For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിജയദശമി ആഘോഷത്തിനു പിന്നില്‍....

|

നന്മയ്ക്കും ധര്‍മ്മത്തിനുമാണ് ആത്യന്തിക വിജയമെന്ന സത്യത്തിന്റെ പ്രഖ്യാപനമാണ് വിജയദശമി ആഘോഷം. രാജ്യമൊട്ടാകെ പല പേരുകളിലായാണ് വിജയ ദശമി ആഘോഷിക്കുന്നത്. ഉത്തരഭാരതത്തില്‍ ദസറയാണെങ്കില്‍ കേരളത്തില്‍ അത് വിദ്യാരംഭത്തിന്റെ ആഘോഷമാണ്.

ദേവിയെ ലക്ഷ്മിയായും സരസ്വതിയായും ദുര്‍ഗയായും പൂജിക്കുന്ന സവിശേഷദിനമാണ് ഇത്. ഭാരതീയര്‍ പണ്ടുമുതലേ ആഘോഷിച്ചു വരുന്ന ഒന്നാണ്. ജ്ഞാനസമ്പാദനത്തിലും കര്‍മ്മത്തിന്റെ പരിപൂര്‍ണ്ണതയിലും നമ്മള്‍ ഉറച്ചു വിശ്വസിക്കുന്നു.

Why We Celebrate VIjayadashami

വിദ്യാര്‍ത്ഥികളുടെയും വിദ്യാഭ്യാസ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിട്ടുള്ള ആളുകളുടെയും ജീവിതത്തില്‍ വിജയദശമി ആഘോഷത്തിന് സവിശേഷ സ്ഥാനമാണ് ഉള്ളത്. എന്നാല്‍ ഇന്നത്തെ സാഹചര്യത്തില്‍ പലരും അത് മറന്നു പോവുന്നു.

വിജയദശമിയുമായി ബന്ധപ്പെടുത്തി ഒട്ടേറെ ഐതിഹ്യങ്ങള്‍ നിലവിലുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് മഹിഷാസുര മര്‍ദ്ദനത്തിനായുള്ള ദുര്‍ഗാവതാര കഥയാണ്. ദീര്‍ഘകാലത്തെ തപസ്സിന്റെ ഫലമായി ലഭിച്ച വരബലവുമായി ത്രിലോകവും അടക്കി വാഴുവാന്‍ ഇറങ്ങി പുറപ്പെട്ട ആസുരികശക്തിയെ ഇല്ലാതാക്കാന്‍ ആണ് ദേവി അവതരിച്ചത്. സിംഹവാഹനയായ ദേവി ഒമ്പത് ദിവസത്തെ നിരന്തരയുദ്ധത്തിന്റെ അവസാനം പത്താം ദിവസം മഹിഷാസുരനെ വധിക്കുന്നു. അതോടെ അന്ധകാരമകന്ന് ധര്‍മ്മം ഉണരുന്നു.

vijayadashami

ദേവിയെ ആരാധിക്കുമ്പോള്‍ നാം സ്മരിക്കേണ്ട സുപ്രധാന തത്വം സദ്ശക്തികളെ ഏകീകരിച്ചാല്‍ മാത്രമെ വിജയിക്കാനാവൂ എന്നതാണ്. നിരന്തരവും തീവ്രവുമായ പ്രാര്‍ത്ഥനയുടെ ഫലമായി മാത്രമെ വിജയമുണ്ടാവുകയുള്ളൂ എന്ന സന്ദേശമാണ് വിജയദശമി നല്‍കുന്നത്.

English summary

Why We Celebrate VIjayadashami

Vijayadashami, is one of the most important Hindu festivals celebrated in various forms, across India, Nepal, Sri Lanka, and Bangladesh. The name Dussehra is derived from Sanskrit.
Story first published: Thursday, October 22, 2015, 17:07 [IST]
X
Desktop Bottom Promotion