സ്വപ്‌നത്തില്‍ കറുത്ത പാമ്പ്, ആണ്‍കുഞ്ഞ് ഫലം

Posted By:
Subscribe to Boldsky

സ്വപ്‌നം കാണാത്തവരായി ആരും ഇല്ല. ജീവിതത്തില്‍ നമ്മള്‍ തീവ്രമായി ആഗ്രഹിക്കുന്ന ചില കാര്യങ്ങളാണ് സ്വപ്‌നങ്ങളായി നമ്മുടെ ഉറക്കത്തില്‍ വരുന്നത്. എന്നാല്‍ പലപ്പോഴും നമ്മളെ പേടിപ്പിക്കുന്ന പല തരത്തിലുള്ള സ്വപ്‌നങ്ങളും കാണാറുണ്ട് നമ്മള്‍. മൃഗങ്ങളേയും പാമ്പിനേയും പൈശാചികതയും എല്ലാം പലപ്പോഴും പലരുടേയും സ്വപ്‌നത്തില്‍ വന്ന് പേടിപ്പിക്കാറുണ്ട്. എന്നാല്‍ ഗര്‍ഭിണികള്‍ സ്വപ്‌നം കാണുമ്പോള്‍ അതിന്റെ പ്രത്യാഘാതം ഗര്‍ഭസ്ഥശിശുവിലും കൂടിയാണ് ഉണ്ടാവാറുള്ളത്. ഗര്‍ഭകാലത്തെ സ്വപ്‌നം നിങ്ങളുടെ ഗര്‍ഭസ്ഥശിശുവിന്റെ ആരോഗ്യത്തെക്കൂടിയാണ് ബന്ധിപ്പിക്കുന്നത്.

നായ വീട്ടില്‍ വലിഞ്ഞ് കേറി വന്നാല്‍ ദുരിതം

സ്വപ്‌നത്തില്‍ വിവിധ നിറത്തിലുള്ള പാമ്പുകള്‍ വരാറുണ്ടോ? ഓരോ നിറത്തിലുള്ള പാമ്പും നിങ്ങളുടെ ഗര്‍ഭവും തമ്മില്‍ എന്താണ് ബന്ധം എന്ന് നിങ്ങള്‍ക്കറിയുമോ? ഓരോ നിറത്തിലുള്ള പാമ്പും നിങ്ങളോട് സ്വപ്‌നത്തില്‍ എന്താണ് പറയാന്‍ ആഗ്രഹിക്കുന്നത് എന്ന് നിങ്ങള്‍ക്കറിയുമോ? ഗര്‍ഭകാലത്ത് ഇത്തരം സ്വപ്‌നങ്ങള്‍ കാണുന്നതിലൂടെ എന്താണ് അര്‍ത്ഥമാക്കുന്നത് എന്ന് നിങ്ങള്‍ക്കറിയാമോ? അത്തരം ചില സ്വപ്‌നങ്ങളുടെ അര്‍ത്ഥങ്ങള്‍ നോക്കാം.

 പച്ച നിറമുള്ള പാമ്പ്

പച്ച നിറമുള്ള പാമ്പ്

ഗര്‍ഭിണിയായിരിക്കേ നിങ്ങള്‍ പച്ച നിറമുള്ള പാമ്പിനെയാണ് സ്വപ്‌നം കാണുന്നതെങ്കില്‍ ഇത് സൂചിപ്പിക്കുന്നത് നിങ്ങളുടെ ഗര്‍ഭസ്ഥശിശുവിന്റെ ആരോഗ്യത്തെയാണ്. ഗര്‍ഭപാത്രത്തിനുള്ളില്‍ കുഞ്ഞിന്റെ ആരോഗ്യം നല്ല രീതിയില്‍ ആണ് എന്നതാണ് ഇതിന്റെ അര്‍ത്ഥം. നിങ്ങള്‍ക്ക് സന്തോഷത്തോടെ ഇരിക്കാനുള്ള ഒരു കാരണമാണിത്.

ചുവന്ന നിറത്തിലുള്ള പാമ്പ്

ചുവന്ന നിറത്തിലുള്ള പാമ്പ്

ചുവന്ന നിറത്തിലുള്ള പാമ്പാണ് നിങ്ങള്‍ സ്വപ്‌നത്തില്‍ കണ്ടതെങ്കില്‍ നിങ്ങളുടെ ഏറ്റവും അടുത്ത സുഹൃത്തിന്റേയോ എതെങ്കിലും ബന്ധുവിന്റേയോ വിവാഹം ഉടന്‍ നടക്കും എന്നാണ് സൂചിപ്പിക്കുന്നത്. ഇതിനെല്ലാം മുന്‍കൈയ്യെടുക്കുന്നത് ഒരു ഗര്‍ഭിണിയാണ് എന്നതാണ് മറ്റൊരു കാര്യം.

 കറുത്ത നിറമുള്ള പാമ്പ്

കറുത്ത നിറമുള്ള പാമ്പ്

കറുത്ത നിറമുള്ള പാമ്പാണ് ഗര്‍ഭിണിയുടെ സ്വപ്‌നത്തിലെങ്കില്‍ നിങ്ങള്‍ക്കുണ്ടാവുന്നത് ആണ്‍കുഞ്ഞായിരിക്കും എന്നാണ് വിശ്വാസം. കിണറ്റില്‍ വീണു കിടക്കുന്ന രീതിയില്‍ ഉള്ള ഒരു പാമ്പാണ് നിങ്ങള്‍ സ്വപ്‌നം കാണുന്നതെങ്കില്‍ അത് ആ കുഞ്ഞ് അനുഗ്രഹങ്ങളും ഭാഗ്യവും കൂടിച്ചേര്‍ന്ന കുഞ്ഞായിരിക്കും എന്നതാണ്.

വെളുത്ത പാമ്പ്

വെളുത്ത പാമ്പ്

വെളുത്ത നിറമുള്ള പാമ്പാണ് നിങ്ങള്‍ സ്വപ്‌നത്തില്‍ കാണുന്നതെങ്കില്‍ നിങ്ങള്‍ ജന്മം നല്‍കുന്നത് ഒരു പെണ്‍കുഞ്ഞിനായിരിക്കും എന്നതാണ്. ഇപ്പോഴും ഇത്തരത്തില്‍ ഉള്ള വിശ്വാസം വച്ചു പുലര്‍ത്തുന്ന ആളുകള്‍ നമുക്കിടയില്‍ ഉണ്ട് എന്നതാണ് സത്യം.

 പാമ്പ് കടിക്കുന്നതായി സ്വപ്‌നം കണ്ടാല്‍

പാമ്പ് കടിക്കുന്നതായി സ്വപ്‌നം കണ്ടാല്‍

പാമ്പ് കടിക്കുന്നതായി സ്വപ്‌നം കണ്ടാല്‍ അതിന്റെ അര്‍ത്ഥം നിങ്ങള്‍ക്ക് വളരെ സന്തുഷ്ടമുള്ള ഒരു ജീവിതം ഉണ്ടാവും എന്നത് തന്നെയാണ്. ഇതൊരിക്കിലും ഒരു ചീത്ത ശകുനമായി കാണേണ്ടതില്ല. എന്ന് മാത്രമല്ല ഇത് നല്ലൊരു ലക്ഷണമാണ് എന്നതാണ് സത്യം.

English summary

Snake Dreams During Pregnancy

Do you know that seeing a snake in your dream during pregnancy means this?