ഈ ഭീകര ചിത്രങ്ങള്‍ക്ക് പറയാനുണ്ട് ചിലത്...

Posted By:
Subscribe to Boldsky

ഒരു ചിത്രത്തിന് പലപ്പോഴും പറയാതെ തന്നെ പലതും പറയാന്‍ കഴിയും. പല ചിത്രങ്ങളും ഇത്തരത്തില്‍ നമ്മളോട് പലതിന്റേയും ഭീകരത വെളിവാക്കി തന്നിട്ടുണ്ട്. കാലത്തിന് മായ്ക്കാനാവാത്ത പല ഓര്‍മ്മകളുമാണ് പല ചിത്രങ്ങളും നമുക്ക് സമ്മാനിയ്ക്കുക. ഇവയില്‍ പലതും നമുക്ക് നല്ല ഓര്‍മ്മകളും എന്നാല്‍ ചിലത് നമ്മുടെ ഉറക്കം കെടുത്തുന്നവയുമായിരിക്കും.

മരണ വീട്ടില്‍ പോയി വന്നാല്‍ കുളിക്കണം, എന്തുകൊണ്ട്

യുദ്ധവും അതിന്റെ ഭീകരതയും വെളിവാക്കുന്ന നിരവധി ഫോട്ടോകള്‍ക്ക് നമ്മള്‍ സാക്ഷിയായിട്ടുണ്ട്. എന്നാല്‍ നമ്മുടെ മനസ്സില്‍ നിന്നും ഒരിക്കലും മാഞ്ഞു പോകാത്ത ചില വേദനകള്‍ സമ്മാനിയ്ക്കുന്ന ചിത്രങ്ങളുണ്ട്. അവയെക്കുറിച്ച് ചിലത്.

ലോകത്തിലെ ഏറ്റവും വലിയ ശവക്കുഴി

ലോകത്തിലെ ഏറ്റവും വലിയ ശവക്കുഴി

ജര്‍മ്മനിയിലെ നാസി കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പാണ് ഏറ്റവും വലിയ ശവക്കല്ലറയായി അറിയപ്പെടുന്നത്. 1941-45 കാലഘട്ടങ്ങളില്‍ 20000 സോവിയറ്റ് പട്ടാളക്കാരാണ് ബെര്‍ഗന്‍ ബെല്‍സണില്‍ അതി ക്രൂരമായി കൊലചെയ്യപ്പെട്ടത്.

image courtesy

യു എസിലെ കറുത്തവനോടുള്ള പ്രതിഷേധം

യു എസിലെ കറുത്തവനോടുള്ള പ്രതിഷേധം

ലോറന്‍സ് ബിറ്റലര്‍ എന്നയാളാണ് ഈ ഫോട്ടയ്ക്ക് പിന്നില്‍. ബലാല്‍സംഘക്കുറ്റം ആരോപിച്ചാണ് കറുത്ത വര്‍ഗ്ഗക്കാരായ രണ്ട് യുവാക്കളെ തൂക്കിക്കൊന്നത്. എന്നാല്‍ ബലാല്‍സംഗം എന്നത് വെറും കെട്ടിച്ചമച്ച കഥയായിരുന്നു എന്ന് പിന്നീട് തെളിഞ്ഞു. അപ്പോഴേക്കും ശിക്ഷ നടപ്പാക്കി കഴിഞ്ഞിരുന്നു.

image courtesy

ശ്രദ്ധനേടിയ മറ്റൊരു യുദ്ധം

ശ്രദ്ധനേടിയ മറ്റൊരു യുദ്ധം

സ്റ്റീവ് ലുഡ്‌ലം എന്ന വ്യക്തിയാണ് ഇത്തരമൊരു ചിത്രത്തിനു പിന്നില്‍. ന്യൂയോര്‍ക്കില്‍ സെക്കന്റുകളുടെ വ്യത്യാസത്തില്‍ നടന്ന ഈ അപകടം എന്നും ചര്‍ച്ചാ വിഷയമായിരുന്നു. രണ്ട് ടവറുകളാണ് ഈ യുദ്ധക്കെടുതിയില്‍ ഇല്ലാതായത്.

image courtesy

നിലതെറ്റി വീഴുന്ന മനുഷ്യന്‍

നിലതെറ്റി വീഴുന്ന മനുഷ്യന്‍

നില തെറ്റി വീഴുന്ന മനുഷ്യന്റെ ഈ ചിത്രം പകര്‍ത്തിയത് റിച്ചാര്‍ഡ് ഡ്ര്യൂ എന്ന ഫോട്ടോഗ്രാഫറാണ്. വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണ സമയത്ത് ഒരു കെട്ടിടത്തില്‍ നിന്നും മറ്റൊരു കെട്ടിടത്തിലേക്കുള്ള രക്ഷപ്പെടലിനിടെയാണ് ഈ അപകടം സംഭവിച്ചത്.

image courtesy

ആണവദുരന്തത്തിന്റെ നേര്‍ച്ചിത്രം

ആണവദുരന്തത്തിന്റെ നേര്‍ച്ചിത്രം

ലോകം മുഴുവന്‍ ചര്‍ച്ച ചെയ്യപ്പെട്ട ഒരു ചിത്രമാണ് ഇത്. പ്രസിദ്ധനായ ഇന്ത്യന്‍ ഫോട്ടോഗ്രാഫര്‍ പാബ്ലോ ബാര്‍ത്തലോമിയോ ആണ് ഈ ചിത്രത്തിനു പിന്നില്‍. ലോകത്തിലെ തന്നെ ഏറ്റവും വലിയ ആണവ ദുരന്തമായ ഭോപ്പാല്‍ ദുരന്തത്തിന്റെ ഭീകരത വെളിവാക്കുന്നതാണ് ഈ ചിത്രം.

image courtesy

വിയറ്റ്‌നാം യുദ്ധത്തിന്റെ ഭീകരത

വിയറ്റ്‌നാം യുദ്ധത്തിന്റെ ഭീകരത

എഡ്ഡി ആഡംസ് എന്ന ഫോട്ടോഗ്രാഫറുടെ കരിയറിനെ തന്നെ മാറ്റിമറിച്ച ചിത്രങ്ങളിലൊന്നാണിത്. എന്നാല്‍ അതിനേക്കാളുപരി വിയറ്റ്‌നാം യുദ്ധത്തിന്റെ ഭീകരതയും ആളുകളുടെ നിസ്സഹായവസ്ഥയും ഈ ചിത്രം പറയുന്നു.

image courtesy

ഇറാഖിലൈ ദുരവസ്ഥ

ഇറാഖിലൈ ദുരവസ്ഥ

അബു ഗ്രൈബ് ജയിലിലെ ഈ ക്ലിക്കിലൂടെ ലോകമറിഞ്ഞത് ഇറാഖിലെ തടവുകാര്‍ അനുഭവിയ്ക്കുന്ന ഭീകരതയാണ്. പലപ്പോഴും ഭീകരതയുടെ ഏറ്റവും ക്രൂരമായ മുഖം തിരിച്ചറിയാന്‍ സഹായിക്കുന്നതായിരുന്നു ഓരോ ചിത്രങ്ങളും. യു എസ് ആര്‍മി ഏജന്റാണ് ഇത്തരമൊരു ഫോട്ടോയ്ക്ക് പിന്നില്‍.

image courtesy

സുഡാനിലെ ക്ഷാമം

സുഡാനിലെ ക്ഷാമം

നിരവധി വിമര്‍ശനങ്ങള്‍ ഏറ്റു വാങ്ങേണ്ടി വന്ന ഫോട്ടായാണ് ഇത്. കെവിന്‍ കാര്‍ട്ടറെ തേടി നിരവധി അവാര്‍ഡുകള്‍ ഈ ഫോട്ടോയ്ക്ക് ലഭിച്ചെങ്കിലും അതിലേറെ വിമര്‍ശനങ്ങളാണ് സുഡാനിലെ ഇത്രയും ഭീകരമായ മുഖം ലോകത്തിനു മുന്നില്‍ തുറന്നു കാണിച്ചതിന് ഇദ്ദേഹത്തിന് ലഭിച്ചത്.

image courtesy

    English summary

    Most iconic photos ever taken

    Here are a list of most powerful photographs ever taken in history. Find out about the most iconic photos ever taken.
    Story first published: Monday, March 28, 2016, 10:38 [IST]
    We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more