For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സൂര്യദോഷം നീക്കാനും ജീവിതാഭിവൃദ്ധിക്കും മകര സംക്രാന്തി നാളില്‍ സൂര്യദേവനെ ഈ വിധം ആരാധിക്കൂ

|

സനാതന ധര്‍മ്മത്തില്‍ പഞ്ചദേവാരാധനയ്ക്ക് വലിയ പ്രാധാന്യം നല്‍കിയിട്ടുണ്ട്. ഗണപതി ആരാധന, ശിവാരാധന, വിഷ്ണു ആരാധന, ദുര്‍ഗ്ഗാരാധന, സൂര്യാരാധന എന്നിവയാണ് അവ. ഏതെങ്കിലും ദേവതയെ ആരാധിക്കുന്നതിന് മുമ്പ് സൂര്യനമസ്‌കാരം ചെയ്യേണ്ടത് പ്രധാനമാണ്. സൂര്യനെ ആരാധിക്കാതെ ഒരു ആരാധനയും പൂര്‍ണമായി ഫലിക്കില്ലെന്നാണ് വിശ്വാസം. ദിവസവും സൂര്യഭഗവാനെ ആരാധിക്കുകയും അര്‍ഘ്യം അര്‍പ്പിക്കുകയും ചെയ്യുന്നവരുടെ ജീവിതം ഐശ്വര്യപൂര്‍ണമാകുന്നു.

Also read: മകരസംക്രാന്തിയില്‍ ഗ്രഹങ്ങളുടെ അത്ഭുത വിന്യാസം; ശുഭയോഗങ്ങള്‍ ഐശ്വര്യം ചൊരിയുന്ന 4 രാശിക്കാര്‍Also read: മകരസംക്രാന്തിയില്‍ ഗ്രഹങ്ങളുടെ അത്ഭുത വിന്യാസം; ശുഭയോഗങ്ങള്‍ ഐശ്വര്യം ചൊരിയുന്ന 4 രാശിക്കാര്‍

പഞ്ചാംഗം പ്രകാരം, ഈ വര്‍ഷം മകര സംക്രാന്തി വരുന്നത് ജനുവരി 15 ഞായറാഴ്ചയാണ്. ഞായറാഴ്ച ദിവസം സൂര്യദേവനായി നീക്കിവച്ചതാണ് എന്നത് മകര സംക്രാന്തിയുടെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു. ഈ ദിവസം സൂര്യദേവന്‍ മകരം രാശിയില്‍ പ്രവേശിക്കും. മകരസംക്രാന്തി ദിവസം മുതല്‍ കാലാവസ്ഥയില്‍ മാറ്റങ്ങള്‍ ആരംഭിക്കുന്നു. മകരസംക്രാന്തിയോടെ പകലുകള്‍ നീളുകയും രാത്രികള്‍ കുറയുകയും ചെയ്യുമെന്നാണ് വിശ്വാസം. മകരസംക്രാന്തി ദിനം സൂര്യപൂജയ്ക്ക് ഏറ്റവും ഉത്തമമായി കണക്കാക്കപ്പെടുന്നു. സൂര്യാരാധനയും ഈ ദിവസം ആരംഭിക്കാം. പുരാണങ്ങള്‍ അനുസരിച്ച്, മഹാദേവന്റെ മൂന്ന് കണ്ണുകളില്‍ ഒരു കണ്ണിന് സൂര്യന്റെ സാദൃശ്യം നല്‍കിയിട്ടുണ്ട്. ഈ ലോകത്ത് നമുക്ക് ദൃശ്യമാകുന്ന ഏക ദൈവം സൂര്യനാണ്. അതിനാല്‍ മകര സംക്രാന്തി നാളില്‍ സൂര്യദേവനെ ആരാധിക്കുന്നത് നിങ്ങള്‍ക്ക് ഇരട്ടിഫലം നല്‍കുന്നു. ജീവിതത്തില്‍ ഐശ്വര്യത്തിനും നേട്ടങ്ങള്‍ക്കുമായി മകര സംക്രാന്തിയില്‍ സൂര്യദേവനെ ആരാധിക്കുന്നത് എങ്ങനെയെന്ന് ഈ ലേഖനത്തില്‍ വായിച്ചറിയാം.

സൂര്യദേവന് അര്‍ഘ്യം അര്‍പ്പിക്കുക

സൂര്യദേവന് അര്‍ഘ്യം അര്‍പ്പിക്കുക

ജലാശയങ്ങള്‍, നദികള്‍ മുതലായവയ്ക്ക് സമീപം സൂര്യദേവന് അര്‍ഘ്യം അര്‍പ്പിക്കാം. നിങ്ങള്‍ക്ക് ദിവസവും ഇതിന് സാധിക്കുന്നില്ലെങ്കില്‍ നിലത്ത് നിന്നുകൊണ്ട് അതിരാവിലെ സൂര്യന് അര്‍ഘ്യം അര്‍പ്പിക്കാം. വീടിന്റെ ടെറസിലോ ബാല്‍ക്കണിയിലോ നിന്ന് സൂര്യന്‍ ദൃശ്യമാകുന്ന സ്ഥലത്തേക്ക് തിരിഞ്ഞ് നിന്ന് സൂര്യനെ ആരാധിക്കാം. വേദപ്രകാരം സൂര്യദേവന് അര്‍ഘ്യം അര്‍പ്പിക്കുമ്പോള്‍ രണ്ട് കൈകളിലെയും വിടവിലൂടെ വേണം വെള്ളം നല്‍കാന്‍. അര്‍ഘ്യം അര്‍പ്പിക്കുമ്പോള്‍ കൈയിലെ ചൂണ്ടുവിരലും തള്ളവിരലും പരസ്പരം സ്പര്‍ശിക്കരുത്. ഈ മുദ്രയെ പൈശാചിക മുദ്ര എന്ന് വിളിക്കുന്നതിനാല്‍ ആരാധനയ്ക്ക് ഫലം ലഭിക്കില്ല.

അര്‍ഘ്യം അര്‍പ്പിക്കുന്ന വിധം

അര്‍ഘ്യം അര്‍പ്പിക്കുന്ന വിധം

ചെമ്പ് അല്ലെങ്കില്‍ വെങ്കല പാത്രത്തില്‍ വെള്ളമെടുത്ത് സൂര്യന് അര്‍ഘ്യം അര്‍പ്പിക്കാം. ഗംഗാജലം, രക്തചന്ദനം, പൂക്കള്‍ മുതലായവ വെള്ളത്തില്‍ ഇടണം. ഇതിലൂടെ ജലത്തിന്റെ പ്രാധാന്യം കൂടുതല്‍ വര്‍ധിക്കുന്നു. സൂര്യന് മൂന്ന് പ്രാവശ്യം അര്‍ഘ്യം അര്‍പ്പിക്കണം, ഓരോ തവണയും അര്‍ഘ്യം അര്‍പ്പിക്കുമ്പോള്‍ ഓരോ തവണയും പ്രദക്ഷിണം ചെയ്യണം. ഇത് ചെയ്യുന്നതിലൂടെ, സൂര്യദേവന്‍ നിങ്ങളെ എപ്പോഴും അനുഗ്രഹിക്കുകയും നിങ്ങളുടെ പ്രവൃത്തികളില്‍ വിജയം നല്‍കുകയും ചെയ്യും.

Also read:സൂര്യ-ബുധ സംയോഗം വരുത്തും ബുധാദിത്യ രാജയോഗം; ഈ 4 രാശിക്ക് ധനനേട്ടവും കീര്‍ത്തിയുംAlso read:സൂര്യ-ബുധ സംയോഗം വരുത്തും ബുധാദിത്യ രാജയോഗം; ഈ 4 രാശിക്ക് ധനനേട്ടവും കീര്‍ത്തിയും

അര്‍ഘ്യം അര്‍പിക്കുമ്പോള്‍ ശ്രദ്ധിക്കാന്‍

അര്‍ഘ്യം അര്‍പിക്കുമ്പോള്‍ ശ്രദ്ധിക്കാന്‍

വലത്തെ കാല്‍പാദം ഉയര്‍ത്തി കൈയിലെ ജലധാരയുടെ നടുവിലൂടെ ഉദിച്ചുയരുന്ന സൂര്യനെ നോക്കി അര്‍ഘ്യം അര്‍പ്പിക്കുന്നത് വളരെ ഐശ്വര്യപ്രദമാണ്. കിഴക്കോട്ട് അഭിമുഖമായി മാത്രമേ അര്‍ഘ്യം അര്‍പ്പിക്കാവൂ. ചില കാരണങ്ങളാല്‍ നിങ്ങള്‍ക്ക് സൂര്യനെ നേരിട്ട് കാണാന്‍ കഴിയുന്നില്ലെങ്കില്‍ നിങ്ങള്‍ സാങ്കല്‍പികമായി അര്‍ഘ്യം അര്‍പ്പിക്കണം. അര്‍ഘ്യം അര്‍പ്പിച്ച ശേഷം കണ്ണില്‍ വെള്ളം പുരട്ടണം. അര്‍ഘ്യം അര്‍പ്പിക്കുമ്പോള്‍ ശരീരത്തിലും പാദങ്ങളിലും വെള്ളം വീഴാതിരിക്കാന്‍ ശ്രദ്ധിക്കണം. സൂര്യോദയം കഴിഞ്ഞ് 2 മണിക്കൂര്‍ വരെ മാത്രമേ അര്‍ഘ്യം അര്‍പിക്കാവൂ. അര്‍ഘ്യം അര്‍പ്പിച്ച ശേഷം നേരെ നിന്നുകൊണ്ട് തല കുനിച്ച് നമസ്‌കരിക്കണം. അര്‍ഘ്യം അര്‍പ്പിക്കുമ്പോള്‍ ഗായത്രി മന്ത്രം ജപിക്കുന്നത് വളരെ ഫലദായകമാണ്. സൂര്യാരാധനയില്‍ കുറഞ്ഞത് 3 പരിക്രമങ്ങളോ 7 പരിക്രമങ്ങളോ ചെയ്യണം.

സൂര്യയന്ത്രം ധരിക്കുക

സൂര്യയന്ത്രം ധരിക്കുക

സൂര്യന്റെ രൂപത്തില്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഒരു ചെമ്പ് ലോക്കറ്റാണ് ഇത്. മകരസംക്രാന്തി നാളില്‍ സൂര്യയന്ത്രം ധരിക്കുന്നത് വളരെ ഫലദായകമായി കണക്കാക്കപ്പെടുന്നു. ഇത് നിങ്ങളുടെ കഴുത്തില്‍ ഒരു ചുവന്ന നൂലില്‍ കോര്‍ത്ത് ധരിക്കുന്നതിലൂടെ സൂര്യന്റെ ഗ്രഹസ്ഥാന ഫലങ്ങള്‍ വര്‍ദ്ധിക്കുന്നു. ജാതകത്തില്‍ സൂര്യന്റെ സ്ഥാനം മോശമായി തുടരുന്നവര്‍ക്ക് ഇത് ധരിക്കുന്നതിലൂടെ പ്രയോജനം ലഭിക്കും. കടങ്ങള്‍, നേത്ര രോഗങ്ങള്‍ എന്നിവ ഒഴിവാക്കാനും ഇത് ഉപകരിക്കും.

Also read:ചാണക്യനീതി; മറ്റുള്ളവരുടെ സങ്കടങ്ങള്‍ അറിയില്ല, ഈ 4 തരം ആളുകളോട് എപ്പോഴും അകലം പാലിക്കണംAlso read:ചാണക്യനീതി; മറ്റുള്ളവരുടെ സങ്കടങ്ങള്‍ അറിയില്ല, ഈ 4 തരം ആളുകളോട് എപ്പോഴും അകലം പാലിക്കണം

നെറ്റിയില്‍ കുങ്കുമ തിലകം ചാര്‍ത്തുക

നെറ്റിയില്‍ കുങ്കുമ തിലകം ചാര്‍ത്തുക

മകരസംക്രാന്തി നാളില്‍ അതിരാവിലെ എഴുന്നേറ്റ് കുളിക്കുക. സൂര്യദേവനെ ആരാധിക്കുകയും ആദിത്യ ഹൃദയ സ്തോത്രം ചൊല്ലുകയും ചെയ്യുക. ജീവതത്തില്‍ ഉയര്‍ച്ച നേടാനായി കുറച്ച് കുങ്കുമവും റോസ് വാട്ടറും കലര്‍ത്തി നെറ്റിയില്‍ തിലകമായി പുരട്ടുക. കരിയറില്‍ അഭിവൃദ്ധി കൈവരിക്കാനായി ദിവസവും ഇത് ചെയ്യുക.

സൂര്യദോഷം നീക്കാന്‍

സൂര്യദോഷം നീക്കാന്‍

ജാതകത്തിലെ സൂര്യദോഷം നീക്കാനായി മകരസംക്രാന്തി നാളില്‍ എള്ള് കഴിക്കണമെന്ന് പറയുന്നു. മകരസംക്രാന്തി ദിനത്തില്‍ പുതപ്പുകള്‍, കമ്പിളി വസ്ത്രങ്ങള്‍, ധാന്യങ്ങള്‍ എന്നിവ ദാനം ചെയ്യുന്നത് വീട്ടില്‍ സന്തോഷവും സമൃദ്ധിയും നല്‍കും.

Also read:അളവില്ലാത്ത സൗഭാഗ്യത്തിന് വീട്ടിലൊരു ആന പ്രതിമ; സ്ഥാനവും ദിശയും കൃത്യമെങ്കില്‍ സമൃദ്ധിAlso read:അളവില്ലാത്ത സൗഭാഗ്യത്തിന് വീട്ടിലൊരു ആന പ്രതിമ; സ്ഥാനവും ദിശയും കൃത്യമെങ്കില്‍ സമൃദ്ധി

ദാനകര്‍മ്മം, വ്രതാനുഷ്ഠാനം

ദാനകര്‍മ്മം, വ്രതാനുഷ്ഠാനം

മകരസംക്രാന്തി നാളില്‍ ദാനകര്‍മ്മങ്ങള്‍ക്ക് പ്രത്യേക പ്രാധാന്യമുണ്ട്. ദരിദ്രര്‍ക്ക് ഭക്ഷണം, വസ്ത്രം തുടങ്ങിയവ നല്‍കുക. പശുവിനെ പരിപാലിക്കുകയും അവയ്ക്ക് ഭക്ഷണം നല്‍കുകയും ചെയ്യുക. ഈ ദിവസം കറുത്ത എള്ള് ദാനം ചെയ്യുന്നത് അങ്ങേയറ്റം ശുഭകരമായി കണക്കാക്കപ്പെടുന്നു. ഈ ദിവസം സൂര്യദേവന്റെ അനുഗ്രഹം ലഭിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, വൈകുന്നേരങ്ങളില്‍ ഭക്ഷണം കഴിക്കാതിരിക്കുക. സൂര്യോദയത്തിലും സൂര്യാസ്തമയത്തിലും പ്രാര്‍ത്ഥനകള്‍ നടത്തി വ്രതമെടുക്കുക.

English summary

Worship Sun On Makar Sankranti Through These Ways To Remove Surya Dosha

Makar Sankranti is the perfect day to worship sun for blessings. Here is how to worship sun on Makar Sankranti day to remove Surya Dosha. Take a look.
Story first published: Wednesday, January 11, 2023, 13:13 [IST]
X
Desktop Bottom Promotion