മഴക്കാലം..വൈദ്യുതാഘാതം ഏറ്റാല്‍..

Posted By:
Subscribe to Boldsky

മഴക്കാലം വരവായി...ഇനി മഴയെയും ഇടിമിന്ന ലിനെയും മാത്രം പേടിച്ചാല്‍ മതിയോ..? വൈദ്യുതിയെയാണ് പ്രധാനമായും ഭയക്കേണ്ടത്. മഴക്കാലം അപകടങ്ങളുടെ കാലമാണ്. പ്രത്യേകം ശ്രദ്ധിച്ചില്ലെങ്കില്‍ നിങ്ങളുടെ ജീവന് തന്നെ അപകടമാണ്.

ടെന്‍ഷന്‍ മാറ്റാന്‍ ചില കുറുക്കുവഴികള്‍

പെട്ടെന്ന് ആര്‍ക്കെങ്കിലും വൈദ്യുതാഘാതം ഏറ്റാല്‍ നിങ്ങള്‍ എന്താണ് ചെയ്യാറ്. ചിലര്‍ ഒന്നും ചെയ്യാതെ പകച്ചുനിന്നുപോകും. മറ്റ് ചിലര്‍ വേണ്ട രീതിയിലുള്ള വഴികള്‍ കണ്ടെത്തി മരണത്തില്‍ നിന്ന് രക്ഷിക്കുന്നു. വൈദ്യുതാഘാതത്തില്‍ നിന്നും എങ്ങനെ നിങ്ങളുടെ ജീവനെ സംരക്ഷിച്ചു നിര്‍ത്താം എന്ന് ചിന്തിക്കൂ.. അതിനുള്ള മുന്‍കരുതലുകള്‍ അറിഞ്ഞിരിക്കാം..

മുന്‍കരുതല്‍

മുന്‍കരുതല്‍

നടക്കുമ്പോള്‍ കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ ചവിട്ടാതിരിക്കുക.

മുന്‍കരുതല്‍

മുന്‍കരുതല്‍

ഇടിയും മിന്നലുമുള്ളപ്പോള്‍ ലാന്‍ഡ് ഫോണ്‍, മൊബൈല്‍ ഫോണ്‍ എന്നിവ ഉപയോഗിക്കരുത്.

മുന്‍കരുതല്‍

മുന്‍കരുതല്‍

ടിവി,ഫ്രിഡ്ജ്,മിക്‌സി,അയേണ്‍ ബോക്‌സ് തുടങ്ങിയ ഇലക്ട്രിക് ഉപകരണങ്ങലുടെ വയറുകള്‍ ഊരി വയ്ക്കുക.

മുന്‍കരുതല്‍

മുന്‍കരുതല്‍

നനഞ്ഞ കൈകള്‍ കൊണ്ട് സ്വിച്ച് ഇടുകയോ, ഓഫ് ആക്കുകയോ ചെയ്യരുത്.

മുന്‍കരുതല്‍

മുന്‍കരുതല്‍

വൈദ്യുത ഉപകരണങ്ങള്‍ പ്രവര്‍ത്തിക്കുമ്പോള്‍ റബ്ബര്‍ ചെരിപ്പ് ധരിക്കുക.

മുന്‍കരുതല്‍

മുന്‍കരുതല്‍

ഇലക്ട്രിക് വയറുകള്‍ ഇന്‍സ്റ്റലേഷന്‍ ശരിയായ വിധത്തിലാണെന്ന് ഉറപ്പു വരുത്തുക.

മുന്‍കരുതല്‍

മുന്‍കരുതല്‍

സ്വിച്ചുകള്‍ക്കുള്ളില്‍ വെള്ളം ഇറങ്ങാതിരിക്കാന്‍ വേണ്ട മുന്‍കരുതലുകള്‍ ചെയ്യുക.

മുന്‍കരുതല്‍

മുന്‍കരുതല്‍

എല്ലായ്‌പ്പോഴും ത്രീ-പിന്‍പ്‌ളഗ് മാത്രം ഉപയോഗിക്കുക.

വൈദ്യുതാഘാതം ഏറ്റാല്‍

വൈദ്യുതാഘാതം ഏറ്റാല്‍

500 വോള്‍ട്ടേജില്‍ താഴെയുള്ള വൈദ്യുതിയേറ്റാല്‍ അത് ശരീരത്തിലെ അവയവങ്ങള്‍ക്ക് കാര്യമായ തകരാര്‍ ഉണ്ടാക്കാറില്ല. എന്നാല്‍ 500 മുകളിലാണെങ്കില്‍ ഗുരുതരമായ പ്രശ്‌നങ്ങള്‍ ഉണ്ടാകാം. എന്നാല്‍ കുട്ടികള്‍ക്ക് 200 വോള്‍ട്ടേജ് പോലും താങ്ങാനുള്ള ശേഷിയുണ്ടാകില്ല.

വൈദ്യുതാഘാതം ഏറ്റാല്‍

വൈദ്യുതാഘാതം ഏറ്റാല്‍

ഹൈവോള്‍ട്ടേജ് ഷോക്ക് പരുക്കുകള്‍ ഉണ്ടാക്കിയില്ലെങ്കിലും പെട്ടെന്ന് വൈദ്യസഹായം തേടേണ്ടതാണ്.

വൈദ്യുതാഘാതം ഏറ്റാല്‍

വൈദ്യുതാഘാതം ഏറ്റാല്‍

ഹൈവോള്‍ട്ടേജ് ഏറ്റാല്‍ തലച്ചോറിനെ കാര്യമായി ബാധിക്കും. അപസ്മാരം, ഡിപ്രഷന്‍, ഉത്കണ്ഠ, പരാലിസിസ് എന്നിവയ്ക്ക് സാധ്യതയുണ്ട.

വൈദ്യുതാഘാതം ഏറ്റാല്‍

വൈദ്യുതാഘാതം ഏറ്റാല്‍

ചെറിയ വോള്‍ട്ടേജാണെങ്കിലും ഇത്തരം സാഹചര്യങ്ങള്‍ കാണുകയാണെങ്കില്‍ വൈദ്യസഹായം തേടണം. പൊള്ളല്‍, അബോധാവസ്ഥ, സ്പര്‍ശനശേഷിക്ക് എന്തെങ്കിലും തകരാര്‍, കാഴ്ച, കേള്‍വിക്കുറവ്, ഗര്‍ഭിണികള്‍ക്ക് ഷോക്ക് ഏറ്റാല്‍ ഇത്തരം സാഹചര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്.

വൈദ്യുതാഘാതം ഏറ്റാല്‍

വൈദ്യുതാഘാതം ഏറ്റാല്‍

ഷോക്കേറ്റ് തെറിച്ചു വീഴുന്നയാള്‍ക്ക് കഴുത്തിലെ നട്ടെല്ല്, മറ്റ് എല്ലുകള്‍ എന്നിവ പൊട്ടിയിട്ടുണ്ടാകാം. അതുകൊണ്ട് സൂക്ഷിച്ചേ ആളെ നീക്കം ചെയ്യാവൂ.

വൈദ്യുതാഘാതം ഏറ്റാല്‍

വൈദ്യുതാഘാതം ഏറ്റാല്‍

വൈദ്യുതാഘാതം ഏറ്റാല്‍ ഹൃദയം ഏകോപനമില്ലാതെ മിടിക്കുകയും ഇത് പമ്പിങ് ശേഷിയെ ബാധിക്കുകയും ചെയ്യും. ഇതാണ് മരണത്തിന് കാരണമാകുന്നത്.

വൈദ്യുതാഘാതം ഏറ്റാല്‍

വൈദ്യുതാഘാതം ഏറ്റാല്‍

പൊള്ളലുകള്‍ ഉണ്ടായാല്‍ ടെറ്റ്‌നസ് വാക്‌സിനോ, ആന്റിബയോട്ടിക് ലോഷനോ തേക്കുക.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

    English summary

    how to prevent electrical shock

    rainy season can bring some problems too especially for your home. The damaged electrical cords immediately to avoid electric shock.
    We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more