For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പശു എങ്ങനെ ഹിന്ദുക്കളുടെ പുണ്യമൃഗമായി ?

|

ആരാധനകള്‍ക്ക് ഏറെ പ്രാധാന്യമുള്ളൊരു മതമാണ് ഹിന്ദുമതം. ദൈവങ്ങളെക്കൂടാതെ മൃഗങ്ങളെയും പക്ഷികളെയും വൃക്ഷങ്ങളെയുമൊക്കെ ഹിന്ദുക്കള്‍ ആരാധനയുടെ ഭാഗമാക്കാറുണ്ട്. അത്തരത്തില്‍ ഹിന്ദുമതത്തില്‍ വിശുദ്ധമായി കണക്കാക്കപ്പെടുന്ന ഒന്നാണ് പശുക്കള്‍. പുരാണങ്ങളില്‍ പല സന്ദര്‍ഭങ്ങളിലും ഗോക്കളെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. പരമേശ്വരന്റെ വാഹനമായ നന്ദി, പാലാഴി മദനത്തില്‍ നിന്നു രൂപംകൊണ്ട കാമധേനു എന്നിങ്ങനെ പുരാണങ്ങളില്‍ നമുക്ക് ഗോക്കളെ കാണാവുന്നതാണ്.

Most read: അടുക്കളയിലെ ഈ തെറ്റുകള്‍ വേണ്ട; നിര്‍ഭാഗ്യം പടികടന്നെത്തുംMost read: അടുക്കളയിലെ ഈ തെറ്റുകള്‍ വേണ്ട; നിര്‍ഭാഗ്യം പടികടന്നെത്തും

വൈഷ്ണവ പുരാണത്തില്‍, പശുവിനെ സമ്പത്തിന്റെ ദേവതയായ ലക്ഷ്മിയുടെ ആള്‍രൂപമായി പ്രതിപാദിക്കുന്നു. ഭാഗവത പുരാണത്തില്‍, ഭൂമി ഒരു പശുവിന്റെ രൂപമെടുത്ത് അവളെ സംരക്ഷിക്കാന്‍ വിഷ്ണുവിനോട് ആവശ്യപ്പെടുന്നു. അതിനാലാണ് മഹാവിഷ്ണുവിനെ പശുവിന്റെ സംരക്ഷകനായ ഗോപാലന്‍ എന്ന് വിളിക്കുന്നത്. സമുദ്രത്തില്‍ നിന്ന് ഉയര്‍ന്നുവന്ന കാമധേനുവിനെ കൈവശപ്പെടുത്തിയത് ദേവന്‍മാരുടെ രാജാവായ ഇന്ദ്രനാണ്. വസിഷ്ഠ മഹര്‍ഷിക്കും സമാനമായ ഒരു പശുവുണ്ടായിരുന്നു. ഈ പശുവിനെ കൗശികന്‍ മോഷ്ടിക്കാന്‍ ശ്രമിച്ചപ്പോള്‍ പശു സ്വയം സംരക്ഷിക്കാന്‍ ഒരു സൈന്യത്തെ തന്നെ നിര്‍മ്മിച്ചതായി പുരാണങ്ങളില്‍ പറയുന്നു. ജമദഗ്‌നി മഹര്‍ഷിക്കും അത്തരമൊരു പശുവുണ്ടായിരുന്നു. കാര്‍ത്യവീര്യാര്‍ജ്ജുനന്‍ ഇതിനെ മോഷ്ടിക്കാന്‍ ശ്രമിച്ചപ്പോള്‍ മഹര്‍ഷിയുടെ മകനായ പരശുരാമന്‍ കാര്‍ത്യവീരാര്‍ജ്ജുനനെ വധിച്ചതായി പറയപ്പെടുന്നു.

ഗോക്കളെ ആരാധിച്ചാലുള്ള നേട്ടം

ഗോക്കളെ ആരാധിച്ചാലുള്ള നേട്ടം

ദൈവത്തിന്റെ ഏറ്റവും പവിത്രമായ സൃഷ്ടിയായി പശുവിനെ ഹിന്ദുക്കള്‍ കണക്കാക്കുന്നു. മനുഷ്യരാശിയുടെ മാതാവ് അഥവാ ഗോമാതാവ് എന്ന് വിളിക്കുകയും ചെയ്യുന്നു. മുപ്പത്തിമുക്കോടി ആരാധനാമൂര്‍ത്തികള്‍ ഹിന്ദുമതത്തിലുണ്ടെന്ന് പറയപ്പെടുന്നു. ഇവരുടെയൊക്കെ അനുഗ്രഹം നേടാനുള്ള ഏറ്റവും ലളിതവും എളുപ്പവുമായ വഴിയായി ഗോക്കളെ ആരാധിക്കുന്നതിനെ കണക്കാക്കുന്നു

ദുഷ്ടശക്തികളില്‍ നിന്ന് രക്ഷ

ദുഷ്ടശക്തികളില്‍ നിന്ന് രക്ഷ

പശുവിന്റെ വാലില്‍ ഹനുമാന്‍ വസിക്കുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. നെഗറ്റീവ് ഊര്‍ജ്ജം, ദുര്‍മന്ത്രവാദം എന്നിവയെ അകറ്റാന്‍ ഗോക്കള്‍ സഹായിക്കുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു.

Most read:വീട്ടില്‍ ഒരു ഓടക്കുഴല്‍ സൂക്ഷിക്കൂ; ജീവിതത്തിലെ മാറ്റം കാണൂMost read:വീട്ടില്‍ ഒരു ഓടക്കുഴല്‍ സൂക്ഷിക്കൂ; ജീവിതത്തിലെ മാറ്റം കാണൂ

ഭാഗ്യവും സമൃദ്ധിയും കൈവരുന്നു

ഭാഗ്യവും സമൃദ്ധിയും കൈവരുന്നു

പശുവിന്റെ ചാണകത്തില്‍ ലക്ഷ്മി ദേവി താമസിക്കുന്നുവെന്നും ഭാഗ്യവും പണവും സമൃദ്ധിയും നല്‍കാന്‍ ഇത് പ്രാപ്തമാണെന്നും കരുതുന്നു. ഹിന്ദുമതത്തിലെ ഏറ്റവും ശുദ്ധമായ ദേവതയായി കണക്കാക്കപ്പെടുന്ന ഗംഗാദേവി ഗോമൂത്രത്തില്‍ വസിക്കുന്നതായി വിശ്വസിക്കപ്പെടുന്നു. ഏതെങ്കിലും മതപരമോ ആത്മീയമോ ആയ ചടങ്ങ് ആരംഭിക്കുന്നതിന് മുമ്പ് ഗോമൂത്രം തളിച്ച് ശുദ്ധി വരുത്തുന്ന പതിവുമുണ്ട്.

പുരുഷാര്‍ത്ഥങ്ങള്‍

പുരുഷാര്‍ത്ഥങ്ങള്‍

ഹിന്ദുമതമനുസരിച്ച്, നാല് പുരുഷന്മാര്‍ത്ഥങ്ങള്‍ അതായത് ധര്‍മ്മം, അര്‍ത്ഥം, കാമം, മോക്ഷം എന്നിവ പശുവിന്റെ കാലുകളാണെന്ന് വിശ്വസിക്കപ്പെടുന്നു. ഒരു പശുവിനെ സേവിക്കുന്നതിലൂടെ ഒരാള്‍ക്ക് അവരുടെ ജീവിതത്തില്‍ ഇവയെല്ലാം കൈവരുന്നതായി പറയപ്പെടുന്നു.

Most read:ഈ ദിവസം ഇരുമ്പ് വസ്തുക്കള്‍ വാങ്ങരുത്; ദാരിദ്ര്യം ഫലംMost read:ഈ ദിവസം ഇരുമ്പ് വസ്തുക്കള്‍ വാങ്ങരുത്; ദാരിദ്ര്യം ഫലം

ആത്മവിശ്വാസം വര്‍ധിക്കുന്നു

ആത്മവിശ്വാസം വര്‍ധിക്കുന്നു

പശുവിന്റെ തലയില്‍ പരമശിവന്‍ കുടികൊള്ളുന്നുവെന്നും പശുവിനെ ആരാധിക്കുന്നവര്‍ക്ക് വിശ്വാസവും ആത്മവിശ്വാസവും കൈവരുന്നുവെന്നും വിശ്വസിക്കപ്പെടുന്നു.

രോഗങ്ങളില്‍ നിന്ന് മുക്തി

രോഗങ്ങളില്‍ നിന്ന് മുക്തി

പശുവിന്‍ പാലില്‍ അമൃത് അടങ്ങിയിരിക്കുന്നുവെന്നും പശുവിനെ ആരാധിക്കുന്ന ഒരാള്‍ക്ക് ആരോഗ്യവും രോഗരഹിതമായ ജീവിതവും കൈവരുന്നുവെന്നും വിശ്വസിക്കപ്പെടുന്നു.

Most read:കടക്കെണി നീങ്ങി ഐശ്വര്യം കടന്നുവരും വീട്ടില്‍Most read:കടക്കെണി നീങ്ങി ഐശ്വര്യം കടന്നുവരും വീട്ടില്‍

ഊര്‍ജ്ജം വളര്‍ത്തുന്നു

ഊര്‍ജ്ജം വളര്‍ത്തുന്നു

പശുവിന്റെ ഉദരത്തില്‍ അഗ്‌നി ദേവത വസിക്കുന്നുവെന്നും പശുവിനെ പോറ്റുന്നതിലൂടെ ഒരാളില്‍ മനോഹാരിതയും ഊര്‍ജ്ജവും കൈവരുന്നുവെന്നും വിശ്വസിക്കപ്പെടുന്നു.

ജീവിതത്തില്‍ സമൃദ്ധി

ജീവിതത്തില്‍ സമൃദ്ധി

കാമധേനുവിന്റെ വിഗ്രഹം വീട്ടിലോ ബിസിനസ്സ് സ്ഥലത്തോ ഉള്ളത് ജീവിതത്തില്‍ സമൃദ്ധി ആകര്‍ഷിക്കാന്‍ സഹായിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. സാധാരണയായി, ഈ വിഗ്രഹം വീടിന്റെ തെക്ക് പടിഞ്ഞാറ് ഭാഗത്തോ അല്ലെങ്കില്‍ വീടിന്റെ വടക്കന്‍ മേഖലയിലോ സ്ഥാപിക്കുന്നു. ബിസിനസുകാര്‍ക്ക് അവരുടെ ക്യാഷ് കൗണ്ടറുകള്‍ക്ക് മുകളിലായി ഈ വിഗ്രഹങ്ങള്‍ സ്ഥാപിക്കാവുന്നതാണ്.

Most read:മരിച്ചവരുടെ ചിത്രമുണ്ടോ പൂജാമുറിയില്‍? ദോഷം ഫലംMost read:മരിച്ചവരുടെ ചിത്രമുണ്ടോ പൂജാമുറിയില്‍? ദോഷം ഫലം

ഓരോ ദിവസവും ഗോപൂജയുടെ നേട്ടങ്ങള്‍

ഓരോ ദിവസവും ഗോപൂജയുടെ നേട്ടങ്ങള്‍

തിങ്കളാഴ്ച പുല്ല്, ഭക്ഷണം, പശുവിന് വാഴപ്പഴം എന്നിവ നല്‍കുന്നത് മാതൃ, പിതൃ ദോഷം അകറ്റും.

ചൊവ്വാഴ്ച പശുവിന് വെള്ളവും ഭക്ഷണവും നല്‍കുന്നത് ഭവന നിര്‍മ്മാണത്തിനും ഭൂമി വാങ്ങുന്നതിനും അവസരമൊരുക്കും

ബുധനാഴ്ച പശുവിന് ഭക്ഷണം നല്‍കുന്നത് തൊഴിലില്‍ മുന്നേറ്റം നല്‍കും.

വ്യാഴാഴ്ച പശുവിന് അരി കഞ്ഞി നല്‍കിയാല്‍ പൂര്‍വജന്‍മ ദോഷം നീക്കാനാകും.

വെള്ളിയാഴ്ച ഗോപൂജ ചെയ്യുന്നതിലൂടെ മഹാലക്ഷ്മിയുടെ അനുഗ്രഹം നേടാനാകും.

ശനിയാഴ്ച പശുവിന് പുല്ലും വെല്ലവും നല്‍കുന്നത് ദാരിദ്ര്യത്തില്‍ നിന്ന് നിങ്ങളെ സംരക്ഷിക്കും.

English summary

Why Do Hindus Worship Cows ?

It is believed, to get the blessings of all the 33 crore deities, in one go one should serve cow. Read on to know why do hindus worship cows.
X
Desktop Bottom Promotion