For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കേരളത്തിലൊരു പരിസ്ഥിത സൗഹൃദ വിവാഹം

By Archana.v
|

ദൈവത്തിന്റെ സ്വന്തം നാടാണ് കേരളം.പ്രകൃതിസൗന്ദര്യത്താല്‍ അനുഗ്രഹീതമായ ഈ നാട് സംസ്‌കാര സമ്പന്നവുമാണ്. സാക്ഷരത നിരക്കില്‍ ആദ്യ സ്ഥാനത്തുള്ള കേരളം വ്യത്യസ്ത രുചികളുടെ കലവറ കൂടിയാണ് . ഇന്ത്യയിലെ വികസിത സംസ്ഥാനങ്ങളുടെ കൂട്ടത്തിലുള്ള കേരളം അടുത്തിടെ ഏറ്റവും വലിയ സൗരോര്‍ജ പ്ലാന്റിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയിരുന്നു.

ഇപ്പോള്‍ കേരള സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് പുതിയ ഒരു ആശയമായ പ്രകൃതി സൗഹൃദ വിവാഹത്തിലാണ്.

പരിസ്ഥിതി മലിനീകരണവും പാഴ്‌ചെലവും തടയുന്നതിന് വിവാഹത്തിന് പരമാവധി പ്രകൃതി സൗഹൃദ വസ്തുക്കള്‍ തിരഞ്ഞെടുക്കുക എന്നതാണ് ആശയം.

2016 ല്‍ തുടങ്ങിയ ഗൊ ഗ്രീന്‍ പദ്ധതി ഇപ്പോള്‍ സംസ്ഥാന്ത് വന്‍ വിജയമായി കൊണ്ടിരിക്കുകയാണ്.

സംസ്ഥാനത്തെ നഗരങ്ങളിലെയും പുഴകളിലെയും മാലിന്യം പരമാവധി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതിയ്ക്ക് തുടക്കമിട്ടത്.

മുഖ്യ മന്ത്രി ഉത്ഘാടനം ചെയ്ത് ഈ പദ്ധതി ഊന്നല്‍ നല്‍കുന്നത് നഗരം വൃത്തിയാക്കുന്നതില്‍ മാത്രമല്ല മറിച്ച് പ്രകൃതി സൗഹദൃ വിവാഹ ആശങ്ങള്‍ നടപ്പിലാക്കുന്നതിനും കൂടിയാണ്.

ഗൊ ഗ്രീന്‍ പദ്ധതിക്ക് സംസ്ഥാനത്ത് വലിയ ചലനം സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. നഗരങ്ങളിലും മറ്റും അടിഞ്ഞ് കൂടുന്ന പാഴ്‌വസ്തുക്കളില്‍ കുറവ് വരുത്താന്‍ ഇത് കാരണമായിടുണ്ട്. ജീവിക്കാന്‍ ഏറ്റവും മനോഹരമായി ഇടമായി കേരളത്തെ മാറ്റാനുള്ള പല തരത്തിലുള്ള ശ്രമങ്ങളാണ് ഇവിടെ നടക്കുന്നത്.

പിങ്കു -മെല്‍വിന്‍ ദമ്പതികളുടെ പ്രകൃതി സൗഹൃദ വിവാഹം ഇത്തരത്തില്‍ ലക്ഷകണക്കിന് ആളുകള്‍ പ്രചോദനം നല്‍കുന്ന ഒന്നാണ്.

 ഗൊ ഗ്രീന്‍ വിവാഹം

ഗൊ ഗ്രീന്‍ വിവാഹം

സര്‍ക്കാരിന്റെ ഗൊ ഗ്രീന്‍ പദ്ധതിയ്ക്ക് പിന്തുണ പ്രകടിപ്പിച്ചു കൊണ്ട് സ്വന്തം വിവാഹം പ്രകൃതി സൗഹൃദമാക്കാന്‍ തീരുമാനിക്കുകയായിരുന്നു ഇവരുവരും. എറണാകുളത്തുകാരായ ഈ വധൂവരന്‍മാരുടെ പ്രകൃതി സൗഹൃദ വിവാഹം സംസ്ഥാനത്തെ ലക്ഷകണക്കിന് ആളുകള്‍ക്ക് പ്രചോദനം നല്‍കുന്നതായിരുന്നു.

അലങ്കാരം

അലങ്കാരം

വിവാഹത്തെ സംബന്ധിക്കുന്ന എല്ലാ കാര്യങ്ങളും പ്രകൃതിക്ക് ഇണങ്ങുന്ന തരത്തിലായിരിക്കണം എന്ന് പിങ്കുവിനും മെല്‍വിനും നിര്‍ബന്ധം ഉണ്ടായിരുന്നു. വധൂവരന്‍മാര്‍ പരസ്പരം അണിയിച്ച ഹാരങ്ങള്‍ തൊട്ട് സ്റ്റേജിന്റെ അലങ്കാരം വരെ എല്ലാം മലിനീകരണം ഉണ്ടാക്കാത്ത വസ്തുക്കള്‍ കൊണ്ടുള്ളതായിരുന്നു.

കാര്‍ബണ്‍ പുറന്തള്ളല്‍

കാര്‍ബണ്‍ പുറന്തള്ളല്‍

പാഴ്‌ചെലവ് ഒഴിവാക്കുന്നതിന് പുറമെ ഉയര്‍ന്ന കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കുക എന്ന ലക്ഷ്യം കൂടി പ്രകൃതിസൗഹൃദ വിവാഹം ആസൂത്രണം ചെയ്തതിന്റെ പിന്നില്‍ ഉണ്ടായിരുന്നു എന്ന് മെല്‍ വിന്‍ പറഞ്ഞു. പരിസ്ഥിതി മലിനീകരണം ഉണ്ടാക്കുന്ന സംസ്ഥാനത്തെ ആഢംബര വിവാഹ രീതികളില്‍ മാറ്റം വരുത്തുക എന്ന ലക്ഷ്യവും ഇരുവരുടെയും ഈ സമീപനത്തിന് പിന്നില്‍ ഉണ്ട്.

കുടുംബാംഗങ്ങളുടെ പിന്തുണ

കുടുംബാംഗങ്ങളുടെ പിന്തുണ

ഈ ലക്ഷ്യം നേടാന്‍ മെല്‍വിന് പിങ്കു എല്ലാ പിന്തുണയും ലഭിച്ചു. കൂടാതെ ഇരുവരുടെയും കുടുംബാംഗങ്ങളും സന്തോഷത്തോടെയാണ് ഈ തീരുമാനം ഏറ്റെടുത്തത്. ഇപ്പോള്‍ മെല്‍വിന്റെയും പിങ്കുവിന്റെയും വിവാഹത്തിന് ലോകത്തെല്ലായിടത്തു നിന്നും അനുമോദനം ലഭിച്ചു കൊണ്ടിരിക്കുകയാണ്.

കേരള സര്‍ക്കാരിന്റെ ഗൊ ഗ്രീന്‍ പദ്ധതി

കേരള സര്‍ക്കാരിന്റെ ഗൊ ഗ്രീന്‍ പദ്ധതി

ജീവിക്കാന്‍ മനോഹരമായ പ്രകൃതി സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ജൂണ്‍ 6 നാണ് സര്‍ക്കാര്‍ ഗൊ ഗ്രീന്‍ പദ്ധതി തുടങ്ങിയത്. പ്രകൃതി സൗഹൃദ മാര്‍ഗങ്ങള്‍ പിന്തുടരുന്നതിന് പ്രാധാന്യം നല്‍കുന്നതിനായി സര്‍ക്കാര്‍ വിവിധ നടപടികള്‍ സ്വീകരിക്കുന്നുണ്ട്.

ഗൊഗ്രീന്‍ പദ്ധതി

ഗൊഗ്രീന്‍ പദ്ധതി

ഗൊഗ്രീന്‍ പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി വിവാഹം പോലുള്ള ചടങ്ങുകളുടെ ഭാഗമായി ജീര്‍ണ്ണിക്കാത്ത വസ്തുക്കള്‍, ഡിസ്‌പോസിബിള്‍ ഗ്ലാസ്സ്, തെര്‍മോകോള്‍ അലങ്കാരങ്ങള്‍ എന്നിവ ഉപയോഗിക്കുന്നത് പരമാവധി കുറയ്ക്കണം എന്നാണ് ഇവരുടെ നിര്‍ദ്ദേശം . സര്‍ക്കാരും നിര്‍ദ്ദേശം ശരി വയ്ക്കുന്നുണ്ട്.

 പ്രകൃതി സൗഹൃദ പാരിതോഷികം

പ്രകൃതി സൗഹൃദ പാരിതോഷികം

നഗരത്തിലെ ഗൊ ഗ്രീന്‍ പദ്ധതി പിന്തുടരുന്നതിനായി പ്രകൃതി സൗഹൃദ വിവാഹം തിരഞ്ഞെടുത്ത വധൂവരന്‍മാരെ അനുമോദിക്കുന്നതിനായി എറണാകുളം ജില്ല ഭരണകൂടം ഇവര്‍ക്ക് ഗ്രീന്‍ മാര്യേജ് സര്‍ട്ടിഫിക്കിറ്റ് ലഭ്യമാക്കുമെന്ന് പറഞ്ഞു.

 പ്രചോദനം

പ്രചോദനം

മെല്‍വിന്റെയും പിങ്കുവിന്റെയും ഈ നീക്കം രാജ്യത്തെ ലക്ഷകണക്കിനാളുകള്‍ക്ക് പ്രചോദനം നല്‍കുമെന്ന കാര്യം ഉറപ്പാണ്.

Read more about: pulse life
English summary

Kerala Couple's Eco-Friendly Engagement Is Inspiring Millions

Kerala Couple's Eco-Friendly Engagement Is Inspiring Millions,
X
Desktop Bottom Promotion