For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തുലാംരാശിയിലെ ശുക്രനും പ്രണയജീവിതവും

തുലാംരാശിയുടെ സ്വന്തം പ്രതീകമാണ്‌ ശുക്രന്‍, ഉന്നതമായ സൗന്ദര്യബോധമാണ്‌ സവിശേഷത.

By Archana V
|

തുലാംരാശിയിലെ ശുക്രന്‍ പ്രണയത്തിന്റെ പ്രതീകമാണ്‌. ഈ രാശിക്കാര്‍ പ്രണയം തേടുന്നവരായിരിക്കും . ഇവര്‍ക്ക്‌ നിങ്ങളെ പ്രണയത്താല്‍ അടിമപ്പെടുത്താന്‍ ഇവര്‍ക്കു കഴിയും. നിങ്ങളുടെ കണ്ണുകളില്‍ സ്‌നേഹത്തിന്റെ അലകള്‍ ആയിരിക്കും ഇവര്‍ തേടുന്നത്‌, നിങ്ങളില്‍ സ്‌നേഹത്തിന്റെ തിളക്കം നഷ്ടമായാല്‍ അവരുടെ താല്‍പര്യം ഇല്ലാതാവും. പങ്കാളിയുടെ സരസതയും ഉത്സാഹവും മാത്രമല്ല ബാഹ്യ രൂപവും ഇവരെ ആകര്‍ഷിക്കും.

lib

തുലാംരാശിയുടെ സ്വന്തം പ്രതീകമാണ്‌ ശുക്രന്‍, ഉന്നതമായ സൗന്ദര്യബോധമാണ്‌ സവിശേഷത.

ബാഹ്യരൂപം ഇവരെ സംബന്ധിച്ച്‌ വളരെ പ്രധാനമാണ്‌, അതിനാല്‍ ഇവര്‍ക്ക്‌ പ്രത്യേകമായ രീതിയും ആകര്‍ഷകമായ വ്യക്തിത്വവും ഉണ്ടായിരിക്കും. അപൂര്‍വതകളെ ഇഷ്ടപ്പെടുന്നവരായിരിക്കും ഇവര്‍.

ശുക്രന്‍ സ്‌നേഹത്തിന്റെ ഗ്രഹമാണ്‌, അതിനാല്‍ തുലാംരാശിയില്‍ ശുക്രന്റെ സാന്നിദ്ധ്യം നല്‍കുന്ന ഫലം എന്താകുമെന്ന്‌ ഊഹിക്കാന്‍ കഴിയും. ശുക്രന്റെ സാന്നിദ്ധ്യം അടിസ്ഥാനമാക്കി ഒരാളുടെ സ്‌നേഹബന്ധം നിര്‍വചിക്കാന്‍ കഴിയും . ഓരോ രാശിക്കാരിലും ഇതിന്റെ ഫലം വ്യത്യസ്‌തമായിരിക്കും.

lib

തുലാംരാശിക്കാര്‍ ഇച്ഛാശക്തി ഉള്ളവരും വിവേകമതികളും ആയിരിക്കും. ഇവര്‍ മറ്റുള്ളവരോട്‌ ഇടപഴകാന്‍ സമര്‍ത്ഥരായിരിക്കും. കാര്യങ്ങള്‍ സ്വന്തം വരുതിയില്‍ കൊണ്ടുവരാനുള്ള ആകര്‍ഷകത്വം ഇവര്‍ക്കുണ്ടാകും.

ശുക്രന്‍ തുലാംരാശിയില്‍ എത്തുമ്പോള്‍ ഇവരില്‍ പ്രണയ ഭാവം നിറയും, വായുവിലാണ്‌ തങ്ങള്‍ സഞ്ചരിക്കുന്നതെന്ന്‌ തോന്നും. തീയും വായുവുമാണ്‌ അനുകൂല ഘടകങ്ങള്‍. ശുക്രന്റെ ഈ പ്രതീകങ്ങള്‍ ഉന്നതി ഉണ്ടാക്കും.

തുലാംരാശിയിലെ ശുക്രനും പ്രണയജീവിതവും
ശുക്രന്റെ സാന്നിദ്ധ്യത്തില്‍ തുലാം രാശിക്കാര്‍ക്ക്‌ മറ്റ്‌ രാശിക്കാരുമായുള്ള പ്രണയ പൊരുത്തം

തുലാം - മേടം രാശിക്കാര്‍

തുലാം - മേടം രാശിക്കാര്‍

ഇരുവരും ആദ്യം ആകര്‍ഷിക്കപ്പെടും എന്നാല്‍ എപ്പോള്‍ വേണമെങ്കിലും ഇതില്‍ മാറ്റം ഉണ്ടാകാം. വിപരീത സ്വഭാവക്കാര്‍ ആകര്‍ഷിക്കപ്പെടാനുള്ള സാധ്യത ഇതില്‍ കൂടുതലാണ്‌. എന്നാല്‍, ഒരാള്‍ മറ്റെയാളെക്കാള്‍ മുന്നിട്ട്‌ നില്‍ക്കാനുള്ള പ്രവണത കാണിക്കും. ഇവരുടെ രാശിയുടെ പ്രത്യേകതയാണ്‌ അത്‌. 'ഞാന്‍' 'നമ്മള്‍' എന്നിവയ്‌ക്ക്‌ ഇടയിലായി തൂങ്ങിയാടുന്നതായിരിക്കും മേടം-തുലാം രാശിക്കാരുടെ അന്യേന്യവിരോധം, ഇത്‌ കാര്യങ്ങള്‍ രസകരമാക്കും.

തുലാം-ഇടവം രാശിക്കാര്‍

തുലാം-ഇടവം രാശിക്കാര്‍

ഇരുവരെയും നിയന്ത്രിക്കുന്നത്‌ തുലാംരാശിയായിരിക്കും. എല്ലാ തരത്തിലും മനോഹരമായ സൃഷ്ടികള്‍ ആണ്‌ ഇവര്‍ കാണാനും കേള്‍ക്കാനും ആഗ്രഹിക്കുന്നത്‌. ഹൃദ്യമായ കാര്യങ്ങള്‍ ആയിരിക്കും ഇരുവരും തേടുന്നത്‌ അതിനാല്‍ തുലാം രാശിക്കാരുടെ ആവശ്യം മനസിലാക്കാന്‍ ഇടവം രാശിയുള്ളവര്‍ കുറച്ച്‌ സമയം എടുത്തേക്കും.

ശാരീരകം മാത്രമായിരിക്കും പലപ്പോഴും സ്‌നേഹം. എല്ലാ കാര്യങ്ങളിലുമുള്ള തുലാംരാശിക്കാരുടെ അഭിപ്രായപ്രകടനം കാരണം സ്‌നേഹം നഷ്ടമാകാനും സാധ്യത ഉണ്ട്‌.

തുലാം- മിഥുനം രാശിക്കാര്‍

തുലാം- മിഥുനം രാശിക്കാര്‍

വായു ചിഹ്നം വഹിക്കുന്ന ഇരു രാശിക്കാരും അപൂര്‍വവും അസാധാരണവുമായ സ്‌നേഹം ആയിരിക്കും പങ്കുവയ്‌ക്കുക. ബുദ്ധിപരമല്ലാത്ത ആശയങ്ങളായിരിക്കും ഇവരെ അകറ്റുക. പുറമെ തോന്നുന്ന ആകര്‍ഷണത്തിന്‌ അപ്പുറം ഒരുമിച്ച്‌ ചേരുക എന്നത്‌ ഇവരെ സംബന്ധിച്ച്‌ പ്രയാസമായിരിക്കും. നര്‍മ്മത്തിലും വിരോധാഭാസത്തിലും ആനന്ദം കണ്ടെത്തുന്ന ഇണകളായിരിക്കും ഇവര്‍. ഇവര്‍ക്ക്‌ സ്വന്തമായി രഹസ്യഭാഷ ഉണ്ടായിരിക്കും.

തുലാം- കര്‍ക്കിടകം രാശിക്കാര്‍

തുലാം- കര്‍ക്കിടകം രാശിക്കാര്‍

കര്‍ക്കിടക രാശിയില്‍ ശുക്രന്റെ സാന്നിദ്ധ്യമുള്ളവര്‍ നല്ല പ്രതികരണ ശേഷി ഉള്ളവരായിരിക്കും അതാണ്‌ അവരുടെ സവിശേഷത. എന്നാല്‍, ഇത്തരം പ്രതികരണങ്ങള്‍ തുലാംരാശിക്കാരില്‍ അസ്വസ്ഥത ഉണ്ടാക്കിയേക്കാം. കര്‍ക്കിടക രാശിക്കാര്‍ വൈകാരികമായ അടുപ്പം ആണ്‌ ആഗ്രിഹിക്കുന്നത്‌. അതിനാല്‍ തുലാംരാശിക്കാര്‍ സ്വന്തം ഇഷ്ടങ്ങള്‍ക്കും അപ്പുറം ഇതിന്‌ നിര്‍ബന്ധിതരാകേണ്ടി വരും.

തുലാം- ചിങ്ങം

തുലാം- ചിങ്ങം

വിശിഷ്ടമായ പ്രവൃത്തികളും പദവിയും വ്യക്തിത്വവും ഉള്ള നല്ല ഇണകള്‍ ആയിരിക്കും ഇവര്‍. ഇരുവരും കരുതല്‍ ആഗ്രഹിക്കുന്നവര്‍ ആണ്‌ അതിനാല്‍ മഹാമനസ്‌കതയും ഉത്സാഹവും പ്രകടിപ്പിക്കും. പരസ്‌പരം സന്തോഷിപ്പിക്കുകയും ചെയ്യും. പദവിയെ ആശ്രയിച്ചായിരിക്കും ഇതെല്ലാം. ഇണകളായി അറിയപ്പെടാന്‍ ഇവര്‍ താല്‍പര്യപ്പെടും.

തുലാംരാശിക്കാര്‍ പങ്കാളിയുടെ വികാരത്തെ മനസിലാക്കാനും അവരുടെ നേട്ടത്തിന്റെ ഭാഗമായി അഭിമാനം കൊള്ളാന്‍ കഴിയുന്നവര്‍ ആയിരിക്കും. എന്നാല്‍ ചിങ്ങം രാശിക്കാര്‍ സ്വന്തം ക്രിയാത്മകതയില്‍ നിന്നും നേട്ടം ഉണ്ടാക്കുന്നവര്‍ ആയിരിക്കും.

തുലാം- കന്നി രാശിക്കാര്‍

തുലാം- കന്നി രാശിക്കാര്‍

ഇരു രാശിക്കാരും മൃദുല വികാരം ഉള്ളവരാണ്‌. കാര്യങ്ങള്‍ നല്ല രീതിയില്‍ പോവുകയാണെങ്കില്‍ ഇരുവരും ചേര്‍ന്ന്‌ പ്രശ്‌നഭരിതമായ ലോകത്ത്‌ സ്വന്തം അഭയസ്ഥാനം കണ്ടെത്തും. ഇരുവരും പൂര്‍ണത ആഗ്രഹിക്കുന്നത്‌ പലപ്പോഴും സ്‌നഹത്തിന്റെ പാരമ്യതയ്‌ക്ക്‌ മങ്ങല്‍ ഏല്‍പ്പിക്കും. മേടംരാശിക്കാര്‍ പതിവ്‌ ശീലങ്ങളെ മറികടന്ന്‌ പുതിയ ഉയരങ്ങളില്‍ എത്തുന്നതിന്‌ വേണ്ടി പരസ്‌പരമുള്ള തുലനം നഷ്ടപ്പെടുത്തിയേക്കും. എന്നാല്‍ പരസ്‌പരം വിശ്വാസം നഷ്ടമാവില്ല, അതിനാല്‍ കന്നി രാശിക്കാര്‍ ഇത്‌ കാര്യമായി എടുക്കില്ല.

തുലാം- തുലാം രാശിക്കാര്‍

തുലാം- തുലാം രാശിക്കാര്‍

പരസ്‌പരം എന്താണ്‌ ആവശ്യം എന്ന്‌ നന്നായി തിരിച്ചറിയുന്നവരായിരിക്കും ഇവര്‍. ബാഹ്യവും ആന്തരികവുമായി പരസ്‌പരം പ്രതിഫലിക്കുന്ന ദര്‍പ്പണങ്ങള്‍ ആയിരിക്കും ഇവര്‍. സാമൂഹികമായ കാഴ്‌ചപ്പാടിലും ബന്ധങ്ങളുടെ ഉള്‍കാഴ്‌ചയിലും ഇവര്‍ അനുരൂപരായ ഇണകള്‍ ആയിരിക്കും. അമിതമായി സംസാരിക്കാത്ത ഇവര്‍ കലകള്‍ക്കും സംഗീതത്തിനുമായി സമയം മാറ്റി വയ്‌ക്കും.

ഒരുമിച്ചിരിക്കാന്‍ ആഗ്രഹിക്കുന്നത്‌ പോലെ തന്നെ ഏകാന്തതയും ഇഷ്ടപ്പെടുന്നവരാണ്‌ ഇവര്‍.

തുലാം - വൃശ്ചികം രാശിക്കാര്‍

തുലാം - വൃശ്ചികം രാശിക്കാര്‍

ബഹ്യസൗന്ദര്യം ഇഷ്ടപ്പെടുന്നവരാണ്‌ തുലാംരാശിക്കാര്‍ എന്നാല്‍ വൃശ്ചിക രാശിയോട്‌ ചേരുമ്പോള്‍ ആന്തരിക സൗന്ദര്യത്തിനായിരിക്കും ഇവര്‍ പ്രാധാന്യം നല്‍കുക. വൃശ്ചിക രാശിക്കാര്‍ പ്രണയത്തെ ഗൗരവത്തോടെ കാണുന്നവരായിരിക്കും അതിനാല്‍ തുലാംരാശിക്കാര്‍ക്ക്‌ തന്റെ ചിന്തകളില്‍ മാറ്റം വരുത്തേണ്ടതായി വരും. ഇരുവരുടെയും ലൈംഗികതൃഷ്‌ണ ശക്തമായിരിക്കും എന്നാല്‍ , വൃശ്ചികരാശിക്കാര്‍ക്ക്‌ അനുയോജ്യമായ സാഹചര്യം ആവശ്യമാണ്‌. വ്യത്യസ്‌ത വ്യക്തിത്വങ്ങള്‍ക്ക്‌ ചേര്‍ച്ച കണ്ടെത്താന്‍ കഴിഞ്ഞാല്‍ നല്ല ഇണകളായി മാറാന്‍ കഴിയും.

തുലാം- ധനു രാശിക്കാര്‍

തുലാം- ധനു രാശിക്കാര്‍

മനസ്സ്‌ പോകുന്ന വഴിക്ക്‌ സഞ്ചരിക്കാന്‍ ഇഷ്ടപ്പെടുന്ന ചഞ്ചല ഹൃത്തരാണ്‌ ഇരുവരും . സാധാരണയായി പരസ്‌പരം ശ്രദ്ധാലുക്കളായിരിക്കും. തുലാംരാശിക്കാരോട്‌ കൂടുതല്‍ ഇണങ്ങുമെങ്കിലും ധനുരാശിക്കാര്‍ സ്വന്തം താല്‍പര്യങ്ങള്‍ക്ക്‌ ഇണങ്ങുന്നത്‌ തേടി കൊണ്ടിരിക്കും. ആളുകളെകുറിച്ചും ലോകത്തെ കുറിച്ചും ജീവിതത്തെ കുറിച്ചും ഉള്ള നിരീക്ഷണങ്ങള്‍ ഇവര്‍ പങ്കു വയ്‌ക്കും. തുലാംരാശിക്കാര്‍ പൊതുവെ ഒരു ഇണയില്‍ മാത്രം താല്‌പര്യം കാണിക്കുന്നവര്‍ ആയിരിക്കും എന്നാല്‍ ധനു രാശിക്കാര്‍ പലരുടെയും സ്‌നേഹഭാജമായിട്ടിയിരിക്കും ഒരാളെ തിരഞ്ഞെടുക്കുന്നത്‌.

തുലാം- കുംഭം രാശിക്കാര്‍

തുലാം- കുംഭം രാശിക്കാര്‍

സങ്കുചിത മനസ്സുള്ളവരെ വെറുക്കുന്ന ഇവരുടെ അഭിപ്രായങ്ങള്‍ പലപ്പോഴും വ്യത്യസ്‌തമായിരിക്കും എന്നതാണ്‌ വിരോധാഭാസം.

കുംഭം രാശിക്കാര്‍ സാമൂഹിക മര്യാദകള്‍ പാലിക്കുന്നവരായിരിക്കും , തുലാംരാശിക്കാരെ ആകര്‍ഷിക്കുന്നതും ഇതായിരിക്കും. ഇരുവര്‍ക്കും സ്വന്തമായ ഇടം ആവശ്യമാണ്‌. അതിനാല്‍ ഇത്തരം ഏകാന്ത പഥികരോട്‌ യോജിച്ച്‌ പോവുക വിഷമമാണ്‌ എന്ന്‌ തുലാംരാശിക്കാര്‍ക്ക്‌ മനസിലാകും. നവീനവും ആകര്‍ഷകവുമായ വീഷണ കോണുകളിലൂടെ പരസ്‌പരം സുഹൃത്തുക്കളെ പോലെ ഇവര്‍ പ്രചോദിപ്പിക്കും .

തുലാം- മീനം

തുലാം- മീനം

തുലാം രാശിക്കാര്‍ വ്യക്തമായ ആശയവിനിമയം ഇഷ്ടപ്പെടുന്നവരാണ്‌, അതേസമയം മീനം രാശിക്കാരകട്ടെ ആലങ്കാരിക ഭാഷ പ്രയോഗിക്കുന്നവരായിരിക്കും. ഇവരുടെ കാര്യത്തില്‍ "നിര്‍ഭാഗ്യമാണ്‌ പിന്നീട്‌ ഭാഗ്യമായി ഭവിക്കുക" എന്ന്‌ പറയാം. സ്‌നേഹത്തിന്റെ ഗ്രഹത്തെയും ഉപഗ്രഹമായ നെപ്‌ട്യൂണിനെയും ഇവര്‍ ഒരുമിച്ച്‌ കൊണ്ടു വരും , അതിനാല്‍ അര്‍ത്ഥവത്തായ ബന്ധമായിരിക്കും ഇവരുടേത്‌ . പലപ്പോഴും ഭാഗ്യമെന്ന്‌ തോന്നിപ്പിക്കും. പരസ്‌പരം മനസ്‌ പങ്കിടാന്‍ കഴിയുന്നതിനാല്‍ മനസിനും ആത്മാവിനും ഇടയിലുള്ള അന്തരം ഇല്ലാതാക്കാന്‍ കഴിയും ഇവര്‍ക്ക്‌.

Read more about: insync life ജീവിതം
English summary

തുലാംരാശിയിലെ ശുക്രനും പ്രണയജീവിതവും

The Venus Libra man finds great satisfaction in togetherness. If you're in synch with him, he's a committed dance partner. The one-on-ones in his life are central, whether they're friends or lovers.
Story first published: Tuesday, March 27, 2018, 17:48 [IST]
X
Desktop Bottom Promotion