മുന്നിലെത്തുന്ന ജയ പരാജയങ്ങൾ അറിയണ്ടേ ? ഇന്നത്തെ രാശി ഫലം

Posted By: anjaly TS
Subscribe to Boldsky

ഒരു പുതിയ ദിവസം തുടങ്ങുകയല്ലേ ... രാശിഫലം നോക്കി മുന്നോട്ടുള്ള പ്രയാണങ്ങൾക്ക് പദ്ധതിയിടാം...

വിജയവും നേടാനും പ്രതിസന്ധികൾ മറികടക്കാനും രാശിഫലങ്ങൾ പിന്തുടരുന്നത് സഹായിക്കും. സോഡിയാക്‌ സൈന്‍ പ്രകാരം ഓരോരുത്തർക്ക് ചേരുന്ന ജോലികൾ, അവരുടെ സ്വഭാവ ഗുണങ്ങൾ, ജീവിത പങ്കാളിയെ പറ്റി അങ്ങനെ പലതും മനസിലാക്കൻ സാധിക്കും.

മേടരാശി

മേടരാശി

നിങ്ങള്‍ നല്‍കുന്നതിന്റെ പകുതി സ്‌നേഹവും പരിഗണനയും പോലും നിങ്ങളാഗ്രഹിക്കുന്ന വ്യക്തിയില്‍ നിന്നും തിരിച്ചു കിട്ടുന്നില്ല എന്ന തോന്നലായിരിക്കും ഈ കാലയളവില്‍ നിങ്ങളെ പിടികൂടിയിരിക്കുക. നിങ്ങളുടെ പങ്കാളി ഇത്ര സ്വാര്‍ഥനാണോ എന്ന് പോലും ഈ നാളുകളില്‍ നിങ്ങള്‍ ചിന്തിച്ചു പോകും. അവരുടെ പെരുമാറ്റങ്ങള്‍ നിങ്ങളില്‍ അസ്വസ്ഥതയുണ്ടാക്കും. എന്നാല്‍ യഥാര്‍ഥത്തില്‍ അവര്‍ സ്വര്‍ഥരായതൊന്നും ആയിരിക്കില്ല പ്രശ്‌നം. പ്രകടിപ്പിക്കുന്നതില്‍, അല്ലെങ്കില്‍ സ്‌നേഹവും കരുതലും നല്‍കുന്നതില്‍ നിങ്ങള്‍ മനസില്‍ വയ്ക്കുന്ന അളവുകോലായിരിക്കില്ല ചിലപ്പോള്‍ ആ വ്യക്തിയുടേത്. രണ്ട് വ്യക്തികളുടെ കാഴ്ച്ചപ്പാടിന്റെ പ്രശ്‌നമായിരിക്കാം ഇവിടെ ഉടലെടുക്കുന്നത്. തുറന്നു സംസാരിക്കുക എന്നതാണ് ഇവിടെയുള്ള പ്രതിവിധി. നിങ്ങള്‍ ആഗ്രഹിക്കുന്നതെന്തെന്ന അവരെ ബോധ്യപ്പെടുത്തുക. മനസില്‍ വെച്ചു നടന്ന് അസ്വസ്ഥത വര്‍ധിപ്പിച്ചു നടന്നിട്ട് കാര്യമില്ലല്ലോ...

ഇടവ രാശി

ഇടവ രാശി

ആകാംക്ഷയും സമ്മര്‍ദ്ദവുമെല്ലാം ഓരോ വ്യക്തിയേയും തേടിയെത്താറുണ്ട്. വ്യക്തിപരമായി നമ്മളോരോരുത്തരും അത് നേരിടുകയാണ് പതിവ്. എന്നാല്‍ നിങ്ങള്‍ ഇടവംരാശിക്കാര്‍ പരസ്യമായി ഈ സമ്മര്‍ദ്ദങ്ങളുടേയും ആകാംക്ഷയുടേയും അസ്വസ്ഥത പ്രകടിപ്പിക്കും. നിങ്ങളിലെ മോശം പ്രതികരണ രീതിയായിരിക്കും ഈ സമയം പുറത്തു വരിക. നിങ്ങളിത് അറിയുന്നുണ്ടെങ്കില്‍ പോലും ആ രീതിയില്‍ തന്നെ മുന്നോട്ടു പോകും. നിങ്ങളുടെ ഉള്ളിലുള്ള സമ്മര്‍ദ്ദം അയയ്ക്കാന്‍ വഴികള്‍ തേടുകയാണ് ഈ സമയം വേണ്ടത്. നിങ്ങളുടെ ഉള്ളിലേക്ക് വരുന്ന ചിന്തകളെ സ്വയം വിലയിരുത്തുക. ആ ചിന്തകള്‍ ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ ശ്രമിക്കേണ്ട സമയമാണ് ഇപ്പോള്‍.

മിഥുനം

മിഥുനം

നിങ്ങള്‍ ഇഷ്ടപ്പെടുന്ന വ്യക്തിയില്‍ നിന്നും വരുന്ന പ്രതികരണം മനസിലാക്കാന്‍ സാധിക്കാത്തത് ആകും ഈ നാളുകളില്‍ നിങ്ങളെ കുഴയ്ക്കുക. അവരുടെ വ്യക്തതയില്ലാത്ത പ്രതികരണം നിങ്ങളില്‍ ആശയക്കുഴപ്പം സൃഷ്ടിക്കും. ആ വ്യക്തിയെ മനസിലാക്കുന്നതില്‍ നിങ്ങള്‍ പരാജയപ്പെട്ടത് കൊണ്ടാണ് ഇത്തരം ആശയക്കുഴപ്പം എന്ന തോന്നലിലേക്കും നിങ്ങള്‍ എത്തും. അവര്‍ നിങ്ങളെ അറിയിക്കാന്‍ ഉദ്ദേശിച്ചത് എന്തെന്നതില്‍ വ്യക്തത വരുത്താന്‍ വീണ്ടും വീണ്ടും നിങ്ങള്‍ ശ്രമിക്കുമെങ്കിലും പരാജയപ്പെടും. എന്നാല്‍ നിങ്ങള്‍ക്ക് ആ സന്ദേശം അയച്ച വ്യക്തി നിങ്ങളെ പോലെ തന്നെ ആശയക്കുഴപ്പത്തിലാണ് എന്ന് വേണം ഈ സമയം നിങ്ങള്‍ മനസിലാക്കാന്‍. സമയം പോകും തോറും കൂടുതല്‍ വ്യക്തത നിങ്ങളിലേക്ക് തനിയെ വന്നോളും.

കർക്കടക രാശി

കർക്കടക രാശി

ഒരു ഗ്രൂപ്പിനൊപ്പം ഒരു പദ്ധതിക്ക് വേണ്ടി പ്രവര്‍ത്തിക്കുമ്പോള്‍ ഗ്രൂപ്പിലുള്ളവര്‍ പിന്തുടരുന്ന അതേ വഴി തന്നെയാവും നിങ്ങളും പിന്തുടരുക. എന്നാല്‍ ഒരു നിശ്ചിത സമയത്തിന് ശേഷം ആ വഴിയിലുള്ള വിശ്വാസം നിങ്ങള്‍ക്ക് നഷ്ടപ്പെടാം. ഈ വഴിയിലൂടെ മു്‌ന്നോട്ടു പോയിട്ട് പ്രയോജനം ഇല്ലെന്ന തീരുമാനത്തിലേക്ക് നിങ്ങളെത്താം. എന്നാല്‍ കൂടെയുള്ള മറ്റുള്ളവര്‍ അതേ വഴി തന്നെ പിന്തുടരുകയും ചെയ്യുന്നു. അപ്പോള്‍ നിങ്ങളെന്ത് ചെയ്യും? അതേ വഴി തന്നെ മുന്നോട്ടു പോകണമോ അതോ നിങ്ങളുടേതായ വഴി കണ്ടെത്തണമോ? നിങ്ങളുടേതായ, കൂടുതല്‍ മികച്ച വഴി കണ്ടെത്തുകയാണ് ഉചിതം. കൂടെയുള്ള മറ്റുള്ളവരേയും ഇത് ധരിപ്പിക്കണം. ഒരു നല്ലതിനായി നിങ്ങള്‍ മുന്നിട്ടിറങ്ങാന്‍ മടിക്കരുത്.

ചിങ്ങരാശി

ചിങ്ങരാശി

ഒരു പ്രത്യേക വ്യക്തിയെ കുറിച്ച് നിങ്ങൾ ഇതുവരെ കരുതിയിരുന്നതെല്ലാം തെറ്റായിരുന്നു എന്ന ബോധ്യത്തിലേക്കാവും ഈ നാളുകളിൽ നിങ്ങൾ എത്തുക. എന്തുകൊണ്ട് ആ വ്യക്തിയോട് അങ്ങിനെ ഒരു അകൽച്ച ഉടലെടുത്തു എന്ന തിരിച്ചറിവ് ഈ ദിവസങ്ങളിൽ നിങ്ങൾക്കുണ്ടാകും. ആ വ്യക്തിയോടുള്ള വിദ്വേഷം നിങ്ങൾക്കുള്ളിൽ നിന്നും പതിയെ ഇല്ലാതെയാകും. അതോടെ ആ വ്യക്തിയുമായി കൂടുതൽ സൗഹാർദ്ദപരമായി ഇടപെടാനും സാധിക്കും.

കന്നി രാശി

കന്നി രാശി

ഏറ്റവും കൂടുതൽ സംതൃപ്തിയും സമാധാനവും നൽകുന്ന സ്ഥലത്ത് നിന്ന് ,ആകാശത്തേക്ക് മുഖം വിടർത്തി, ഇരു കൈകളും ഉയർത്തി ജീവിതവും കാലവും നിങ്ങൾക്ക് നൽകുന്ന ആ സമ്മാനം സ്വീകരിക്കുക . ജീവിതത്തിൽ നിർണായകമായ അനുഭവമാണ് നിങ്ങളെ ഇപ്പോൾ തേടിയെത്തുന്നത് . ഈ ലോകം നിങ്ങൾക്ക് നൽകുന്ന ആ സമ്മാനത്തെ തിരിച്ചറിയുക എന്നതാണ് നിങ്ങൾക്ക് സാധിക്കേണ്ടത്.

തുലാം രാശി

തുലാം രാശി

നിങ്ങളെ ഒപ്പം കൂട്ടാൻ തയ്യാറായൊരു റിലേഷൻഷിപ്പിനുള്ള വാതിലുകൾ നിങ്ങളുടെ മുന്നിലേക്ക് തുറന്നെത്തും. എന്നാൽ പോസിറ്റീവായി പ്രതികരിക്കണമോ നെഗറ്റീവായി വേണമോ എന്നതിനെ കുറിച്ച് ആശയ കുഴപ്പത്തിലേക്ക് നിങ്ങളെത്തിയേക്കാം . പക്ഷേ പോസിറ്റീവായി പ്രതികരിക്കുന്നതിന് ഇപ്പോൾ മുതിരരുത്. കാരണം ഇതുമായി ബന്ധപ്പെട്ട് വ്യക്തമായ ചിത്രം ഇപ്പോഴും നിങ്ങൾക്ക് മുന്നിൽ തെളിഞ്ഞിട്ടുണ്ടാവില്ല. പലതും ഒളിഞ്ഞിരിക്കുകയാവും . ആ ഒളിഞ്ഞിരിക്കുന്നതാവട്ടെ നിങ്ങൾക്ക് നിർണായകമാകുന്ന ഘടകങ്ങളും . പെട്ടെന്ന് തീരുമാനത്തിലെത്താതെ നന്നായി ആലോചിച്ച് മുന്നോട്ടു പോവുക . സാഹചര്യം മനസിലാക്കുക.

വ്യശ്ചിക രാശി

വ്യശ്ചിക രാശി

ഒരു വ്യക്തിയെ ആകർശിക്കുക, അല്ലെ ങ്കിൽ ആ വ്യക്തിയുടെ ശ്രദ്ധ േനടിയെടുക്കുകയാവും നിങ്ങളുടെ ലക്ഷ്യം. അതിന് വേണ്ട പദ്ധതികളും നിങ്ങൾ കണക്കു കൂട്ടുന്നുണ്ടാകും. വാക്കുകളിലൂടേയും ചിത്രങ്ങളിലൂടേയും ഒരു മനോഹാരിത സ്യഷ്ടിക്കുക തന്നെ നിങ്ങൾ ലക്ഷ്യം വയ്ക്കുന്നുണ്ടാകും. എന്നാൽ ഈ ശ്രമത്തിന് ഇടയിൽ കുറുക്കു വഴികൾക്ക് ശ്രമിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. നേരായ വഴിയിൽ മുന്നോട്ടു പോകാൻ ശ്രമിക്കുക .

ധനുരാശി

ധനുരാശി

യുക്തിയും , കാര്യകാരണവും , കോമൺ സെൻസും നിരത്തിയായിരിക്കും നിങ്ങൾ ധനുരാശിക്കാർ സാഹചര്യങ്ങളെ നേരിടുക. റിസ്കിലേക്ക് എടുത്ത് ചാടാതിരിക്കാനായിരിക്കും നിങ്ങളുടെ ശ്രദ്ധ. അതിനുള്ള വഴികളും നിങ്ങൾ തേടും. എന്നാൽ വ്യക്തമായി ഈ സാഹചര്യങ്ങൾ തീർക്കുന്ന പ്രശ്നങ്ങൾ നിങ്ങൾക്ക് മുന്നിൽ തെളിഞ്ഞിരിക്കില്ല. നിങ്ങളുടെ ഇമാജിനേഷൻ കൂടി ഉപയോഗപ്പെടുത്തുക. അത് പ്രശ്നങ്ങൾ നേരിടുന്നതിനുള്ള വിവിധ വഴികൾ മുന്നിൽ വയ്ക്കും.

മകര രാശി

മകര രാശി

നിങ്ങൾക്ക് ലഭിച്ച ഒരു സുവർണാവസരം നിങ്ങൾക്ക് അർഹതപ്പെട്ടതല്ലെന്ന തോന്നലായിരിക്കാം ഈ നാളുകളിൽ മകരം രാശി കാർക്കുണ്ടാവുക . നിങ്ങൾ കഠിനാധ്വാനം ചെയ്യാതെ കിട്ടിയ പ്രതിഫലം കൈപ്പറ്റാൻ നിങ്ങൾ മടിക്കും. എന്നാൽ അത് നിങ്ങൾക്ക് അർഹതപ്പെട്ടതാണെന്ന് വിശ്വസിച്ച് സ്വീകരിക്കുക .

കുംഭ രാശി

കുംഭ രാശി

വളരെ അടുപ്പമുണ്ടായിരുന്ന ഒരു വ്യക്തിയുമായിട്ട് കുറേ നാളത്തെ അകലം തീർന്നിട്ടുണ്ടാകാം ഇപ്പോൾ. എന്നാൽ ആ അകലം വീണത് ഓർത്ത് പിൻവലിയേണ്ടതില്ല . വീണ്ടും ആ ബന്ധത്തിന് തുടക്കമിടാനും നല്ല നാളുകൾ വീണ്ടും സൃഷ്ടിക്കാനും സാധിക്കും. അത് നിങ്ങൾക്ക് സന്തോഷവും പുതു വെളിച്ചവും നൽകും.

മീന രാശി

മീന രാശി

നല്ലതും ചീത്തയും നിറഞ്ഞ ഒരു ഓർമയേ ചുറ്റിപറ്റിയാവും നിങ്ങളുടെ പോക്ക് . എന്നാൽ ആ ഓർമ നിങ്ങൾക്ക് അത്ര ഇഷ്ടപ്പെട്ടതായിരിക്കില്ല. പക്ഷേ ആ ഓർമയെ നിങ്ങൾ വ്യക്തമായി നിരീക്ഷിക്കണം. നിങ്ങൾക്ക് എന്തെങ്കിലും പാഠം നൽകാനുണ്ടാകും ആ ഓർമയ്ക്ക് . അത് പ്രയോജനപ്പെടുത്തുക.

Read more about: insync ജീവിതം
English summary

മുന്നിലെത്തുന്ന ജയ പരാജയങ്ങൾ അറിയണ്ടേ ? ഇന്നത്തെ രാശി ഫലം

By checking on your zodiac sign you can see your complete fortune of the day.
Story first published: Sunday, March 25, 2018, 7:00 [IST]