For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  ഇന്നത്തെ ദിവസം എങ്ങനെയാകും? രാശിഫലം മാര്‍ച്ച് 30, വെള്ളിയാഴ്ച

  By Anjaly Ts
  |

  ജീവിതത്തിലെ ഏറ്റവും ദുരിത പൂര്‍ണമായ ദിവസങ്ങളിലൂടെ കടന്നുപോകുമ്പോള്‍ എങ്ങിനെ ഈ സാഹചര്യത്തിലേക്ക് എത്തുന്നു എന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? മറിച്ച് സന്തോഷം ഉണ്ടാകുമ്പോള്‍ എങ്ങിനെയാണെന്നും? നിങ്ങളുടെ ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നവയാണ് രാശി ഫലങ്ങള്‍.

  പ്രപഞ്ചത്തിന് നിങ്ങളുടെ ജീവിതത്തെ സ്വാധീനിക്കാനുള്ള കഴിവ് ജീവിത സാഹചര്യങ്ങളേയും സ്വാധീനിക്കും. അവ മനസിലാക്കാന്‍ രാശി ഫലങ്ങള്‍ കൃത്യമായി പിന്തുടരുക.മാര്‍ച്ച് 30 വെള്ളിയാഴ്ചയിലെ രാശി ഫലം

  മേടം

  മേടം

  ചുറ്റം പൂവിട്ട് വിടര്‍ന്ന് നില്‍ക്കുന്ന സ്‌നേഹവും റൊമാന്‍സുമെല്ലാം ഈ ദിവസങ്ങളിലും ആസ്വദിച്ച് മുന്നോട്ടു പോകാന്‍ നിങ്ങള്‍ക്കാകും. എതെങ്കിലും പരിപാടികളിലോ, ചടങ്ങുകളിലോ ഭാഗമാവാന്‍ പോവുന്ന നിങ്ങള്‍ക്ക് പഴയതും, പുതിയതുമായ സുഹൃത്തുക്കളും ഒന്നിച്ച് സമയം ചിലവിടും. ഇത് നിങ്ങളെ ഏറെ സന്തോഷത്തിലാഴ്ത്തും. നിങ്ങളുടെ സാന്നിധ്യം മറ്റു ചിലരെ ബോധ്യപ്പെടുത്താനും ഈ ചടങ്ങുകളില്‍ പങ്കെടുക്കുന്നതിലൂടെ സാധിക്കും. നിങ്ങളും പങ്കാളിയുമായും അടുപ്പമുള്ള വ്യക്തികള്‍ അവരുടെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനായി ക്ഷണിക്കും. ആ വിവാഹ ക്ഷണം നിങ്ങളുടെ പങ്കാളിയിലും പല ആശയങ്ങള്‍ ഉണര്‍ത്തും. അത് നിങ്ങള്‍ക്ക് സര്‍പ്രൈസും ആയിരിക്കും. എന്നാല്‍ പങ്കാളിക്കൊരുമിച്ച് ആ സ്വപ്‌നം ആസ്വദിക്കുക. നാളെ യാഥാര്‍ഥ്യത്തെ നേരിടാനുള്ളതാണ്.

  ഇടവം

  ഇടവം

  ജീവിതം മനോഹരമായിട്ടാണോ നിങ്ങളുടെ മുന്നോട്ടു പോകുന്നത്? നിങ്ങള്‍ സ്വയം ചോദിക്കേണ്ട ചോദ്യമാണ് ഇത്. ജോലി സംബന്ധമായും, വിദ്യാഭ്യാസപരമായും, മതപരമായും എല്ലാം നല്ല രീതിയില്‍ മുന്നോട്ടു പോയി ഒരു മാതൃകാ ജീവിതമായിരിക്കും നിങ്ങള്‍ക്ക് അനുഭവപ്പെടുക. എല്ലാം നന്നായി മുന്നോട്ടു പോകുന്നല്ലോ എന്നോര്‍ത്ത് ആധിപിടിക്കാതിരിക്കുക. ഭാവിയെ കുറിച്ച് ആലോചിച്ചായിരിക്കും നിങ്ങളുടെ ആവലാതി. എന്നാള്‍ ഈ നിമിഷത്തില്‍ ജീവിക്കുക എന്നതാണ് ചെയ്യേണ്ടത്. വരും നാളുകളില്‍ ഓര്‍ക്കുമ്പോള്‍ സുഖം നിറയ്ക്കുന്ന മനോഹര നിമിഷങ്ങളാണ് ഈ നാളുകളില്‍ നിങ്ങള്‍ക്ക് മുന്നിലേക്ക് എത്തുന്നത്.

  മിഥുനം

  മിഥുനം

  കാഴ്ചപ്പാടുകളും വീക്ഷണവുമെല്ലാം വികസിപ്പിക്കാനുള്ള മനസായിരിക്കും ഈ ദിവസം മിഥുനം രാശിക്കാര്‍ക്ക്. യാത്ര, വിദ്യാഭ്യാസം, ക്രിയേറ്റിവിറ്റി എന്നിങ്ങനെ വിഷയങ്ങള്‍ മുന്നിലേക്ക് വന്നുകൊണ്ടേയിരിക്കും. അല്ലെങ്കില്‍ മറ്റെന്തെങ്കിലും പുതിയ വിഷയം സുഹൃത്തുക്കള്‍ ആരെങ്കിലും നിങ്ങളുടെ മുന്നിലേക്ക് വയ്ക്കും. കുട്ടികളും നിങ്ങളുടെ സന്തോഷത്തിന് കാരണമാകും. ഇഷ്ടപ്പെടുന്ന വിഷയങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കാന്‍ കഴിയുന്നത് നിങ്ങളില്‍ സംതൃപ്തിയുണ്ടാക്കും. അലോസരപ്പെടുത്തുന്ന ഘടകങ്ങളെല്ലാം ഒഴിഞ്ഞു പോകും. മനോഹരമായ ഒരു ദിവസമാണ് മുന്നില്‍ നില്‍ക്കുന്നതെന്ന് ഓര്‍ക്കുക.

  കര്‍ക്കടകം

  കര്‍ക്കടകം

  ജോലി വീട്ടിലിരുന്നാണോ? അതോ വീട്ടിലിരുന്ന് ജോലി ചെയ്യുന്നതിനുള്ള ആലോചനയിലാണോ? അങ്ങിനെയെങ്കില്‍ വീട്ടില്‍ നിന്നും ലഭിക്കുന്ന കൂടുതല്‍ സ്വാതന്ത്ര്യവും സൗകര്യവും ആസ്വദിക്കാന്‍ സാധിക്കും. നിങ്ങളുടെ ബുക്കുകള്‍, പ്രിയപ്പെട്ട വളര്‍ത്തു മൃഗങ്ങള്‍ തുടങ്ങി പഴയ വസ്ത്രങ്ങള്‍ വരെ നല്ലൊരു ഫീലിലേക്ക് എത്തിക്കും. എന്നാല്‍ ഈ സ്വാതന്ത്ര്യവും സൗകര്യവും ഒന്നും നിങ്ങളുടെ ജോലിയിലെ സന്മാര്‍ഗീയതയെ ബാധിക്കില്ല. കൂടുതല്‍ നന്നായി പ്രവര്‍ത്തിക്കാന്‍ ഈ ദിവസങ്ങളില്‍ നിങ്ങള്‍ക്ക് സാധിക്കും. ജയം തേടി തിരഞ്ഞ് തിരഞ്ഞ് പോവുക.

  ചിങ്ങം

  ചിങ്ങം

  താമസ സ്ഥലത്തിന് സമീപത്തുണ്ടാകുന്ന ഒരു പൊതു പരുപാടിയില്‍ പങ്കെടുക്കുക വഴി പുതിയ ചില സൗഹൃദ കൂട്ടങ്ങളെ ലഭിക്കും. ആത്മീയ, ഭൗതീയ വിഷയങ്ങളില്‍ നിങ്ങള്‍ക്ക് സമാനമായ ചിന്താഗതിയുള്ളവരായിരിക്കും ഇവര്‍. അവരുമായി കൂടുതല്‍ സമയം ഫോണിലും നേരിലും ചിലവിട്ടായിരിക്കും നിങ്ങളുടെ ദിവസങ്ങള്‍ മുന്നോട്ടു പോവുക. നിങ്ങള്‍ സിംഗിളാണെങ്കില്‍, ആ സൗഹൃദ വലയത്തില്‍ നിന്നൊരാള്‍ നിങ്ങളുടെ ജീവിത പങ്കാളിയായും മാറും. ഒരു എഴുത്തുകാരിയോ, അല്ലെങ്കില്‍ കലാകാരിയോ ആണ് നിങ്ങള്‍ എങ്കില്‍ ഈ പുതിയ ബന്ധങ്ങളില്‍ നിന്നും ലഭിക്കുന്ന പ്രചോദനം പല ആശയങ്ങളിലേക്കും നിങ്ങളെ എത്തിക്കും.

  കന്നി

  കന്നി

  ഏര്‍പ്പെട്ടിരിക്കുന്ന ഒരു പദ്ധതി, അത് ജോലി സംബന്ധമാകാം അല്ലെങ്കില്‍ വ്യക്തിപരവും, നിങ്ങളില്‍ തന്നെ നിങ്ങളുടെ കഴിവില്‍ സംശയം ഉണര്‍ത്തും. എഴുത്ത്, ചിത്രരചന, കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സ് എന്നിങ്ങനെയുള്ള മേഖലകളാവാം അത്. സാധാരണ നിങ്ങള്‍ നല്‍കുന്ന കഠിനാധ്വാനം പോരാതെ വരും ഈ പ്രവര്‍ത്തിക്ക്. ഇതോടെ ആ പദ്ധതി പൂര്‍ത്തീ കരിക്കാന്‍ സാധിക്കുമോ എന്ന ആശങ്ക നിങ്ങള്‍ക്കുള്ളില്‍ ശക്തമാകും. എന്നാല്‍ മുന്നോട്ടു പോയാല്‍ ആ പദ്ധതിയുടെ ഫലം നിങ്ങളെ അത്ഭുതപ്പെടുത്തും. ഇതുപോലെ റിസ്‌കുകള്‍ ഏറ്റെടുത്ത് മുന്നോട്ടു പോകുന്നതിന് അനുയോജ്യമായ വ്യക്തിത്വമാണ് നിങ്ങളുടേത്. അത് തുടര്‍ന്നു കൊണ്ടുപോകാനുള്ള ആഗ്രഹവും നിങ്ങള്‍ക്കുള്ളിലുണ്ടാവും. മികച്ച മുന്നേറ്റം തുടരുക.

  തുലാം

  തുലാം

  കലാവാസനയുള്ള വ്യക്തിയാണ് നിങ്ങള്‍ എങ്കില്‍ ഈ ദിവസങ്ങള്‍ നിങ്ങള്‍ക്കുള്ളതാണ്. ഉള്ളിലുള്ള ആ കലാവാസലകളെ പുറത്തെടുക്കാനുള്ള പ്രചോദനം നിങ്ങള്‍ക്ക് ലഭിക്കും. ഒരു പുതിയ പദ്ധതി തയ്യാറാക്കുകയും അത് ആരംഭിക്കുന്നതിനായുള്ള അക്ഷമ നിങ്ങളെ പിടികൂടുകയും ചെയ്യും. കലാപരമായി അതിന് മുന്‍പ് ഒന്നും നിങ്ങള്‍ ചെയ്തിട്ടുണ്ടാവില്ല. എന്നാല്‍ ഒന്ന് ശ്രമിച്ചു നോക്കാനായിരിക്കും മനസില്‍ തോന്നുക. അത് കമ്പ്യൂട്ടര്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചുമാകാം. എന്തെങ്കിലും ഫലം കാണുന്നത് വരെ നിങ്ങള്‍ മുന്നോട്ടു പോകുന്നതിലൂടെ ഒരു സംതൃപ്തി നിങ്ങളെ തേടിവരും. അതിനാല്‍ മുന്നോട്ടു പോവുക.

  വൃശ്ചികം

  വൃശ്ചികം

  കുടുംബത്തില്‍ സന്തോഷം നല്‍കുന്ന സംഭവങ്ങളാണ് ഉണ്ടാകാന്‍ പോകുന്നത്. ആന്തരികമായ അടുപ്പത്തിന്റെ തീവ്രതയായിരിക്കാം ഒരു പ്രണയിതാവ് പ്രഖ്യാപിക്കുക. മതവുമായി ബന്ധപ്പെട്ട കാര്യങ്ങളാവാം കുടുംബത്തില്‍ സന്തോഷം നിറയ്ക്കുന്ന മറ്റൊന്ന്. ജോലി സംബന്ധമായ മുന്നേറ്റം, സാമ്പത്തികമായ മുന്നേറ്റം എന്നിങ്ങനേയുമാകാം സന്തോഷം വരിക. എല്ലാ മേഖലയിലും സന്തോഷം നിറച്ചായിരിക്കും ഇതെല്ലാം സംഭവിക്കുക. ഇതെല്ലാം സത്യമാണോ എന്ന വിശ്വാസം വരാതെ സ്വന്തം ശരീരത്തില്‍ ഇടിച്ചു വരെ നോക്കും നിങ്ങള്‍. എന്നാല്‍ ശാന്തമായിരുന്നു ആസ്വദിക്കുക. അതെല്ലാം സംഭവിക്കുകയാണ്. അതിന്റെ രുചി നുകരുക.

  ധനു

  ധനു

  പ്രണയ ജീവിതത്തില്‍ അടുത്തിടെയുണ്ടായിരിക്കുന്ന ചില മുന്നേറ്റങ്ങള്‍ നിങ്ങളില്‍ ചില പുതിയ പ്രതീക്ഷ ഉണര്‍ത്തുകയും, എക്‌സൈറ്റഡ് ആക്കുകയും ചെയ്യും. ഏറ്റവും അടുപ്പമുള്ള വ്യക്തിയുമായുള്ള ആശയ വിനിമയങ്ങള്‍ ഒരു പ്രണയ ഗാനത്തിന്റേയോ, കവിതയുടേയോ രൂപത്തിലേക്ക് വരെ എത്താം. സുഹൃത്തിന്റെ ഒരു സമ്മാനം നല്‍കാന്‍ ആഗ്രഹിക്കുന്നു എങ്കില്‍ അതില്‍ നിന്നും പിന്മാറരുത്. ഒരു ബുക്ക് പോലെ അപകടകരമല്ലാതെ സമ്മാനങ്ങള്‍ വേണം തിരഞ്ഞെടുക്കാന്‍. എല്ലാം മികച്ചു നില്‍ക്കുന്നു എന്ന തോന്നലാവും നിങ്ങള്‍ക്ക്. എന്നാല്‍ കൂടുതല്‍ വൈകാരികമാകുന്നത് നിങ്ങളുടെ സുഹൃത്തിന് ശ്വാസം മുട്ടിക്കുക തന്നെ ചെയ്യും. കുറച്ച് ക്ഷമ കാണിക്കാന്‍ തയ്യാറാവണം നിങ്ങള്‍.

  മകരം

  മകരം

  കലയുമായി ബന്ധപ്പെട്ട ജീവിതമാണ് നിങ്ങളുടേത് എങ്കില്‍ നിങ്ങളുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കാനുള്ള വേദി മുന്നില്‍ വന്നു ചേരും. പോസിറ്റീവായ പ്രതികരണങ്ങളായിരിക്കും ഇതിന് ലഭിക്കുക. അഭിനന്ദനങ്ങള്‍ക്കൊപ്പം ഈഗോ വളര്‍ത്തുന്ന ഘടകങ്ങളുമുണ്ടാകും. കലയിലൂടെ സാമ്പത്തിക നേട്ടത്തിനും വഴി ഒരുങ്ങും. എന്നാല്‍ നാണമോ, അരക്ഷിതാവസ്ഥയോ മനസില്‍ വെച്ച് പണം നിരസിക്കാന്‍ മുതിരരുത്. നിധിക്ക് വേണ്ടി തന്നെ മുന്നോട്ടു പോവുക. ഈ അവസരങ്ങള്‍ കുറച്ചു നാളുകള്‍ കൂടി തുടരും.

  കുംഭം

  കുംഭം

  ആവേശവും, പ്രതീക്ഷയും, അത്യൂത്സാഹവുമെല്ലാം ഈ ദിവസം നിങ്ങളുടെ മനസില്‍ നിറയും. നിങ്ങളുടെ ജീവിതം പോസിറ്റീവായ മാറ്റത്തിന് വിധേയമാവുകയാണ്. എന്നാലത് നിങ്ങള്‍ക്ക് പെട്ടെന്ന് മനസിലാവണം എന്നില്ല. മാറ്റത്തിന്റെ സൂചന നിങ്ങള്‍ക്കുള്ളില്‍ തോന്നി തുടങ്ങിയേക്കാം. ദൂരെ എവിടെയോ ഉള്ള വ്യക്തിയുമായുള്ള റൊമാന്‍സ് എങ്ങുമെത്താതേയും പോകും. എഴുത്തുകാരനാണ് നിങ്ങള്‍ എങ്കില്‍ പ്രസിദ്ധീകരണത്തിനുള്ള സമയം അടുത്തിരിക്കുന്നു. ഉള്ളില്‍ തോന്നുന്ന പേടി മാത്രമാണ് ഈ സമയങ്ങളില്‍ നിങ്ങളെ പിന്നോട്ടടിക്കുന്ന ഒരേയൊരു ഘടകം. ഏകാഗ്രതയോടെ മുന്നോട്ടു പോവുക.

  മീനം

  മീനം

  മനോഹരമായ സ്വപ്‌നങ്ങളായിരിക്കും ഈ ദിവസങ്ങളില്‍ നിങ്ങളുടെ മുന്നിലേക്കെത്തുക. മാലാഖ, ആത്മീയ മുഖങ്ങള്‍ എന്നിങ്ങനെയെല്ലാമാകാം ആ സ്വപ്‌നത്തില്‍ പ്രത്യക്ഷപ്പെടുന്നവ. അവ നല്‍കുന്ന സന്ദേശം ശ്രദ്ധിക്കുക. ഭൗതീക, ആത്മീയ ജീവിതത്തിലേക്കോ, ഭാവി ജീവിതത്തിലേക്കോ വിരല്‍ ചൂണ്ടുന്നവയാവും അവ. നിങ്ങള്‍ക്ക് അതുവരെ അറിയാത്ത കാര്യങ്ങളിലേക്കാവാം ആ വെളിച്ചം വീശല്‍. ആ സ്വപ്‌നങ്ങള്‍ എഴുതുക. അങ്ങിനെ ചെയ്യുന്നത് നിങ്ങളെ സംതൃപ്തിയിലാഴ്ത്തും.

  Read more about: insync life ആത്മീയത
  English summary

  Friday Forune

  we are all affected by the 12 signs of the zodiac, as the Sun and other planets cycle through the horoscope over the course of a year. Browse through the signs of astrology here to learn their deeper meaning—and how you can use their powers to your advantage.
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more