For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വില്ലനാകുന്നത് സാന്പത്തിക മാന്ദ്യം

By Super
|

Recession
2008ലെ സാമ്പത്തിക മാന്ദ്യം മുതലാണ് എന്‍ആര്‍ഐ വധുക്കള്‍ക്ക് മാര്‍ക്കറ്റ് കുറഞ്ഞത്. വിവാഹ വെബ്‌സൈറ്റുകളിലൂടെ പങ്കാളിയെത്തിരയുന്നവര്‍ എന്‍ആര്‍ഐ വധുവില്‍ താല്‍പര്യമുണ്ടെന്ന് പ്രത്യേകം കാണിക്കുന്ന പതിവുണ്ട്. എന്നാല്‍ 2008ലെ മാന്ദ്യത്തോടെ പലരും എന്‍ആര്‍ഐ വധുവിനെ വേണ്ടെന്ന് പ്രത്യേകം കാണിക്കുന്ന രീതിയിലാണ് കാര്യങ്ങളെത്തിയത്.

ഇപ്പോള്‍ ലോകം വീണ്ടുമൊരു വലിയ മാന്ദ്യത്തിന്റെ പിടിയിലകപ്പെട്ടുവെന്ന അവസ്ഥവന്നതോടെ എന്‍ആര്‍ഐ വധുക്കളെ തേടുന്നവരുടെ എണ്ണം തീരേ കുറഞ്ഞു. എന്‍ആര്‍ഐ എക്‌സിക്യൂട്ടീവുകള്‍ കൂട്ടത്തോടെ ഇന്ത്യയില്‍ ജോലിതേടിയെത്തുകയാണെന്ന വാര്‍ത്തകളും, എന്‍ആര്‍ഐ കുടുംബങ്ങളെല്ലാം മാതൃരാജ്യത്തേയ്ക്ക് സ്ഥിരതാമസത്തിന് വരുകയാണെന്നുമുള്ള വാര്‍ത്തകള്‍ അനുദിനം വന്നുകൊണ്ടിരിക്കുകയാണ്. ഇതൊക്കെതന്നെയാണ് എന്‍ആര്‍ഐ വധുവെന്ന സ്വപ്‌നത്തില്‍ നിന്നും പുറത്തുകടക്കാന്‍ ആളുകളെ നിര്‍ബ്ബന്ധിതരാക്കുന്നത്.

എന്നാല്‍ എന്‍ആര്‍ഐക്കാരുടെ കാര്യമെടുത്താല്‍ അവര്‍ക്ക് ഇന്ത്യന്‍ വരന്മാരോടുള്ള താല്‍പര്യം കൂടുകയാണ്. വിദേശത്തെ കുടുംബങ്ങള്‍ അവിടെത്തന്നെയുള്ള ഇന്ത്യന്‍ കുടുംബങ്ങളില്‍ നിന്നും മക്കള്‍ക്ക് പങ്കാളിയെത്തിരയുന്ന രീതിയ്ക്കും വലിയ കുറവുവന്നിരിക്കുകയാണെന്നാണ് റിപ്പോര്‍്ട്ടുകള്‍. ഇന്ത്യയെന്ന സുരക്ഷിതസ്ഥാനത്തെക്കുറിച്ചാണ് ഒരിക്കല്‍ എന്‍ആര്‍ഐ ലേബലിന്റെ തിളക്കത്തില്‍ നിന്നിരുന്നവര്‍ ആലോചിക്കുന്നത്.

English summary

Recession 2008, NRI, Marriage, Bride, Groom, India, America, എന്‍ആര്‍ഐ, വിവാഹം, വധു, വരന്‍, സാമ്പത്തിക മാന്ദ്യം, ഇന്ത്യ, അമേരിക്ക

The charm of the NRI groom is fading in the marriage market as overseas economies continue to be unstable.
X
Desktop Bottom Promotion