For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗ്രഹദോഷം തീര്‍ക്കാന്‍ ഈ വൃക്ഷപൂജ

Worship These Trees To Avoid Graha Dosha, Read more to know about,

|

ജ്യോതിഷ പ്രകാരം നമ്മുടെ ജീവിതത്തില്‍ ഗ്രഹങ്ങള്‍ക്കു കാര്യമായ സ്ഥാനമുണ്ടെന്നു വേണം, പറയാന്‍. ഗ്രഹദോഷം പല രൂപത്തിലും പല വിധത്തിലും നമ്മളെ ബാധിയ്ക്കുകയും ചെയ്യുന്നുവെന്ന് ജ്യോതിഷം പറയുന്നു.

ഗ്രഹദോഷ ശാന്തിയ്ക്കും വേണ്ടി പൂജകളും വഴിപാടുകളും വ്രതങ്ങളുമെല്ലാം നോല്‍ക്കുന്നവര്‍ ധാരാളമുണ്ട്. ഇതിനായി പ്രതിവിധിയ്ക്കു വേണ്ടി ജ്യോതിഷത്തെ തന്നെ ആശ്രയിക്കുന്നവരുമുണ്ട്.

ജ്യോതിഷ പ്രകാരം ചില പ്രത്യക വൃക്ഷങ്ങളെ പൂജിയ്ക്കുന്നത് ഗ്രഹദോഷങ്ങള്‍ തീര്‍ക്കാന്‍ സഹായിക്കുന്ന ഒന്നാണ്. നിങ്ങളുടെ ജാതകത്തിലെ ഗ്രഹദോഷ പ്രകാരം ഏതു വൃക്ഷത്തെയാണ് ഇതിനായി പൂജിയ്‌ക്കേണ്ടതെന്നറിയൂ,

ചന്ദ്ര ദോഷമെങ്കില്‍

ചന്ദ്ര ദോഷമെങ്കില്‍

ജാതകത്തില്‍ ചന്ദ്ര ദോഷമെങ്കില്‍ അമ്മയുമായി പ്രശ്‌നങ്ങള്‍, ആത്മവിശ്വാസക്കുറവ്, രഹസ്യങ്ങള്‍ സൂക്ഷിയ്ക്കാന്‍ കഴിയാതിരിയ്ക്കുക, അസംതൃപ്തി എന്നിവയെല്ലാമാകും, ഫലം. ഇത്തരം ദോഷങ്ങള്‍ തീര്‍ക്കാന്‍ ചന്ദ്രദോഷമുള്ളവര്‍ തുളസി ന്ട്ട് ദിവസവും വെള്ളമൊഴിച്ച് ആരാധിയ്ക്കുന്നത് ഗുണം ചെയ്യും.

ബുധ ദോഷമാണ് എങ്കില്‍

ബുധ ദോഷമാണ് എങ്കില്‍

ജാതകവശാല്‍ ബുധ ദോഷമാണ് എങ്കില്‍ അസ്ഥിരത, അധികച്ചെലവ്, ചര്‍മ പ്രശ്‌നങ്ങള്‍, തൊണ്ടയ്ക്കുണ്ടാകുന്ന പ്രശ്‌നങ്ങള്‍, കുട്ടികള്‍ക്കു പ്രശ്‌നങ്ങള്‍, തൊഴില്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവ ഫലം. ഇതിനു പരിഹാരമായി ദുര്‍ഗാദേവിയെ ആരാധിയ്ക്കുന്നതു ഗുണം നല്‍കും. പച്ച നിറത്തില്‍ പൂക്കളോ കായ്ക്കളോ ഉണ്ടാകാത്ത വൃക്ഷങ്ങള്‍ വച്ചു പിടിപ്പിയ്ക്കുന്നത് ഗുണം ചെയ്യും.

ചൊവ്വാ ഗ്രഹ ദോഷമെങ്കില്‍

ചൊവ്വാ ഗ്രഹ ദോഷമെങ്കില്‍

ജാതകവശാല്‍ ചൊവ്വാ ഗ്രഹ ദോഷമെങ്കില്‍ രക്തം, ലിവര്‍ പ്രശ്‌നങ്ങളുണ്ടാകും. ഇവര്‍ക്കു പെട്ടെന്നു തന്നെ ദേഷ്യം വരികയും ചെയ്യും. വിവാഹത്തിനോ വിവാഹജീവിതത്തിലോ പ്രശ്‌നങ്ങളുണ്ടാകുകയും ചെയ്യും. ചുവന്ന പൂക്കളും കായ്കളുമുണ്ടാകുന്ന വൃക്ഷങ്ങള്‍ നട്ട് ആരാധിയ്ക്കുന്നത് നല്ലതാണ്.

ശുക്ര ദോഷമാണ് ജാതകത്തിലെങ്കില്‍

ശുക്ര ദോഷമാണ് ജാതകത്തിലെങ്കില്‍

ശുക്ര ദോഷമാണ് ജാതകത്തിലെങ്കില്‍ ചര്‍മത്തിന് പ്രശ്‌നങ്ങളുണ്ടാകാം, നടു സംബന്ധമായ പ്രശ്‌നങ്ങളും ക്ഷീണവുമുണ്ടാകാം, ചീത്ത കൂട്ടുകെട്ടുകളില്‍ പെടാം, തടസങ്ങള്‍ നേരിടാം. ഇത്തരക്കാര്‍ വെളുത്ത പൂക്കളുണ്ടാകുന്ന വലിയ വൃക്ഷങ്ങള്‍ നട്ടു വളര്‍ത്തി ആരാധിയ്ക്കുന്നതു ഗുണം ചെയ്യും.

സൂര്യ ഗ്രഹമാണ് ദോഷമായി നില്‍ക്കുന്നതെങ്കില്‍

സൂര്യ ഗ്രഹമാണ് ദോഷമായി നില്‍ക്കുന്നതെങ്കില്‍

വിജയത്തിനും സമൂഹത്തില്‍ ആരാധ്യരാകുവാനും സൂര്യ പ്രീതി അത്യാവശ്യമാണ്. സൂര്യ ഗ്രഹമാണ് ദോഷമായി നില്‍ക്കുന്നതെങ്കില്‍ ചുവന്ന പൂക്കളുണ്ടാകുന്ന പലിയ വൃക്ഷങ്ങള്‍ വച്ചു പിടിപ്പിയ്ക്കുന്നതും പൂജിയ്ക്കുന്നതും നല്ലതാണ്.

വ്യാഴമാണ് ദോഷ സ്ഥാനത്തെങ്കില്‍

വ്യാഴമാണ് ദോഷ സ്ഥാനത്തെങ്കില്‍

ഗ്രഹനില പ്രകാരം വ്യാഴമാണ് ദോഷ സ്ഥാനത്തെങ്കില്‍ വിദ്യാഭ്യാസപരമായ പ്രശ്‌നങ്ങളുണ്ടാകും. പഠനത്തില്‍ പുറകിലേയ്ക്കാകാം, അല്ലെങ്കില്‍ പഠനം പൂര്‍ത്തിയാക്കാതെയിരുമിരിയ്ക്കാം. മത, ആത്മീയ സംബന്ധമായ കാര്യങ്ങളില്‍ നിന്നും പുറകോട്ടു പോകാം. വിഷ്ണുവിനെ പൂജിയ്ക്കുന്നത് ഉത്തമമാണ്. മഞ്ഞ പൂക്കളോ കായ്കളോ ഉണ്ടാകുന്ന വൃക്ഷങ്ങളെ പൂജിയ്ക്കുന്നത് നല്ലതാണ്.

ശനി ദോഷമാണെങ്കില്‍

ശനി ദോഷമാണെങ്കില്‍

ജാതകവശാലുള്ളത് ശനി ദോഷമാണെങ്കില്‍ പല തടസങ്ങളുമുണ്ടാകും. വയറിന് പ്രശ്‌നങ്ങളുണ്ടാകും. ധനനഷ്ടമുണ്ടാകും. ശനിദേവനെ പൂജിയ്ക്കുക, ഇതുപോലെ കറുത്ത കായ്ക്കളോ പൂക്കളോ ഉണ്ടാകുന്ന വൃക്ഷങ്ങളാണ് പരിഹാരം.

English summary

Worship These Trees To Avoid Graha Dosha

Worship These Trees To Avoid Graha Dosha, Read more to know about,
Story first published: Thursday, June 14, 2018, 13:59 [IST]
X
Desktop Bottom Promotion