For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എന്‍ആര്‍ഐ വധുവിന് തിളക്കം കുറയുന്നു

By Lakshmi
|

Bride
ഒരുകാലത്ത് വിവാഹത്തിന് ഒരുങ്ങിയിറങ്ങുന്ന ഹൈപ്രൊഫൈല്‍ പുരുഷന്മാരുടെയും അവരുടെ കുടുംബങ്ങളുടെയുമെല്ലാം സ്വപ്‌നമായിരുന്നു ഒരു എന്‍ആര്‍ഐ കുടുംബവുമായുള്ള ബാന്ധവം. എന്‍ആര്‍ഐ കുടുംബങ്ങളിലെ പെണ്‍കുട്ടികളെ കെട്ടുന്നതിലൂടെ ആളുകള്‍ ആഗ്രഹിച്ചിരുന്ന പ്രധാനകാര്യങ്ങള്‍ പണം, സുഖസൗകര്യങ്ങള്‍, വിദേശത്തെ താമസസൗകര്യം തുടങ്ങിയവയായിരുന്നു.

എന്നാല്‍ ഇതില്‍ മാറ്റം വരുകയാണ്, എന്‍ആര്‍ഐ വധുവിന്റെ തിളക്കം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു, ഇതിന് കാരണം ഇടക്കിടെ തലയുയര്‍ത്തുന്ന സാമ്പത്തിക മാന്ദ്യം തന്നെയാണ്. എന്‍ആര്‍ഐ കുടുംബങ്ങള്‍ വധുവിനെയും വരനെയും അന്വേഷിക്കുന്നത് പലപ്പോഴും ഇന്ത്യയില്‍ സ്ഥിരതാമസമുള്ള കുടുംബങ്ങളില്‍ നിന്നാണ്. വിദേശ സംസ്‌കാരത്തില്‍ തലതിരിഞ്ഞ് പോകാത്തവര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ തന്നെയാണ് മിക്കപ്പോഴും ഇന്ത്യയിലെ കുടുംബങ്ങളില്‍ച്ചെന്നെത്താറുള്ളത്.

എന്‍ആര്‍ഐക്കാരുടെ കാര്യത്തിലാണെങ്കില്‍ ഇപ്പോള്‍ ഇന്ത്യയിലെ വധു അല്ലെങ്കില്‍ വരന്‍ എന്നത് വെറും സംസ്‌കാരത്തിന്റെ മാത്രം പ്രശ്‌നമല്ല, സാമ്പത്തിക സ്ഥിരതയുടെ കൂടി പ്രശ്‌നമാണ്. വിദേശ സമ്പദ് വ്യവസ്ഥകള്‍ അസ്ഥിരമാവുകയും തൊഴിലില്ലായ്മ രൂക്ഷമായിക്കൊണ്ടിരിക്കുകയും ചെയ്യുമ്പോള്‍ ഇന്ത്യ തിളങ്ങുകയാണ്. അടുത്ത ലോകശക്തിയെന്ന നിലയ്ക്കാണ് അമേരിക്ക പോലും ഇന്ത്യയെ കാണുന്നത്.

അടുത്തപേജില്‍

വില്ലനാകുന്നത് സാന്പത്തിക മാന്ദ്യംവില്ലനാകുന്നത് സാന്പത്തിക മാന്ദ്യം

English summary

Recession 2008, NRI, Marriage, Bride, Groom, India, America, എന്‍ആര്‍ഐ, വിവാഹം, വധു, വരന്‍, സാമ്പത്തിക മാന്ദ്യം, ഇന്ത്യ, അമേരിക്ക

The charm of the NRI groom is fading in the marriage market as overseas economies continue to be unstable.
Story first published: Tuesday, December 6, 2011, 14:31 [IST]
X
Desktop Bottom Promotion