For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബോസിനോട് കാര്യങ്ങള്‍ തുറന്നു പറയാം

|

പലപ്പോഴും സമീപനത്തിന്റെ കാര്യത്തില്‍ പിഴവു വരാറുണ്ട്. ബോസ് സ്ട്രിക്റ്റാണെന്നു കരുതി അദ്ദേഹത്തില്‍ നിന്ന് അകന്നു നില്‍ക്കുകയോ അദ്ദേഹത്തെ അകറ്റി നിര്‍ത്തുകയോ ചെയ്യരുത്. സൗഹൃദപരമായ മനോഭാവം നിങ്ങളുടെ ബോസിനോടും പുലര്‍ത്തുക. അദ്ദേഹം നിങ്ങളില്‍ നിന്ന് എന്താണ് പ്രതീക്ഷിക്കുന്നതെന്ന് തുറന്നു ചോദിക്കുക. ജോലി കൂടുതല്‍ ഉത്തരവാദിത്വത്തോടെ ചെയ്യാനും ബോസ് പ്രതീക്ഷിക്കുന്ന രീതിയിലുള്ള ഫലമുണ്ടാക്കാനും ഇതില്‍ നിന്ന് സാധിക്കും.

Office
എന്തെങ്കിലും ജോലി നല്‍കിയാല്‍ നിങ്ങള്‍ക്ക് ഇതെക്കുറിച്ചുള്ള നല്ല ഐഡികളും ബോസുമായി പങ്കു വയ്ക്കാം. മനസു തുറന്നുള്ള സംസാരത്തിന് അവസരമുണ്ടാക്കുന്നത് ഗുണം ചെയ്യും. ഇതിന് പ്രയോജനവുമുണ്ടാകും.

ഭാരമുള്ള ജോലിയാണ് നല്‍കിയതെങ്കിലും ഹോ, ഇതെങ്ങനെ ചെയ്തു തീര്‍ക്കും എന്നൊരു തോന്നലുണ്ടാകരുത്. ഇത് ജോലി കൂടുതല്‍ ബുദ്ധിമുട്ടാക്കും. എത്ര ബുദ്ധിമുട്ടിയാണെങ്കിലും അതൊരു വെല്ലുവിളിയായി എടുത്ത് ജോലി ചെയ്തുതീര്‍ക്കാം. എങ്ങനെയൊക്കെ ജോലി ചെയ്യണമെന്ന കാര്യത്തെക്കുറിച്ച് മുന്‍കൂട്ടി പ്ലാന്‍ ചെയ്തു വയ്ക്കണം. ജോലിയ്ക്കായി നിശ്ചിത സമയവും കണക്കുകൂട്ടി തീരുമാനിക്കണം. ജോലി ഭംഗിയായി ചെയ്തു തീര്‍ത്തുന്നത് ബോസിനെ സന്തോഷിപ്പിക്കും. നിങ്ങള്‍ക്ക് സംതൃപ്തിയുമുണ്ടാകും.

ബോസ് പറഞ്ഞ സമയത്തിനുള്ളില്‍ ജോലി തീര്‍ക്കാന്‍ സാധിക്കില്ലെന്ന് ഉറപ്പുണ്ടെങ്കില്‍ ഇക്കാര്യം ആദ്യം തുറന്നു പറയുന്നതായിരിക്കും നല്ലത്. ബോസിനോടുള്ള ഭയം കാരണം ഇക്കാര്യം പറയാതിരുന്നാല്‍ പിന്നീടിത് അസന്തുഷ്ടിക്ക് ഇട വരുത്തും.

English summary

Strict Boss, Office, Job, Speak, Work , Time, ജീവിതം, ബോസ്, ഓഫീസ്, ജോലി, സമയം, സംസാരം

There are certain ways of handling difficult bosses. The best way is to handle the situation with maturity,
Story first published: Thursday, March 29, 2012, 14:35 [IST]
X
Desktop Bottom Promotion