For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദീപാവലി എങ്ങനെ ദീപങ്ങളുടെ ഉത്സവമായി

മണ്‍ചെരാതുകളില്‍ വിളക്ക് കത്തിച്ചും പടക്കം പൊട്ടിച്ചും ദീപാവലി ആഘോഷിക്കപ്പെടുന്നു.

By Sajith K S
|

ദീപാവലി അറിയപ്പെടുന്നത് തന്നെ ദീപങ്ങളുടെ ഉത്സവം എന്നാണ്. രാജ്യത്തുടനീളം ദീപാവലി ആഘോഷിക്കപ്പെടുന്നുണ്ട്. ദീപങ്ങളുടെ നിര എന്നാണ് ദീപാവലിയുടെ അര്‍ത്ഥം. എന്നു മുതലാണ് ദീപാവലി ആഘോഷിക്കാന്‍ തുടങ്ങിയത്. തുലാംമാസത്തിലെ അമാവാസി ദിവസമാണ് ദീപാവലി ആഘോഷിക്കുന്നത്. ദീപങ്ങളുടെ ഉത്സവമായതുകൊണ്ട് തന്നെ അതിനെ ദീപാവലി എന്ന് വിളിക്കുന്നതും. ഹിന്ദു, ജൈന, സിഖം മത വിശ്വാസികള്‍ ദീപാവലി ആഘോഷിക്കുന്നു. മണ്‍ചെരാതുകളില്‍ വിളക്ക് കത്തിച്ചും പടക്കം പൊട്ടിച്ചും ദീപാവലി ആഘോഷിക്കപ്പെടുന്നു.

Why Diwali Is Called The Festival Of Lights

തിന്മക്കു മേല്‍ നന്മ നേടിയ വിജയമായാണ് ദീപാവലി ആഘോഷിക്കപ്പെടുന്നത്. ലക്ഷ്മീ ദേവിക്കായി പൂജകള്‍ അര്‍പ്പിച്ചു കൊണ്ടാണ് ദീപാവലിയുടെ തുടക്കം. ഐശ്വര്യത്തിന്റേയും സമ്പത്തിന്റേയും ദേവതയാണ് ലക്ഷ്മീ ദേവി. ലക്ഷ്മീ ദേവിയെ ദീപാവലി ദിവസം പൂജിച്ചാല്‍ അത് വര്‍ഷം മുഴുവന്‍ ഐശ്വര്യത്തിലേക്ക് വാതില്‍ തുറക്കും എന്നാണ് വിശ്വാസം.

ദീപാവലി ആഘോഷങ്ങള്‍ക്ക് പുറകില്‍ നിരവധി കഥകളുണ്ട്. രാമരാവണ യുദ്ധിത്തില്‍ രാവണനെ വധിച്ച ശേഷം വിജയശ്രീലാളിതനായി രാമന്‍ അയോദ്ധ്യയിലെത്തിയതിന്റെ ആഘോഷമാണ് ദീപാവലി എന്നൊരു വിശ്വാസമുണ്ട്. രാമനും സീതയും ലക്ഷമണനും 14 വര്‍ഷത്തെ വനവാസത്തിനായി കാട്ടിലേക്ക് തിരിക്കുകയും. സീതയെക്കണ്ട് മതിമറന്ന രാവണന്‍ സീതയെ തട്ടിക്കൊണ്ട് പോവുകയും ചെയ്തു. ശേഷം 10 ദിവസത്തെ യുദ്ധത്തിനൊടുവില്‍ അസുരരാജാവായ രാവണനെ ശ്രീരാമന്‍ വധിക്കുകയും അതിന്റെ സന്തോഷത്തിലാറാടിയാണ് ദീപാവലി ആഘോഷിക്കുകയും ചെയ്യുന്നതെന്നൊരു വിശ്വാസമുണ്ട്.

Why Diwali Is Called The Festival Of Lights

മറ്റൊരു ഐതിഹ്യം എന്ന് പറഞ്ഞാല്‍ ലക്ഷ്മീ ദേവിയുടേയും മഹാവിഷ്ണുവിന്റേയും വിവാഹദിനമാണ് ദീപാവലി ആഘോഷിക്കുന്നത് എന്നൊരു കഥയുമുണ്ട്. ഗണപതി, കാളി എന്നിവരുടെ അനുഗ്രഹാശിസ്സുകള്‍ ധാരാളം ലഭിക്കുന്ന ഒരു ദിവസമാണ് ദീപാവലി. ദീപങ്ങളുടെ ഉത്സവമായ ദീപാവലി ദിവസം നിരത്തുകളിലും വീടുകളിലും എല്ലായിടത്തും ദീപങ്ങള്‍ കൊണ്ട് അലങ്കരിക്കുന്നു. പൂക്കള്‍ കൊണ്ടും വര്‍ണപ്പൊടികള്‍ കൊണ്ടും രംഗോലി തീര്‍ത്ത് ആലങ്കരിക്കുന്നു.

Why Diwali Is Called The Festival Of Lights

പടക്കങ്ങളും മറ്റും കൊണ്ട് ഇടിമുഴക്കം ഉണ്ടാക്കുന്ന ശബ്ദത്തില്‍ ആയിരിക്കും ആഘോഷം. പല കാരണങ്ങള്‍ കൊണ്ടാണ് ദീപാവലി ആഘോഷം പൂര്‍ണതയില്‍ എത്തുന്നത്. ഐശ്വര്യത്തിന്റെ ദേവതയായ ലക്ഷ്മീ ദേവിയെ ആരാധിക്കുന്നതിനും മറ്റുമായി വീടുകളിലും ക്ഷേത്രങ്ങളിലും നിരവധി പൂജകളും മറ്റും നടത്തുന്നു. ഇരുട്ട് നിറഞ്ഞ ജീവിതത്തിന് വെളിച്ചം വീശുക എന്ന അര്‍ത്ഥത്തിലാണ് പലപ്പോഴും ദീപാവലി ദീപങ്ങളുടെ ആഘോഷമാക്കി മാറ്റുന്നത്.

Why Diwali Is Called The Festival Of Lights

വീട്ടിലേക്ക് ദേവിയെ ആനയിക്കുന്നതിനായി വീടിന്റെ മുറ്റത്ത് നിരവധി കോലങ്ങളും പുഷ്പങ്ങളും വെച്ച് പൂക്കളവും രംഗോലിയും തീര്‍ക്കുന്നു. സീതാദേവിയെ നേടി വിജയശ്രീലാളിതനായി വന്ന രാമനെ വരവേല്‍ക്കാനാണ് ഇത്തരം ഒരുക്കളങ്ങളെല്ലാം തന്നെ നടത്തുന്നതും. ഇതു കൂടാതെ ദീപാവലി ദിവസം മറ്റ് പല ആഘോഷങ്ങളും ഉണ്ടാവുന്നു. പല പ്രധാനപ്പെട്ട കളികളും ചൂതുകളിയും മറ്റും നടത്തുന്നു. ഇത് ദീപാവലി ദിവസം നിങ്ങള്‍ക്ക് ഐശ്വര്യം കൊണ്ട് വരും എന്നാണ് വിശ്വാസം. മഹാവിഷ്ണുവിനോടൊപ്പം ലക്ഷ്മീ ദേവി ചൂതുകളിക്കും ഈ ദിവസം എന്നതിന്റെ പ്രതീകമായാണ് ഇത്തരം ആചാരം പലരും നടത്തുന്നത്.

English summary

Why Diwali Is Called The Festival Of Lights

Diwali is the festival of lights. But read to know the significance of Diwali and why it is called the festival of lights.
X
Desktop Bottom Promotion