Just In
- 2 hrs ago
ഇന്നത്തെ ദിവസം ചെലവുകള് ശ്രദ്ധിക്കേണ്ട രാശിക്കാര്
- 11 hrs ago
കാപ്പികുടി പ്രോസ്റ്റേറ്റ് ക്യാന്സറിന് തടയിടും?
- 13 hrs ago
മുടിയുടെ ആരോഗ്യത്തിന് നെയ്യ് ഉപയോഗിക്കാം
- 14 hrs ago
ഗര്ഭാരംഭമാണോ, എങ്കിലറിയണം ഈ ലക്ഷണങ്ങള്
Don't Miss
- News
മുകേഷ് അംബാനിയുടെ വീടിന് സമീപത്ത് കാറിൽ സ്ഫോടക വസ്തു: കാറിന്റെ ഉടമ മരിച്ച നിലയിൽ
- Movies
ബിഗ് ബോസ് ഹൗസിലേയ്ക്ക് പുതിയ അംഗം, മിഴി മാർവ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു
- Finance
പൊതുമേഖലയ്ക്ക് നേട്ടങ്ങളുടെ കാലം,ചവറ കേരള മിനറല്സ് ആന്റ് മെറ്റല്സ് ലിമിറ്റഡിന് ലാഭം 464 കോടി
- Sports
35 ബോളില് 80*, വീരു പഴയ വീരു തന്നെ- ഇന്ത്യ ലെജന്റ്സിന് ഉജ്ജ്വല വിജയം
- Automobiles
M340i പെര്ഫോമന്സ് സെഡാന്റെ പ്രീ ബുക്കിംഗ് ആരംഭിച്ച് ബിഎംഡബ്ല്യു
- Travel
ജീവിക്കുവാന് ഏറ്റവും മികച്ച നഗരങ്ങളായി ബെംഗളുരുവും ഷിംലയും, പിന്നിലായി കൊച്ചി
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ലക്ഷ്മീ വിഗ്രഹം ഇങ്ങനെ വയ്ക്കൂ; ഐശ്വര്യം കൂടെ
വിജയവും സമൃദ്ധിയും കൈവരിക്കുന്നതിനായി ഗണപതിയേയും ലക്ഷ്മീ ദേവിയെയും മിക്കവാറും എല്ലാ ഹിന്ദു വീടുകളിലും ജോലിസ്ഥലങ്ങളിലും ആരാധിച്ചു വരുന്നു. വിഘ്നേശ്വരനായ ഗണപതിയെ ജ്ഞാനത്തിന്റെ ദൈവമായും ലക്ഷ്മിയെ സമ്പത്തിന്റെ ദേവിയായും കണക്കാക്കുന്നു. സമ്പത്തിനൊപ്പം ജ്ഞാനം നേടുന്നതിനാണ് ഗണേശ പൂജയും ലക്ഷ്മി പൂജയും ചെയ്യുന്നത്. കാരണം, ജ്ഞാനമില്ലാതെ നിങ്ങളോടൊപ്പം സമ്പത്തിന് കൂടുതല് കാലം തുടരാനാവില്ല.
Most read: ലക്ഷ്മീദേവി നിങ്ങളെ വിട്ടുപോകില്ല ഇങ്ങനെ ചെയ്താല്
സമ്പത്ത് കൈവശം വയ്ക്കുന്നത് ഒരു നല്ല കാര്യമാണ്, അത് ശരിയായി ഉപയോഗിക്കാനുള്ള അറിവ് നമുക്കുണ്ടെങ്കില് മാത്രം. ഹിന്ദു ആചാരപ്രകാരം വീടുകളില് വിഗ്രഹാരാധന നടത്താറുണ്ട്. എന്നാല് ഇത്തരം വിഗ്രഹങ്ങളുടെ ദര്ശനം കൃത്യ ദിശയിലല്ലെങ്കില് ചെയ്യുന്ന പ്രവൃത്തികള് വിപരീതമായി ഫലിക്കും.

ലക്ഷ്മിയും വിഘ്നേശ്വരനും
വിവേകമില്ലാത്ത ഒരു വ്യക്തിക്ക് അനുപാതമില്ലാത്ത സമ്പത്ത് ലഭിച്ചുകഴിഞ്ഞാല് മന:സാക്ഷി നഷ്ടപ്പെടുന്നതായും അയാളുടെ സമ്പത്ത് തെറ്റായ ശീലങ്ങളുടെ രൂപത്തില് തെറ്റായ ദിശകള് കണ്ടെത്തുമെന്നും പറയുന്നു. സമ്പത്ത് കൂടുതല് കാലം നിലനില്ക്കണമെങ്കില് നമുക്ക് മനസ്സാക്ഷിയും വിവേകവും ആവശ്യമാണ്. അതുകൊണ്ട് ഗണപതിക്കൊപ്പം ലക്ഷ്മി ദേവിയെയും എല്ലായ്പ്പോഴും ആരാധിച്ചു വരുന്നു. ലക്ഷ്മി ദേവി ഗണപതി ഭഗവാന്റെ മാതാവു കൂടിയാണ്.

ഗണേശന്റെ ദിക്ക്
ഗണേശന് വടക്കേ ദിശയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഗണപതിയുടെ ജനനത്തിന്റെ കഥയിലാണ് ഇതിന്റെ മൂലാധാരം. പരമശിവന് ശിരഛേദം ചെയ്തപ്പോള് പാര്വതി പ്രകോപിതയായി, തന്റെ മകനെ ഉടന് തന്നെ തിരികെ നല്കണമെന്ന് ശിവനോട് ആവശ്യപ്പെട്ടു. അതിനാല്, ശിവന് തന്റെ ഗണങ്ങളോട് വടക്കേന്ത്യയിലേക്ക് പോയി അവര് കാണുന്ന ആദ്യത്തെ മൃഗത്തിന്റെ തല കൊണ്ടുവരാന് ആവശ്യപ്പെട്ടു. അവര് ആനയെ കണ്ടെത്തിയത് അവിടെ നിന്നാണ്. അങ്ങനെ ഗണപതിക്ക് ആനത്തല വച്ചുകൊടുത്തു.
Most read: ചൂലിന്റെ സ്ഥാനം തെറ്റെങ്കില് ദാരിദ്ര്യം ഫലം

വീട്ടില് പൂജയ്ക്കുള്ള ഏറ്റവും മികച്ച സ്ഥലം
വീടിന്റെ വടക്കുകിഴക്കന് കോണാണ് പൂജയ്ക്ക് ഏറ്റവും അനുയോജ്യമായ സ്ഥലം. ദേവന്മാരെ പ്രതിഷ്ഠിച്ചിരിക്കുന്ന പൂജാമുറി വടക്ക് കിഴക്ക് മൂലയില് കിഴക്ക് പടിഞ്ഞാറ് ദിശയില് അഭിമുഖീകരിക്കേണ്ടതാണ്, അങ്ങനെ പൂജ നടത്തുന്നയാള് കിഴക്കോ പടിഞ്ഞാറോ അഭിമുഖീകരിക്കുന്നതും നല്ലതാണ്. ലക്ഷ്മിയുടെയും ഗണപതിയുടെയും വിഗ്രഹങ്ങളെക്കുറിച്ചും വിശ്വാസങ്ങളുണ്ട്. പൂജയ്ക്ക് ഇരിക്കുന്ന ഒരു പോസാണ് ഏറ്റവും നല്ലതെന്ന് പലരും വിശ്വസിക്കുന്നു.

താമരയില് ഇരിക്കുന്ന ലക്ഷ്മി ദേവി
നിങ്ങളുടെ സമ്പത്തില് സ്ഥിരതയും വളര്ച്ചയും കൈവരിക്കുന്നതിനുള്ള ഏറ്റവും നല്ല മാര്ഗമാണ് താമരയില് ഇരിക്കുന്ന ലക്ഷ്മി ദേവിയെ ആരാധിക്കുന്നത്. നില്ക്കുന്ന ഒരു ഭാവം ലക്ഷ്മി ദേവിയെ ചഞ്ചലാക്കുമെന്ന് വിശ്വസിക്കപ്പെടുന്നു, മാത്രമല്ല ഐശ്വര്യം വേഗത്തില് പോകുകയും ചെയ്യും. ഹിന്ദു വിശ്വാസങ്ങളും പാരമ്പര്യങ്ങളും അനുസരിച്ച്, പൂജാമുറിയിലൈ ലക്ഷ്മി വിഗ്രഹത്തിന്റെയും ഗണപതി വിഗ്രഹത്തിന്റെയും ഇരിപ്പിടങ്ങളും സ്ഥാനങ്ങളും വളരെ പ്രാധാന്യമര്ഹിക്കുന്നു.

ലക്ഷ്മി ദേവിയുടെ സ്ഥാനം
ഗണപതിയുടെ മാതാവായ ലക്ഷ്മി എല്ലായ്പ്പോഴും അദ്ദേഹത്തിന്റെ വലതുവശത്ത് ഇരിക്കണം, കാരണം ഇടത് ഭാഗം ഭാര്യയ്ക്കാണ്. ഈ കാര്യത്തില് എന്തെങ്കിലും തെറ്റ് മോശം ശകുനം കൊണ്ടുവരുമെന്ന് വിശ്വസിക്കപ്പെടുന്നു. ഏതൊരു പൂജയിലും ഏറ്റവും പ്രധാനം സ്വാര്ത്ഥമായ ഉദ്ദേശ്യമില്ലാതെ ദൈവത്തോടുള്ള സമ്പൂര്ണ്ണ ഭക്തിയും സ്നേഹവുമാണ്.
Most read: നിങ്ങള്ക്കും പറയാം മുഖം നോക്കി ലക്ഷണം

ലക്ഷ്മീ ദേവിയുടെ വാസം ഇവിടങ്ങളില്
തൂണിലും തുരുമ്പിലും ദൈവമിരിക്കുന്നു എന്ന പോലെ ലക്ഷ്മീദേവിയുടെ വാസസ്ഥലങ്ങളില് പ്രധാനപ്പെട്ടതെന്ന് കണക്കാക്കുന്ന ചില സ്ഥലങ്ങളുണ്ട്. താമരപ്പൂവിന് ഹിന്ദുമതത്തില് ഒരു പ്രധാന സ്ഥാനമുണ്ട്. താമര ലക്ഷ്മീ ദേവിയുടെ ഇരിപ്പിടമാണെന്ന് പറയപ്പെടുന്നു. ശിവനെ ആരാധിക്കാന് കൂവള ഇലകള് ഉപയോഗിക്കുന്നു. കൂവളത്തിലകളുടെ പിന്ഭാഗത്ത് ലക്ഷ്മി ദേവി താമസിക്കുന്നതെന്ന് കരുതുന്നു. മനുഷ്യരുടെ മൂന്ന് ഗുണങ്ങളായ സത്വം, രാജസ്, തമസ് എന്നിവയെ പ്രതിനിധീകരിക്കുന്ന ഭൂതകാലം വര്ത്തമാനം ഭാവി എന്നിങ്ങനെ സൂചിപ്പിക്കുന്നു. കൂവളത്തിലയോടെ ലക്ഷ്മിയെ ആരാധിക്കുന്നത് കഴിഞ്ഞ മൂന്ന് ജനനങ്ങളില് ചെയ്ത പാപങ്ങളില് നിന്ന് മോചനം നല്കുമെന്ന് പറയപ്പെടുന്നു.

ലക്ഷ്മീ ദേവിയുടെ വാസം ഇവിടങ്ങളില്
ആനകളുടെ നെറ്റിയില് ഇരുവശത്തും കൊമ്പുകള് ഉണ്ടാകാന് സാധ്യതയുള്ള രണ്ട് ഭാഗങ്ങളുണ്ട്. ഗജാകുംഭം എന്നാണ് ഇവ അറിയപ്പെടുന്നത്. ഈ രണ്ട് കൊമ്പുകള്ക്കിടയിലും നെറ്റിക്ക് മുകളിലും ലക്ഷ്മി വസിക്കുന്നതായി പറയപ്പെടുന്നു. ഹിന്ദുമതാചാരപ്രകാരം ചില ക്ഷേത്രങ്ങളില് ആനകളെ പരിപാലിക്കുന്നു. ഹിന്ദു ക്ഷേത്രങ്ങളിലും പാരമ്പര്യത്തിലുമുള്ള നിരവധി ഉത്സവങ്ങളുടെ കേന്ദ്ര ഭാഗമാണ് ആനകളുടെ ഘോഷയാത്ര. ആനയുടെ ഗജാകുംഭത്തില് ലക്ഷ്മി ദേവി വസിക്കുന്നുവെന്നതിനാല് ആനയെ കാണുന്നത് പവിത്രമായി കണക്കാക്കപ്പെടുന്നു.
Most read: പിങ്ക് മൂണ്; ഈ രാശിയില് വരുത്തുന്ന മാറ്റങ്ങള്

ലക്ഷ്മീ ദേവിയുടെ വാസം ഇവിടങ്ങളില്
ലക്ഷ്മി ദേവി ഒരു പശുവിന്റെ പിന്ഭാഗത്താണ് താമസിക്കുന്നുവെന്ന് ഹിന്ദു മത ഗ്രന്ഥങ്ങള് പറയുന്നു. പശു ആരാധന ഹിന്ദുമതത്തില് വളരെ പവിത്രമായ ഒരു സമ്പ്രദായമാണ്. ഗോക്കളെ ആരാധിക്കുകയും പരിപാലിക്കുകയും ചെയ്യുന്നത് സമൃദ്ധിയെയും സമ്പത്തിനെയും ക്ഷണിക്കുമെന്ന് പറയപ്പെടുന്നു. ആളുകള്, പ്രത്യേകിച്ച് ചൊവ്വ, വെള്ളി ദിവസങ്ങളില് പശുവിന്റെ പുറകില് മഞ്ഞളും സിന്ദൂരവും പുരട്ടുകയും ആരാധന നടത്തുകയും ചെയ്യുന്നു. ലക്ഷ്മീ പൂജയുടെ ഒരു പ്രധാന ഭാഗമാണിത്. മനുഷ്യരുടെ കഴിവുകള് കണക്കിലെടുക്കുന്ന വിരല്ത്തുമ്പിലും ലക്ഷ്മി വസിക്കുന്നു എന്നു വിശ്വാസമുണ്ട്. ഒരാള് രാവിലെ ഉണരുമ്പോള് അയാളുടെ വിരല്ത്തുമ്പുകള് നോക്കുന്നത് ലക്ഷ്മി ദേവിയുടെ ദര്ശനം ലഭിക്കുകയും അനുഗ്രഹം നേടുന്നതിനും തുല്യമാണെന്ന് പറയപ്പെടുന്നു.