For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗണേശ വിഗ്രഹം വാസ്തു പറയും പ്രകാരം വീട്ടില്‍ വെക്കണം

|

ഗണേശ വിഗ്രഹത്തിന് വളരെയധികം പ്രാധാന്യം ഉണ്ട് എന്ന് നമുക്കറിയാം. അതുകൊണ്ട് തന്നെ വാസ്തുപ്രകാരം വിഗ്രഹം സ്ഥാപിക്കുമ്പോള്‍ അത് വീട്ടിലാണെങ്കില്‍ അല്‍പംപ കൂടുതല്‍ ശ്രദ്ധിക്കണം. കാരണം ഗണേശ വിഗ്രഹം സ്ഥാപിക്കുമ്പോള്‍ നാം വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. ഗണപതി ഭഗവാന്‍ എന്നത് ഏത് വിഘ്‌നങ്ങളേയും അകറ്റുന്ന ഏത് കാര്യത്തിലും തുടക്കം കുറിക്കുമ്പോള്‍ നാം ഓര്‍ക്കേണ്ടതാണ്. ഗണപതി ഭഗവാന് നല്‍കുന്ന അതേ പ്രാധാന്യം തന്നെ ഗണപതി വിഗ്രഹത്തിനും നാം നല്‍കണം. വാസ്തുപ്രകാരം പ്രതിമ സ്ഥാപിക്കുമ്പോള്‍ നാം അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. വീട്ടില്‍ ഗണേശ വിഗ്രഹം സ്ഥാപിക്കുന്നതും വീടിന് അനുയോജ്യമായ ഗണേശ വിഗ്രഹം ഏതാണ് എന്നതിനെക്കുറിച്ചെല്ലാം നാം കൃത്യമായി മനസ്സിലാക്കിയിരിക്കണം.

ഈ ഗണേശ ചതുര്‍ത്ഥി ദിനത്തില്‍ ഇത്രയും കാര്യങ്ങള്‍ ശ്രദ്ധിച്ച് ഭഗവാനെ വീട്ടില്‍ കുടിയിരുത്തിയാല്‍ നമുക്ക് ഐശ്വര്യവും സന്തോഷവും സമൃദ്ധിയും നിലനില്‍ക്കും എന്നാണ് വാസ്തു പറയുന്നത്. ജീവിതത്തില്‍ വളരെയധികം മാറ്റങ്ങള്‍ ഉണ്ടാക്കുന്ന പല പോസിറ്റീവ് നേട്ടങ്ങളും നിങ്ങളെ തേടി വരുന്നു. ഗണേശ ചതുര്‍ത്ഥി ദിനത്തില്‍ നാം അറിഞ്ഞിരിക്കേണ്ട ഇത്തരം കാര്യങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം. വാസ്തു പ്രകാരം വീട്ടില്‍ പ്രതിമ സ്ഥാപിക്കേണ്ട ദിക്കും ഏത് തരത്തിലുള്ള പ്രതിമ വേണം നാം സ്ഥാപിക്കേണ്ടത് എന്നും അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കൂ.

ഗണേശ വിഗ്രഹം സ്ഥാപിക്കേണ്ടത്

ഗണേശ വിഗ്രഹം സ്ഥാപിക്കേണ്ടത്

വീട്ടില്‍ ഗണേശ വിഗ്രഹം സ്ഥാപിക്കുമ്പോള്‍ എപ്പോഴും ശ്രദ്ധിക്കേണ്ടത് വാസ്തുവാണ്. വാസ്തുപ്രകാരം ഗണേശ വിഗ്രഹം പടിഞ്ഞാറ്, വടക്ക്, വടക്ക് കിഴക്ക് ദിശകളിലാണ് സ്ഥാപിക്കേണ്ടത്. ഇതാണ് ഐശ്വര്യം കൊണ്ട് വരുന്നത്. ഇത് മാത്രമല്ലല ഗണേശ വിഗ്രഹം സ്ഥാപിക്കുമ്പോള്‍ ഭഗവാന്റെ മുഖം വടക്കോട്ട് ആയിരിക്കുന്നതിന് ശ്രദ്ധിക്കണം. കാരണം പിതാവായ ശിവന്‍ വസിക്കുന്നത് വടക്ക് ദിക്കിലാണ്. അതുകൊണ്ട് തന്നെ ഈ ദിക്ക് വളരെയധികം ശുഭകരമായി കണക്കാക്കുന്നു. എപ്പോഴും വീടിന്റെ പ്രധാന വാതില്‍ എന്ന് പറയുന്നത് ഗണപതി ഭഗവാന്റെ പുറകിലായി വേണം. എന്നാല്‍ വീട്ടില്‍ ഐശ്വര്യം വര്‍ദ്ധിക്കും എന്നാണ് വിശ്വാസം.

ഗണേശ വിഗ്രഹം സ്ഥാപിക്കേണ്ടത്

ഗണേശ വിഗ്രഹം സ്ഥാപിക്കേണ്ടത്

ഗണപതിയുടെ തുമ്പിക്കൈ ഇടതുവശത്തേക്ക് ചുണ്ടുന്ന തരത്തിലായിരിക്കണം. ഇത് എപ്പോഴും നിങ്ങളുടെ വിജയത്തേയും സന്തോഷത്തേയും നിര്‍വ്വചിക്കുന്നു. കൂടാതെ നിരവധി പോസിറ്റീവ് മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാക്കുകയും ചെയ്യുന്നു. ഏത് വിധത്തിലും ജീവിതത്തില്‍ ഐശ്വര്യം നിറക്കുന്നതിന് ഇത് സഹായിക്കുന്നു. ഇനി വിഗ്രഹം വാങ്ങുമ്പോള്‍ പ്രധാനമായും ശ്രദ്ധിക്കേണ്ടത് ഒരിക്കലും ഗണേശവിഗ്രഹത്തിലെ തുമ്പിക്കൈ വലത് വശത്തേക്ക് ചൂണ്ടുന്ന തരത്തിലുള്ള വിഗ്രഹം വാങ്ങിക്കരുത് എന്നതാണ്. ഇത് ചിലപ്പോള്‍ നിങ്ങളില്‍ ദൗര്‍ഭാഗ്യം നിറക്കുന്നു. അതുകൊണ്ട് തന്നെ ഗണപതിഭഗവാനെ ആരാധിക്കുമ്പോള്‍ എല്ലാ മതപാരമ്പര്യങ്ങളും പാലിക്കേണ്ടത് അത്യാവശ്യമാണ്. കാരണം ഭഗവാന്‍ എപ്പോഴും സൂര്യനേയും ചന്ദ്രനേയും പ്രതിനിധാനം ചെയ്യുന്നു.

ഏത് തരത്തിലുള്ള ഗണപതി വിഗ്രഹം?

ഏത് തരത്തിലുള്ള ഗണപതി വിഗ്രഹം?

ഗണേശ വിഗ്രഹം വാങ്ങിക്കുമ്പോള്‍ മുന്‍പ് പറഞ്ഞ കാര്യങ്ങള്‍ നിര്‍ബന്ധമായും ശ്രദ്ധിക്കണം. എന്നാല്‍ ഇത് കൂടാതെ ചില കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. അതില്‍ ഒന്നാണഅ ഏത് തരത്തിലുള്ള ഗണപതി വിഗ്രഹമാണ് എന്ന കാര്യം. ആര്യവേപ്പ്, ആല്‍മരം, കോവളം എന്നീ മരങ്ങള്‍ കൊണ്ട് നിര്‍മ്മിച്ച ഗണപതിവിഗ്രഹമാണ് ഐശ്വര്യം നിറക്കുന്നത്. ഇത് ഭാഗ്യം കൊണ്ട് വരും എന്നാണ് പറയപ്പെടുന്നത്. കൂടാതെ നിങ്ങള്‍ വീട്ടിലാണ് വിഗ്രഹം സ്ഥാപിക്കാന്‍ ആലോചിക്കുന്നത് എന്നുണ്ടെങ്കില്‍ ഈ വിഗ്രഹം വെക്കുമ്പോള്‍ അത് നിങ്ങളുടെ ജീവിതത്തിലെ എല്ലാ വിധത്തിലുള്ള ദോഷങ്ങളേയും അകറ്റി നേട്ടങ്ങള്‍ കൊണ്ട് വരുന്നു.

നിറങ്ങളുടെ കാര്യത്തിലും ശ്രദ്ധ വേണം

നിറങ്ങളുടെ കാര്യത്തിലും ശ്രദ്ധ വേണം

ഏത് തരത്തിലുള്ള വിഗ്രഹമാണ് വാങ്ങുന്നത് എന്നത് പോലെ തന്നെ നിറങ്ങളുടെ കാര്യത്തിലും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. വെള്ള, മഞ്ഞള്‍ നിറങ്ങളിലുള്ള ഗണേശ വിഗ്രഹങ്ങള്‍ വളരെ ഐശ്വര്യമുള്ളതായി കണക്കാക്കപ്പെടുന്നു. ഇത് വാസ്തുദോഷത്തേയും ഇല്ലാതാക്കുന്നു. വീട്ടില്‍ ഐശ്വര്യം നിറക്കുന്നതിന് വേണ്ടി ഗ്ലാസ്സ് കൊണ്ട് നിര്‍മ്മിച്ച ഗണപതി വിഗ്രഹവും നല്ലതാണ്. വെള്ളിയില്‍ നിര്‍മ്മിച്ച ഗണപതി വിഗ്രഹം സമൂഹത്തില്‍ പ്രശസ്തിയും ബഹുമാനവും നല്‍കുമെന്ന് കരുതപ്പെടുന്നു. എന്നാല്‍ മരത്തിന്റെ വിഗ്രഹമാണെങ്കില്‍ ഇവര്‍ക്ക് ഇത് ആരോഗ്യത്തിന് മികച്ച ഫലങ്ങങള്‍ നല്‍കുമെന്നാണ് പറയപ്പെടുന്നത്. വിട്ടുമാറാത്ത രോഗങ്ങളുള്ളവര്‍ മരത്തില്‍ നിര്‍മ്മിച്ച വിഗ്രഹം സൂക്ഷിക്കുന്നത് നല്ലതാണ്. പിച്ചള കൊണ്ടുള്ള ഗണേശസ വിഗ്രഹമാണെങ്കില്‍ ഇവരുടെ ജീവിതത്തില്‍ സന്തോഷം നിലനില്‍ക്കും എന്നാണ് പറയപ്പെടുന്നത്.

ഇരിക്കുന്ന ഗണപതി

ഇരിക്കുന്ന ഗണപതി

ഗണേശ ഭഗവാന്‍ ഇരിക്കുന്ന പോസിലാണെങ്കില്‍ ഈ ഗണപതി ആരാധനക്ക് അനുയോജ്യനാണ് എന്നാണ് പറയപ്പെടുന്നത്. ലളിതാസനം എന്നറിയപ്പെടുന്ന ഈ ഗണേശ വിഗ്രഹം ശാന്തിയോടെയും ഐക്യത്തോടെയും സമൃദ്ധവുമായ ഒരു അന്തരീക്ഷം പ്രദാനം ചെയ്യുന്നു എന്നാണ് പറയപ്പെടുന്നത്. ചാരിയിരിക്കുന്ന ഗണേശ വിഗ്രഹം എല്ലാവിധ ആഡംബരങ്ങളെയും ഭാഗ്യങ്ങളെയും പ്രതിനിധീകരിക്കുന്നു. അത്തരമൊരു വിഗ്രഹം ബിസിനസ് ചെയ്യുന്നവര്‍ക്ക് നേട്ടങ്ങള്‍ കൊണ്ട് വരുന്നു എന്നാണ് പറയുന്നത്. അതുകൊണ്ട് തന്നെ ജീവിതത്തില്‍ പല വിധത്തിലുള്ള നേട്ടങ്ങള്‍ നല്‍കുന്നതാണ് ഇത്തരത്തിലുള്ള വിഗ്രഹങ്ങള്‍.

വാഹനവും ഭക്ഷണവും

വാഹനവും ഭക്ഷണവും

ഭഗവാന്‍ എലിയുടെ പുറത്ത് കയറി സഞ്ചരിക്കുന്നു എന്നാണ് പറയപ്പെടുന്നത്. ഇത് കൂടാതെ മോദകം കഴിക്കുന്നതും ഭഗവാന്റെ പ്രിയവിഭവമാണ്. നിങ്ങള്‍ ഭഗവാന്റെ വിഗ്രഹമോ ഫോട്ടോയോ വാങ്ങിക്കുമ്പോള്‍ എലിയും മോദകവും ഉള്ള ഒരു ഗണേശ വിഗ്രഹം വാങ്ങണം. ഇതാണ് പ്രധാനമായും ശ്രദ്ധിക്കേണ്ട ഒരു കാര്യം. മോദകം ഗണപതിയുടെ പ്രിയപ്പെട്ട പ്രസാദമാണ്, അത് ഭഗവാനെ പ്രീതിപ്പെടുത്തുന്നു. അതേസമയം ഭഗവാന്റെ വാഹനായ എലി ഏകത്വത്തിനെ പ്രതിനിധീകരിക്കുന്നു എന്നാണ് വിശ്വാസം.

Weekly Horoscope: മേടം മുതല്‍ മീനം വരെ: 12 രാശിയുടേയും ഗുണദോഷങ്ങള്‍Weekly Horoscope: മേടം മുതല്‍ മീനം വരെ: 12 രാശിയുടേയും ഗുണദോഷങ്ങള്‍

ഈ രാശിക്കാര്‍ ബന്ധങ്ങളില്‍ അതിര് സൂക്ഷിക്കാത്തവര്‍ഈ രാശിക്കാര്‍ ബന്ധങ്ങളില്‍ അതിര് സൂക്ഷിക്കാത്തവര്‍

English summary

Which Type of Ganesha Idol is Good For Your Home According To Vastu In Malayalam

Here in this article we are sharing which type of ganesha idol good for your home according to vastu in malayalam. Take a look.
Story first published: Monday, September 12, 2022, 16:20 [IST]
X
Desktop Bottom Promotion