For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മന്ത്രകോടി ദേവ ചൈതന്യമുള്ള നിറത്തില്‍ വേണം

മന്ത്രകോടി ദേവ ചൈതന്യമുള്ള നിറത്തില്‍ വേണം

|

വിവാഹം ഒരാളുടെ ജീവിതത്തിലെ പ്രധാനപ്പെട്ട കാര്യമെന്നു പറഞ്ഞാല്‍ തെറ്റില്ല. പുതിയ ഒരു ജീവിതം തുടങ്ങുന്നു എന്നു പൊതുവേ പറയാറുണ്ട്.

പല സമുദായങ്ങള്‍ക്കിടയിലും വിവാഹത്തിന് പ്രത്യേക ആചാരങ്ങളും അനുഷ്ഠാനങ്ങളുമെല്ലാമുണ്ട്. ഇതിനു പുറകില്‍ കാരമാത്ര പ്രസക്തമായ ചിലതുമുണ്ട്.

വിവാഹ വേദിയില്‍ വധുവിനും വരനുമാണ് പ്രധാന്യം. ആരും ശ്രദ്ധിയ്ക്കുന്നതും ഇവരെ തന്നെ.

വിവാഹത്തിന്റെ ആചാരങ്ങള്‍ക്കൊപ്പം വസ്ത്രങ്ങള്‍ക്കും പ്രാധാന്യമുണ്ടെന്നു വേണം, പറയാന്‍. പ്രത്യേകിച്ചും വധുവിന്റെ വസ്ത്രത്തിന്.

മന്ത്രകോടി അഥവാ വിവാഹ സമയത്ത് വധു ധരിയ്ക്കുന്ന സാരി തെരഞ്ഞെടുക്കുന്നതിന് പറയുന്ന ചില കാര്യങ്ങളുണ്ട്. ആചാര്യന്മാര്‍ പറയുന്ന ചില കാര്യങ്ങള്‍.

ഹൈന്ദവ വിവാഹങ്ങള്‍ക്ക്

ഹൈന്ദവ വിവാഹങ്ങള്‍ക്ക്

ഹൈന്ദവ വിവാഹങ്ങള്‍ക്ക് വധുവുടുത്തു വരുന്ന സാരിയുടെ നിറം ഏറെ പ്രത്യേകമാണെന്നാണ് പുരാണങ്ങള്‍ പറയുന്നത്. ഇന്നത്തെ കാലത്ത് ഫാഷനും ഭംഗിയും വധുവിന് ചേരുമോയെന്നും നോക്കിയാണ് സാരിയും ഇതിന്റെ നിറവുമെല്ലാം തിരഞ്ഞെടുക്കുന്നത്.

ദേവ ചൈതന്യമുള്ള നിറം

ദേവ ചൈതന്യമുള്ള നിറം

എന്നാല്‍ വധുവിന്റെ മന്ത്രകോടിയുടെ നിറം സംബന്ധിച്ചും ആചാര്യന്മാര്‍ പറയുന്നുണ്ട്. ദേവ ചൈതന്യമുള്ള നിറം മന്ത്രകോടിയ്ക്കു തെരഞ്ഞെടുക്കണമെന്നതാണ് പ്രധാനം.

ചുവന്ന നിറത്തിലാകണം

ചുവന്ന നിറത്തിലാകണം

ദേവ ചൈതന്യമുള്ള നിറം എന്നു പറയുന്നത് ചുവപ്പാണ്. അതായത് വധുവിന്റെ മന്ത്രകോടി ചുവന്ന നിറത്തിലാകണം, എന്നര്‍ത്ഥം. കേരളത്തിനു വെളിയില്‍ പല സ്ഥലങ്ങളിലും ചുവപ്പു നിറത്തിലെ വസ്ത്രത്തിനാണ് വധു വിവാഹവേദിയില്‍ എത്തുക. എന്നാല്‍ കേരളത്തില്‍ ഇതിന്ന് പല നിറങ്ങളിലേയ്ക്കും മാറിക്കഴിഞ്ഞിരിയ്ക്കുന്നു.

ചുവപ്പ്

ചുവപ്പ്

ചുവപ്പ് നാം പൊതുവേ അപായ സൂചന എന്ന നിലയ്ക്കാണ് കാണാറ്. എന്നാല്‍ ഇത് ആകര്‍ഷണീയതയുള്ള നിറം എന്നതാണ് വാസ്തവം. ആളുകളെ പെട്ടെന്ന് ആകര്‍ഷിയ്ക്കുന്ന നിറമെന്നു വേണം, പറയാന്‍. ഇതു കൊണ്ടാണ് ചുവപ്പ് പെട്ടെന്നു തന്നെ ആളുകളുടെ ശ്രദ്ധ പിടിച്ചു പറ്റേണ്ട കാര്യങ്ങളില്‍ ഉപയോഗിയ്ക്കുന്നത്. അല്ലാതെ അപായ സൂചന എന്നതല്ല.

ചുവപ്പു നിറത്തിലെ പട്ടുടുത്തു വേണം

ചുവപ്പു നിറത്തിലെ പട്ടുടുത്തു വേണം

ചുവപ്പു നിറത്തിലെ പട്ടുടുത്തു വേണം, വധു വിവാഹച്ചടങ്ങുകളില്‍ പങ്കെടുക്കാനെന്നതാണ് പണ്ടു കാലത്തു പറയാറ്. ഇതും ശുഭ്ര വസ്ത്രത്തില്‍ വേണം, എത്തുവാന്‍. മറ്റൊരാളുടെ മന്ത്രകോടിയോ ഉപയോഗിച്ച മന്ത്രകോടിയോ അരുത്.

പച്ച നിറത്തിലും

പച്ച നിറത്തിലും

ചുവപ്പു പോലെ തന്നെ പച്ച നിറത്തിലും മന്ത്ര കോടിയെടുക്കാം. ചുവപ്പിനോട് തീരെ താല്‍പര്യം പോരെങ്കില്‍ പച്ചയുമാകാം. ഹരിത വര്‍ണം സമൃദ്ധിയെ സൂചിപ്പിയ്ക്കുന്ന ഒന്നാണ്. ചുവപ്പും അല്ലെങ്കില്‍ പച്ചയുമാണ് പൊതുവേ മന്ത്ര കോടികള്‍ക്ക് ഇണങ്ങിയ നിറമായി പറയുന്നത്.

വരന്‍

വരന്‍

ഇതുപോലെ വരന്‍ വരുന്നത് മിക്കവാറും ചന്ദന നിറത്തിലെ വസ്ത്രത്തിലാകും. താലി കെട്ടുന്ന സമയത്ത് വരനെ തണുപ്പിയ്ക്കാന്‍, ടെന്‍ഷന്‍ ഒഴിവാക്കാന്‍ സഹായിക്കുന്ന നിറമാണ് ചന്ദനവും വെള്ളയുമെല്ലാം. ചന്ദനത്തിനു ശരീരം തണുപ്പിയ്ക്കാന്‍ കഴിയുന്നതു പോലെ തന്നെ ഈ നിറത്തിനും ഈ പ്രത്യേക കഴിവുണ്ട്.

English summary

Why Women Should Wear Red Dress During Marriage

Why Women Should Wear Red Dress During Marriage, Read more to know about,
Story first published: Tuesday, April 23, 2019, 15:50 [IST]
X
Desktop Bottom Promotion