For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അമ്മയെ സന്തോഷിപ്പിക്കുവാനായി ഈ കാര്യങ്ങള്‍ ചെയ്യൂ...

മദേഴ്സ് ഡേയില്‍ അമ്മയെ സന്തോഷിപ്പിക്കുവാനായി നിങ്ങള്‍ക്ക് ചെയ്യാവുന്ന ഏറ്റവും നല്ല കാര്യങ്ങള്‍

By Lekhaka
|

മദേഴ്സ് ഡേ എന്നത് താന്‍ എത്രത്തോളം സ്നേഹിക്കപ്പെടുകയും പ്രശംസിക്കപ്പെടുകയും ചെയ്യുന്നുണ്ട് എന്ന് അമ്മയ്ക്ക് മനസ്സിലാക്കിക്കൊടുക്കുവാന്‍ നിങ്ങള്‍ക്ക് ലഭിക്കുന്ന ഏറ്റവും നല്ല അവസരമാണ്.

മരിച്ചവരെ സ്വപ്‌നം കാണുന്നത്, സൂചനകള്‍മരിച്ചവരെ സ്വപ്‌നം കാണുന്നത്, സൂചനകള്‍

ഈ മദേഴ്സ് ഡേയില്‍ നിങ്ങള്‍ക്ക് അമ്മ എത്രത്തോളം പ്രിയപ്പെട്ടതാണ് എന്ന് അമ്മയ്ക്ക് മനസ്സിലാക്കിക്കൊടുക്കുവാന്‍ പല കാര്യങ്ങളും ചെയ്ത് കാണിക്കാവുന്നതാണ്. അമ്മയ്ക്കായി അപ്രതീക്ഷിത വിരുന്ന്, അമ്മയുടെ ജോലി നിങ്ങള്‍ ചെയ്ത് തീര്‍ക്കുക, ഇതൊക്കെ അവയില്‍ ചിലതാണ്.

ഒരു കൂട നിറയെ സമ്മാനങ്ങള്‍

ഒരു കൂട നിറയെ സമ്മാനങ്ങള്‍

അമ്മ വാങ്ങാനായി ആഗ്രഹിച്ച ഏറ്റവും ഇഷ്ടപ്പെട്ട നിറങ്ങളിലുള്ള ലിപ്സ്റ്റിക്കുകള്‍, ആവശ്യമായ മേക്കപ്പ് സാമഗ്രികള്‍, എന്നിവയെല്ലാം ഏതൊക്കെയെന്ന് ഓര്‍ത്തെടുക്കൂ.. ഇവയെല്ലാം വാങ്ങി ഒരു സമ്മാനക്കൂടയിലാക്കി അമ്മയ്ക്ക് നല്‍കു. സുന്ദരിയായി ഒരുങ്ങട്ടെ അമ്മ.

സര്‍പ്രൈസ് പാര്‍ട്ടി

സര്‍പ്രൈസ് പാര്‍ട്ടി

ഇപ്പോള്‍ യാതൊരു അറിവുമില്ലാത്ത ഒരുപാട് സുഹൃത്തുക്കള്‍ ഉണ്ടാകാം അമ്മയ്ക്ക്. തന്‍റെ ജോലികളും ഉത്തരവാദിത്ത്വങ്ങളും കാരണം അവരെയൊന്നും വീണ്ടും കണ്ടുമുട്ടാനും അമ്മയ്ക്ക് സാധിച്ചിട്ടുണ്ടാകില്ല. ഇവരെയെല്ലാം കണ്ടുപിടിച്ച്, പങ്കെടുപ്പിച്ചുകൊണ്ട് അമ്മയ്ക്ക് ഒരു അപ്രതീക്ഷിത വിരുന്നൊരുക്കു. അമ്മയുടെ മുഖത്തെ ആ സന്തോഷം ഒന്ന് വേറെ തന്നെ ആയിരിക്കും.

അമ്മയ്ക്കായി നിങ്ങളുടെ സമയം മാറ്റിവയ്ക്കൂ

അമ്മയ്ക്കായി നിങ്ങളുടെ സമയം മാറ്റിവയ്ക്കൂ

ഒരു കാര്യം ഓര്‍ക്കുക. നമ്മുടെ മാതാപിതാക്കള്‍ക്ക് വയസ്സ് കൂടുംതോറും നമ്മുടെ കൂടെ സമയം ചിലവിടാനുള്ള ആഗ്രഹവും കൂടും.അതിനാല്‍, ഒരു ദിവസം അവര്‍ക്കായി മാറ്റി വച്ച്, അവരെ പുറത്ത് ഷോപ്പിങ്ങിനും മറ്റും കൊണ്ടുപോകുക. ഈ കാര്യം പറയുമ്പോള്‍ തന്നെ ഉറപ്പായും അമ്മ ഒരു കുട്ടിയെ പോലെ തുള്ളിച്ചാടും.

വീട് അലങ്കരിക്കു

വീട് അലങ്കരിക്കു

ചില അമ്മമാര്‍ക്ക് തന്‍റെ വീടും പരിസരവും മനോഹരമായ രീതിയില്‍ അലങ്കാര മാറ്റം വരുത്തണം എന്ന് വളരെ കാലമായി ആഗ്രഹം പ്രകടിപ്പിക്കാറുണ്ട്. ഇത് അപ്രതീക്ഷിതമായി നിങ്ങള്‍ അമ്മയ്ക്കായി ചെയ്ത് കൊടുക്കുക. അമ്മ അതിയായി സന്തോഷിക്കും.

അമ്മയുടെ ജോലികള്‍ ചെയ്ത് തീര്‍ക്കുക

അമ്മയുടെ ജോലികള്‍ ചെയ്ത് തീര്‍ക്കുക

അമ്മമാര്‍ വളരെ ചിട്ടയോടെ മുന്‍കൂട്ടി തയ്യാറാക്കിയ പ്രകാരം കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കുന്ന സ്വഭാവക്കാരാണ്. അമ്മയുടെ അടുത്ത ദിവസം ചെയ്ത് തീര്‍ക്കേണ്ട ജോലികള്‍ അമ്മ അറിയാതെ അച്ഛനുമായി ചേര്‍ന്ന് ചെയ്ത് തീര്‍ക്കുക. അമ്മ സന്തോഷം കൊണ്ട് ഞെട്ടി നില്‍ക്കുന്നത് കാണാം.

വീഡിയോ കോള്‍ ചെയ്യാം

വീഡിയോ കോള്‍ ചെയ്യാം

നിങ്ങള്‍ വീട്ടില്‍ നിന്ന് അകന്ന് കഴിയുകയാണെങ്കില്‍, അമ്മ പ്രതീക്ഷിക്കാത്ത സമയത്ത് വീട്ടില്‍ വന്ന് അമ്മയെ അത്ഭുതപ്പെടുത്തു. എന്നാല്‍, നിങ്ങള്‍ക്ക് ഒട്ടും വരാന്‍ കഴിയാത്ത അവസ്ഥയാണെങ്കില്‍ നിങ്ങള്‍ അമ്മയ്ക്ക് വീഡിയോ കോള്‍ ചെയ്യുക. എന്നിരുന്നാലും, എവിടെ ആണെങ്കിലും, തന്‍റെ കുട്ടിയുടെ മുഖം കാണുന്നതില്‍ പരം സന്തോഷം അമ്മയ്ക്ക് മറ്റൊന്നും കണ്ടാല്‍ ഉണ്ടാകുകയില്ല.

English summary

Things To Do On Mother's Day | This Is How You Can Make Your Mom Feel Special On Mothers Day

These are some of the things that you can do to make your moms feel special on Mother's day. Check out the list.
X
Desktop Bottom Promotion