For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  ദിവസഫലം (23-4-2018 - തിങ്കൾ)

  |

  അനന്തമായ ഈ അണ്ഡകടാഹത്തിന്റെ എങ്ങാണ്ടൊരു കോണിൽ നിലകൊള്ളുന്ന ഭൂമിയും അതിലെ സഹവാസികളായ മനുഷ്യരും എന്നും പ്രപഞ്ചത്തിന്റെ അത്ഭുതം തന്നെയാണ്. ഒന്നിന് മറ്റൊന്നിന്റെ സഹായം ഇല്ലാതെ പ്രപഞ്ചത്തിൽ ഒന്നിനും നിലനില്പില്ല. ഈ ഒരു ചാക്രികതയിൽ പ്രപഞ്ചവും അതിലെ സർവ്വതും നിലകൊള്ളുന്നു.

  ഭൂമിയും അതിലെ സകല ചരാചരങ്ങളും അവയുടെ പ്രയാണത്തിൽ നക്ഷത്രങ്ങളുടെയും മറ്റ് ഗ്രഹങ്ങളുടെയും സ്വാധീനത്തിന് വിധേയമാകുന്നു. അതിലൂടെ ഉരുത്തിരിയുന്ന വൈവിധ്യങ്ങൾ ജീവിതചക്രത്തിൽ ആകമാനം മാറ്റങ്ങളുണ്ടാക്കുന്നു. ഈ മാറ്റങ്ങളെ മുൻകൂട്ടി അറിയുവാനും അതനുസരിച്ച് വേണ്ടുന്ന മാറ്റങ്ങളും തീരുമാനങ്ങളും കൈക്കൊള്ളുവാനും ജ്യോതിഷപ്രവചനങ്ങൾ നമ്മെ സഹായിക്കുന്നു. അത്തരത്തിലുള്ള ഇന്നത്തെ ദിവസഫലം ചുവടെ വിശദീകരിച്ചിരിക്കുന്നു.

   മേടം (അശ്വതി, ഭരണി, കാർത്തികയിൽ ആദ്യത്തെ പതിനഞ്ച് നാഴിക)

  മേടം (അശ്വതി, ഭരണി, കാർത്തികയിൽ ആദ്യത്തെ പതിനഞ്ച് നാഴിക)

  സങ്കീർണ്ണരായ വ്യക്തികളുമായി ഇടപെട്ടും നിരാശ കാരണമായും താങ്കൾ വളരെയധികം ക്ഷീണിതനാണ്. താങ്കളുടെ പല പഴയ വെല്ലുവിളികളും തലപൊക്കുകയാണ്. മാത്രമല്ല അല്പം ക്ഷീണിതനായും ദോഷൈകദൃക്കായും മാറിയതായി താങ്കൾക്കുതന്നെ തോന്നുന്നുണ്ട്. കഴിഞ്ഞ കുറേ ആഴ്ചകളായി വേണ്ടുന്നതിലും അധികം കുഴപ്പങ്ങൾ ഉണ്ടായിരുന്നെങ്കിലും തികച്ചും അഭിമാനകരമാംവിധം താങ്കൾതന്നെ അതെല്ലാം പരിഹരിച്ചു. എങ്കിലും, ആത്മീയമായും വൈകാരികമായും ആകെ ഒരു ശൂന്യത താങ്കൾക്ക് അനുഭവപ്പെടുന്നുണ്ട്. ഒരു കൊച്ചു കുട്ടിയുടെ നേത്രങ്ങളിലൂടെ എന്നതുപോലെ സാഹചര്യങ്ങളെ കാണുവാൻ ശ്രമിക്കൂ. കുട്ടികളുടെ ധാരണയിൽ എന്തും സാദ്ധ്യമാണ്. ലോകത്തിലെ വളരെ ലളിതമായ അത്ഭുതങ്ങൾ കണ്ട് അവർ വിസ്മയിക്കുന്നു. കാഴ്ചപ്പാടിലുള്ള മാറ്റം താങ്കളുടെ കാര്യങ്ങളെ ശരിയായ ദിശയിൽ നയിക്കും.

  ഇടവം (കാർത്തികയിൽ 15 നാഴിക മുതൽ 60 നാഴിക, രോഹിണി, മകയിരത്തിൽ ആദ്യത്തെ 30 നാഴിക)

  ഇടവം (കാർത്തികയിൽ 15 നാഴിക മുതൽ 60 നാഴിക, രോഹിണി, മകയിരത്തിൽ ആദ്യത്തെ 30 നാഴിക)

  സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോൾ പലരും പിരിമുറുക്കത്തിന് വശംവദരാകുകയോ അസ്വസ്ഥരാകുകയോ ചെയ്യും. ഇപ്പോഴെന്ന് മാത്രമല്ല ഭാവിയിലും ആവശ്യത്തിന് ഇല്ല എന്നത് എല്ലാവരെയും വിഷമിപ്പിക്കും. സാമ്പത്തിക ഭദ്രത ഉള്ളവരാണെങ്കിലും, കൂടുതൽ പണം ഉണ്ടാക്കുവാനുള്ള ത്വര ഉണ്ടായിരിക്കും. താങ്കളുടെ പരിതഃസ്ഥിതി എന്തുതന്നെയായാലും, മനസ്സിൽ ഇപ്പോൾ നിലകൊള്ളുന്നത് പണം എന്ന ചിന്തയാണ്. പ്രധാന ഉദ്ദേശ്യത്തിൽ എങ്ങനെ കൂട്ടിച്ചേർക്കലുകൾ നടത്താനാകും എന്ന് താങ്കൾ ആശങ്കപ്പെടുകയാണ്. എന്നാൽ ഈ ചിന്തകൾക്ക് നിരാശയെ ഉണ്ടാക്കുവാനേ കഴിയൂ. ധനകാര്യ ഇടപാടുകളിൽ ഇപ്പോൾ കൈക്കൊണ്ടിരിക്കുന്ന പ്രയത്‌നങ്ങൾക്ക് ഗ്രഹങ്ങളുടെ സഹായം ഉണ്ടാകും. സധൈര്യം മുന്നോട്ടുപോകുക.

  മിഥുനം (മകയിരത്തിൽ 30 നാഴിക മുതൽ 60 നാഴിക, തിരുവാതിര, പുണർതത്തിൽ 45 നാഴിക)

  മിഥുനം (മകയിരത്തിൽ 30 നാഴിക മുതൽ 60 നാഴിക, തിരുവാതിര, പുണർതത്തിൽ 45 നാഴിക)

  ഒരു പുതിയ ലക്ഷ്യത്തെ സംബന്ധിക്കുന്ന വിവരങ്ങളുടെ അന്വേഷണത്തിൽ വിരുദ്ധമായ വിവരങ്ങളും മാർഗ്ഗനിർദ്ദേശങ്ങളുമാണ് താങ്കൾക്ക് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇന്റർനെറ്റിൽ എന്തിനുവേണ്ടിയുമുള്ള ഉപദേശങ്ങൾ നിറഞ്ഞുനിൽക്കുന്നു. ഏത് ഉപദേശത്തെയാണ് ശരിക്കും അനുധാവനം ചെയ്യേണ്ടതെന്ന് താങ്കൾ ചിന്താക്കുഴപ്പത്തിലാണ്. ഏത് വഴിയേ പോകണമെന്നും വിജയത്തിന്റെ അന്തിമസ്ഥാനത്തേക്ക് എത്തുവാൻ എന്താണ് ചെയ്യേണ്ടതെന്നും സന്ദേഹമുണ്ടെങ്കിൽ, കഴിയുന്നിടത്തോളം പഠിക്കാൻ ശ്രമിക്കുക. അങ്ങനെയെങ്കിൽ, മഹത്തായ ഒരു ബൗദ്ധിക അനുമാനം കൈക്കൊള്ളുവാൻ താങ്കൾക്ക് കഴിയും. പക്ഷേ, അതിനെ പിന്താങ്ങുന്നതിനുവേണ്ടി താങ്കളിലെ ആന്തിരകനാദത്തിനും ചെവികൊടുക്കുക.

   കർക്കിടകം (പുണർതത്തിൽ 45 നാഴിക മുതൽ 60 നാഴിക, പൂയം, ആയില്യം)

  കർക്കിടകം (പുണർതത്തിൽ 45 നാഴിക മുതൽ 60 നാഴിക, പൂയം, ആയില്യം)

  വിജയത്തിനുവേണ്ടിയുള്ള താങ്കളുടെ ഇപ്പോഴത്തെ പദ്ധതിയിൽ ഒരു ചെറിയ മാറ്റം ഉണ്ടാക്കുകയാണെങ്കിൽ, എത്രത്തോളം വേഗത്തിൽ ലക്ഷ്യത്തിൽ എത്തിച്ചേരും എന്ന കാര്യത്തിലും, അവിടെയെത്തുമ്പോൾ എത്രത്തോളം വിജയിക്കും എന്ന കാര്യത്തിലും വലിയൊരു വ്യത്യാസം അത് സൃഷ്ടിക്കും. മാറ്റം ഉണ്ടാക്കുന്ന കാര്യത്തിൽ ആശങ്കപ്പെടുന്നതുകൊണ്ട്, ഇപ്പോൾ താങ്കൾ ഇവിടെ തടസ്സപ്പെടാം. മാത്രമല്ല, ഈ പദ്ധതിയിൽ വളരെയധികം പ്രയത്‌നവും ചിന്തയും താങ്കൾ നൽകിക്കഴിഞ്ഞു. അതുകൊണ്ട് അതിൽ മാറ്റം ഉണ്ടാക്കുക എന്നത് അപ്രതീക്ഷിതമായ സംഭവങ്ങളെ സൃഷ്ടിക്കാം. കാര്യങ്ങൾ മാറും, പക്ഷേ താങ്കൾക്ക് കൈകാര്യം ചെയ്യാനാകാത്തതായി ഒന്നും ഉണ്ടാകുകയില്ല. ചില മാറ്റങ്ങൾ മഹത്തായ വിജയങ്ങളുടെ പടിവാതിൽക്കലേക്ക് ആയിരിക്കും താങ്കളെ നയിക്കുന്നത്.

   ചിങ്ങം (മകം, പൂരം, ഉത്രത്തിൽ ആദ്യത്തെ 15 നാഴിക)

  ചിങ്ങം (മകം, പൂരം, ഉത്രത്തിൽ ആദ്യത്തെ 15 നാഴിക)

  എന്തെങ്കിലും ഒരു കാര്യത്തെ മുഖിയാക്കുന്നതിനുള്ള പ്രയത്‌നവുമായി ബന്ധപ്പെട്ട് ചുറ്റുമായി ഒരു വൃത്തം താങ്കൾ വരച്ചിരിക്കുന്നു. വളരെക്കാലം കഠിനമായി പരിശ്രമിക്കാൻ താങ്കൾ തയ്യാറാണ്. മാത്രമല്ല ചില നിശ്ചിതമായ അതിരുകൾക്കുള്ളിൽ അർപ്പിക്കപ്പെടുന്നതിനും താങ്കൾക്ക് ബുദ്ധിമുട്ടില്ല. എങ്കിലും ആ വൃത്തത്തെ കടന്ന് പുറത്തേക്ക് പോകുവാൻ താങ്കൾ ഇഷ്ടപ്പെടുന്നില്ല. ബാഹ്യലോകത്തേക്ക് സാഹസയാത്ര ചെയ്യാതെന്നെ വേണ്ടത് നേടാനാകുമെന്ന് താങ്കൾ ചിന്തിക്കുന്നു. പക്ഷേ ഇതുവരെയും അത് സംഭവിച്ചിട്ടില്ല. അന്വേഷിച്ചുകൊണ്ടിരുന്ന അകലെയുള്ള ചക്രവാളം ആശങ്കപ്പെടുത്തുന്നതോ വിഷാദിപ്പിക്കുന്നതോ ആയിരിക്കാം. അതിനെ പ്രതികരിക്കുവാനുള്ള ധൈര്യത്തെ ഉണർത്തിയിട്ട് പരിശ്രമിക്കൂ. എങ്കിൽമാത്രമേ എല്ലാം ശ്രമിച്ചുനോക്കി എന്ന് താങ്കൾക്ക് പറയുവാൻ കഴിയുകയുള്ളൂ. താങ്കളുടെ മുന്നിൽ സൗഭാഗ്യം കാത്തുനിൽക്കുകയാണ്.

   കന്നി (ഉത്രത്തിൽ 15 നാഴിക മുതൽ 60 നാഴിക, അത്തം, ചിത്തിരയിൽ ആദ്യത്തെ 30 നാഴിക)

  കന്നി (ഉത്രത്തിൽ 15 നാഴിക മുതൽ 60 നാഴിക, അത്തം, ചിത്തിരയിൽ ആദ്യത്തെ 30 നാഴിക)

  ഹൃദയത്തിൽ ഒരു പ്രത്യേക ലക്ഷ്യവുമായിട്ടാണോ താങ്കളുടെ പ്രയാണം? ശരിയായ കാരണങ്ങൾക്കുവേണ്ടി തന്നെയാണോ താങ്കൾ ഇതിൽ ഉൾപ്പെട്ടിരിക്കുന്നത്? താങ്കളെ സംബന്ധിച്ച് ഏറ്റവും മെച്ചമായ കാര്യങ്ങൾ തന്നെയാണോ ഈ പരിതഃസ്ഥിതിയിൽ അനുവർത്തിക്കപ്പെടുന്നത്? നമുക്ക് വേണ്ടത് എന്താണ് എന്നതിനും, നമുക്കുവേണ്ടി മറ്റൊരാൾക്ക് വേണ്ടത് എന്താണെന്നതിനും ഇടയ്ക്കുള്ള വ്യത്യാസത്തെ തിരിച്ചറിയുക പലപ്പോഴും വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. താങ്കൾ ഇപ്പോൾ ആരെയോ സന്തോഷിപ്പിക്കാൻ ശ്രമിക്കുകയാണ്, പക്ഷേ താങ്കൾ സ്വയം സന്തോഷിപ്പിക്കേണ്ടിയിരിക്കുന്നു, മാത്രമല്ല താങ്കൾക്ക് യോജിക്കുന്നത് ചെയ്യേണ്ടിയും ഇരിക്കുന്നു. ഇതിനുള്ള ഉത്തരം താങ്കൾക്കുമാത്രമേ ഉള്ളൂ. കാര്യങ്ങൾ വ്യക്തമായി വരുന്നതുവരെ മറ്റ് സ്വാധീനങ്ങളെ അവഗണിക്കുക.

   തുലാം (ചിത്തിരയിൽ 30 നാഴിക മുതൽ 60 നാഴിക, ചോതി, വിശാഖത്തിൽ ആദ്യത്തെ 45 നാഴിക)

  തുലാം (ചിത്തിരയിൽ 30 നാഴിക മുതൽ 60 നാഴിക, ചോതി, വിശാഖത്തിൽ ആദ്യത്തെ 45 നാഴിക)

  താങ്കളുടെ ജീവിതത്തിലെ മഹത്തായ ഒരു പ്രയത്‌നം അനിയന്ത്രിതമായ അനുപാതത്തിലേക്ക് വളർന്നിരിക്കുന്നു. താങ്കളുടെ ഈ പദ്ധതി അഥവാ സാഹസകൃത്യം വളരെ സങ്കീർണ്ണമായി മാറിയിരിക്കുകയാണ്. ഒരുപക്ഷേ, താങ്കളിൽത്തന്നെ ഇത് ഭയവിഹ്വലത ജനിപ്പിക്കാം. ഇതുമായി ബന്ധപ്പെട്ട ഓരോ പ്രശ്‌നങ്ങളും പരിഹരിക്കാൻ താങ്കൾ ശ്രമിക്കുമ്പോൾ, അത് കൂടുതൽ ചിന്താക്കുഴപ്പം സൃഷ്ടിക്കുകയും ഒരു ഭാരമായി മാറുകയും ചെയ്യുന്നു. അതിനെപ്പറ്റി ചിന്തിക്കുന്നതുതന്നെ നിരാശയും മനഃക്ലേശവും സൃഷ്ടിക്കും. എന്നാൽ അത് അങ്ങനെയല്ല ഉടലെടുത്തിരിക്കുന്നത്. വളരെയധികം ആളുകൾ ഇതേ വിഷയത്തിൽ ഉണ്ടെന്നതുകൊണ്ടാണ് സങ്കീർണ്ണവും അത്ഭുതകരവുമായി ഇത് അനുഭവപ്പെടുന്നത്. താങ്കളുടെ പ്രയത്‌നത്തിന്റെ ഉറവിടത്തെ ഒരിക്കൽക്കൂടി സന്ദർശിക്കുക. അപ്പോൾ അവിടെനിന്നും എങ്ങോട്ടാണ് പോകേണ്ടതെന്ന് താങ്കൾക്ക് അറിയുവാൻ കഴിയും.

   വൃശ്ചികം (വിശാഖത്തിൽ 45 നാഴിക മുതൽ 60 നാഴിക, അനിഴം, തൃക്കേട്ട)

  വൃശ്ചികം (വിശാഖത്തിൽ 45 നാഴിക മുതൽ 60 നാഴിക, അനിഴം, തൃക്കേട്ട)

  താങ്കൾ ഇന്ന് ഒളിഞ്ഞുകേൾക്കാൻ പോകുന്ന ഒരു ലളിത വാചകം, അതുമല്ലെങ്കിൽ താങ്കൾ നടത്താൻ പോകുന്ന ചെറിയൊരു നിരീക്ഷണം താങ്കളെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഒരു കടങ്കഥയിലെ താക്കോൽ ഉൾക്കൊണ്ടിരിക്കും. താങ്കളുടെ മൂക്കിന് കീഴിൽ ഇതിനുള്ള സൂചനകൾ ഉണ്ടായിരുന്നെങ്കിലും അന്ധനെപ്പോലെയായിരുന്നതുകൊണ്ട് താങ്കൾക്ക് കാണുവാൻ കഴിയാതെപോയ, എന്നാൽ ഇതുവരെ താങ്കൾ അന്വേഷിച്ചുകൊണ്ടിരുന്ന ക്ലേശകരമായ ഉത്തരമായിരിക്കും അത്. എന്തോ ഒന്ന് വേർതിരിച്ചറിയുവാനായി താങ്കൾ ക്ലേശിക്കുമ്പോൾ, എല്ലാറ്റിനോടും വളരെ നിഷ്‌കപടമായ സമീപനമാണ് ഉള്ളതെന്ന് തീർച്ചയുണ്ടായിരിക്കണം. ഉത്തരം എവിടെ നിലകൊള്ളും എന്ന് അറിയാമെന്ന് താങ്കൾ സ്വയം പരിമിതപ്പെടുവാൻ ശ്രമിക്കരുത്. പ്രതീക്ഷകളെ മാറ്റുകയാണെങ്കിൽ അത് താങ്കൾക്ക് വെളിവാക്കപ്പെടും.

   ധനു (മൂലം, പൂരാടം, ഉത്രാടത്തിൽ ആദ്യത്തെ 15 നാഴിക)

  ധനു (മൂലം, പൂരാടം, ഉത്രാടത്തിൽ ആദ്യത്തെ 15 നാഴിക)

  എ യിൽ നിന്നും ബി യിലേക്കുള്ള ഏറ്റവും നല്ല മാർഗ്ഗം; ചിലപ്പോൾ എ യിൽ നിന്നും ബി യിലേക്കുള്ള ദൈർഘ്യം കുറഞ്ഞ മാർഗ്ഗം ആയിരിക്കണമെന്നില്ല. ലളിതമായ അത്തരം മാർഗ്ഗമാണ് ഏറ്റവും കൂടുതൽ പ്രകടമായി കാണപ്പെടുന്നതെങ്കിലും, താങ്കളുടെ യാത്രയെ ദീർഘിപ്പിക്കുവാനും വിഷമകരമാക്കുവാനും കഴിയുന്ന അപ്രതീക്ഷിതമായ അപകടങ്ങൾ ആ മാർഗ്ഗത്തിൽ പതിയിരിക്കുന്നുണ്ടാകാം. ലക്ഷ്യത്തിൽ എത്തിച്ചേരുന്നതിനുവേണ്ടി ഒരു പാരമ്പര്യേതര സമീപനമാണ് താങ്കൾ കൈക്കൊണ്ടിരിക്കുന്നത്. ഇതിന്റെ പ്രായോഗിക പ്രകൃതത്തിൽ ഭൂരിപക്ഷംപേരും യോജിക്കും, എന്നാൽ താങ്കൾ കൈക്കൊള്ളേണ്ടത് ഇതിന്റെ യാഥാസ്ഥിതിക മാർഗ്ഗമാണ്. താങ്കളുടെ പദ്ധതികളെ ഒരിക്കൽക്കൂടി വീക്ഷിക്കുക. കൂടുതൽ മെച്ചപ്പെട്ട ഒരു മാർഗ്ഗം എന്തായാലും നിലവിലുണ്ട്.

   മകരം (ഉത്രാടത്തിൽ 15 നാഴിക മുതൽ 60 നാഴിക, തിരുവോണം, അവിട്ടത്തിൽ ആദ്യത്തെ 30 നാഴിക)

  മകരം (ഉത്രാടത്തിൽ 15 നാഴിക മുതൽ 60 നാഴിക, തിരുവോണം, അവിട്ടത്തിൽ ആദ്യത്തെ 30 നാഴിക)

  പ്രായോഗിക വിഷയത്തോടുകൂടിയ ഒരു സഹായം താങ്കൾക്ക് ആവശ്യമാണ്. അത് താങ്കൾക്ക് ഒട്ടും അറിഞ്ഞുകൂടാത്ത ഒരു പദ്ധതിയിലുള്ള സഹായമാകാം. അതുമല്ലെങ്കിൽ താങ്കളുടെ പ്രയത്‌നത്തെക്കാൾ കൂടുതലായിട്ടുള്ള എന്തെങ്കിലും ആകാം. പക്ഷേ ആരിൽനിന്നും സഹായം സ്വീകരിക്കുന്നത് താങ്കൾക്ക് ഇഷ്ടമല്ല. ഇത് താങ്കളുടെ സ്വതന്ത്രമായ പ്രകൃതമല്ല, എന്നാൽ ജീവിതത്തോടുള്ള താങ്കളുടെ വിനയാന്വിതമായ സമീപനവും വ്യക്തിപരമായ കർത്തവ്യങ്ങളോടുള്ള ബോധവുമാണ് ഈ സ്വഭാവത്തിന്റെ കാരണം. സഹായത്തിന് ആവശ്യപ്പെടുന്നതോ, വാഗ്ദാനം ചെയ്യപ്പെടുന്ന സഹായം സ്വീകരിക്കുന്നതോ പാപമല്ല. ഇപ്പോൾ കാര്യങ്ങളെ ഇങ്ങനെ കാണുക. ഇങ്ങനെ ചെയ്യുന്നത് ഉൾപ്പെട്ടിരിക്കുന്ന എല്ലാവർക്കും ഗുണകരമായി മാറും.

   കുംഭം (അവിട്ടത്തിൽ 30 നാഴിക മുതൽ 60 നാഴിക, ചതയം, പൂരുരുട്ടാതിയിൽ ആദ്യത്തെ 45 നാഴിക)

  കുംഭം (അവിട്ടത്തിൽ 30 നാഴിക മുതൽ 60 നാഴിക, ചതയം, പൂരുരുട്ടാതിയിൽ ആദ്യത്തെ 45 നാഴിക)

  സർഗ്ഗാത്മകവൈഭവം ഇല്ലായെന്ന് താങ്കൾ സ്വയം ചിന്തിക്കുകയില്ല. എന്നാൽ എന്തെങ്കിലും പുതുതായി അവതരിപ്പിക്കുവാനുള്ള താങ്കളിലുള്ള സ്വാഭവിക കഴിവ് തീർച്ചയായും ഒരു സർഗ്ഗാത്മകവൈഭവം തന്നെയാണ്. ഇപ്പോൾ ഒരു വെല്ലുവിളിയെ നേരിടുകയാണ്. അതിനുവേണ്ടി വളരെ സർഗ്ഗാത്മകമായ ഒരു പ്രതിവിധി താങ്കൾക്ക് ആവശ്യമായിവരും. താങ്കളെ ഇത് തടയുവാൻ ഇടകൊടുക്കരുത്. പരിഹാരം കാണുന്നതിന് പുറം ലോകത്ത് നോക്കുകയും ചെയ്യരുത്. സ്വന്തം മനസ്സിന്റെ ഉള്ളിൽനിന്നുതന്നെ ശരിയായ ആശയങ്ങൾ പുറത്തുവരുവാൻ ശ്രമിക്കുക. അവയൊന്നും വളരെയധികം മഹത്തരമാകണമെന്നില്ല, എന്നാൽ ശ്രമിക്കുകയാണെങ്കിൽ ഈ വിഷയത്തിന്റെ പരിഹാരത്തിനനുയോജ്യമായ പ്രതിവിധി താങ്കളിൽനിന്നുതന്നെ ഉണ്ടാകും.

   മീനം (പൂരുരുട്ടാതിയിൽ 45 നാഴിക മുതൽ 60 നാഴിക, ഉത്രട്ടാതി, രേവതി)

  മീനം (പൂരുരുട്ടാതിയിൽ 45 നാഴിക മുതൽ 60 നാഴിക, ഉത്രട്ടാതി, രേവതി)

  താങ്കളുടെ ഗ്രഹങ്ങൾ ചില സമ്മാനങ്ങൾ താങ്കൾക്കുവേണ്ടി കൊണ്ടുവന്നിരിക്കുകയാണ്. അത് എന്താണെന്ന് താങ്കൾക്ക് അറിയാമെന്ന് തോന്നുന്നു. അവസരത്തിന്റെ രൂപത്തിലാണ് അത് വന്നെത്തിയിരിക്കുന്നത്. ഒരു വ്യക്തിയിൽനിന്നും വരുന്ന അവസരത്തെ അവഗണിക്കുവാൻ താങ്കൾക്ക് കഴിയും എന്നതുകൊണ്ട്, ഈ അവസരത്തെയും താങ്കൾക്ക് അവഗണിക്കുവാനാകും. പക്ഷേ, അങ്ങനെ ചെയ്യുന്നതിന് മുമ്പ് ഒരു കാര്യം ഓർമ്മിക്കുക, അതിനൊത്ത യോഗ്യതയില്ലെന്നോ അതിനുവേണ്ടി ഉയരാൻ കഴിയില്ലെന്നോ ഉള്ള ചിന്തയിലാണ് ഈ സമ്മാനത്തെ അഥവാ അവസരത്തെ സ്വീകരിക്കാതിരിക്കുന്നത് എന്ന കാര്യം ഓർമ്മിക്കുന്നത് നന്നായിരിക്കും. ഒരുപക്ഷേ വളരെ പ്രധാനപ്പെട്ട ഒരു അവസരമായിരിക്കാം ഇത്. താങ്കളുടെ ജീവിതത്തിന്റെ ചില പ്രധാന ഭാഗം തിരികെ ലഭിക്കുന്നതിനോ, അതുമല്ലെങ്കിൽ അതിനെ ശരിയായ പാതയിൽ തിരികെ കൊണ്ടുവരുന്നതിനോ ആവശ്യമായ ഉത്തരമായിരിക്കാം ഇത്. ശരിക്കും വേണ്ടതില്ല എന്നുണ്ടെങ്കിൽ മാത്രമേ അതിനെ അവഗണിക്കാവൂ.

  English summary

  23-4-2018 Zodiac Prediction

  Planets demand more hard work from you. There will be new opportunities as well as life lessons to learn. You will do well in career and income also looks satisfactory. However, some issues might take place on the domestic front. Know about you fortune according to zodiac signs.
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more