For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജോലി സ്വന്തമാക്കാന്‍ ജ്യോതിഷ നിർദ്ദേശങ്ങൾ

By Saritha P
|

തൊഴില്‍പരമായി ഇപ്പോള്‍ സംതൃപ്തനല്ലേ നിങ്ങള്‍? ഇപ്പോഴുള്ള ജോലി സ്ഥിരമല്ലെന്ന ഭയമുണ്ടോ? നിങ്ങള്‍ ആഗ്രഹിച്ചതുപോലുള്ള ഒരു ജോലിയിലല്ലേ ഇപ്പോഴും? ഇതിലേതെങ്കിലും ചോദ്യത്തില്‍ അതെ എന്ന ഉത്തരമാണെങ്കില്‍ ജ്യോതിഷം ചില പരിഹാര മാര്‍ഗ്ഗങ്ങള്‍ പറയുന്നത് നോക്കൂ.

f

നിങ്ങളുടെ കൈവെള്ളയിലേക്ക് നോക്കൂ

കണികാണുക.ന്നെ വിശ്വാസം പുരാതന കാലം മുതലേ നമുക്കിടയിലുണ്ട്. ഒരു ദിവസത്തിന്റെ തുടക്കമെന്നത് സൂര്യോദയത്തോടെയാണ്. അതിരാവിലെ എഴുന്നേല്‍ക്കുമ്പോള്‍ മുതലാണ് നമ്മുടെ ആ ദിവസം ആരംഭിക്കുന്നത്. അത് എപ്പോഴും ഐശ്വര്യത്തോടെയായിരിക്കണം. അതിനാല്‍ കണ്ണുതുറന്ന് ധനലക്ഷ്മിയെ നോക്കുകയെന്നതാണ് കൈവെള്ളയിലേക്ക് നോക്കുക എന്ന സങ്കല്‍പത്തിന്റെ ആധാരം. അത് ആ ദിവസം മുഴുവന്‍ നമുക്ക് ഐശ്വര്യവും ശുഭകരവുമായിരിക്കുമെന്നും വിശ്വസിക്കുന്നു.

dtr

ഭയത്തെ അവഗണിക്കുക

ഏത് നഷ്ടത്തിലും മനസ്സിന് ഭയമോ വിഭ്രാന്തിയോ വരുത്താതെ ആത്മനിയന്ത്രണത്തിലേക്ക് വരുത്തുകയെന്നതാണ് ജീവിതവിജയത്തിന് ഏറ്റവും പ്രധാനം. നമ്മുടെ സന്തോഷത്തിനും ഊര്‍ജ്ജസ്വലതയ്ക്കും ഉത്പാദനക്ഷമതയ്ക്കും വിലങ്ങുതടിയാകുന്ന ഘടകങ്ങളാണ് ഭയവിഭ്രാന്തികള്‍. മനസ്സില്‍ നിന്നും പോസിറ്റീവ് ചിന്തകള്‍ നഷ്ടമാകുന്നതോടെ ജീവിതത്തിന്റെ മുന്നോട്ടുള്ള യാത്ര മുടങ്ങും. വിജയമാണ് നിങ്ങളുടെ ലക്ഷ്യമെങ്കില്‍ എപ്പോഴും പ്രതീക്ഷയോടെയിരിക്കുക. പരാജയങ്ങള്‍ പലതവണ ജീവിതത്തില്‍ വന്നുപോയെങ്കിലും അത് മനസ്സിനെ തളര്‍ത്തുന്ന അവസ്ഥയുണ്ടാകരുത്. ഒരിക്കലെങ്കിലുംം പരാജയം അറിഞ്ഞവര്‍ക്കേ വീണ്ടും വെല്ലുവിളികളെ അതിജീവിക്കാനാകൂ. ജയം മാത്രം അനുഭവിച്ചവര്‍ക്ക് ഒരു ഘട്ടത്തില്‍ പതര്‍ച്ച സംഭവിച്ചാല്‍ ഭയം കാരണം പിന്നീട് കരകയറാനും ബുദ്ധിമുട്ടാണ്. അങ്ങനെ ഏത് ഘട്ടത്തിലും ഭയത്തെ അതിജീവിച്ച് വെല്ലുവിളികള്‍ നേരിടാനുള്ള കരുത്ത് മനസ്സിന് നല്‍കുക. ഓര്‍ക്കുക ഭയം നിങ്ങളുടെ വിജയം തട്ടികളയുന്ന ശത്രുവാണ്.

ui

കറുത്ത എള്ള് ദാനം ചെയ്യുക

താന്‍ പാതി ദൈവം പാതി എന്ന് കേട്ടിട്ടില്ലേ? സ്വന്തം ഉത്സുകതയ്‌ക്കൊപ്പം ദേവപ്രീതിയും വേണം ജീവിതത്തില്‍ സന്തോഷം ലഭിക്കാന്‍. അതിനര്‍ത്ഥം ദേവപ്രീതിക്കായി എല്ലാം ചെയ്താല്‍ ദൈവം മുഴുവന്‍ പ്രശ്‌നങ്ങളും പരിഹരിക്കുമെന്നല്ല, നമ്മുടെ പ്രയത്‌നവും തുല്യ അളവില്‍ ഉണ്ടെങ്കിലേ എന്തിലും നേട്ടം ഉണ്ടാകുകയുള്ളൂ എന്ന് മറക്കരുത്. ശനിദോഷം കൊണ്ട് മനുഷ്യ ജീവിതത്തില്‍ ഉണ്ടാകാനിടയുള്ള പല പ്രശ്‌നങ്ങളില്‍ ചിലതാണ് സ്ഥാനഭ്രംശം, കഷ്ടത എന്നിവ. തൊഴില്‍ മേഖലയിലെ അസ്ഥിരതയ്ക്കും ശനിയെ പ്രീതിപ്പെടുത്തുന്നത് ഉത്തമമാണെന്നാണ് വിശ്വാസം. ശനി പ്രീതിയ്ക്കായി കറുത്ത എള്ള് ദാനം ചെയ്യുന്നത് നല്ലതാണത്രേ. ഇങ്ങനെ ചെയ്യുന്നതിലൂടെ ജോലി സംബന്ധമായ തടസ്സങ്ങള്‍ നീങ്ങിക്കിട്ടും. മാത്രമല്ല, സര്‍ക്കാര്‍ ഉദ്യോഗം ഉള്‍പ്പടെ സ്ഥിരതയുള്ള ജോലി നേടാനാകും എന്നുമുണ്ട്. പക്ഷെ നമ്മുടേതായ ശ്രമം പാതിവഴിയില്‍ ഉപേക്ഷിക്കരുത്.

hu

ശനിയാഴ്ച വ്രതം

പണ്ടുമുതലേ ഹൈന്ദവ വിശ്വാസികള്‍ക്കിടയില്‍ പ്രചാരമുള്ള രീതികളിലൊന്നാണ് ആഴ്ച വ്രതങ്ങള്‍. ആഴ്ചയിലെ വിവിധ ദിവസങ്ങളിലായി അതത് ദിവസങ്ങളിലെ ദേവന്മാരെ പ്രീതിപ്പെടുത്താന്‍ ഉപവാസമുള്‍പ്പടെയുള്ള വ്രതങ്ങളെടുക്കാറുണ്ട്. ഇത്തരത്തില്‍ ശനിദേവനെ പ്രീതിപ്പെടുത്താന്‍ ശനിയാഴ്ച വ്രതമാണ് ഉചിതമായ മറ്റൊരു മാര്‍ഗ്ഗം. ശനിയാഴ്ച ഉപവാസമിരുന്ന് ദേവപ്രീതി വരുത്താം. ശനിയാഴ്ച വ്രതമെടുക്കുന്നത് നിങ്ങളുടെ ലക്ഷ്യത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനും അതിവേഗം ലക്ഷ്യത്തിലെത്താനും ഉപകരിക്കുമെന്ന് ജ്യോതിഷപണ്ഡിതരും സാക്ഷ്യപ്പെടുത്തുന്നു.

rd

ഇന്ദ്രനീലം അണിയാം

ശനിപ്രീതിയ്ക്കായി ജ്യോതിഷം നിര്‍ദ്ദേശിക്കുന്ന രത്‌നമാണ് ഇന്ദ്രനീലം. ഇന്ദ്രനീലം അണിയുന്നത് നമ്മളില്‍ ജീവിതത്തോട് ആത്മാര്‍ത്ഥത കൂട്ടാനും കൂടുതല്‍ സൂക്ഷ്മതയും ലക്ഷ്യബോധവും നേടിയെടുക്കാനും സഹായിക്കുമെന്നാണ് ജ്യോതിഷം പറയുന്നത്. ജീവിത വിജയത്തിന് ആവശ്യമായ പ്രധാനഘടകങ്ങളാണ് സൂക്ഷ്മതയും ആത്മാര്‍ത്ഥതയും. ശനിയുടെ അപഹാരത്തെ പ്രതിരോധിച്ച് നെഗറ്റീവിനെ പോസിറ്റീവാക്കി ശനിയെ ഗുണകാരനാക്കി മാറ്റാന്‍ ഇന്ദ്രനീലത്തിന് കഴിയും. മാത്രമല്ല പിരിമുറുക്കം ഇല്ലാതാക്കി മനസ്സിനെ ശാന്തമാക്കാനും ഇന്ദ്രനീലത്തിന് കഴിവുണ്ട്. ശാന്തമായ മനസ്സിനുടമയ്ക്ക് ശരിയായ തീരുമാനങ്ങളെടുക്കാനാകും എന്നോര്‍ക്കുക.

കാക്കയ്ക്ക് അന്നം നല്‍കുക

ശനിയുടെ വാഹനമായാണ് കാക്കയെ കരുതുന്നത്. അതിനാല്‍ കാക്കയ്ക്ക് അന്നം നല്‍കുന്നത് ഉത്തമവുമാണ്. ചില ജ്യോതിഷപണ്ഡിതര്‍ തൈര് കലര്‍ത്തിയ ചോറ് കാക്കയ്ക്ക് നല്‍കാന്‍ നിര്‍ദ്ദേശിക്കാറുണ്ട്. ശനിയാഴ്ചകളിലും ഇതാവര്‍ത്തിക്കുന്നത് അത്യുത്തമമായാണ് കരുതിപ്പോരുന്നത്.

gbyhu

വിഘ്‌നങ്ങളകറ്റാന്‍ വിഘ്‌നേശ്വരനും

വിഘ്‌ന നിവാരകനായ ഗണപതിയെ പൂജിക്കുന്നത് എല്ലാമേഖലകളിലേയും തടസ്സങ്ങള്‍ നീക്കാന്‍ ഗുണം ചെയ്യും. 108 തവണ ദിവസവും ഗണേശ മൂലമന്ത്രമായ 'ഓം ഗം ഗണപതയേ നമ:' എന്ന മന്ത്രവും ഉരുവിടുന്നത് പ്രൊഫഷണല്‍ മേഖലയിലെ തടസ്സങ്ങള്‍ നീങ്ങിക്കിട്ടാന്‍ സഹായിക്കും.

മന്ത്രോച്ചാരണം

മന്ത്രങ്ങളുടെ ശക്തിയെ പലതരത്തില്‍ കാണുന്നവരാകും നമ്മള്‍. ദൈവീക പിന്തുണ നല്‍കുമെന്ന് വിശ്വസിക്കുന്ന മന്ത്രങ്ങള്‍ നമ്മുടെ ആകുല മനസ്സിനെ ശാന്തമാക്കാനും പ്രതീക്ഷകള്‍ നല്‍കാനും കഴിവുള്ളവ കൂടിയാണ്. ആഗ്രഹസഫലീകരണത്തിന് ദേവപ്രീതി മുഖ്യമാണ്. ആഗ്രഹിക്കുന്ന ഒരു ജോലി കരസ്ഥമാക്കാനും നമ്മള്‍ ദേവനാമങ്ങള്‍ ഉരുവിടുന്നത് നല്ലതാണ്. ശക്തിയേറിയ മന്ത്രങ്ങളാണ് ഗായന്ത്രി മന്ത്രവും മഹാ മൃത്യുഞ്ജയ മന്ത്രവും ഭാഗ്യസൂക്തവും. എല്ലാദേവന്മാരേയും ഉപാസിക്കാന്‍ പറ്റിയ മന്ത്രമാണ് ഗായത്രി മന്ത്രം. അതുപോലെ ശിവപ്രീതിക്കായി മഹാമൃത്യുഞ്ജയമന്ത്രവും ഉരുവിടാം. ഈ മന്ത്രങ്ങളെല്ലാം ദിവസവും 31 തവണയെങ്കിലും ഉരുവിടുന്നത് അത്യുത്തമമായി കണക്കാക്കുന്നു.

English summary

astrological-tips-to-get-a-dream-job

Are you not satisfied with the job now? Are you afraid that your current job is not permanent? Are you still in a job like you did not?
Story first published: Thursday, June 28, 2018, 15:00 [IST]
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more