For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പെണ്ണുങ്ങള്‍ പരീക്ഷിക്കുന്നത് 104 മുടിക്കെട്ട്

By Lakshmi
|

Hair Style
കണ്ണാടിയ്ക്ക് മുമ്പില്‍ നിന്നുകൊണ്ട് പെണ്ണുങ്ങള്‍ നടത്തുന്ന പെര്‍ഫോമന്‍സുകള്‍ ഒരിക്കലെങ്കിലും കണ്ടുചിരിക്കാത്തവരുണ്ടാകില്ല. മുടികെട്ടിക്കഴിഞ്ഞ് തിരിഞ്ഞും മറിഞ്ഞും അവര്‍ അതിന്റെ ഭംഗി പരിശോധിക്കുന്ന കാഴ്ച രസകരം തന്നെയാണ്.

പല സ്ത്രീകള്‍ക്കും മുടികെട്ടലാണ് മെയ്ക് അപ്പിനിടെ ഏറ്റവും ഭാരിച്ച കാര്യം. മുഖത്തിന് ചേരുന്ന രീതിയില്‍ മുടി കെട്ടിവയ്ക്കുകയെന്നത് വളരെ വെല്ലുവിളി നിറഞ്ഞ ഒരു കാര്യമാണെന്ന് ബ്യൂട്ടിഷന്‍മാര്‍ പോലും പറയുകയും ചെയ്യും.

മുടി കെട്ടാന്‍ സ്ത്രീകള്‍ എത്രനേരവും കളയും, അതുപോലെതന്നെ ഇടക്കിടെ പുതിയ മുടിക്കെട്ട് രീതികള്‍ പരീക്ഷിക്കുകയും ചെയ്യും. ഇത്തരത്തില്‍ ഒരു ആയൂസ്സില്‍ 104 മുടിക്കെട്ടു രീതികളാണത്രേ ഒരു സ്ത്രീ പരീക്ഷിക്കുന്നത്.

ബ്രിട്ടനില്‍ നടത്തിയ ഒരു സര്‍വ്വേയിലാണ് സ്ത്രീകള്‍ ഒരു ജീവിതകാലത്ത് കുറഞ്ഞത് 104 തവണ മുടിയുടെ സ്റ്റൈല്‍ മാറ്റുന്നുണ്ടെന്ന് വ്യക്തമായിരിക്കുന്നത്. ഇതില്‍ ഏറ്റവും കൂടുതല്‍ സ്റ്റൈല്‍ ചേഞ്ചുകള്‍ നടക്കുന്നത് 13നും 65നും ഇടയ്ക്കാണത്രേ.

ഇക്കാലത്ത്, മുടിയ്ക്ക് നിറം നല്‍കല്‍, ലെയറിങ്, മുറിച്ച് ചെറുതാക്കള്‍, തുടങ്ങിയ കാര്യങ്ങളെല്ലാം വര്‍ഷത്തില്‍ രണ്ടുതവണയെങ്കിലും ചെയ്യുന്നുണ്ടത്രേ. പല സ്ത്രീകളും വര്‍ഷത്തില്‍ മൂന്നു തരം നിറങ്ങളെങ്കിലും മുടിയില്‍ ഉപയോഗിക്കുന്നുണ്ട്. ഇതില്‍ കടും ബ്രൗണ്‍ കളറാണ് പ്രിയമേറിയത്.

ചിലപ്പോള്‍ ഇവര്‍ മുടി നീട്ടി വളര്‍ത്തും. മറ്റുചിലപ്പോള്‍ കഴുത്തറ്റം വച്ച് മുറിച്ചിടുകയും ചെയ്യും. ഹെയര്‍ ഡ്രസ്സര്‍ ആന്ഡ്ര്യൂ കോളിങ് ആണ് ഇതുസംബന്ധിച്ച സര്‍വ്വേ നടത്തിയത്. പഴയ ഹെയര്‍ സ്റ്റൈലുകള്‍ പോരെന്ന് തോന്നുമ്പോഴും മടുക്കുമ്പോഴുമാണ് സ്ത്രീകള്‍ പുതിയത് പരീക്ഷിക്കുന്നത്.

ഒരു ബന്ധം അവസാനിച്ച് പുതിയതൊന്നിലേയ്ക്ക് കടക്കുമ്പോഴും സ്ത്രീകള്‍ പുതിയ മുടിക്കെട്ട് പരീക്ഷിക്കുന്നുണ്ടത്രേ. ഒരു പുതിയ ചുവടുവയ്പിന്റെ ഭാഗമാണ് ഈ സ്റ്റൈല്‍ മാറ്റലെന്നാണ് സര്‍വ്വേ റിപ്പോര്‍ട്ടില്‍ പറയുന്നത്.

അനുദിനം മാറുന്ന ഫാഷന്‍, മോഡലുകള്‍ നടിമാര്‍ എന്നിവരുടെ ഹെയര്‍ സ്‌റ്റൈലുകള്‍ എല്ലാം സ്ത്രീകളെ സ്വാധീനിക്കുന്നുണ്ടെന്നും സര്‍വ്വേ റിപ്പോര്‍ട്ടില്‍ പറയുന്നു.

Story first published: Friday, July 16, 2010, 14:45 [IST]
X
Desktop Bottom Promotion