അനുകൂലമായിരിക്കും. യാത്രകളിലൂടെ കായ്യസാദ്ധ്യം പ്രതീക്ഷിക്കാം. അപ്രതീക്ഷിതമായ ഭാഗ്യാനുഭവങ്ങൾ ആഹ്ളാദം പകരും.

സാമ്പത്തികം

സാമ്പത്തിക ഇടപാടുകൾക്ക് പറ്റിയ സമയം അല്ല. വാഹനവുമായി ബന്ധപ്പെട്ട മേഖലയിൽ ജോലി ചെയ്യുന്നവർക്ക് വിഷമതകൾ അനുഭവപ്പെടും. ഇവർ പണം കയ്യിൽ കരുതി വെക്കുന്നത് വളരെ നന്നായിരിക്കും. ദീർഘകാല സാമ്പത്തിക ഇടപാടുകൾക്ക് തുടക്കം കുറിക്കരുത്.

പ്രണയം

ഈ കാലയളവിൽ വികാരങ്ങൾക്ക് ആയിരിക്കും മുൻതൂക്കം. പ്രണയത്തിലെ കാല്പനികതയോട് തീരെ ആഭിമുഖ്യം കാണിക്കില്ല. സുഹൃത്തുക്കൾക്കൊപ്പം സമയം ചിലവഴിക്കാൻ ഇഷ്ടപ്പെടും. സമൂഹ മാധ്യമങ്ങളിൽ മുഴുകി പോകാൻ സാധ്യതയുണ്ട്. പങ്കാളി സാമ്പത്തിക സ്വാതന്ത്ര്യം ആഗ്രഹിക്കുകയും അതിനു വേണ്ടി പ്രയത്നിക്കുകയും ചെയ്യും. അവിവാഹിതർക്ക് സുഹൃത് ബന്ധം പ്രണയത്തിലേക്ക് വഴി മാറും. വിവാഹിതർ പങ്കാളിയുമായി സാമ്പത്തിക അസ്വാരസ്യങ്ങൾ ഉണ്ടാകാതെ സൂക്ഷിക്കണം.

അനുകൂലമായ നമ്പറുകളും തീയതികളും നിറങ്ങളും

ഭാഗ്യ നമ്പറുകൾ 17, 40, 46, 61, 76

ഭാഗ്യ തീയതികൾ 6, 7, 8, 17, 18, 25, 26

ഭാഗ്യ നിറങ്ങൾ ചുവപ്പ്, ആപ്പിൾ ഗ്രീൻ, ആകാശനീല

Read more about: zodiac sign
English summary

Cancer May 2018 Horoscope Predictions

Cancer May 2018 Horoscope Predictions
Story first published: Tuesday, May 1, 2018, 2:30 [IST]