For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഐശ്വര്യത്തിനായി ദിവസവും ആരെ ആരാധിക്കണം

|

ആരാധനകളുടെ കാര്യത്തില്‍ ഏറെ വൈവിധ്യം കാത്തുസൂക്ഷിക്കുന്നതാണ് ഹിന്ദുമതം. മുപ്പത്തിമുക്കോടി ദൈവങ്ങള്‍ ഹിന്ദു ആരാധനയ്ക്കായി ഉണ്ടെന്ന് വേദങ്ങളും പുരാണങ്ങളും പറയുന്നു. ഓരോ പ്രശ്‌ന പരിഹാരത്തിനായും അവര്‍ ഓരോ ദൈവങ്ങളെ ആരാധിക്കുന്നു. ധാരാളം മതാചാരങ്ങളും ഓരോ ദൈവവുമായി ബന്ധപ്പെട്ട് വര്‍ഷാവര്‍ഷം ചില പ്രത്യേക ദിവസങ്ങളിലായി നടത്തുന്നുമുണ്ട്.

Most read: ലക്ഷ്മീദേവി നിങ്ങളെ വിട്ടുപോകില്ല ഇങ്ങനെ ചെയ്താല്‍Most read: ലക്ഷ്മീദേവി നിങ്ങളെ വിട്ടുപോകില്ല ഇങ്ങനെ ചെയ്താല്‍

ആഴ്ചയിലെ ഓരോ ദിവസത്തിനും ഓരോ പ്രത്യേകത ഹിന്ദുമതം കാണുന്നു. ഹിന്ദുമതത്തില്‍, ആഴ്ചയിലെ ഓരോ ദിവസവും ഒരു പ്രത്യേക ദൈവത്തിന്റെ ആരാധനയ്ക്കായി സമര്‍പ്പിക്കുന്നു. പ്രത്യേക വ്രതങ്ങള്‍ക്കും ഉപവാസങ്ങള്‍ക്കും പുറമെ നിരവധി ഹിന്ദുക്കള്‍ ആഴ്ചയില്‍ ഒരു പ്രത്യേക ദിവസം ഉപവസിക്കുന്നു. കൂടാതെ, ഭക്തര്‍ക്ക് പ്രത്യേക ദിവസങ്ങളില്‍ പൂജയിലൂടെയും ദൈവത്തോടുള്ള ഭക്തിയിലൂടെയും തന്റെ നക്ഷത്രങ്ങളിലെ ചില ദോഷങ്ങളെ പ്രീതിപ്പെടുത്താന്‍ കഴിയുന്നു. ഉദ്ധിഷ്ടകാര്യലബ്ദിക്കായി ഓരോ ദിവസവും ഏതൊക്കെ ദൈവത്തെ ആരാധിച്ചാല്‍ ഫലം ലഭിക്കുമെന്ന് നമുക്കു നോക്കാം.

ഞായറാഴ്ച

ഞായറാഴ്ച

സൂര്യഭഗവാന് സമര്‍പ്പിച്ച ദിവസമാണ് ഞായര്‍. അന്നത്തെ ഉപവാസം സൂര്യദേവന് സമര്‍പ്പിച്ചിരിക്കുന്നു. വിവിധ സൂര്യ മന്ത്രങ്ങള്‍ ഈ ദിവസം ചൊല്ലുക. ചുവപ്പാണ് ഞായറാഴ്ചയിലെ നിറം. ഈ ദിവസം ഉപവസിക്കുന്ന ആളുകള്‍ അസ്തമയത്തിനുമുമ്പ് ഒരുതവണ മാത്രമേ ഭക്ഷണം കഴിക്കാവൂ. ഉപ്പ്, എണ്ണമയമുള്ള, വറുത്ത ഭക്ഷ്യവസ്തുക്കള്‍ ഒഴിവാക്കണം.

ഞായറാഴ്ച

ഞായറാഴ്ച

സൂര്യദേവനെ പ്രാര്‍ത്ഥിക്കുമ്പോള്‍ ചുവന്ന നിറമുള്ള പൂക്കള്‍ അര്‍പ്പിക്കുക. ചുവന്ന നിറമുള്ള ചന്ദനം നെറ്റിയില്‍ തിലകമായി പ്രയോഗിക്കുക. ശരീരം ശുചിയായി നിലനിര്‍ത്തുക. മോഹങ്ങള്‍ നിറവേറ്റാന്‍ ഞായറാഴ്ച വ്രതം സഹായിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. ചര്‍മ്മരോഗമുള്ളവര്‍ ആശ്വാസം ലഭിക്കുന്നതിന് ഈ വ്രതം അനുഷ്ഠിക്കുന്നു. നിരവധി ഭക്തര്‍ അന്ന് ദാനധര്‍മ്മവും ചെയ്യുന്നു.

തിങ്കളാഴ്ച

തിങ്കളാഴ്ച

തിങ്കളാഴ്ച ദിവസം പരമശിവന് സമര്‍പ്പിക്കുന്നു. ആളുകള്‍ ശിവക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുകയും പൂജകള്‍ നടത്തുകയും ചെയ്യുന്നു, പ്രത്യേകിച്ച് അര്‍ദ്ധനരിശ്വര പൂജ. 'ഓം നമ ശിവായ' എന്ന മന്ത്രം തുടര്‍ച്ചയായി ചൊല്ലുന്നു. ഭക്തര്‍ ഈ ദിവസം ശിവപുരാണം വായിക്കുന്നു.

Most read:മേടം രാശിക്കാരെ വിവാഹം ചെയ്താല്‍Most read:മേടം രാശിക്കാരെ വിവാഹം ചെയ്താല്‍

തിങ്കളാഴ്ച

തിങ്കളാഴ്ച

ചന്ദ്രനെയും ആരാധിക്കാന്‍ ഉത്തമമായ ദിവസമാണ് തിങ്കളാഴ്ച. അവിവാഹിതരായ സ്ത്രീകള്‍ നല്ല ഭര്‍ത്താക്കന്മാരെയും ലഭിക്കാനും മറ്റുള്ളവര്‍ സന്തുഷ്ടവും സമൃദ്ധവുമായ കുടുംബജീവിതത്തിനായും ഈ ദിനത്തില്‍ വ്രതം അനുഷ്ഠിക്കുന്നു. തിങ്കളാഴ്ച വ്രതം തിങ്കളാഴ്ചകളില്‍ സൂര്യോദയത്തോടെ ആരംഭിച്ച് സൂര്യാസ്തമയത്തോടെ അവസാനിക്കുന്നു. വൈകുന്നേരം നമസ്‌കാരത്തിനുശേഷം മാത്രമേ ഭക്ഷണം കഴിക്കാവൂ. ശ്രാവണ മാസത്തിലെ തിങ്കളാഴ്ചകളിലെ ഉപവാസം കൂടുതല്‍ ശുഭമായി കണക്കാക്കപ്പെടുന്നു.

തിങ്കളാഴ്ച

തിങ്കളാഴ്ച

അമാവാസി അഥവാ ചന്ദ്രദിനം തിങ്കളാഴ്ച വരുമ്പോള്‍ അത് വളരെ ശുഭമായി കണക്കാക്കുകയും ദിവസം സോമാവതി അമാവാസി എന്നറിയപ്പെടുകയും ചെയ്യുന്നു. ഉത്തരേന്ത്യ, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ ശ്രാവണ മാസത്തിലെ തിങ്കളാഴ്ചകള്‍ വളരെ ശുഭമായി കണക്കാക്കപ്പെടുന്നു. പ്രത്യേക പൂജകളും നടത്തുന്നു

ചൊവ്വാഴ്ച

ചൊവ്വാഴ്ച

ചൊവ്വാഴ്ച ഗണപതി, ദുര്‍ഗ, കാളി ദേവി, ഹനുമാന്‍ എന്നിവരെ ആരാധിക്കാനുള്ള ദിവസമാണ്. മിക്ക ഭക്തരും ദേവി, ഹനുമാന്‍ ആരാധനാലയങ്ങള്‍ സന്ദര്‍ശിക്കുന്നു. ഉപവസിക്കുന്ന ആളുകള്‍ രാത്രിയില്‍ ഉപ്പ് അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുന്നു. അന്നത്തെ ഉപവാസം ഹനുമാനും ചൊവ്വയ്ക്കും സമര്‍പ്പിക്കുന്നു. ചൊവ്വാ ദോഷങ്ങള്‍ അകറ്റാന്‍ ഈ ദിനത്തില്‍ വ്രതം അനുഷ്ഠിക്കാം. ചുവപ്പ് ആണ് ഈ ദിവസത്തിന്റെ നിറം.

Most read:വീട്ടില്‍ സമ്പത്തും ഭാഗ്യവും വരുത്താന്‍ കുതിരലാടംMost read:വീട്ടില്‍ സമ്പത്തും ഭാഗ്യവും വരുത്താന്‍ കുതിരലാടം

ബുധനാഴ്ച

ബുധനാഴ്ച

ബുധനാഴ്ച ദിവസം ബുദ്ധിയുടെയും പഠനത്തിന്റെയും കലയുടെയും ദേവനായ ശ്രീഗണേശന് സമര്‍പ്പിക്കുന്നു. ഭക്തരുടെ ജീവിതത്തില്‍ നിന്ന് നിഷേധാത്മകതയെയും പ്രതിബന്ധങ്ങളെയും നിരാകരിക്കുന്ന ആളായും അദ്ദേഹം കണക്കാക്കപ്പെടുന്നു. ഒരു നല്ല പ്രവൃത്തി ആരംഭിക്കുന്നതിന് മുമ്പ് ഹിന്ദുക്കള്‍ ഗണപതിയെ ആരാധിക്കുന്നു. ഗണപതിയെ ആരാധിക്കുന്നതിനു പുറമേ, ശ്രീകൃഷ്ണന്റെ അവതാരമാണെന്ന് വിശ്വസിക്കപ്പെടുന്ന വിത്തലിനെയും ആളുകള്‍ ആരാധിക്കുന്നു. പച്ചയും മഞ്ഞയുമാണ് ഈ ദിനത്തിലെ ഭാഗ്യ നിറങ്ങള്‍.

വ്യാഴാഴ്ച

വ്യാഴാഴ്ച

വ്യാഴാഴ്ച വിഷ്ണുവിനും ദേവന്മാരുടെ ഗുരു ബ്രിഹസ്പതിക്കുമായി സമര്‍പ്പിച്ചിരിക്കുന്നു. പാല്‍, നെയ്യ് മുതലായവ ഉപയോഗിച്ചാണ് പൂജകള്‍ നടത്തുന്നത്. ഭക്ഷണം ഒരിക്കല്‍ മാത്രമേ കഴിക്കുകയുള്ളൂ, അതില്‍ പാല്‍ ഉല്‍പന്നങ്ങളും അടങ്ങിയിരിക്കും. ഭക്തര്‍ അന്ന് ഭാഗവതം വായിക്കുന്നു.

വെള്ളിയാഴ്ച

വെള്ളിയാഴ്ച

വെള്ളിയാഴ്ച മഹാലക്ഷ്മി, അന്നപൂര്‍ണേശ്വരി, ദുര്‍ഗാ ദേവി എന്നിവയ്ക്കായി സമര്‍പ്പിക്കുന്നു. മധുരപലഹാരങ്ങള്‍ ഈ ദിവസം വിതരണം ചെയ്യുന്നു. ഭക്തര്‍ വ്രതം അനുഷ്ഠിക്കുന്നു. സന്തോഷവും ഭൗതിക സമ്പത്തും പ്രദാനം ചെയ്യുന്ന ശുക്രനാണ് ഈ ദിവസത്തിലെ മറ്റൊരു ദേവന്‍. ഒരാളുടെ ജ്യോതിഷ ശുക്രദശ ഏറ്റവും ഉല്‍പാദനക്ഷമവും ഭാഗ്യപരവുമായ കാലഘട്ടമായി കണക്കാക്കപ്പെടുന്നു.

Most read:ശ്രീചക്രം വീട്ടില്‍ സൂക്ഷിച്ചാല്‍Most read:ശ്രീചക്രം വീട്ടില്‍ സൂക്ഷിച്ചാല്‍

വെള്ളിയാഴ്ച

വെള്ളിയാഴ്ച

ശക്തിയുടെ ആരാധനയാണ് വെള്ളിയാഴ്ച ദിവസങ്ങളില്‍. ദുര്‍ഗ, കാളി, മറ്റ് രൂപങ്ങള്‍ എന്നിവരെ ആരാധിക്കാന്‍ വെള്ളിയാഴ്ച ശുഭമായി കണക്കാക്കപ്പെടുന്നു. ഭക്തര്‍ ഈ ദിവസം വെളുത്ത നിറത്തിലുള്ള വസ്ത്രം ധരിക്കുന്നു. വെള്ളിയാഴ്ച നോമ്പ് സൂര്യോദയത്തോടെ ആരംഭിച്ച് സൂര്യാസ്തമയത്തോടെ അവസാനിക്കുന്നു.

ശനിയാഴ്ച

ശനിയാഴ്ച

ശനിയുടെ അപഹാരം ലഘൂകരിക്കുന്നതിനായി ശനിയാഴ്ച സമര്‍പ്പിക്കുന്നു. ഈ ദിവസത്തിന്റെ നിറം കറുപ്പ് ആണ്. വ്രതമെടുക്കുന്നവര്‍ ഈ ദിവസത്തില്‍ ഒരിക്കല്‍ മാത്രമേ ഭക്ഷണം കഴിക്കൂ. ജ്യോതിഷത്തില്‍ വിശ്വസിക്കുന്നവര്‍ ശനിദോഷത്തെ ഭയക്കുന്നു. ശനിയുടെ പ്രതികൂലങ്ങളും നിര്‍ഭാഗ്യങ്ങളും ഒഴിവാക്കാന്‍ പലരും ഈ ദിനത്തില്‍ ഉപവാസം ആചരിക്കുന്നു. ഹനുമാന്റെ അനുഗ്രഹം ഉള്ളവര്‍ ശനിയുടെ കോപത്തില്‍ നിന്ന് സംരക്ഷിക്കുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. അതിനാല്‍ പലരും വീട്ടിലോ ക്ഷേത്രങ്ങളിലോ ശനിയാഴ്ചകളില്‍ ഹനുമാനെ ആരാധിക്കുന്നു.

Read more about: hindu god ആത്മീയത
English summary

Worshiping Hindu Gods Based On Days Of The Week

In Hindu mythology, there are several Gods that are worshiped by people across the world. But one can worship different Gods according to different days of a week. In case you are unaware about it, read this article.
Story first published: Friday, March 13, 2020, 14:41 [IST]
X
Desktop Bottom Promotion