For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  കുടുംബം രക്ഷിക്കാന്‍ ഭര്‍ത്താവിനെ കൊന്നു;സത്യമിതാ

  By Princy Xavier
  |

  ഉഷാ റാണി - മധുരയിലുള്ള ഒരു ബാങ്കില്‍ ഇന്‍വസ്റ്മെന്റ്റ് കണ്‍സല്‍റ്റന്റ് ആയി ജോലി ചെയ്യുന്ന ഈ നാല്‍പ്പത്തി ഒന്‍പതു കാരി അഞ്ചു വര്‍ഷങ്ങള്‍ക്കു മുന്പ് തന്‍റെ മുന്‍ ഭര്‍ത്താവിനെ, മകന്റെ ക്രിക്കെറ്റ് ബാറ്റ് ഉപയോഗിച്ച് കൊലപ്പെടുത്തി എന്ന് വിശ്വസിക്കാന്‍ പ്രയാസം തോന്നും.

  കഴുത്തില്‍ ഇളകുന്ന ഐ ഡി കാര്‍ഡും നന്നായി വസ്ത്രധാരണവും ചെയ്തു ആത്മവിശ്വാസത്തോടെ ജോലി ചെയ്യുന്ന ഉഷ താന്‍ ചെയ്ത കൊലപാതകത്തിന്‍റെ പേരില്‍ ഒരു ദിവസം പോലും ജയിലില്‍ കിടന്നിട്ടില്ല. കൊല ചെയ്യേണ്ടിവന്ന സാഹചര്യവും ഉഷയുടെ അവസ്ഥയും അവളോടുള്ള സമൂഹത്തിന്‍റെ കാഴ്ചപാട് തന്നെ മാറ്റിമറിച്ചു.

  നിര്‍ബന്ധിപ്പി ച്ചുള്ള വിവാഹം കഴിക്കല്‍

  നിര്‍ബന്ധിപ്പി ച്ചുള്ള വിവാഹം കഴിക്കല്‍

  വിവാഹം കഴിക്കുമ്പോള്‍ ഉഷയ്ക്ക് പ്രായം വെറും പതിനെട്ട്. ഒരിക്കലും അവളുടെ സമ്മതത്തോടെ ആയിരുന്നില്ല ആ വിവാഹം, വര്‍ഷങ്ങളായി അറിയുന്ന ആ കുടുംബത്തിലേക്ക് അവളെ നിര്‍ബന്ധപൂര്‍വം വിവാഹം ചെയ്ത് അയക്കുക ആയിരുന്നു. ഉഷ വളര്‍ന്ന സാഹചര്യവും ആയി ഒരിക്കലും ചേരുന്നതായിരുന്നില്ല ഭര്‍ത്താവിന്‍റെ വീടിലെ സാഹചര്യങ്ങള്‍. അവളുടെ വീട്ടില്‍ അവള്‍ക്കും സഹോദരന്മാര്‍ക്കും തുല്ല്യ അവകാശങ്ങള്‍ ആയിരുന്നു നല്‍കിയിരുന്നത്. പെണ്‍കുട്ടി ആയതിന്റെ പേരില്‍ ഒരിക്കലും അവള്‍ അവിടെ മാറി നിന്നിരുന്നില്ല. അനിയന്മാരോടോപ്പം സൈക്കിള്‍ ചവിട്ടുന്നതിലും കബഡി കളിക്കുന്നതിലും അവള്‍ എന്നും മുന്നിലായിരുന്നു, എന്നാല്‍ ഇതായിരുന്നില്ല ഭര്‍ത്താവിന്‍റെ വീടിലെ അവസ്ഥ. അവളുടെ ഭര്‍ത്താവിന്‍റെ വിത്യാഭ്യാസ യോഗ്യത വെറും എട്ടാംക്ലാസ് മാത്രം ആയിരുന്നു, അയാളുടെ കുടുംബത്തെ സ്വന്തം കാലില്‍ നില്ല്കാന്‍ സഹായിച്ചിരുന്നത് ഉഷയുടെ കുടുംബം ആയിരുന്നു.

  നിര്‍ബന്ധിപ്പി ച്ചുള്ള വിവാഹം കഴിക്കല്‍

  നിര്‍ബന്ധിപ്പി ച്ചുള്ള വിവാഹം കഴിക്കല്‍

  "ജ്യോതിബസുവിനും കുടുംബത്തിനും ചെറുപ്പം മുതലെ എന്നെ അറിയാമായിരുന്നു. സാമ്പത്തിക ഇടപാടുകളിലും മറ്റും അവരെ സഹായിച്ചിരുന്നത് സാമ്പത്തിക ഉപതെഷ്ടാവും ബാങ്ക് ജോലിക്കാരനും ആയിരുന്ന എന്റെ അച്ഛന്‍ ആയിരുന്നു. ഞാന്‍ വളര്‍ന്നതും മറ്റും അവരുടെ കണ്മുന്നില്‍ ആയിരുന്നു, അതിനാല്‍ തന്നെ ഞാന്‍ വിചാരിച്ചു എന്റെ വീട്ടില്‍ എനിക്ക് നല്ല്കിയിരുന്ന സ്വാതന്ത്ര്യം അവിടെയും എനിക്ക് ലഭിക്കുമെന്ന്. പക്ഷെ എനിക്ക് തെറ്റി അയാളുടെ സഹോദരങ്ങളുടെ പദ്ധതി മറ്റൊന്നായിരുന്നു.

  നിര്‍ബന്ധിപ്പി ച്ചുള്ള വിവാഹം കഴിക്കല്‍

  നിര്‍ബന്ധിപ്പി ച്ചുള്ള വിവാഹം കഴിക്കല്‍

  അവര്‍ക്ക് വേണ്ട വായ്പകളും മറ്റും എടുക്കാന്‍ ഉള്ള ഒരു ഉപകരണം മാത്രം ആയിരുന്നു ഞാന്‍. വിവാഹം കഴിഞ്ഞ ആദ്യ നാളുകളില്‍ തന്നെ ബിസിനസ് ചെയ്യാന്‍ എന്നാ പേരില്‍ അച്ഛന്റെ പക്കല്‍ നിന്ന് എന്നെ കൊണ്ട് പണം വാങ്ങിപിച്ചു തുടങ്ങി. എന്നാല്‍ മുഴുകുടിയന്‍ ആയിരുന്ന ബസുവിന് ബിസിനസ് ഒന്നും നോക്കിനടത്താന്‍ ഉള്ള കഴിവുന്ടായിരുന്നില്ല. പതിയെ അതിന്റെ ഉത്തരവാതിത്വവും എന്‍റെ മേല്‍ വന്നു പതിച്ചു. അങ്ങനെ വീടും ബിസിനസ്സും ഞാന്‍ വളരെ പണിപ്പെട്ട് ഒരുമിച്ചു കൊണ്ടുപോകാന്‍ ശ്രമിച്ചു. അതിനിടയില്‍ അയാളുടെ വീട്ടുകാര്‍ മറ്റൊരു കാര്യം അണിയറയില്‍ തയ്യാറാക്കുകയായിരുന്നു. അവരുടെ സ്വന്തത്തിലുള്ള ഒരു പെണ്‍കുട്ടിയെ കൊണ്ട് എന്‍റെ സഹോദരന്മാരില്‍ ഒരുവനെ കൊണ്ട് വിവാഹം കഴിപ്പിക്കുക. ആ പെണ്‍കുട്ടിക്ക് കേവലം എട്ടാം ക്ലാസ് മാത്രമേ പഠിപ്പുണ്ടായിരുനുള്ള്. എന്‍റെ സഹോദരന്മാരില്‍ ഒരാളുടെ വിവാഹം നേരത്തെ ഉറപിച്ചിരുന്നു.അവന്‍ ബാങ്കില്‍ ജോലി ചെയ്യുകയും ഇളയവന്‍ എം ഫിലിനു പഠിക്കുകയും ആയിരുന്നു. അവര്‍ ആ കല്യാണാലോചന അതിനാല്‍ നിരസിച്ചു. ഇത് ബസുവിന്‍റെ വീടുകാര്‍ക്ക് എന്നോടുള്ള പക വര്‍ദ്ധിക്കാന്‍ കാരണമായി. എന്റെ സഹോദരന്‍ മാരുടെ മനസ്സില്‍ വിഷം കുത്തിവെക്കുന്നത് ഞാന്‍ ആണെന്ന് അവര്‍ പറഞ്ഞു അവര്‍ സ്ഥിരമായി എന്നെ തല്ലി ചതക്കുമായിരുന്നു.ഇതിനിടക്ക്‌ ഞാന്‍ നാല് കുട്ടികള്‍ക്ക് ജന്മം നല്‍കി.."

  കുട്ടികളുടെ വിദ്യാഭ്യാസം

  കുട്ടികളുടെ വിദ്യാഭ്യാസം

  ഒറ്റയ്ക്ക് ബിസിനസ്സും മറ്റും നോക്കി നന്നായി ജീവിക്കുന്നതിനു പകരം ഉഷക്ക് നേരിടേണ്ടിവന്നത് സ്ത്രീധനത്തെ ചൊല്ലിയുള്ള കുറ്റപെടുത്തലുകളും ഭര്‍തൃ വീട്ടിലെ പീഡനവും ആയിരുന്നു. എന്‍റെ മൂത്തമകള്‍ക്ക് പതിനാലു വയസ്സായപ്പോഴാണ്‌ മറ്റൊരു അനിഷ്ട സംഭവം നടക്കുന്നത്. ഇറച്ചിക്കടയില്‍ ജോലി ചെയ്തിരുന്ന ഒരു സ്വന്തക്കാരന്‍ പയ്യനെകൊന്ദ് അവളെ വിവാഹം കഴിപ്പിക്കാന്‍ ബസുവിന്‍റെ വീട്ടുകാര്‍ കുറെ ശ്രമിച്ചു. കുറെ കൂടി വിദ്യാഭ്യാസം നേടിയാല്‍ അവള്‍ അവനെ നിരസിക്കുമോ എന്ന ഭയം മൂലം അവളെ സ്കൂളില്‍ അയക്കുന്നത് അവര്‍ വിലക്കി. എന്നാല്‍ പെണ്‍കുട്ടികള്‍ വിദ്യാഭ്യാസം നേടേണ്ടാതിന്റെ ആവശ്യകത എനിക്ക് നന്നായി അറിയാമായിരുന്നു. അതിനാല്‍ അവളുടെ ഹെട്മിസ്ട്രസ്സിന്റെ സഹായത്തോടെ അവളെ സ്കൂളില്‍ നിര്‍ത്തി പഠിപ്പിക്കാനുള്ള സംവിധാനം ഞാന്‍ ഏര്‍പ്പെടുത്തി.

  ഉഷ ഓര്‍മ്മിക്കുന്നു

  ഉഷ ഓര്‍മ്മിക്കുന്നു

  ഇതറിഞ്ഞ ഭര്‍തൃ വീട്ടുകാര്‍ അവളുടെ ഇരുകാലുകളും തല്ലി ഒടിച്ചു. "എന്‍റെ രണ്ടു വയസ്സുള്ള മകന്‍ ഇതെല്ലാം കാണുന്നുണ്ടായിരുന്നു. രക്തം വാര്‍ന്നു അബോധാവസ്ഥയില്‍ ആയ എന്നെ അയല്കാര്‍ ആണ് അന്ന് ആശുപത്രിയില്‍ എത്തിച്ചത്. പോലീസ് എത്തിയപ്പോള്‍ എന്റെ മകനാണ് സംഭവം വിവരിച്ചു കൊടുത്തത്." ആദ്യമായി അവളുടെ സ്വരം വിറച്ചു ശേഷം ഭര്‍ത്താവിനും വീട്ടുകാര്‍ക്കും എതിരെ ഉഷ ഗാര്‍ഹീക പീഡനത്തിനു കേസ് കൊടുത്തു. രണ്ടായിരത്തിമൂന്നില്‍ നടന്ന ഈ സംഭവത്തിനു ശേഷം ഉഷ സ്വന്തം വീടിലേക്ക്‌ തിരികെ പോന്നു. "നീ പഠിച്ചവളാണ്,അതിനാല്‍ നീ സ്വയം സമ്പാദിച്ചു തുടങ്ങണം." എന്റെ അനിയന്മാര്‍ എന്നെ ഓര്‍മിപ്പിച്ചു കൊണ്ടിരുന്നു. സാമ്പത്തികമായും സ്വതന്ത്ര ആകണം എന്ന് എനിക്കുംതോന്നി"

  ഉഷ ഓര്‍മ്മിക്കുന്നു

  ഉഷ ഓര്‍മ്മിക്കുന്നു

  അങ്ങനെ അവള്‍ വിവാഹ മോചനത്തിനും, സ്ത്രീധനവും, ആഭരണങ്ങളും തിരികെ ആവശ്യ പെട്ടുകൊണ്ടും പരാതി കൊടുത്തു. എന്നാല്‍ അവളുടെ ഭര്‍ത്താവിന്റെ സഹോദരങ്ങള്‍ അവള്‍ ബിസിനസ്സില്‍ നിന്ന് പണം വെട്ടിച്ചെന്നും അവളുടെ സ്വഭാവം അധിക്ഷേപകരം ആണെന്നും ആരോപണങ്ങള്‍ ഉന്നയിച്ചു. ഇതിനിടയിലും പതറാതെ പിടിച്ചു നിന്ന ഉഷയ്ക്ക് മധുര ഗവര്‍ന്മേന്റാശുപത്രിയില്‍ കാഷ്യര്‍ ആയി ജോലി ലഭിച്ചു. കാര്യങ്ങള്‍ എളുപ്പം ഗ്രഹസ്തമാക്കാനുള്ള അവളുടെ കഴിവ് അവളെ തമിഴ്നാട് ഓപ്പണ്‍ യൂണിവേര്‍‌സിറ്റിയുടെ അഡ്മിഷന്‍ വകുപ്പിന്‍റെ മേല്‍നോട്ടക്കാരിയാക്കി. അതോടൊപ്പം അവള്‍ അതെ യൂണിവേര്‍‌സിറ്റിയില്‍ സൈക്കോളജി ബിരുദത്തിനും ചേര്‍ന്ന്. " ഫീസ്‌ എന്റെ ശമ്പളത്തില്‍ നിനും തവണകള്‍ ആയി ആണ് ഞാന്‍ അടച്ചിരുന്നത്., കുട്ടികളുടെ കാര്യം നോക്കുക, ജോലിക്ക് പോവുക, പഠിക്കുക, ഒറ്റക്ക് ഇതെല്ലാം നല്ല ബുദ്ധിമുട്ടുള്ള കാര്യങ്ങള്‍ ആയിരുന്നു." ഇതിനിടയില്‍ അവളുടെ കാലിനു ചികിത്സയും ആവശ്യം ആയിരുന്നു. ക്രച്ചസ്സിന്റെയും ഫിസിയോതെറാപ്പിയുടെയും മറ്റും സഹായത്തോടെ അവള്‍ നടക്കാന്‍ ശ്രമിച്ചു. എന്നാല്‍ അവള്‍ പിന്മാറാന്‍ ഒരിക്കലും തയ്യാര്‍ ആയിരുന്നില്ല. അപ്പോഴേക്കും അവള്‍ ഓധ്യോകികമായി വിവാഹ മോചിത ആയി കഴിഞ്ഞിരുന്നു.മൂത്ത മകളെ പട്ടണത്തിനു പുറത്ത് അയച്ചു പഠിപ്പിച്ചു, താഴെയുള്ള രണ്ടു പെന്‍ മക്കള്‍ അവളുടെ ഒപ്പവും, മകന്‍ പത്താംക്ലാസിലും. ഇതിനോടൊപ്പം അവള്‍ സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദത്തിനും ചേര്‍ന്ന്. " വിവാഹ മോചിത ആവാന്‍ എനിക്ക് സന്തോഷം ആയിരുന്നു, കാരനമെന്റെ മകന്‍ ഒരിക്കലും ഒരു ദുഷിച്ച മാതൃക കണ്ടു വളരരുത് എന്ന് എനിക്ക് നിര്‍ബന്ധം ഉണ്ടായിരുന്നു.

  ദുരിതം അവസാനിക്കുന്നില്ല

  ദുരിതം അവസാനിക്കുന്നില്ല

  ഉഷ ജ്യോതിബസുവിനെ വിട്ടതോടെ അയാളുടെ കുടുംബ ബിസിനസ് അപ്പാടെ തകര്‍ന്നു. ഇത് അയാളുടെ പക വര്‍ദ്ധിപ്പിച്ചു. "എന്‍റെ കോളേജിലെ മേലുധ്യോഗസ്തനും ആയി എനിക്ക് വഴി വിട്ട ബന്ധം ഉണ്ടെന്ന വരെ അയാള്‍ പറഞ്ഞു പരത്തി. പക്ഷെ രണ്ടായിരത്തി പത്തില്‍ അയാള്‍ എന്‍റെ വീട്ടില്‍ വന്നു എന്റെ കാലു പിടിച്ചു മാപ്പ് ചോദിച്ചു. ഇതെല്ലാവര്‍ക്കും അവിശ്വസനീയം ആയിരുന്നു. അപ്പോഴേക്കും അയാളുടെ ആരോഗ്യ നില വളരെ മോശം ആയികഴിഞ്ഞിരുന്നു. ദേഹത്ത് മുഴുവന്‍ വ്രണവും ആയി നടന്നിരുന്ന അയാള്‍ക്ക് പരസഹായം അത്യാവശ്യം ആയിരുന്നു. എന്‍റെ മക്കളുടെ നിര്‍ബന്ധം മൂലം ഞാനയാളെ വീട്ടില്‍ താമസിപിച്ചു. പക്ഷെ ഒരിക്കലും അയാളുടെ ഭാര്യ ആയിജീവിക്കാന്‍ ഞാന്‍ ഒരുക്കം ആയിരുന്നില്ല. എന്‍റെ സംശയം ശരി ആയിരുന്നു. അയാള്‍ക് എതിരെ ഉള്ള കേസുകള്‍ പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് എന്നെ നിരന്തരം ശല്യപ്പെടുത്താന്‍ തുടങ്ങി. അയാളുടെ ദുരുദ്ദേശം മനസ്സിലായതോടെ എന്‍റെ ഇളയ മകള്‍ എന്‍റെ സ്വര്‍ണം തിരികെ തരാന്‍ അയാളോടെ ആവശ്യപ്പെട്ടു."

   കൊലപാതകത്തിനുള്ള കാരണം

  കൊലപാതകത്തിനുള്ള കാരണം

  "മകളുടെ അവശ്യ പ്രകാരം ഞങ്ങള്‍ അയാളോട് വീട്ടില്‍ നിന്ന് ഇറങ്ങി പോകാന്‍ ആവശ്യപ്പെട്ടു. അന്നയാള്‍ പോയി. എന്നാല്‍ പിറ്റേന്നുതന്നെ കുടിച്ചു ലക്കുകെട്ട് തിരികെ വന്നു. എന്നോട് അയാള്‍ക്ക്‌ വിശക്കുന്നു എന്ന് പറഞ്ഞു. കുറെ നേരം ഞാന്‍ എതിര്‍ത്ത്. പിന്നീട് ഞാന്‍ മനസ്സില്ലാതെ ഭക്ഷണം ഉണ്ടാക്കാന്‍ തുനിഞ്ഞു. അപ്പോള്‍ അയാള്‍ എന്‍റെ വസ്ത്രത്തില്‍ കയറിപ്പിടിച്ചു കൊണ്ട് ഭക്ഷണം കഴിക്കാന്‍ ഉള്ള വിശപ്പല്ല ഇതെന്ന് പറഞ്ഞു എന്നെ ആക്രമിക്കാന്‍ വന്നു." ഉഷയുടെ മനസ്സില്‍ ഭീതി പടര്‍ന്നു. ഒരിക്കലും അവള്‍ തന്റെ മക്കളോട് അയാള്‍ക്ക്‌ എന്താണ് അസുഖം എന്നു പറഞ്ഞിരുന്നില്ല. എന്നാല്‍ അയാള്‍ക്ക് എയിഡ്സ് ആണെന്ന് ഒരു ഡോക്ടര്‍ മുഖേന അവള്‍ അറിഞ്ഞിരുന്നു. "കല്യാണ ശേഷവും അയാള്‍ക്ക്‌ മറ്റു സ്ത്രീകളും ആയി വഴിവിട്ട ബന്ധം ഉണ്ടായിരുന്നു. എങ്കിലും ഇതൊക്കെ മറന്നാണ് ഞാനയാളെ പരിച്ചരിച്ചിരുന്നത്‌."

   കൊലപാതകത്തിനുള്ള കാരണം

  കൊലപാതകത്തിനുള്ള കാരണം

  അമ്മയെ അയാള്‍ ഉപദ്രവിക്കുന്നത് കണ്ടു ഉഷയുടെ രണ്ടാമത്തെ പെണ്‍കുട്ടി തടയാന്‍ ശ്രമിച്ചു. അപ്പോളയാള്‍ അവളുടെ നേരെ തിരിഞ്ഞു. "അമ്മ വന്നില്ലങ്കില്‍ വേണ്ട നീ ആയലുംമതി എന്ന് പറഞ്ഞു അയാള്‍ അവളെ വലിച്ചിഴച്ചു മുറിയില്‍ കയറി വാതില്‍ അടച്ചു." . " എന്‍റെ മോളുടെ ഉറക്കെയുള്ള കരച്ചില്‍ കേട്ടത് മാത്രമേ എനിക്ക് ഓര്മ ഉള്ളു. കയ്യില്‍ കിട്ടിയത് മകന്‍റെക്രിക്കറ്റ് ബാറ്റാണ്.അത് കൊണ്ട് ഞാന്‍ ജനല്‍ തകര്‍ത്തു, അകത്തു കയറി. അയാളപ്പോള്‍ അവളുടെ ദുപ്പട്ട വലിച്ചഴിക്കുകയായിരുന്നു. അനക്കം നിലക്കുന്നത് വരെ ഞാന്‍ അയാളെ ബാറ്റു കൊണ്ട് തല്ലി." ഉഷ പറഞ്ഞു നിര്‍ത്തി. പോലീസിനു കീഴടങ്ങിയ ഉഷയെ അവളുടെ സാഹചര്യം പരിഗണിച്ചു കൊലക്കുറ്റത്തിനു പകരം സെക്ഷന്‍ 100 അവളുടെ മേല്‍ ചുമത്തി വിട്ടയച്ചു. കൊലപ്പെടുത്താന്‍ ശ്രമിക്കുംപോഴോ മാനഭംഗ ശ്രമത്തിനിടയിലോ ഒരാള്‍ സ്വയരക്ഷക്കായി കൊല ചെയ്‌താല്‍ ലഭിക്കാവുന്ന നിയമാനുകൂല്യം ഉഷയ്ക്ക് ലഭിച്ചു. "ഇതിനായ് ഒരു ദിവസം പോലും ഞങ്ങള്‍ക്ക് പോലീസ് സ്റ്റേഷനില്‍ കഴിയേണ്ടി വന്നില്ല. എനിക്കറിയാമായിരുന്നു ദൈവം എന്‍റെ കൂടെ ഉണ്ടെന്നു.

  ഉയരാം എന്നും

  ഉയരാം എന്നും

  ഈ സംഭവത്തിനു ശേഷം അവള്‍ക്കു തിരിഞ്ഞു നോക്കേണ്ടി വന്നിട്ടേയില്ല, പഠനം പൂര്‍ത്തിയാക്കി, ശേഷം ഇക്കൊല്ലത്തെ ബാങ്ക് എക്സാം നു പരിശീലികാന്‍ വേണ്ടി യൂണിവേഴ്സിറ്റിയിലെ തന്റെ ജോലി രാജി വച്ചു. കഠിന പ്രയത്നത്താല്‍ ബാങ്കില്‍ "ജീവന്‍ ഉപദേഷ്ടാവായി " ചുമതലയേറ്റു. നാല് മക്കളെ ഒറ്റയ്ക്ക് വളര്‍ത്തി വലുതാക്കിയ ഉഷാ റാണി ഇന്ന് ഒരു വലിയ ഉപഭോക്തൃ സമൂഹത്തിന്‍റെ സാമ്പത്തിക ഉപദേഷ്ടാവാന്. അനുയോജ്യമായ ഇന്ഷുറന്സ് എടുക്കാനും ബാങ്കുമായി നല്ല ബന്ധം കാത്തു സൂക്ഷിക്കാനും അവള്‍ അവരെ സഹായിക്കുന്നു. "മറ്റൊരാളുടെ കാശിനെ ഒരു കാര്യത്തിനും ആശ്രയിക്കാതെ ഇരിക്കുക. ഇതാണ് നിങ്ങള്‍ക്ക് നിങ്ങളോട് തന്നെ ചെയ്യാന്‍ കഴിയുന്ന ഏറ്റവും വലിയ ഉപകാരം.എന്‍റെ കഷ്ടപ്പാടുകളില്‍ എനിക്ക് ഊര്‍ജം നല്കിയതും സ്വന്തമായി സമ്പാദിക്കാനുള്ള ആഗ്രഹവും കഴിവും ആയിരുന്നു. എന്‍റെ മക്കള്‍ക് പതിനെട്ടു വയസ്സ് ആയപ്പോഴേക്കും ഞാന്‍ അവരുടെ പേരില്‍ ബാങ്ക് അക്കൗണ്ട്‌ തുടങ്ങി, പൈസ സൂക്ഷിക്കുന്നതിന്റെ പ്രാധാന്യം മനസിലാക്കി കൊടുത്തു. ഇത് എത്ര നേരത്തെ നിങ്ങള്‍ ജീവിതത്തില്‍ തുടങ്ങുന്നുവോ അത്രയും എളുപ്പം ആകും ജീവിതം ഏന്നു അവരെ പഠിപ്പിച്ചു."

  English summary

  She Killed Her Ex-Husband In Order To Save Her Family

  Here is a spine-chilling story of a mother who killed her ex-husband using a cricket bat
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more