For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉക്രെയിനില്‍ സ്ത്രീകളുടെ ടോപ്‌ലെസ് പ്രതിഷേധം

By Lakshmi
|

Topless Protest
കീവ്(ഉക്രെയിന്‍): കൊലപാതകം അവിഹിത ബന്ധം എന്നീ കുറ്റങ്ങള്‍ ചുമത്തി ഇറാനില്‍ സ്ത്രീയെ വധശിക്ഷയ്ക്കു വിധിച്ചതില്‍ പ്രതിഷേധിച്ച് ഉക്രെയിനില്‍ വനിതകളുടെ ടോപ് ലെസ് പ്രതിഷേധ പ്രകടനം.

നവംബര്‍ 11ന് വ്യാഴാഴ്ച ഇറാന്‍ എംബസിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഇറാനിയന്‍ സംസ്‌കാരം സംബന്ധിച്ച ഒരു പരിപാടി നടക്കുന്ന സ്ഥലത്തേയ്ക്ക് മേല്‍വസ്ത്രമില്ലാതെ പ്രതിഷേധപ്രകടനവുമായി സ്ത്രീകള്‍ ഇരച്ചുകയറിയത്.

ഉക്രെയിനിലെ ഫെമിന്‍ എന്ന സംഘടനയിലെ പ്രവര്‍ത്തകരാണ് പ്രതിഷേധ പ്രകടനം നടത്തിയത്. വേദിയ്ക്കരികില്‍ വച്ച് ഇവര്‍ വസ്ത്രം വലിച്ചുകീറുകയും കോടതിയ്‌ക്കെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. ഒട്ടേറെ പാടുപെട്ടാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തകരെ വേദിയില്‍ നിന്നും മാറ്റിയത്.

പിന്നീട് പരിപാടിയ്‌ക്കെത്തിയ അധികൃതരോട് സംഘാടകര്‍ മാപ്പു പറഞ്ഞശേഷമാണ് പരിപാടി തുടങ്ങിയത്. സക്കീന മൊഹമദി അസ്തിയാനിയെന്ന സ്ത്രീയെയാണ് കല്ലെറിഞ്ഞുകൊല്ലാന്‍ വിധിച്ചിരിക്കുന്നത്.

ആഗോളതലത്തില്‍ ഈ ശിക്ഷാവിധിയ്‌ക്കെതിരെ പ്രതിഷേധം ഉയരുന്നുണ്ട്. ഇതിനിടെ സക്കീനയുടെ വധശിക്ഷ പുനപ്പരിശോധിക്കുമെന്ന് ഇറാന്‍ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഫെമിന്‍ ഇറാനിലെ പ്രശസ്തമായ രാഷ്ട്രീയ പ്രവര്‍ത്തന സംഘമാണ്. ഇതിലെ പ്രവര്‍ത്തകര്‍ പലപ്പോഴും തങ്ങളുടെ പ്രശ്‌നങ്ങളും വാദങ്ങളും ജനശ്രദ്ധയില്‍പ്പെടുത്താന്‍ വസ്ത്രമില്ലാതെയുള്ള പ്രതിഷേധങ്ങളാണ് നടത്താറുള്ളത്.

English summary

Women, Death Penalty, Iran, Ukraine, Female, Protest, വധശിക്ഷ, ഇറാന്‍, സ്ത്രീ, ഇസ്ലാം, മതം, നിയമം, പ്രതിഷേധം, ഉക്രെയിന്‍

A group of female protestsers went topless in Ukraine on Thursday at an event promoting Iranian culture, to demonstrate against the death sentence handed down to a woman in Iran for murder and adultery.
Story first published: Monday, November 15, 2010, 11:17 [IST]
X
Desktop Bottom Promotion