For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓഫിസിലെ ചില 'അലോസര' കാര്യങ്ങള്‍

|

ഓഫീസാകുമ്പോള്‍ പാലിക്കേണ്ട മര്യാദകള്‍ പലതുണ്ട്. എന്നാല്‍ ചിലരുണ്ട്, വാക്കു കൊണ്ടും പ്രവൃത്തി കൊണ്ടും മറ്റുള്ളവരെ വെറുപ്പിക്കുന്ന ചിലരുമുണ്ട്. ഓഫിസിലെ അരുതാത്ത, എന്നാല്‍ ചിലര്‍ ചെയ്യുന്ന ഇത്തരം കാര്യങ്ങള്‍ തിരിച്ചറിയൂ.

Film Stars

ഭക്ഷണത്തിന് ശേഷം സ്വന്തം സീറ്റില്‍ വന്നിരുന്ന് ഏമ്പക്കമിടുന്ന കാര്യം ആലോചിച്ചു നോക്കൂ. മനപൂര്‍വം ഇങ്ങനെ ചെയ്യുന്നതവരുണ്ട്. മറ്റുള്ളവരെ വല്ലാതെ വെറുപ്പിക്കുന്ന ശീലമാണിത്. ഒരു പൊതുസ്ഥലത്ത് ഒരിക്കലും ചെയ്തു കൂടരുതാത്ത കാര്യം. ഓഫിസില്‍ ഇരുന്ന് ഇത് ചെയ്യുമ്പോള്‍ മറ്റുള്ളവര്‍ നിങ്ങളെപ്പറ്റി മോശമെന്നേ കരുതൂ, പറഞ്ഞില്ലെങ്കിലും.

ചായയും കാപ്പിയും കുടിയ്ക്കാം. എന്നാല്‍ നുണയുമ്പോള്‍ ഉറക്കെയാകരുത്. ചിലരുണ്ട്, ഓരോ കവിള്‍ കുടിച്ച ശേഷവും സീല്‍ക്കാരം പുറപ്പെടുവിക്കും. കേട്ടിരിക്കുന്നവരില്‍ അറിയാതെ വെറുപ്പുണ്ടാക്കുന്ന ഒരു സ്വഭാവമാണിത്.

ഒരാള്‍ കടന്നു പോകുമ്പോള്‍ ഒളിഞ്ഞു നോക്കുന്ന ശീലം പലര്‍ക്കുമുണ്ട്. അടുത്തു കൂടി ഒരാള്‍ പോകുമ്പോള്‍ യാദൃശ്ചികമായി നോക്കിപ്പോകുന്നവരുണ്ടാകും. എന്നാല്‍ ഓരോരുത്തരും പോകുമ്പോള്‍ നോക്കുന്നതും എങ്ങോട്ടാണ് പോകുന്നതെന്നു നോക്കുന്നതും ഇതിന് ഇരയാകുന്നവരില്‍ ദേഷ്യവും വെറുപ്പുമെല്ലാം വരുത്തും. ഓഫീസാകുമ്പോള്‍ പലരും പല ആവശ്യങ്ങള്‍ക്കായി പോകും. ഇത് തുറിച്ചു നോക്കേണ്ട കാര്യമില്ല. ഇതില്‍ ശ്രദ്ധിക്കാതെ അവനവന്റെ ജോലി ചെയ്യുന്നതാണ് നല്ലത്.

പല ഓഫീസുകളിലും സൈ്വര്യം കെടുത്തുന്ന ഒന്നായിട്ടുണ്ട്, മൊബൈല്‍ ഫോണുകള്‍. മൊബൈല്‍ റിംഗ് ടോണ്‍ ഉറക്കെ വയ്ക്കുക, ഉച്ചത്തില്‍ ഫോണില്‍ സംസാരിക്കുക, ഫോണ്‍ ചെയ്യുമ്പോള്‍ ജോലി ചെയ്യുന്ന മറ്റുള്ളവരുടെ മുന്നിലൂടെ നടന്നു സംസാരിക്കുക തുടങ്ങിയവ അലോസരപ്പെടുത്തുന്ന ശീലങ്ങളാണ്.

ഫോണിന്റെ റിംഗ് ടോണ്‍ കഴിവതും കുറച്ചു വയ്ക്കുക. ഫോണില്‍ സംസാരിക്കണമെങ്കില്‍ ഒഴിഞ്ഞ ഒരിടത്തു പോവുക, ഫോണിന്റെ മറുവശത്തുള്ളയാള്‍ക്ക് കേള്‍ക്കുവാന്‍ മാത്രം ഉറക്കെ സംസാരിക്കുക എന്നിവ ചെയ്യാവുന്ന കാര്യങ്ങളാണ്.

ഓഫിസില്‍ മീറ്റിംഗുകളില്‍ പങ്കെടുക്കുമ്പോള്‍ ഫോണ്‍ സൈലന്റാക്കി വയ്ക്കുകയോ ഓഫാക്കുകയോ വേണം. ജോലിക്കിടെ മൊബൈലില്‍ കൂടെക്കൂടെ നോക്കുന്നതും ആശാസ്യമല്ല.

ഗൗരവമുള്ള ഓഫിസ് കാര്യങ്ങള്‍ സംസാരിച്ചു കൊണ്ടിരിക്കുകയാണെങ്കില്‍ ഫോണ്‍ വന്നാല്‍ അത്ര അത്യാവശ്യമല്ലെങ്കില്‍ പിന്നെ വിളിക്കുകയാണ് നല്ലത്. മുന്‍പിലൊരാളെ നിര്‍ത്തി ഫോണില്‍ സംസാരിക്കുന്നത് ഉചിതമല്ല.

അടുത്ത പേജില്‍

ഈ ചാറ്റിംഗ് ഒരുതരം ചീറ്റിംഗ്‌ഈ ചാറ്റിംഗ് ഒരുതരം ചീറ്റിംഗ്‌

English summary

Life, Office. Ringtone, Dress, Workplace, Food, Job, Comment, ജീവിതം, ഓഫിസ്, മൊബൈല്‍, റിംഗ്‌ടോണ്‍, ജോലി, കമ്പ്യൂട്ടര്‍, കീ ബോര്‍ഡ്, വസ്ത്രം, ഭക്ഷണം

Whenever a fresher enters the world of professionalism, he or she has a mindset of being perfect at workplace.
Story first published: Friday, June 8, 2012, 16:55 [IST]
X
Desktop Bottom Promotion