For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

'ഈ ചാറ്റിംഗ് ഒരു തരം ചീറ്റിംഗ്'

|

Office
മിക്കവാറും ഓഫിസുകളില്‍ ഭക്ഷണം കഴിയ്ക്കാന്‍ പ്രത്യേക സ്ഥലമുണ്ടാകും. എന്നാല്‍ ചിലരുണ്ട്, ഇരുന്നിടത്തു തന്നെയിരുന്നു ഭക്ഷണം കഴിയ്ക്കുന്നവര്‍. ചുരുക്കിപ്പറഞ്ഞാല്‍ മറ്റുള്ളവരെ കൊതിപ്പിച്ചും അറപ്പിച്ചും ഭക്ഷണം കഴിയ്ക്കുന്നവര്‍. ഭക്ഷണം താഴെ വീണാല്‍ ഓഫിസിലുള്ള എല്ലാവര്‍ക്കുമാണ് ബുദ്ധിമുട്ട്. മാത്രമല്ലാ, അപ്പുറത്ത് ഒരാളിരുന്നു ജോലി ചെയ്യുമ്പോള്‍ ഇപ്പുറത്തിരുന്നു ചവയ്ക്കുന്നതും നല്ല ശീലമല്ല.

ഭക്ഷണം കൊണ്ടുവന്ന് അത് അപ്പുറത്തിരിക്കുന്നവരുമായി പങ്കു വയ്ക്കാതെ കഴിയ്ക്കുന്നതും നല്ല ശീലമല്ല. ഇത് ഒരു സാമാന്യ മര്യാദയുടെ ഭാഗമാണ്. ഈ പ്രശ്‌നം ഒഴിവാക്കാന്‍ കൂടിയുള്ള മാര്‍ഗമാണ് ഭക്ഷണം കഴിയ്ക്കാന്‍ അനുവദിച്ചിരിക്കുന്നയിടത്തു മാത്രം ഇരുന്നു കഴിയ്ക്കുകയെന്നത്.

കമ്പ്യൂട്ടര്‍ ടേബിളിന് മുന്നിലിരുന്നു നഖം കടിയ്ക്കുന്ന ശീലമുണ്ട്, ചിലര്‍ക്ക്. ഇത് ദുശീലമാണെന്ന കാര്യത്തില്‍ തര്‍ക്കം വേണ്ട. ദുശീലമാണെന്നു മാത്രമല്ലാ, കണ്ടുനില്‍ക്കുന്നവരില്‍ വെറുപ്പുണ്ടാക്കുന്ന ശീലം കൂടിയാണിത്. കടിക്കുക മാത്രമല്ലാ, ഇത് അവിടെത്തന്നെ തുപ്പുന്ന ശീലവും പലര്‍ക്കുമുണ്ട്. ഇത്തരം ശീലങ്ങള്‍ ഓഫിസില്‍ ഒഴിവാക്കുക.

ജോലി ചെയ്യേണ്ട സമയത്ത് സോഷ്യല്‍ സൈറ്റുകളില്‍ കൂട്ടുകാരുമായി ചാറ്റ് ചെയ്യുന്നവരുണ്ട്. ഇത് നിരുത്സാഹപ്പെടുത്തേണ്ട പ്രവണത തന്നെ. ഓഫീസിലിരുന്ന് ഓഫിസ് ജോലി ചെയ്യുകയാണ് വേണ്ടത്. അല്ലാതെ സുഹൃത്തുക്കളുമായി ചാറ്റ് ചെയ്യുകയല്ല. ഇതിനല്ല കമ്പനി ശമ്പളം തരുന്നത്. നിങ്ങളുടെ ജോലിയേയും കമ്പനിയുടെ വളര്‍ച്ചയേയും ബാധിക്കുന്ന പ്രശ്‌നമാണിത്.

ഓഫിസിനുള്ളില്‍ എപ്പോഴും ചുറ്റി നടന്ന് മറ്റുള്ളവരുടെ ജോലി തന്നെ തടസപ്പെടുത്തുന്നവരുണ്ട്. തിരക്കില്‍ ജോലി ചെയ്തു കൊണ്ടിരിക്കുന്നവരുടെ അടുത്തു ചെന്ന് സംഭാഷണത്തിന് നിന്നാല്‍ ജോലി ചെയ്തു കൊണ്ടിരിക്കുന്നവരാണ് കഷ്ടത്തിലാവുക. അവനവന്‍ ചെയ്തില്ലെങ്കിലും മറ്റുള്ളവരുടെ ജോലിയെങ്കിലും തടസപ്പെടുത്താതിരിക്കുക.

കൂടെ ജോലി ചെയ്യുന്നവരെപ്പറ്റി അശ്ലീല കമന്റുകള്‍ പറയുന്നവരുണ്ട്. അവരുടെ വസ്ത്രധാരണത്തേയും നടപ്പിനേയും വിമര്‍ശിക്കുന്നവരും പരിഹസിക്കുന്നവരുമുണ്ട്. ഇത് നല്ല ശീലമല്ല. ആരോഗ്യകമരമായ, തമാശയ്ക്കു വേണ്ടിയുള്ള കമന്റുകള്‍ പാസാക്കുന്നത് സ്വാഭാവികം. എന്നാലിത് സഭ്യതയുടെ അതിര്‍ വരമ്പു ലംഘിക്കുന്ന വിധത്തിലുള്ളതായിക്കൂടാ.

ജോലി ചെയ്യുന്നതിനിടെ എന്തെങ്കിലും കാര്യത്തിന് ദേഷ്യം വന്നാല്‍ അത് കമ്പ്യൂട്ടറിന്റെ കീബോര്‍ഡില്‍ തീര്‍ക്കുന്നവരുണ്ട്. വല്ലാതെ ശബ്ദമുണ്ടാക്കി ടൈപ്പ് ചെയ്യുകയോ കീ ബോര്‍ഡില്‍ ഉറക്കെ അടിക്കുകയോ ചെയ്യുന്നവര്‍. ഇത് നല്ല വഴക്കമല്ല. അപ്പുറത്തിരുന്നു ജോലി ചെയ്യുന്നയാളെ ശല്യപ്പെടുത്തുന്ന ശീലമാണിത്. ദേഷ്യം തീര്‍ക്കുന്നത് കീ ബോര്‍ഡിലാവരുത്. പിന്നീട് ഇത് ഉപയോഗിക്കുമ്പോള്‍ നിങ്ങള്‍ക്ക് തന്നെയായിരിക്കും ബുദ്ധിമുട്ട്.

ഇത്തരം ശീലങ്ങള്‍ നിങ്ങള്‍ക്കുമുണ്ടോയെന്ന് കണ്ടുപിടിക്കുക. ഉണ്ടെങ്കില്‍ തീര്‍ച്ചയായും അത് മറ്റുള്ളവരില്‍ വെറുപ്പുണ്ടാക്കുന്ന ശീലമാണെന്നു തിരിച്ചറിഞ്ഞ്് തിരുത്തുകയാണ് നല്ലത്.

English summary

Life, Office. Ringtone, Dress, Workplace, Food, Job, Comment, ജീവിതം, ഓഫിസ്, മൊബൈല്‍, റിംഗ്‌ടോണ്‍, ജോലി, കമ്പ്യൂട്ടര്‍, കീ ബോര്‍ഡ്, വസ്ത്രം, ഭക്ഷണം

Whenever a fresher enters the world of professionalism, he or she has a mindset of being perfect at workplace.
Story first published: Friday, June 8, 2012, 17:07 [IST]
X
Desktop Bottom Promotion