For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജോലിസമ്മര്‍ദം കുറയ്ക്കണോ?

|

ഇന്നത്തെ തലമുറയുടെ ശാരീരിക, മാനസിക ആരോഗ്യത്തെ ബാധിക്കുന്ന ഒന്നാണ് ജോലിസമ്മര്‍ദം. പ്രത്യേകിച്ച് ഐടി രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക്.

Party

രാപകല്‍ നീളുന്ന ജോലിത്തിരക്ക് ശാരീരിക, മാനസിക സമ്മര്‍ദമുണ്ടാക്കുന്ന പ്രധാന കാരണം തന്നെയാണ്. ജീവിക്കാനായി ജോലി ചെയ്യുന്നു എന്നതിനേക്കാളേറെ, ജോലി ചെയ്യാനായി ജീവിക്കുന്നു എന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിക്കൊണ്ടിരിക്കുന്ന ഒരു അവസ്ഥ. ഇതിനൊപ്പം കുടുംബത്തോടുള്ള ഉത്തരവാദിത്വങ്ങള്‍ വേണ്ട രീതിയില്‍ നിറവേറ്റാന്‍ പറ്റുന്നില്ലെന്ന കുറ്റബോധവും.

ജോലിഭാരം കുറയ്ക്കാന്‍ സാിക്കില്ല. എന്നാല്‍ ജോലിസമ്മര്‍ദം കുറയ്ക്കാന്‍ ശ്രമിക്കാം. ഇതിനു പറ്റിയ ചില മാര്‍ഗങ്ങളുണ്ട്.

എത്ര ജോലിത്തിരക്കുണ്ടെങ്കിലും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുക. വീട്ടിലുള്ളവരുമായി സംസാരിച്ച് ടെന്‍ഷന്‍ കുറയ്ക്കാം. വീട്ടുകാര്യങ്ങളില്‍ വ്യാപൃതരാകുന്നത് ഒരു പരിധി വരെ ജോലിസമ്മര്‍ദം കുറയ്ക്കാന്‍ സാധിക്കും. വീട്ടിലുള്ള സമയത്ത് ഓഫീസ് ജോലിയെപ്പറ്റി ചിന്തിക്കാതിരിക്കുക.

വീട്ടുകാരായി മാത്രമല്ലാ, നല്ല സൗഹൃദങ്ങളും ഇതിന് സഹായിക്കും. ജോലിസ്ഥലത്തെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കൂട്ടുകാര്‍ നല്ലൊരു ഉപാധിയാണ്. ഓഫീസിലും പുറത്തും നല്ല സൗഹൃദങ്ങള്‍ വളര്‍ത്തിയെടുക്കുക. ഇത് നിങ്ങളുടെ ബോസായിട്ടു പോലും വേണം.
നിങ്ങളുടെ ജോലി പ്രശ്‌നങ്ങള്‍ ഇവര്‍ക്ക് മനസിലാവുകയും ചെയ്യും. കൂട്ടുകാരുമായി പാര്‍ട്ടികളില്‍ പങ്കെടുക്കുന്നതും ഒരുമിച്ച് സംസാരിക്കുന്നതും ജോലിസമ്മര്‍ദം കുറയ്ക്കും.

ഒഴിവു കിട്ടുമ്പോള്‍ യാത്രകള്‍ നടത്തുക. ജോലിസമ്മര്‍ദം കുറയ്ക്കാനുള്ള നല്ല വഴിയാണിത്. ദീര്‍ഘദൂര യാത്രകള്‍ തന്നെ വേണമെന്നില്ല. മനസിന് സന്തോഷം നല്‍കുന്ന ശാന്തമായ ഒരിടം തെരഞ്ഞെടുക്കുക. യാത്രകള്‍ പൂര്‍ണമനസോടെ ആസ്വദിക്കുക.

ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യാം. ഇത് പാട്ടു കേള്‍ക്കുകയാകാം, ചിത്രം വരയ്ക്കുകയാകാം, വായിക്കുകയാകാം, ഇഷ്ടമുള്ള സിനിമകള്‍ കാണുകയുമാകാം. ഇത്തരം കാര്യങ്ങള്‍ ജോലിസമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കും.

വ്യായാമം, യോഗ എന്നിവയും ജോലിസമ്മര്‍ദം ഒഴിവാക്കാനുള്ള വഴികളാണ്. പ്രത്യേകിച്ച് യോഗയിലെ ശ്വസനക്രിയകള്‍. ഇവ മനസിനെ ശാന്തമാക്കും. ശരീരത്തിലെ വിഷാംശം തള്ളിക്കളയും. മനസിനൊപ്പം ശരീരത്തിനും കൂടി ആരോഗ്യമുണ്ടാക്കാനുള്ള വഴിയാണ് യോഗ.

English summary

Life, Office, Work, Tension, Yoga,ജീവിതം, ഓഫീസ്, ജോലി, ടെന്‍ഷന്‍, വ്യായാമം, യോഗ

In this fast moving generation, most of the people prefer working rather than sitting at home. Professionalism and the growing industrialisation has made working people live a busy and hectic lives. This automatically affects the social individual. To manage work and personal life together in a balanced way, you need a break from the busy schedule. Take out time for fun filled outings with friends and close ones. The best way to enjoy work is to build relationships with people who give you utmost happiness. Forget office as soon as you enter home. To have a joyous life, here are few ways to reduce work pressure...
Story first published: Thursday, May 31, 2012, 15:30 [IST]
X
Desktop Bottom Promotion