എങ്ങനെ കൃഷ്ണന്‍ ഗോവിന്ദനായി?

Posted By:
Subscribe to Boldsky

ഭഗവാന്‍ കൃഷ്ണനെ നമ്മള്‍ നിത്യേന ആരാധിക്കുന്നവരാണ്. എന്നാല്‍ കൃഷ്ണനെക്കുറിച്ച് ധാരാളം കഥകള്‍ നമ്മള്‍ കേട്ടിട്ടുണ്ട്. പ്രായഭേദമന്യേ എല്ലാവരുടേയും പ്രിയപ്പെട്ട ആരാധനാ മൂര്‍ത്തിയാണ് കൃഷ്ണന്‍. ഭഗവാന്‍ ശിവനില്‍ നിന്നും പഠിക്കേണ്ട പാഠങ്ങള്

നിരവധി പേരുകളിലാണ് കൃഷ്ണന്‍ അറിയപ്പെടുന്നത് തന്നെ. ഭഗവാന്‍ വിഷ്ണുവിന്റെ പ്രധാനപ്പെട്ട അവതാരങ്ങളില്‍ ഒന്നാണ് കൃഷ്ണന്‍. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ കൃഷണന്റെ ആരാധകരാണ്. ഹിന്ദുമതത്തില്‍ പുനര്‍ജന്മം....

കുട്ടികള്‍ക്ക് കളിത്തോഴനായും യുവാക്കള്‍ക്ക് കൂട്ടുകാരനായും സ്ത്രീകള്‍ക്ക് കാമുക ഭാവത്തിലും പുത്രഭാവത്തിലും കൃഷ്ണന്‍ നമ്മുടെ ഉള്ളില്‍ നിലകൊള്ളുന്നു. എന്നാല്‍ കൃഷ്ണന് ഗോവിന്ദന്‍ എന്നൊരു പേരു കൂടി ഉണ്ട്. അതെങ്ങനെ വന്നു എന്ന് നിങ്ങള്‍ക്കറിയാമോ?

കൃഷ്ണന്‍ എങ്ങനെ ഗോവിന്ദനായി

കൃഷ്ണന്‍ എങ്ങനെ ഗോവിന്ദനായി

ഇന്ദ്രന്റെ പ്രശസ്തി ലോകമെങ്ങും ഉയര്‍ന്നു കേള്‍ക്കുന്ന സമയത്താണ് ഭഗവാന്‍ കാളിയനെ വധിച്ചതും അതിനോടനുബന്ധിച്ചുള്ള സംഭവങ്ങള്‍ അരങ്ങേറിയതും. ഇതില്‍ അസൂയ പൂണ്ട ദേവേന്ദ്രന്‍ വൃന്ദാവനത്തില്‍ ഉണ്ടാക്കിയ പേമാരിയും കാറ്റും സഹിക്കാവുന്നതില്‍ അപ്പുറമായിരുന്നു.

കൃഷ്ണന്‍ എങ്ങനെ ഗോവിന്ദനായി

കൃഷ്ണന്‍ എങ്ങനെ ഗോവിന്ദനായി

എന്നാല്‍ വൃന്ദാവനത്തിലെ നിവാസികള്‍ക്ക് അഭയം നല്‍കുന്നതിനായി കൃഷ്ണന്‍ ഗോവര്‍ദ്ധനഗിരി ഉയര്‍ത്തുകയും ഇതിനു താഴെ എല്ലാവര്‍ക്കും അഭയം നല്‍കുകയും ചെയ്തു.

കൃഷ്ണന്‍ എങ്ങനെ ഗോവിന്ദനായി

കൃഷ്ണന്‍ എങ്ങനെ ഗോവിന്ദനായി

പശു, ആട് തുടങ്ങി എല്ലാ ജീവജാലങ്ങള്‍ക്കും കൃഷണന്‍ ഗോവര്‍ദ്ധനത്തിനു താഴെ അഭയം നല്‍കി.

കൃഷ്ണന്‍ എങ്ങനെ ഗോവിന്ദനായി

കൃഷ്ണന്‍ എങ്ങനെ ഗോവിന്ദനായി

തോല്‍വി സമ്മതിച്ച ഇന്ദ്രന്‍ ഭഗവാന്റെ കഴിവിനെ അംഗീകരിക്കുകയും ഭഗവാനോട് ക്ഷമ ചോദിക്കുകയും ചെയ്തു.

കൃഷ്ണന്‍ എങ്ങനെ ഗോവിന്ദനായി

കൃഷ്ണന്‍ എങ്ങനെ ഗോവിന്ദനായി

ഭഗവാന്‍ കൃഷ്ണനുമായി സംസാരിക്കുന്ന ദേവേന്ദ്രനു മുന്നില്‍ ഒരു പശു കൂടി ഉണ്ടായിരുന്നു. എന്നാല്‍ അത് വെറും പശു ആയിരുന്നില്ല ഗോമാതാവായ കാമധേനു ആയിരുന്നു.

കൃഷ്ണന്‍ എങ്ങനെ ഗോവിന്ദനായി

കൃഷ്ണന്‍ എങ്ങനെ ഗോവിന്ദനായി

ആ അവസരത്തില്‍ സകല ഗോക്കളേയും പരിപാലിച്ച കൃഷണനെ അങ്ങനെ ഗോക്കളുടെ ഇന്ദ്രനായി കാമധേനു പ്രഖ്യാപിച്ചു.

കൃഷ്ണന്‍ എങ്ങനെ ഗോവിന്ദനായി

കൃഷ്ണന്‍ എങ്ങനെ ഗോവിന്ദനായി

അങ്ങനെ ലോകത്തുള്ള എല്ലാ പശുക്കളുടേയും പരിപാലിക്കാമെന്ന് ഭഗവാന്‍ ഗോമാതാവിന് വാക്കു നല്‍കി.

കൃഷ്ണന്‍ എങ്ങനെ ഗോവിന്ദനായി

കൃഷ്ണന്‍ എങ്ങനെ ഗോവിന്ദനായി

എന്നാല്‍ ലോകപാലകനായ കൃഷ്ണന്‍ പശുക്കളെ മാത്രമല്ല സര്‍വ്വ ജീവജാലങ്ങളേയും പരിപാലിക്കുന്നു. എല്ലാവരുടേയും രക്ഷകനായി നിലകൊള്ളുന്നു എന്നതാണ് സത്യം.

കൃഷ്ണന്‍ എങ്ങനെ ഗോവിന്ദനായി

കൃഷ്ണന്‍ എങ്ങനെ ഗോവിന്ദനായി

ഇന്ദ്രന്റെ അഹങ്കാരം ശമിപ്പിച്ചതിനു ശേഷമാണ് ഭഗവാന്‍ ഗോവിന്ദന്‍ എന്നറിയപ്പെടാന്‍ തുടങ്ങിയത്.

English summary

Why Is Krishna Known As Govinda

Lord Krishna is a special deity known to Hindus all across the world, and also to those from other faiths.
Story first published: Tuesday, September 1, 2015, 12:10 [IST]